ഇവി, പ്രീമിയം ബൈക്ക് വിപണി പിടിച്ചെടുക്കാന്‍ Bajaj; നിക്ഷേപിക്കുന്നത് 750 കോടി രൂപ

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ ഒരാളായ ബജാജ് ഇലക്ട്രിക് വാഹനങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നു. ഇന്ത്യയില്‍ ഇവി മാര്‍ക്കറ്റ് അതിവേഗം വളരുന്നതും നിരവധി നിര്‍മാതാക്കള്‍ കടന്ന് വരുന്നതുമാകാം ബജാജിന്റെ ഈ നീക്കത്തിന് പിന്നില്‍.

ഇവി, പ്രീമിയം ബൈക്ക് വിപണി പിടിച്ചെടുക്കാന്‍ Bajaj; നിക്ഷേപിക്കുന്നത് 750 കോടി രൂപ

ഈ സാമ്പത്തിക വര്‍ഷത്തില്‍ 750 കോടി രൂപ മൂലധനച്ചെലവില്‍ നിക്ഷേപിക്കാന്‍ ബജാജ് ഓട്ടോ പദ്ധതിയിടുന്നുണ്ട്. ഇലക്ട്രിക് ഇരുചക്ര വാഹന, മുച്ചക്ര വാഹന നിര്‍മാണത്തിനും പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മാണവും ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. സമീപകാലത്ത് പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിനും ഉല്‍പാദന ശേഷി കൂട്ടുന്നതിനുമായി കമ്പനി നടത്തുന്ന ഏറ്റവും ഉയര്‍ന്ന വാര്‍ഷിക നിക്ഷേപങ്ങളിലൊന്നായിരിക്കും ഇത്.

ഇവി, പ്രീമിയം ബൈക്ക് വിപണി പിടിച്ചെടുക്കാന്‍ Bajaj; നിക്ഷേപിക്കുന്നത് 750 കോടി രൂപ

നിലവിലെ നിക്ഷേപം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഒരു പടി കൂടിയെന്നാണ് ബജാജ് ഓട്ടോ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) ദിനേഷ് താപ്പര്‍ പറയുന്നത്. മഹാരാഷ്ട്രയിലെ വാലൂജില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും ഒരു ഇലക്ട്രിക് വാഹന നിര്‍മാണശാല സ്ഥാപിക്കുന്നതിനാണ് നിക്ഷേപം അനുവദിച്ചിരിക്കുന്നത്.

ഇവി, പ്രീമിയം ബൈക്ക് വിപണി പിടിച്ചെടുക്കാന്‍ Bajaj; നിക്ഷേപിക്കുന്നത് 750 കോടി രൂപ

ഇതുകൂടാതെ, ബജാജിന്റെ വരാനിരിക്കുന്ന പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുന്ന ചക്കനിലെ പുതിയ നിര്‍മ്മാണ കേന്ദ്രത്തിന്റെ വിപുലീകരണത്തിനായി നിക്ഷേപത്തിന്റെ ഒരു ഭാഗം ചെലവഴിക്കുമെന്നും താപ്പര്‍ പറയുന്നു.

ഇവി, പ്രീമിയം ബൈക്ക് വിപണി പിടിച്ചെടുക്കാന്‍ Bajaj; നിക്ഷേപിക്കുന്നത് 750 കോടി രൂപ

2021 ഡിസംബറിലാണ് ബജാജ് ഓട്ടോ 300 കോടി രൂപയുടെ ഇലക്ട്രിക് ഇരുചക്ര വാഹന പ്ലാന്റ് പൂനെയിലെ അകുര്‍ദി മേഖലയില്‍ സ്ഥാപിച്ചത്. അവിടെ നിലവില്‍ ചേതക് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നു. പ്രതിവര്‍ഷം 5,00,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ നിര്‍മ്മിക്കുന്ന തരത്തിലാണ് പ്ലാന്റ് നിര്‍മ്മിച്ചിരിക്കുന്നത്.

ഇവി, പ്രീമിയം ബൈക്ക് വിപണി പിടിച്ചെടുക്കാന്‍ Bajaj; നിക്ഷേപിക്കുന്നത് 750 കോടി രൂപ

ഹാസ്ഖവര്‍ണ ബ്രാന്‍ഡിന് കീഴില്‍ ഒരു ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കുമെന്ന് കമ്പനി നേരത്തെ സൂചന നല്‍കിയിരുന്നു. അതായത് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രീമിയം ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റിലും ബജാജ് ഓട്ടോ വൈകാതെ സാന്നിധ്യം അറിയിക്കും.

ഇവി, പ്രീമിയം ബൈക്ക് വിപണി പിടിച്ചെടുക്കാന്‍ Bajaj; നിക്ഷേപിക്കുന്നത് 750 കോടി രൂപ

രാജ്യത്തുടനീളമുള്ള 40 നഗരങ്ങളില്‍ തങ്ങള്‍ സാന്നിധ്യം അറിയിച്ചതായി ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മ പറഞ്ഞു. 'ഉയര്‍ന്നുവരുന്ന വിവിധ സെഗ്മെന്റുകളും പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്നതിനായി ഇവി പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിനും ഞങ്ങള്‍ ശ്രമിക്കുന്നു. അടുത്ത 18 മാസത്തിനുള്ളില്‍ പുതിയ സെഗ്മെന്റുകളെ ആകര്‍ഷിക്കുന്ന മൂന്നോ ഉല്‍പ്പന്നങ്ങള്‍ നിങ്ങള്‍ക്ക് കാണാനാകും. അതേ സെഗ്മെന്റല്ല, പക്ഷേ അത് ചേതകിന്റെ കുടക്കീഴിലാകും' ശര്‍മ പറഞ്ഞു.

ഇവി, പ്രീമിയം ബൈക്ക് വിപണി പിടിച്ചെടുക്കാന്‍ Bajaj; നിക്ഷേപിക്കുന്നത് 750 കോടി രൂപ

ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് പറയുമ്പോള്‍ വില്‍പ്പനയില്‍ ബജാജ് ഓട്ടോ 50 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ 6,200 യൂണിറ്റുകളായിരുന്നു ചേതക്കിന്റെ വില്‍പ്പന. എന്നാല്‍ 2023 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ചേതക് 10,000 യൂണിറ്റുകള്‍ വിറ്റഴിച്ചു.

ഇവി, പ്രീമിയം ബൈക്ക് വിപണി പിടിച്ചെടുക്കാന്‍ Bajaj; നിക്ഷേപിക്കുന്നത് 750 കോടി രൂപ

പ്രീമിയം സെഗ്മെന്റ് പരിഗണിക്കുമ്പോള്‍ കമ്പനി അതിന്റെ പള്‍സര്‍ ബ്രാന്‍ഡിലേക്ക് കഴിഞ്ഞ വര്‍ഷം ഒരു പുതിയ 250 സിസി മോഡല്‍ ചേര്‍ത്തിരുന്നു. ഇതിലേക്ക് കൂടുതല്‍ മോഡലുകള്‍ കൊണ്ടുവരാനും അവര്‍ പദ്ധതിയിടുന്നു. പ്രീമിയം മോട്ടോര്‍സൈക്കിള്‍ മേഖലയില്‍ കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോ ശക്തിപ്പെടുത്തുന്നതിനായി ബജാജ് പള്‍സര്‍ പ്ലാറ്റ്‌ഫോം പുതിയ മോഡലുകളുമായി കൂടുതല്‍ വിപുലീകരിക്കുമെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു.

ഇവി, പ്രീമിയം ബൈക്ക് വിപണി പിടിച്ചെടുക്കാന്‍ Bajaj; നിക്ഷേപിക്കുന്നത് 750 കോടി രൂപ

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും എന്‍ട്രി ലെവല്‍ 100 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റിലാണ് മികച്ച ഡിമാന്‍ഡ് അനുഭവപ്പെടുന്നത്. ഗ്രാമപ്രദേശങ്ങളില്‍, 125 സിസി ബൈക്കുകള്‍ക്ക് കാര്യമായ വളര്‍ച്ചയാണ് കമ്പനി കാണിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ CT 125X മികച്ച സ്വീകാര്യത നേടി.

ഇവി, പ്രീമിയം ബൈക്ക് വിപണി പിടിച്ചെടുക്കാന്‍ Bajaj; നിക്ഷേപിക്കുന്നത് 750 കോടി രൂപ

ശര്‍മ്മയുടെ അഭിപ്രായത്തില്‍ 2020 സാമ്പത്തി വര്‍ഷം മുതല്‍ വ്യവസായം 125 സിസി സെഗ്മെന്റിലേക്ക് പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട. ഇപ്പോള്‍ അത് വ്യവസായത്തിന്റെ 50 ശതമാനവും ഉള്‍ക്കൊള്ളുന്നു. മൂന്ന് വര്‍ഷത്തിന് മുമ്പ് ഇത് 40 ശതമാനമായിരുന്നു. 125 സിസി പ്ലസ് സെഗ്മെന്റിലേക്ക് കൂടുതല്‍ നിക്ഷേപം നടത്താനും അതുവഴി ലാഭവും വിപണി വിഹിതവും മെച്ചപ്പെടുത്താനും ബജാജ് പദ്ധതിയിടുന്നതായി ശര്‍മ പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj auto to invest rs 750 crore to set up facilities for electric vehicles and premium motorcycle
Story first published: Saturday, November 5, 2022, 9:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X