മോഡേൺ സ്‌പോർട്ടി ഡിസൈനിൽ പുതിയ Pulsar P150 പുറത്തിറക്കി ബജാജ്; വിലയും മറ്റ് വിവരങ്ങളും അറിയാം

ബജാജ് ഓട്ടോയുടെ പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും വിജയമായി മാറിയ മോട്ടോര്‍സൈക്കിളാണ് പള്‍സര്‍. ലൈനപ്പ് കൂടുതല്‍ വിപുലീകരിച്ച് പുതിയ പള്‍സര്‍ P150 ആഭ്യന്തര വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ബജാജ്.

1,16,755 രൂപയാണ് പുതിയ പള്‍സര്‍ P150-യുടെ എക്‌സ്-ഷോറൂം വില. സിംഗിള്‍ ഡിസ്‌ക്, ഡ്യുവല്‍ ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് പുതിയ ബജാജ് പള്‍സര്‍ P150 ലഭ്യമാകുക. ഓരോന്നിനും സിംഗിള്‍-ചാനല്‍ എബിഎസ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു.

ന്യൂജെൻ Pulsar P150 വിപണിയിലെത്തിച്ച് ബജാജ്; വിലയും മറ്റ് വിവരങ്ങളും അറിയാം

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ഒരുപാട് മോട്ടോര്‍ സൈക്കിളുകള്‍ വന്ന് പോയിട്ടുണ്ടെങ്കിലും ജനങ്ങളുടെ മനസ്സില്‍ കയറിക്കൂടി ഇന്നും വില്‍പ്പന ചാര്‍ട്ടുകളില്‍ തുടരാന്‍ ഒരു റേഞ്ച് വേണം. ഡിസ്‌കവര്‍, എക്സ്സിഡി എന്നീ സീരീസുകള്‍ പിന്നാക്കം പോയ സമയത്തും പള്‍സര്‍ പിടിച്ചു നിന്നിരുന്നു. വില്‍പ്പന കണക്കുകള്‍ നോക്കിയാല്‍ പള്‍സര്‍ സീരീസ് ടിവിഎസിന്റെ അപ്പാച്ചെ സീരീസ്, യമഹയുടെ FZ സീരീസ് എന്നിവയെക്കാള്‍ വളരെയേറെ വിറ്റഴിക്കുന്നുവെന്ന് നിങ്ങള്‍ക്ക് പെട്ടെന്ന് മനസ്സിലാകും.

'ദി ഫാസ്റ്റസ്റ്റ് ഇന്ത്യന്‍' എന്ന പള്‍സര്‍ സീരീസിന്റെ പരസ്യവാചകം പോലെ തന്നെ രാജ്യത്തിനകത്തും പുറത്തും ഈ മോഡല്‍ ജനപ്രിയമാകുകയും നിരവധി ആരാധകരെ നേടിയെടുക്കുകയും ചെയ്തു. ഇന്ന് പള്‍സര്‍ 125 ആയിരിക്കാം പള്‍സര്‍ നിരയിലെ ജനപ്രിയന്‍. എന്നാല്‍ പള്‍സര്‍ എന്ന ബ്രാന്‍ഡ് സ്ഥാപിക്കുന്നതില്‍ വഹിച്ച പങ്ക് നോക്കുമ്പോള്‍ പള്‍സറുകളുടെ രാജാവെന്ന് പള്‍സര്‍ 150-യെ നിസ്സംശയം പറയാം.

ന്യൂജെൻ Pulsar P150 വിപണിയിലെത്തിച്ച് ബജാജ്; വിലയും മറ്റ് വിവരങ്ങളും അറിയാം

അതിനാല്‍ വിപണിയില്‍ എതിരാളികളോട് പയറ്റിനില്‍ക്കാന്‍ ബജാജ് മോഡലിനെ ഇടക്ക് പരിഷ്‌കരിക്കാറുണ്ട്. പള്‍സര്‍ മോഡല്‍ നിരയിലെ പുതിയ എന്‍ട്രിയായ പള്‍സര്‍ P150-യെ നമുക്ക് വിശദമായി പരിചയപ്പെടാം. പെര്‍ഫോമന്‍സ് വിഭാഗം പരിശോധിക്കുമ്പോള്‍ ബജാജ് പള്‍സര്‍ P150 പുതിയ 149 സിസി സിംഗിള്‍-സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് 8,500 rpm-ല്‍ 14.5 bhp പരമാവധി പവര്‍ ഔട്ട്പുട്ടും 6,000 rpm-ല്‍ 13.5 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. പവര്‍ട്രെയിന്‍ 5 സ്പീഡ് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

പള്‍സര്‍ P150-ക്ക് 165 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് ഉണ്ട്. 790 എംഎം ആണ് സീറ്റ് ഉയരം. മോട്ടോര്‍സൈക്കിളിന്റെ ഇന്ധന ടാങ്ക് ശേഷി 14 ലിറ്ററാണ്. ഇന്ധനത്തിനൊപ്പം 140 കിലോഗ്രാം ആണ് ഭാരം. ബ്രാന്‍ഡിന്റെ ആഭ്യന്തര പോര്‍ട്ട്ഫോളിയോയില്‍ നിലവിലുള്ള പള്‍സര്‍ 150-ക്കും അടുത്തിടെ പുറത്തിറക്കിയ പള്‍സര്‍ N160-ക്കും ഇടയിലാണ് ഇത് പുതിയ പള്‍സര്‍ P150-യുടെ സ്ഥാനം.

പള്‍സര്‍ P150-യുടെ സിംഗിള്‍ സീറ്റര്‍ പതിപ്പ് ഡ്യുവല്‍ ഡിസ്‌ക് സജ്ജീകരണത്തോടെ മാത്രമേ വാങ്ങാന്‍ കഴിയൂ. ആധുനിക എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിളുകളില്‍ നിന്ന് വ്യത്യസ്തമായി പള്‍സര്‍ P150-ക്ക് ഒരു കിക്ക് സ്റ്റാര്‍ട്ടര്‍ നല്‍കിയിട്ടുണ്ട്. നിരവധി വാഹനപ്രേമികളെ സന്തോഷിപ്പിക്കുന്ന കാര്യമാണത്. മുമ്പില്‍ 31 എംഎം ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷനും ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്.

ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വ്വഹിക്കുന്നത് 260 എംഎം ഫ്രണ്ട് ഡിസ്‌ക്കും 230 എംഎം റിയര്‍ ഡിസ്‌ക്കുമാണ്. സിംഗിള്‍ ഡിസ്‌ക് മോഡലില്‍ 130 എംഎം ഡിസ്‌കും പിറകില്‍ ഡ്രം ബ്രേക്കും നല്‍കിയിരിക്കുന്നു. രണ്ട് വേരിയന്റുകളിലും സിംഗിള്‍-ചാനല്‍ എബിഎസ് സംവിധാനമുണ്ട്. ബജാജ് പള്‍സര്‍ P150-യുടെ സിംഗിള്‍-സീറ്റര്‍ വേരിയന്റില്‍ ട്യൂബുലാര്‍ ഹാന്‍ഡില്‍ബാറും റിയര്‍ ഡ്രം ബ്രേക്ക് സജ്ജീകരണവും ഉണ്ട്. അതേസമയം ഡ്യുവല്‍-സീറ്റ് പതിപ്പില്‍ ക്ലിപ്പ്-ഓണുകളും ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകളുമുണ്ട്.

സിംഗിള്‍ സീറ്റര്‍ വേരിയന്റിന് 80/100-17 ഫ്രണ്ട്, 100/90-17 റിയര്‍ ടയറുകളാണ് നല്‍കിയിരിക്കുന്നത്. ഡ്യുവല്‍ സീറ്റര്‍ വേരിയന്റിന് യഥാക്രമം 90/90-17, 110/90-17 ഫ്രണ്ട്, റിയര്‍ ടയറുകള്‍ ഉണ്ട്. ബജാജ് പള്‍സര്‍ P150-യുടെ സവിശേഷതകളിലേക്ക് കണ്ണോടിച്ചാല്‍ എല്‍ഇഡി പ്രൊജക്റ്റ് ഹെഡ്ലാമ്പ്, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ബട്ടര്‍ഫ്ളൈ ഇന്‍സ്പേര്‍ഡ് ട്വിന്‍ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, യുഎസ്ബി ചാര്‍ജിംഗ് സൗകര്യം, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ ഉള്ള പള്‍സര്‍ N160-ന് സമാനമായ സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ കാണാം.

ഡ്യുവല്‍ ഡിസ്‌ക് പതിപ്പ് ലഭിക്കാന്‍ ഏകദേശം 3,000 അധികം നല്‍കണം. മോട്ടോര്‍സൈക്കിള്‍ ടിവിഎസ് അപ്പാച്ചെ RTR 160 2V, ഹീറോ എക്സ്ട്രീം 160R, യമഹ FZ എന്നിവയെ നേരിടും.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj auto launched new pulsar p150 in the domestic market price engine specifications and details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X