Dynamo പേര് ട്രേഡ്മാര്‍ക്ക് ചെയ്ത് Bajaj; പുതിയ ഇലക്ട്രിക് സ്‌കൂട്ടറെന്ന് സൂചന

OEM-കള്‍ പതിവായി പുതിയ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെങ്കിലും, എല്ലാ നെയിംപ്ലേറ്റുകളും ഉല്‍പ്പാദന ഘട്ടത്തിലെത്തുന്നില്ലെന്ന് വേണം പറയാന്‍. പള്‍സര്‍ എലാന്‍, പള്‍സര്‍ എലഗന്‍സ്, ട്വിന്നര്‍, ബ്ലേഡ് തുടങ്ങിയ ട്രേഡ്മാര്‍ക്കിംഗ് പേരുകള്‍ക്ക് തൊട്ടുപിന്നാലെ, ബജാജ് ഇപ്പോള്‍ ഇന്ത്യയില്‍ വരാനിരിക്കുന്ന ഇരുചക്ര വാഹനത്തിനായി ഒരു പുതിയ രജിസ്‌ട്രേഷന്‍ സമര്‍പ്പിച്ചിരിക്കുകയാണ്.

Dynamo പേര് ട്രേഡ്മാര്‍ക്ക് ചെയ്ത് Bajaj; പുതിയ ഇലക്ട്രിക് സ്‌കൂട്ടറെന്ന് സൂചന

ബജാജ് ഡൈനാമോ എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ ഇരുചക്ര വാഹനം ഇന്ത്യന്‍ വിപണിയില്‍ ഒരു പുതിയ ഇലക്ട്രിക് ഓഫറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ വരാനിരിക്കുന്ന ഈ പുതിയ ബജാജ് ഇരുചക്രവാഹനത്തെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

Dynamo പേര് ട്രേഡ്മാര്‍ക്ക് ചെയ്ത് Bajaj; പുതിയ ഇലക്ട്രിക് സ്‌കൂട്ടറെന്ന് സൂചന

ബജാജിന് നിലവില്‍ ഇന്ത്യന്‍ നിരയില്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ മാത്രമേയുള്ളൂ, വരും വര്‍ഷങ്ങളില്‍ അതിന്റെ ഇലക്ട്രിക് പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുമെന്ന് നേരത്തെ തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ വിപണിയില്‍ വരാനിരിക്കുന്ന ഇലക്ട്രിക് ഇരുചക്രവാഹനത്തിന് ഡൈനാമോ ബ്രാന്‍ഡ് നാമം ട്രേഡ്മാര്‍ക്ക് ചെയ്തതോടെ ശക്തമായ പ്രതീക്ഷയാണ് ഇത് നല്‍കുന്നത്.

Dynamo പേര് ട്രേഡ്മാര്‍ക്ക് ചെയ്ത് Bajaj; പുതിയ ഇലക്ട്രിക് സ്‌കൂട്ടറെന്ന് സൂചന

ഇന്ത്യയ്ക്കായി പുതിയ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വികസിപ്പിക്കുന്നതിനായി കെടിഎം, ഹസ്ഖ്‌വര്‍ണ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ പള്‍സറിന്റെ ഇലക്ട്രിക് ആവര്‍ത്തനവും അവതരിപ്പിക്കാന്‍ ബ്രാന്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും ഔദ്യോഗിക സവിശേഷതകളോ മറ്റ് വിശദാംശങ്ങളോ ബ്രാന്‍ഡ് ഇതുവരെ പങ്കുവെച്ചിട്ടില്ല.

Dynamo പേര് ട്രേഡ്മാര്‍ക്ക് ചെയ്ത് Bajaj; പുതിയ ഇലക്ട്രിക് സ്‌കൂട്ടറെന്ന് സൂചന

ബജാജ് ഡൈനാമോ ക്ലാസ് 12-ന് കീഴില്‍ ട്രേഡ്മാര്‍ക്ക് ചെയ്തിരിക്കുന്നത്. കൂടാതെ ICE-ക്കും ഇലക്ട്രിക് ഓഫറുകള്‍ക്കും ഇത് ഉപയോഗിക്കാമെന്നും പറയപ്പെടുന്നു. ബജാജ് പള്‍സറിന്റെ പുതിയ ആവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ വരാനിരിക്കുന്ന മറ്റ് ഇരുചക്ര വാഹന ഓഫറുകള്‍ക്കായി ബ്രാന്‍ഡ് മുമ്പ് ട്രേഡ്മാര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു.

Dynamo പേര് ട്രേഡ്മാര്‍ക്ക് ചെയ്ത് Bajaj; പുതിയ ഇലക്ട്രിക് സ്‌കൂട്ടറെന്ന് സൂചന

എന്നിരുന്നാലും, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്രാന്‍ഡിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് ത്രീ-വീലറിനും ഡൈനാമോ എന്ന പേര് ഉപയോഗിക്കാമെന്നും ചില ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുറത്തിറക്കിയാല്‍, ഈ പുതിയ ബജാജ് ഇലക്ട്രിക് വാണിജ്യ വാഹനം B2B, B2C പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.

Dynamo പേര് ട്രേഡ്മാര്‍ക്ക് ചെയ്ത് Bajaj; പുതിയ ഇലക്ട്രിക് സ്‌കൂട്ടറെന്ന് സൂചന

മറ്റ് അന്താരാഷ്ട്ര വിപണികളില്‍ ഇലക്ട്രിക് ചേതക് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്രാന്‍ഡ് എന്നും പറയപ്പെടുന്നു. ബജാജ് ആദ്യം ലക്ഷ്യമിടുന്നത് ASEAN വിപണികളെയായിരിക്കും, അതിനുശേഷം സ്‌കൂട്ടര്‍ മറ്റ് രാജ്യങ്ങളില്‍ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Dynamo പേര് ട്രേഡ്മാര്‍ക്ക് ചെയ്ത് Bajaj; പുതിയ ഇലക്ട്രിക് സ്‌കൂട്ടറെന്ന് സൂചന

ഇതുകൂടാതെ, പള്‍സറിന്റെ പുതിയ വേരിയന്റുകളും ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബജാജിനെ രാജ്യത്തെ വിവിധ വിഭാഗങ്ങളില്‍ മത്സരിക്കാന്‍ സഹായിക്കുന്നതിന് ഉയര്‍ന്ന ശേഷിയുള്ള മറ്റ് പെര്‍ഫോമന്‍സ് ബൈക്കുകളും ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കും. എന്നിരുന്നാലും, ഇന്ത്യയില്‍ വരാനിരിക്കുന്ന ഇരുചക്രവാഹനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ബ്രാന്‍ഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
English summary
Bajaj dynamo name registered read to find here all details
Story first published: Monday, July 25, 2022, 18:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X