Chetak ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഡല്‍ഹിയിലും ഗോവയിലും ആരംഭിച്ച് Bajaj; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനൊരുങ്ങി നിര്‍മാതാക്കളായ ബജാജ്. ഇതിന്റെ ഭാഗമായി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഡല്‍ഹിയിലും ഗോവയിലും കമ്പനി ആരംഭിക്കുകയും ചെയ്തു.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഡല്‍ഹിയിലും ഗോവയിലും ആരംഭിച്ച് Bajaj; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

ഇതോടെ കമ്പനി ഇപ്പോള്‍ മൊത്തം 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു. വെറും 2,000 രൂപ നല്‍കി ബജാജ് ചേതക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ക്ക് ബുക്ക് ചെയ്യാം. ഇതിനായി ചേതക്കിന്റെ വെബ്സൈറ്റിലോ അല്ലെങ്കില്‍ കെടിഎം ഡീലര്‍ഷിപ്പോ ഉപഭോക്താക്കള്‍ക്ക് സന്ദര്‍ശിക്കാം.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഡല്‍ഹിയിലും ഗോവയിലും ആരംഭിച്ച് Bajaj; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

ബജാജ് ചേതക്കിന്റെ ബുക്കിംഗ് നിലവില്‍ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, ഡല്‍ഹി, ഗോവ എന്നിവിടങ്ങളില്‍ നടക്കുന്നുണ്ട്. ഇത് മൊത്തം നാല് കളര്‍ ഓപ്ഷനുകളിലാണ് ലഭ്യമാക്കിയിരിക്കുന്നത്.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഡല്‍ഹിയിലും ഗോവയിലും ആരംഭിച്ച് Bajaj; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രാരംഭ പതിപ്പിന് 1.49 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ചിപ്പില്ലാത്തതിനാല്‍ മാസങ്ങളോളം കമ്പനി ബുക്കിംഗ് നിര്‍ത്തിയിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഡല്‍ഹിയിലും ഗോവയിലും ആരംഭിച്ച് Bajaj; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

അര്‍ബന്‍, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ നിലവില്‍ പ്രീമിയം വേരിയന്റ് മാത്രമാണ് ബുക്ക് ചെയ്യുന്നത്. 3 kWh IP-67 ലിഥിയം-അയണ്‍ ബാറ്ററിയുള്ള 3.8 kWh ഇലക്ട്രിക് മോട്ടോറാണ് ബജാജ് ചേതക്കിന് കരുത്തേകുന്നത്, അത് നീക്കം ചെയ്യാന്‍ കഴിയില്ല.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഡല്‍ഹിയിലും ഗോവയിലും ആരംഭിച്ച് Bajaj; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

ബജാജ് ചേതക്കിന്റെ എതിരാളികളായ, ടിവിഎസ് ഐക്യുബ്, ഏഥര്‍ 450X എന്നിവയ്ക്കും നീക്കം ചെയ്യാവുന്ന ബാറ്ററിയുടെ ഓപ്ഷന്‍ ഇല്ല. പൂര്‍ണമായും ചാര്‍ജ് ചെയ്യുമ്പോള്‍ ഇക്കോ മോഡില്‍ 95 കിലോമീറ്റര്‍ റേഞ്ച് ഈ സ്‌കൂട്ടര്‍ നല്‍കുന്നു. അതേ സമയം, അതിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 70 കിലോമീറ്ററായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഡല്‍ഹിയിലും ഗോവയിലും ആരംഭിച്ച് Bajaj; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

5 ആമ്പിയര്‍ പവര്‍ സോക്കറ്റില്‍ നിന്ന് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ 5 മണിക്കൂര്‍ സമയം എടുക്കും. ഇതിന്റെ രൂപകല്‍പ്പനയെക്കുറിച്ച് പറയുമ്പോള്‍, കമ്പനി ഇതിന് ഒരു ഐക്കണിക് റെട്രോ ഡിസൈനാണ് നല്‍കിയിരിക്കുന്നത്.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഡല്‍ഹിയിലും ഗോവയിലും ആരംഭിച്ച് Bajaj; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

എല്‍ഇഡി ഡിആര്‍എല്ലുകള്‍, റെട്രോ ഭംഗി വര്‍ധിപ്പിക്കുന്ന ഹെഡ്‌ലാമ്പുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, USB പോര്‍ട്ട്, അലോയ് വീലുകള്‍, ഡിസ്‌ക് ബ്രേക്ക് തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ നല്‍കിയിരിക്കുന്നു. തത്സമയ ട്രാക്കിംഗ് ഫീച്ചറും കമ്പനി ഇലക്ട്രിക് സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഡല്‍ഹിയിലും ഗോവയിലും ആരംഭിച്ച് Bajaj; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

ഈ സവിശേഷതയുടെ സഹായത്തോടെ, ഈ ഇലക്ട്രിക് സ്‌കൂട്ടറിനെ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനിലൂടെ ബന്ധിപ്പിക്കാനും ട്രാക്കുചെയ്യാനും കഴിയും. കമ്പനിയുടെ പുനെയിലെ പ്ലാന്റിലാണ് ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കുന്നത്. ഇതും മറ്റ് ഇലക്ട്രിക് വാഹനങ്ങളും നിര്‍മ്മിക്കാന്‍ കമ്പനി ഇപ്പോള്‍ പുതിയ ഫാക്ടറി സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഡല്‍ഹിയിലും ഗോവയിലും ആരംഭിച്ച് Bajaj; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

ബജാജ് ഓട്ടോ തങ്ങളുടെ ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ നിര്‍മ്മാണം പ്രാദേശികവല്‍ക്കരിക്കാന്‍ ഒരുങ്ങുകയാണ്.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഡല്‍ഹിയിലും ഗോവയിലും ആരംഭിച്ച് Bajaj; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

കൊറോണ ബാധയെത്തുടര്‍ന്ന് വിതരണ ശൃംഖലയിലുണ്ടായ തടസ്സം കാരണം ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഭാഗങ്ങളുടെ വിതരണം തടസ്സപ്പെട്ടു, അതിനാല്‍ കമ്പനിക്ക് നിശ്ചിത അളവില്‍ സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് കമ്പനി പറയുന്നു. എന്നിരുന്നാലും, ഇപ്പോള്‍ വാഹന വിപണി സാധാരണ നിലയിലായതിനാല്‍, കമ്പനി പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുകയാണ്.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഡല്‍ഹിയിലും ഗോവയിലും ആരംഭിച്ച് Bajaj; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

ഉത്പാദനം വേഗത്തിലാക്കുന്നതിനായി ആഭ്യന്തര നിര്‍മാതാക്കളില്‍ നിന്ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കുള്ള മോട്ടോറുകളും ബാറ്ററികളും പോലുള്ള ചില പ്രധാന ഘടകങ്ങള്‍ ഉടന്‍ വാങ്ങാന്‍ തുടങ്ങുമെന്ന് ബജാജ് അറിയിച്ചു.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഡല്‍ഹിയിലും ഗോവയിലും ആരംഭിച്ച് Bajaj; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

നിര്‍മ്മാണത്തില്‍ പ്രാദേശികവല്‍ക്കരണം വര്‍ധിപ്പിക്കുന്നത് ചെലവ് കുറയ്ക്കുമെന്നും സ്‌കൂട്ടറുകള്‍ വിപണിയില്‍ കൂടുതല്‍ മത്സരക്ഷമതയുള്ളതാക്കുമെന്നും കമ്പനി അറിയിച്ചു. പുതിയ നിര്‍മ്മാണ നയങ്ങള്‍ പ്രകാരം നിര്‍മ്മിച്ച ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന് നിലവിലെ മോഡലിനേക്കാള്‍ വില കുറവായിരിക്കാം.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഡല്‍ഹിയിലും ഗോവയിലും ആരംഭിച്ച് Bajaj; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

ചില അപ്ഡേറ്റുകളോടെ ചേതക്കിന്റെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, പുതിയ ചേതക് സ്‌കൂട്ടറില്‍ 2.884 kWh ബാറ്ററി സ്ഥാപിക്കും. ഇതിലെ ഇലക്ട്രിക് മോട്ടോര്‍ 4.2 kW പവര്‍ ഉത്പാദിപ്പിക്കും, സ്‌കൂട്ടറിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ ആയിരിക്കും.

Chetak ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ഡല്‍ഹിയിലും ഗോവയിലും ആരംഭിച്ച് Bajaj; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

ബജാജ് ചേതക് നിലവില്‍ അതിന്റെ വിഭാഗത്തിലെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ്. പുതിയ വില കുറഞ്ഞ പതിപ്പ് എത്തുന്നതുവഴി വില്‍പ്പന ഇതിലും വര്‍ധിപ്പിക്കാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Saturday, February 12, 2022, 16:52 [IST]
English summary
Bajaj chetak electric scooter bookings open in goa and delhi find here how to book
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X