രണ്ട് വേരിയന്റുകളിൽ എക്സൈറ്റിംഗ് പ്രൈസിൽ Pulsar N160 ലോഞ്ച് ചെയ്ത് Bajaj

ബജാജ് ഓട്ടോ ഒടുവിൽ പുതിയ പൾസർ N160 ഇന്ത്യയിൽ അവതരിപ്പിച്ചു. മികച്ച സ്വീകാര്യതയുള്ള N250 നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിനെ അടിസ്ഥാനമാക്കിയുള്ള അടുത്ത തലമുറ NS160 മോഡലാണ് ഇത്.

രണ്ട് വേരിയന്റുകളിൽ എക്സൈറ്റിംഗ് പ്രൈസിൽ Pulsar N160 ലോഞ്ച് ചെയ്ത് Bajaj

ബജാജ് പൾസർ N160 -യുടെ രൂപകൽപ്പനയ്ക്ക് N250 -യുമായി ഡിസൈനിന്റെ കാര്യത്തിൽ വളരെയധികം സാമ്യമുണ്ട് എന്ന് ഒറ്റ നോട്ടത്തിൽ പറയാനാവും.

രണ്ട് വേരിയന്റുകളിൽ എക്സൈറ്റിംഗ് പ്രൈസിൽ Pulsar N160 ലോഞ്ച് ചെയ്ത് Bajaj

ഐബ്രോ പോലെയുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളാൽ ചുറ്റപ്പെട്ട എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും N250 മോഡലിനെ അനുസ്മരിപ്പിക്കുന്നു.

രണ്ട് വേരിയന്റുകളിൽ എക്സൈറ്റിംഗ് പ്രൈസിൽ Pulsar N160 ലോഞ്ച് ചെയ്ത് Bajaj

അതിന് മുന്നിൽ ഒരു ചെറിയ വിൻഡ്‌സ്‌ക്രീനും മോട്ടോർസൈക്കിളിൽ ഇടം പിടിക്കുന്നു. ഫ്യുവൽ ടാങ്ക് എക്സ്റ്റെൻഷനുകൾ ഷാർപ്പായി കാണപ്പെടുന്നു, അതേസമയം യഥാർത്ഥ പൾസർ ഫാഷനിലുള്ള ടാങ്ക് തന്നെ മസ്കുലാർ ലുക്ക് നിലനിർത്തുന്നു.

രണ്ട് വേരിയന്റുകളിൽ എക്സൈറ്റിംഗ് പ്രൈസിൽ Pulsar N160 ലോഞ്ച് ചെയ്ത് Bajaj

ബജാജ് പൾസർ N160 -യിലെ മറ്റ് ഡിസൈൻ വിശദാംശങ്ങളിൽ N250 -ക്ക് സമാനമായ ട്വിൻ വെർട്ടിക്കൽ എൽഇഡി ടെയിൽ ലാമ്പുകൾ, Y- ആകൃതിയിലുള്ള അലോയി വീലുകൾ, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ എന്നിവ ഉൾപ്പെടുന്നു.

രണ്ട് വേരിയന്റുകളിൽ എക്സൈറ്റിംഗ് പ്രൈസിൽ Pulsar N160 ലോഞ്ച് ചെയ്ത് Bajaj

എന്നിരുന്നാലും, ക്വാർട്ടർ-ലിറ്റർ സ്ട്രീറ്റ്‌ഫൈറ്ററിൽ നിന്ന് വ്യത്യസ്തമായി, 160 സിസി മോഡലിന് അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റ് ലഭിക്കുന്നു, ഇത് മോട്ടോർസൈക്കിളിനെ അല്പം സ്ലീക്കറായി/ മെലിഞ്ഞതായി തോന്നിപ്പിക്കുന്നു.

രണ്ട് വേരിയന്റുകളിൽ എക്സൈറ്റിംഗ് പ്രൈസിൽ Pulsar N160 ലോഞ്ച് ചെയ്ത് Bajaj

പുതിയ 164.8 സിസി, ഓയിൽ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പുതിയ ബജാജ് പൾസർ N160 -ക്ക് കരുത്ത് പകരുന്നത്. ഈ മോട്ടോർ 16 PS പരമാവധി പവറും, 14.65 Nm പീക്ക് torque ഉം നൽകുന്നു.

രണ്ട് വേരിയന്റുകളിൽ എക്സൈറ്റിംഗ് പ്രൈസിൽ Pulsar N160 ലോഞ്ച് ചെയ്ത് Bajaj

കൂടാതെ അഞ്ച് സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നു. താരതമ്യപ്പെടുത്തുമ്പോൾ, പൾസർ NS160 അതിന്റെ 160.3 സിസി എഞ്ചിനിൽ നിന്ന് 17.2 PS മാക്സ് പവറും 14.6 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

രണ്ട് വേരിയന്റുകളിൽ എക്സൈറ്റിംഗ് പ്രൈസിൽ Pulsar N160 ലോഞ്ച് ചെയ്ത് Bajaj

N250 -യുടെ അതേ ട്യൂബുലാർ ഷാസിയിലാണ് പൾസർ N160 നിർമ്മിച്ചിരിക്കുന്നത്. ഓഫറിൽ സ്റ്റാൻഡേർഡ് (സിംഗിൾ ചാനൽ ABS), ഡ്യുവൽ ചാനൽ ABS എന്നിങ്ങനെ രണ്ട് വകഭേദങ്ങളുണ്ട്.

രണ്ട് വേരിയന്റുകളിൽ എക്സൈറ്റിംഗ് പ്രൈസിൽ Pulsar N160 ലോഞ്ച് ചെയ്ത് Bajaj

ആദ്യത്തേതിന് ഒരു ജോടി 31 mm ഫ്രണ്ട് ഫോർക്കുകൾ ലഭിക്കുന്നു, ഡയുവൽ ചാനൽ മോഡലിന് അതിന് പകരം 37 mm ഫോർക്കുകൾ ലഭിക്കും. രണ്ട് വേരിയന്റുകളിലും ഫ്രണ്ട് ബ്രേക്കിന് വ്യത്യസ്ത വലുപ്പങ്ങളുണ്ട്. സിംഗിൾ ചാനൽ ABS പതിപ്പിൽ 300 mm, ഡ്യുവൽ ചാനൽ ABS പതിപ്പിൽ 280 mm എന്നിങ്ങനെയാണ് അളവുകൾ.

രണ്ട് വേരിയന്റുകളിൽ എക്സൈറ്റിംഗ് പ്രൈസിൽ Pulsar N160 ലോഞ്ച് ചെയ്ത് Bajaj

പിൻ സസ്‌പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത് നൈട്രോക്‌സ് മോണോഷോക്ക് യൂണിറ്റാണ്, കൂടാതെ രണ്ട് വേരിയന്റുകളിലും 230 mm ഡിസ്‌കാണ് റിയർ ബ്രേക്കിംഗ് ഡ്യൂട്ടികൾ ഹാൻഡിൽ ചെയ്യുന്നത്. മോട്ടോർസൈക്കിളിന് രണ്ടറ്റത്തും 17 ഇഞ്ച് വീലുകളാണ് വരുന്നത്, മുൻവശത്ത് 100/80 ടയറും പിന്നിൽ 130/70 ടയറുമാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്.

രണ്ട് വേരിയന്റുകളിൽ എക്സൈറ്റിംഗ് പ്രൈസിൽ Pulsar N160 ലോഞ്ച് ചെയ്ത് Bajaj

ബജാജ് പൾസർ N160 -ന്റെ സിംഗിൾ ചാനൽ ABS വേരിയന്റിന്റെ വില 1.23 ലക്ഷം രൂപയും. ഡ്യുവൽ-ചാനൽ ABS വേരിയന്റിന് വില 1.28 ലക്ഷം രൂപയുമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj auto launched all new pulsar n160 based on n250 in india at rs 1 22 lakh
Story first published: Wednesday, June 22, 2022, 20:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X