ഇലക്ട്രിക് ഹൈബ്രിഡ് മോട്ടോര്‍സൈക്കിളായി Bajaj Avenger; കിറ്റിന്റെ വില 28,000 രൂപ

ഇന്ത്യയില്‍ ഇലക്ട്രിക് മൊബിലിറ്റിയുടെ ആവശ്യം വര്‍ധിച്ചതോടെ, പ്രത്യേകിച്ച് ഇരുചക്ര വാഹന വിഭാഗത്തില്‍, ഇവി കണ്‍വേര്‍ഷന്‍ കിറ്റുകളുടെ ഡിമാന്‍ഡിലും വിപണിയില്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്.

ഇലക്ട്രിക് ഹൈബ്രിഡ് മോട്ടോര്‍സൈക്കിളായി Bajaj Avenger; കിറ്റിന്റെ വില 28,000 രൂപ

അടുത്തിടെ ഒരു മാരുതി ഡിസയര്‍ ഇവിയും പൂര്‍ണ്ണമായും ഇലക്ട്രിക് പരിവേഷത്തിലേക്ക് മാറിയ ഹീറോ സ്പ്ലെന്‍ഡറും ഇലക്ട്രിക് കണ്‍വേര്‍ഷന്‍ കിറ്റിനൊപ്പം റീട്രോഫിറ്റ് ചെയ്തിരിക്കുന്നത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇത്തവണ ബജാജ് നിരയിലെ അവഞ്ചര്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതാണ് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്.

ഇലക്ട്രിക് ഹൈബ്രിഡ് മോട്ടോര്‍സൈക്കിളായി Bajaj Avenger; കിറ്റിന്റെ വില 28,000 രൂപ

ബജാജ് അവഞ്ചര്‍: പരിഷ്‌കരിച്ച ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

മുകളില്‍ സൂചിപ്പിച്ച മുന്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി, സാഹചര്യങ്ങള്‍ക്കനുസരിച്ച് പെട്രോള്‍ പവര്‍ അല്ലെങ്കില്‍ ബാറ്ററി പവര്‍ മോഡ് തെരഞ്ഞെടുക്കാന്‍ ഈ ഇവി കിറ്റ് റൈഡറെ അനുവദിക്കുന്നു.

ഇലക്ട്രിക് ഹൈബ്രിഡ് മോട്ടോര്‍സൈക്കിളായി Bajaj Avenger; കിറ്റിന്റെ വില 28,000 രൂപ

സാരാംശത്തില്‍, ഇത് പ്യുവര്‍ പെട്രോള്‍-ഇലക്ട്രിക് ഹൈബ്രിഡ് കിറ്റാണ്, ഇതിനായി പ്യുവര്‍ ഐസി എഞ്ചിനും പ്യുവര്‍ ഇവി മോഡിനും ഇടയില്‍ മാറാനുള്ള സൗകര്യമുണ്ടെന്ന് വേണം പറയാന്‍.

ഇലക്ട്രിക് ഹൈബ്രിഡ് മോട്ടോര്‍സൈക്കിളായി Bajaj Avenger; കിറ്റിന്റെ വില 28,000 രൂപ

ഈ പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന അവഞ്ചര്‍ 220 ക്രൂയിസിനെ പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയയുടെ ഒരു വീഡിയോ ക്രിയേറ്റീവ് എന്ന യുട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ഇലക്ട്രിക് ഹൈബ്രിഡ് മോട്ടോര്‍സൈക്കിളായി Bajaj Avenger; കിറ്റിന്റെ വില 28,000 രൂപ

ഈ ഇവി കണ്‍വേര്‍ഷന്‍ കിറ്റ് 27,760 രൂപയ്ക്ക് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് ലഭ്യമായ GoGoA1-ല്‍ നിന്നാണ് ലഭിച്ചത്. കിറ്റില്‍ 2000W, 17 ഇഞ്ച് ബ്രഷ്ലെസ് ഹബ് മോട്ടോര്‍, ഒരു റീജനറേറ്റീവ് കണ്‍ട്രോളര്‍, ഒരു റിസ്റ്റ് ത്രോട്ടില്‍, ഡിസ്‌ക് വിത്ത് ക്യാച്ചര്‍, മൗണ്ടിംഗ് പ്ലേറ്റ്, ഒരു കപ്ലര്‍ എന്നിവയാണ് ഉള്‍പ്പെടുന്നതെന്ന് വീഡിയോയില്‍ കാണാനും സാധിക്കും.

വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍

ബ്രഷ്‌ലെസ് ഹബ് ഇലക്ട്രിക് മോട്ടോര്‍ ഉള്‍ക്കൊള്ളുന്ന പുതിയ 17 ഇഞ്ച് ഫ്രണ്ട് വീല്‍ ഒഴികെ മിക്ക ഭാഗങ്ങളിലും ഈ പരിഷ്‌കരിച്ച ഹൈബ്രിഡ് പ്രോട്ടോടൈപ്പില്‍ അവഞ്ചറിന്റെ രൂപകല്‍പ്പന അതേപടി നിലനിര്‍ത്തിയിട്ടുണ്ട്.

ഇലക്ട്രിക് ഹൈബ്രിഡ് മോട്ടോര്‍സൈക്കിളായി Bajaj Avenger; കിറ്റിന്റെ വില 28,000 രൂപ

ഇതോടൊപ്പം, ബാറ്ററി പായ്ക്ക് വഹിക്കുന്നതിനായി പിന്‍ ഫെന്‍ഡറില്‍ പുതിയ മൗണ്ടിംഗുകളും ഹാന്‍ഡില്‍ബാറിന്റെ വലതുവശത്ത് ഒരു ചെറിയ സ്വിച്ച് ഇലക്ട്രിക് പവര്‍ ഓണാക്കാന്‍ അനുവദിക്കുന്നു.

ഇലക്ട്രിക് ഹൈബ്രിഡ് മോട്ടോര്‍സൈക്കിളായി Bajaj Avenger; കിറ്റിന്റെ വില 28,000 രൂപ

ഇതൊരു DIY (Do It Yourself) പദ്ധതിയാണെന്ന് വീഡിയോയില്‍ പറയുന്നുണ്ടെങ്കിലും, സങ്കീര്‍ണ്ണമായ എല്ലാ കാര്യങ്ങളും നടപ്പിലാക്കാന്‍ വിദഗ്ദ്ധനായ ഒരു മെക്കാനിക്കിനെക്കാള്‍ കൂടുതല്‍ സമയം എടുക്കും. പുതിയ ഫ്രണ്ട് വീല്‍ ഒരു ഹബ് മോട്ടോറുമായി സംയോജിപ്പിക്കാന്‍, ഫ്രണ്ട് ഫോര്‍ക്കുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നതും വീഡിയോയില്‍ കാണാം.

ഇലക്ട്രിക് ഹൈബ്രിഡ് മോട്ടോര്‍സൈക്കിളായി Bajaj Avenger; കിറ്റിന്റെ വില 28,000 രൂപ

കൂടാതെ, പുതിയ ഫ്രണ്ട് വീലുമായി വിജയകരമായി സഹകരിക്കുന്നതിന് ഫ്രണ്ട് ഡിസ്‌ക് ബ്രേക്കിന് പരിഷ്‌ക്കരണം ആവശ്യമാണ്. അടുത്തതായി, കട്ടിംഗിലൂടെയും വെല്‍ഡിംഗിലൂടെയും നിര്‍മ്മിക്കേണ്ട ഒരു ചെറിയ മെറ്റാലിക് ബോക്‌സിനുള്ളില്‍ ബാറ്ററി പായ്ക്ക് ഘടിപ്പിക്കുന്നതാണ് കാണാന്‍ കഴിയുന്നത്.

ഇലക്ട്രിക് ഹൈബ്രിഡ് മോട്ടോര്‍സൈക്കിളായി Bajaj Avenger; കിറ്റിന്റെ വില 28,000 രൂപ

ഇതിനുശേഷം, പിന്‍ ഫെന്‍ഡറിന്റെ മൗണ്ടുകളില്‍ ബാറ്ററി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കിലും അത് ചെയ്യുന്നതിന്, ബൈക്കിന്റെ പിന്‍ ഇന്‍ഡിക്കേറ്ററുകള്‍ പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. ബാറ്ററിയെക്കുറിച്ച് പറയുകയാണെങ്കില്‍, ഈ കണ്‍വേര്‍ഷന്‍ കിറ്റില്‍ 72V, 35A ലിഥിയം-അയണ്‍ പായ്ക്ക് അടങ്ങിയിരിക്കുന്നു.

ഇലക്ട്രിക് ഹൈബ്രിഡ് മോട്ടോര്‍സൈക്കിളായി Bajaj Avenger; കിറ്റിന്റെ വില 28,000 രൂപ

ഇലക്ട്രിക്കല്‍ സിസ്റ്റത്തില്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് കണ്‍ട്രോളര്‍ സ്ഥാപിച്ചിരിക്കുന്നത്. അവസാനമായി, ഇലക്ട്രിക് മോട്ടോര്‍ ഇടപഴകുന്നതിനും വിച്ഛേദിക്കുന്നതിനുമുള്ള ഒരു സ്വിച്ച് യഥാര്‍ത്ഥ സ്വിച്ച് ഗിയറിന് സമീപം ചേര്‍ക്കുന്നു.

ഇലക്ട്രിക് ഹൈബ്രിഡ് മോട്ടോര്‍സൈക്കിളായി Bajaj Avenger; കിറ്റിന്റെ വില 28,000 രൂപ

പൂര്‍ണ്ണമായ പരിഷ്‌ക്കരണത്തിന് ശേഷം, ഐസി എഞ്ചിന്‍ ഇന്‍-ഹൗസ് ട്രാന്‍സ്മിഷന്‍ സിസ്റ്റത്തിലൂടെ പിന്‍ ചക്രത്തിന് കരുത്ത് നല്‍കുമ്പോള്‍, ഇലക്ട്രിക് ഹബ് മോട്ടോര്‍ ഫ്രണ്ട് വീലിനെ നയിക്കുകയും ചെയ്യുന്നു.

ഇലക്ട്രിക് ഹൈബ്രിഡ് മോട്ടോര്‍സൈക്കിളായി Bajaj Avenger; കിറ്റിന്റെ വില 28,000 രൂപ

സ്‌പെസിഫിക്കേഷനുകള്‍

പ്യുവര്‍ ഇലക്ട്രിക് മോഡില്‍, അവഞ്ചര്‍ 220-ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും, അത് മികച്ചതെന്ന് തന്നെ വേണം പറയാന്‍.

ഇലക്ട്രിക് ഹൈബ്രിഡ് മോട്ടോര്‍സൈക്കിളായി Bajaj Avenger; കിറ്റിന്റെ വില 28,000 രൂപ

ഫുള്‍ ചാര്‍ജില്‍ 40-50 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. റിവേഴ്സ് മോഡിലും ഈ സിസ്റ്റം വരുന്നു. ഇത് വളരെ ആകര്‍ഷകമായ ഒരു കണ്‍വേര്‍ഷന്‍ കിറ്റ് ആണെങ്കിലും, അതിന്റെ നിയമസാധുത ഇപ്പോഴും ഒരു ചോദ്യമായി തുടരുകയാണ്, കാരണം ഇത് ഒരു RTO-അംഗീകൃത കിറ്റാണെന്ന് എവിടെയും പരാമര്‍ശിച്ചിട്ടില്ല.

More from DriveSpark

Article Published On: Tuesday, February 22, 2022, 13:03 [IST]
English summary
Bajaj avenger modified to electric hybrid motorcycle find here all details
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X