അണിയറയിൽ പുത്തൻ ട്വിൻ സിലണ്ടർ മോഡലോ? Twinner നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് Bajaj

ബജാജ് ഓട്ടോ രാജ്യത്ത് ട്വിന്നർ എന്നൊരു പുതിയ നെയിപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്തു. ട്രേഡ്മാർക്ക് സർട്ടിഫിക്കറ്റ് അനുസരിച്ച്, മോട്ടോർ സൈക്കിളുകൾക്കും സ്കൂട്ടറുകൾക്കും ഉൾപ്പെടെയുള്ളവയ്ക്ക് ഈ പേര് ഉപയോഗിക്കാം.

അണിയറയിൽ പുത്തൻ ട്വിൻ സിലണ്ടർ മോഡലോ? Twinner നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് Bajaj

വരാനിരിക്കുന്ന മോഡലിനെക്കുറിച്ച് നിർമ്മാതാക്കൾ ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പുതിയ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിളിനായി ഈ പേര് ഉപയോഗിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

അണിയറയിൽ പുത്തൻ ട്വിൻ സിലണ്ടർ മോഡലോ? Twinner നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് Bajaj

ഇനി ട്വിൻ സിലിണ്ടർ മോട്ടോർസൈക്കിളിന്റെ പേര് ആയിരിക്കുമോ 'ട്വിന്നർ'? ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫുമായി ചേർന്ന് ഇന്ത്യൻ വിപണിയിൽ മിഡ് കപ്പാസിറ്റി മോട്ടോർസൈക്കിളുകളുടെ ഒരു ശ്രേണി ബജാജ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

അണിയറയിൽ പുത്തൻ ട്വിൻ സിലണ്ടർ മോഡലോ? Twinner നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് Bajaj

ഈ മോട്ടോർസൈക്കിളുകൾ 200 സിസി മുതൽ 700 സിസി വരെ എൻജിൻ ശേഷിയുള്ളതായിരിക്കും, കൂടാതെ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളുടെ നേരിട്ടുള്ള എതിരാളികളായിരിക്കും ഇവ.

അണിയറയിൽ പുത്തൻ ട്വിൻ സിലണ്ടർ മോഡലോ? Twinner നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് Bajaj

റിപ്പോർട്ടുകൾ പ്രകാരം, ബജാജ്-ട്രയംഫ് മോട്ടോർസൈക്കിളുകൾ 2022 -ൽ ലോഞ്ച് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ ഡെവലപ്മെന്റിലെ കാലതാമസം കാരണം ഈ പ്ലാനുകൾ 2023 -ലേക്ക് മാറ്റി. വരാനിരിക്കുന്ന ഈ ബൈക്കുകളിൽ ആദ്യത്തേത് ഈ വർഷം അവസാനത്തോടെ ഔദ്യോഗികമായി ബ്രാൻഡ് പുറത്തിറക്കിയേക്കും.

അണിയറയിൽ പുത്തൻ ട്വിൻ സിലണ്ടർ മോഡലോ? Twinner നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് Bajaj

ട്രയംഫ് ബോണവില്ലെ ശ്രേണിക്ക് സമാനമായ ഒരു റെട്രോ ഇൻസ്പയർഡ് ഡിസൈൻ ഇവയ്ക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ഈ ദിവസങ്ങളിൽ റെട്രോ മോട്ടോർസൈക്കിളുകൾ വളരെ ജനപ്രിയമാണ്.

അണിയറയിൽ പുത്തൻ ട്വിൻ സിലണ്ടർ മോഡലോ? Twinner നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് Bajaj

ബജാജും കെടിഎമ്മും ചേർന്ന് 490 സിസി പാരലൽ-ട്വിൻ എഞ്ചിൻ വികസിപ്പിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്, ഇത് 490 അഡ്വഞ്ചർ, 490 ഡ്യൂക്ക്, RC490, 490 സൂപ്പർമോട്ടോ/എൻഡ്യൂറോ എന്നിങ്ങനെ ഒന്നിലധികം മോഡലുകൾ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ 490 സിസി എഞ്ചിൻ ബജാജും ചില മോഡലുകൾക്ക് ഉപയോഗിക്കും.

അണിയറയിൽ പുത്തൻ ട്വിൻ സിലണ്ടർ മോഡലോ? Twinner നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് Bajaj

തീർച്ചയായും, ഇത് വെറും ഊഹാപോഹമാണ്, ബജാജ് ഒരു ഔദ്യോഗിക പ്രഖ്യാപനം നടത്തിക്കഴിഞ്ഞാൽ മാത്രമേ ഞങ്ങൾക്ക് കൃത്യമായ വിവരങ്ങൾ പങ്കുവെക്കാൻ കഴിയൂ. കൂടാതെ, എല്ലാ ട്രേഡ്മാർക്ക് നെയിപ്ലേറ്റുകളും പ്രൊഡക്ഷൻ മോഡലുകളിൽ ഉപയോഗിക്കുന്നില്ല, അതിനാൽ ഈ പേര് ഒരിക്കലും വെളിച്ചം കാണാതിരിക്കാനുള്ള സാധ്യതയുമുണ്ട്. 'ക്യാലിബർ','ഫ്രീ റൈഡർ' 'ഫ്ലൂർ', 'ഫ്ലൂയർ', 'ന്യൂറോൺ' എന്നിവയുൾപ്പെടെ നിരവധി രജിസ്‌റ്റർ ചെയ്‌ത ട്രേഡ്മാർക്കുകളും ബജാജിനുണ്ട്.

അണിയറയിൽ പുത്തൻ ട്വിൻ സിലണ്ടർ മോഡലോ? Twinner നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് Bajaj

ബജാജ് കാലിബർ

ജനപ്രിയ ബജാജ് കാലിബർ മോട്ടോർസൈക്കിൾ ആധുനിക സ്റ്റൈലിംഗും സവിശേഷതകളുമായി തിരിച്ചെത്തിയേക്കുമെന്ന് അഭ്യൂഹമുണ്ട്. ഇതിന് കരുത്തിനായി, പ്ലാറ്റിനയിൽ നിന്നുള്ള 115 സിസി, ഫോർ സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിൻ ബൈക്കിൽ ഉപയോഗിച്ചേക്കാം. യൂണിറ്റ് 8.0 bhp കരുത്തും 9.81 Nm torque ഉം വികസിപ്പിക്കും. ചിലപ്പോൾ 12 bhp കരുത്തും 11 Nm torque ഉം പുറപ്പെടുവിക്കുന്ന പൾസർ 125 -ന്റെ 125 സിസി DTS-I മോട്ടോർ ഉപയോഗിച്ചും വാഗ്ദാനം ചെയ്യാവുന്നതാണ്.

അണിയറയിൽ പുത്തൻ ട്വിൻ സിലണ്ടർ മോഡലോ? Twinner നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് Bajaj

ബജാജ് ഫ്രീഡർ

2021 ജൂലൈയിൽ, കമ്പനി വരാനിരിക്കുന്ന പുതിയ മോട്ടോർസൈക്കിളിനായി 'ബജാജ് ഫ്രീറൈഡർ' എന്ന പേര് ട്രേഡ്മാർക്ക് ചെയ്തു. ഹസ്‌ഖ്‌വർണ ഇ-പിലൻ കൺസെപ്‌റ്റിന്റെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരു പുതിയ ഇലക്ട്രിക് ബൈക്കിനായി നെയിംപ്ലേറ്റ് ഉപയോഗിക്കാമെന്ന ഊഹാപോഹങ്ങൾ ശക്തമാണ്. വാസ്തവത്തിൽ, അതിന്റെ ഫ്രെയിം, സസ്‌പെൻഷൻ സജ്ജീകരണം, ബ്രേക്കിംഗ് സിസ്റ്റം എന്നിവയും ഹസ്‌ക്‌വർണ ഇ-പൈലനിൽ നിന്നുള്ളതായിരിക്കാം.

അണിയറയിൽ പുത്തൻ ട്വിൻ സിലണ്ടർ മോഡലോ? Twinner നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് Bajaj

ബജാജ് ഫ്ലൂറും ഫ്ലൂറും

വരാനിരിക്കുന്ന പുതിയ ബജാജ് ബൈക്കുകൾക്കായി ബജാജ് ഫ്ലൂർ, ഫ്ലൂയർ പേരുകൾ ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ട്, അവ പുതിയ ഇലക്ട്രിക് ബൈക്കുകൾക്ക് ഉപയോഗിക്കാൻ സാധ്യതയുണ്ട്. പുതിയ ബജാജ് ഇ-ബൈക്കിന്റെ വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല.

അണിയറയിൽ പുത്തൻ ട്വിൻ സിലണ്ടർ മോഡലോ? Twinner നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് Bajaj

ബജാജ് ന്യൂറോൺ

റിപ്പോർട്ടുകൾ വിശ്വസിക്കുകയാണെങ്കിൽ, സബ്-400 സിസി റെട്രോ-സ്റ്റൈൽ മോട്ടോർസൈക്കിളിനായി ബജാജ് ന്യൂറോണിന്റെ പേര് ഉപയോഗിക്കാം. ഇതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നുമില്ലെങ്കിലും, അവഞ്ചർ ക്രൂയിസർ ശ്രേണിയിൽ നിന്ന് മോഡലിന് അതിന്റെ ഡിസൈൻ പ്രചോദനം ലഭിച്ചേക്കാം. ഇത് റോയൽ എൻഫീൽഡ് ക്ലാസിക് 350, ഹോണ്ട ഹൈനെസ് 350 എന്നിവയ്‌ക്കെതിരെ മത്സരിക്കും.

അണിയറയിൽ പുത്തൻ ട്വിൻ സിലണ്ടർ മോഡലോ? Twinner നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് Bajaj

ട്വിന്നർ സർട്ടിഫിക്കറ്റിൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുന്നില്ല. ബജാജ് അടുത്തിടെ രണ്ടാമത്തെ ഇവി നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുകയും മറ്റൊന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ്.

അണിയറയിൽ പുത്തൻ ട്വിൻ സിലണ്ടർ മോഡലോ? Twinner നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് Bajaj

കൂടാതെ, നിർമ്മാതാക്കൾ അതിന്റെ ഇലക്ട്രിക് സ്‌കൂട്ടറായ ചേതക്കിന് ശക്തമായ ഡിമാൻഡും നേരിടുന്നു, അതിനാൽ കുറച്ച് പുതിയ ഇലക്ട്രിക് മോഡലുകൾ ഉപയോഗിച്ച് തങ്ങളുടെ ഇവി ശ്രേണി വികസിപ്പിക്കുന്നത് ബജാജിന് വളരെ അനുയോജ്യമായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj auto files new twinner nameplate in india
Story first published: Thursday, January 20, 2022, 18:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X