പുത്തൻ ഇലക്ട്രിക് സ്കൂട്ടറോ? Blade നെയിപ്ലേറ്റിന് ട്രേഡ്മാർക്ക് ഫയൽ ചെയ്ത് Bajaj

ഭാവിയിലേക്ക് കണ്ണുവെച്ചുകൊണ്ട്, ബജാജ് ഒന്നിലധികം പുതിയ ഉൽപ്പന്നങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു. അതിനുള്ള തെളിവാണ് അടുത്ത കാലത്ത് കമ്പനി സമർപ്പിച്ച ട്രേഡ്മാർക്ക് അപേക്ഷകളിൽ കാണുന്നത്. മാർച്ചിൽ പൾസർ എലാനും പൾസർ എലഗൻസിനുമായി രണ്ട് അപേക്ഷകൾ ബ്രാൻഡ് സമർപ്പിച്ചിരുന്നു.

പുത്തൻ ഇലക്ട്രിക് സ്കൂട്ടറോ? Blade നെയിപ്ലേറ്റിന് ട്രേഡ്മാർക്ക് ഫയൽ ചെയ്ത് Bajaj

ഇപ്പോൾ, 'ബജാജ് ബ്ലേഡ്' എന്ന മറ്റൊരു നെയിംപ്ലേറ്റ് കൂടി ഉയർന്നുവന്നിട്ടുണ്ട്, ഇതും മാർച്ചിൽ ഫയൽ ചെയ്തതാണ്. പൾസർ എലഗൻസിന്റെ നെയിംപ്ലേറ്റിന് അപ്പ്രൂവൽ ലഭിച്ചപ്പോൾ, പൾസർ എലാനും ബജാജ് ബ്ലേഡും അപ്രൂവലിനായി കാത്തിരിക്കുകയാണ്.

പുത്തൻ ഇലക്ട്രിക് സ്കൂട്ടറോ? Blade നെയിപ്ലേറ്റിന് ട്രേഡ്മാർക്ക് ഫയൽ ചെയ്ത് Bajaj

ബജാജ് ബ്ലേഡിനുള്ള ട്രേഡ്‌മാർക്ക് അപേക്ഷ ക്ലാസ് 12 -ന് കീഴിലാണ് ഫയൽ ചെയ്തിരിക്കുന്നത്. മോട്ടോർ സൈക്കിളുകൾ മുതൽ സ്കൂട്ടറുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ത്രീ വീലറുകൾ എന്നിവ വരെ ഈ ക്ലാസിൽ ഉൾപ്പെടുന്നതിനാൽ ഈ നെയിപ്ലേറ്റ് ഏത് ടൈപ്പിൽ ഉപയോഗിക്കാനാണ് എന്ന് കൃത്യമായ ഊഹിക്കാൻ പ്രയാസമാണ്.

പുത്തൻ ഇലക്ട്രിക് സ്കൂട്ടറോ? Blade നെയിപ്ലേറ്റിന് ട്രേഡ്മാർക്ക് ഫയൽ ചെയ്ത് Bajaj

സമീപകാല സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി, ബജാജിന്റെ പ്രാഥമിക ശ്രദ്ധ തങ്ങളുടെ പൾസർ മോട്ടോർസൈക്കിളുകളും ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുമായിരിക്കും എന്ന് പറയാം.

പുത്തൻ ഇലക്ട്രിക് സ്കൂട്ടറോ? Blade നെയിപ്ലേറ്റിന് ട്രേഡ്മാർക്ക് ഫയൽ ചെയ്ത് Bajaj

പൾസർ ശ്രേണി നവീകരിക്കാനും പുതിയ ചില മോഡലുകൾ അവതരിപ്പിക്കാനുമുള്ള ദൗത്യത്തിലാണ് കമ്പനി ഇപ്പോൾ. മറ്റൊരു ഫോക്കസ് ഏരിയ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ്, ഇവിടെയാണ് ബജാജ് ബ്ലേഡ് ഏറ്റവും അനുയോജ്യമെന്ന് ഞങ്ങൾക്ക് തോന്നുന്നത്.

പുത്തൻ ഇലക്ട്രിക് സ്കൂട്ടറോ? Blade നെയിപ്ലേറ്റിന് ട്രേഡ്മാർക്ക് ഫയൽ ചെയ്ത് Bajaj

2006 ഓട്ടോ എക്‌സ്‌പോയിൽ 125 സിസി സ്‌കൂട്ടർ പ്രദർശിപ്പിക്കാൻ ബജാജ് ബ്ലേഡ് എന്ന പേര് കമ്പനി ഉപയോഗിച്ചിരുന്നു. ബജാജ് ബ്ലേഡ് മുമ്പത്തെ ബ്ലേഡ് സ്കൂട്ടറിന്റെ ആധുനിക വ്യാഖ്യാനമാകാനുള്ള സാധ്യത ഇത് വർധിപ്പിക്കുന്നു.

പുത്തൻ ഇലക്ട്രിക് സ്കൂട്ടറോ? Blade നെയിപ്ലേറ്റിന് ട്രേഡ്മാർക്ക് ഫയൽ ചെയ്ത് Bajaj

ബജാജ് ബ്ലേഡ് ഇലക്ട്രിക് സ്‌കൂട്ടറിന് യുവ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള സ്‌പോർട്ടിയർ സ്റ്റൈലിംഗ് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ക്ലാസിക്, ഓൾഡ്-സ്‌കൂൾ റെട്രോ രൂപവും ഭാവവും ഉള്ള ചേതക്കിൽ നിന്ന് ഇത് വ്യത്യസ്തമായിരിക്കും.

പുത്തൻ ഇലക്ട്രിക് സ്കൂട്ടറോ? Blade നെയിപ്ലേറ്റിന് ട്രേഡ്മാർക്ക് ഫയൽ ചെയ്ത് Bajaj

കൗതുകകരമെന്നു പറയട്ടെ, ബ്ലേഡ് എന്ന നെയിംപ്ലേറ്റ് മഹീന്ദ്ര ടൂ വീലറിന്റേതാണ്. 2006 -ലും ബജാജ് ബ്ലേഡ് ട്രേഡ്മാർക്കിന് അപേക്ഷിച്ചിരുന്നുവെങ്കിലും നിരസിക്കപ്പെട്ടു. കമ്പനി ഇപ്പോൾ 2022 -ൽ വീണ്ടും ഇതേ നെയിപ്ലേറ്റിന് അപേക്ഷിച്ചിരിക്കുകയാണ്.

പുത്തൻ ഇലക്ട്രിക് സ്കൂട്ടറോ? Blade നെയിപ്ലേറ്റിന് ട്രേഡ്മാർക്ക് ഫയൽ ചെയ്ത് Bajaj

ട്രേഡ്‌മാർക്ക് അപേക്ഷ ഫയൽ ചെയ്‌തിരിക്കെ, ബജാജ് ബ്ലേഡ് പ്രൊഡക്ഷൻ വേർഷനിൽ കാണാനാകുമെന്ന് കൃത്യമായി ഉറപ്പില്ല. ഇതൊരു ഇലക്ട്രിക് സ്കൂട്ടറാണെങ്കിൽ, 2023 - 2024 കാലയളവിൽ ലോഞ്ച് ചെയ്യാൻ സാധ്യതയില്ല.

പുത്തൻ ഇലക്ട്രിക് സ്കൂട്ടറോ? Blade നെയിപ്ലേറ്റിന് ട്രേഡ്മാർക്ക് ഫയൽ ചെയ്ത് Bajaj

സ്റ്റൈലും പെർഫോമെൻസും ഇഷ്ടപ്പെടുന്ന യുവ ഉപഭോക്താക്കൾക്ക് ഇത് ആകർഷകമാക്കാൻ, ബജാജിന് ബ്ലേഡ് ഇലക്ട്രിക് സ്കൂട്ടറിനെ വലിയ ബാറ്ററി പാക്കും ഉയർന്ന ശേഷിയുള്ള മോട്ടോറും സജ്ജീകരിക്കാനാകും.

പുത്തൻ ഇലക്ട്രിക് സ്കൂട്ടറോ? Blade നെയിപ്ലേറ്റിന് ട്രേഡ്മാർക്ക് ഫയൽ ചെയ്ത് Bajaj

രാജ്യത്തെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിലൊന്നായ ചേതക്കിനെക്കാൾ ഉയർന്ന വിലയാവും ഇതിനുണ്ടാവുക. നിലവിൽ 1.48 ലക്ഷം രൂപയാണ് ഡൽഹിയിൽ ചേതക്കിന്റെ എക്‌സ്-ഷോറൂം വില.

പുത്തൻ ഇലക്ട്രിക് സ്കൂട്ടറോ? Blade നെയിപ്ലേറ്റിന് ട്രേഡ്മാർക്ക് ഫയൽ ചെയ്ത് Bajaj

ബജാജ് ബ്ലേഡ് ഒരു ഇലക്ട്രിക് സ്കൂട്ടറാകാനുള്ള സാധ്യത കൂടുതലാണെങ്കിലും, ഒരു പുതിയ കമ്മ്യൂട്ടർ ബൈക്കിന്റെ സാധ്യത പൂർണ്ണമായും തള്ളിക്കളയാനാവില്ല. നിർമ്മാതാക്കൾ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾ ബജാജ് അല്ലാതെ ചേതക്കിന്റെ കീഴിൽ ബ്രാൻഡ് ചെയ്യപ്പെടുമെന്ന് പറഞ്ഞിരുന്നതാണ് ഈ ഒരു ചിന്തയ്ക്ക് പിന്നിലെ പ്രധാന കാരണം. ഫയൽ ചെയ്ത ട്രേഡ്മാർക്ക് ബജാജ് ബ്ലേഡ് ആണെന്ന് കണക്കിലെടുക്കുമ്പോൾ, ഇത് ഒരു ഇലക്ട്രിക് വാഹനമായിരിക്കില്ല എന്നും അനുമാനിക്കാം.

പുത്തൻ ഇലക്ട്രിക് സ്കൂട്ടറോ? Blade നെയിപ്ലേറ്റിന് ട്രേഡ്മാർക്ക് ഫയൽ ചെയ്ത് Bajaj

ബജാജ് നിലവിൽ ആഭ്യന്തര വിപണിയിൽ പ്ലാറ്റിന, CT കമ്മ്യൂട്ടർ ബൈക്കുകൾ വിൽക്കുന്നു, അവ ഈ വിഭാഗത്തിലെ ഏറ്റവും താങ്ങാനാവുന്നവയാണ്. ഇവ കമ്പനിക്ക് സ്ഥിരതയാർന്ന വിൽപ്പന രേഖപ്പെടുത്തുന്നത് തുടരുന്നു. 5,75,847 യൂണിറ്റ് വിൽപ്പനയോടെ 2022 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇരുചക്രവാഹനങ്ങളുടെ ആദ്യ പത്ത് പട്ടികയിൽ പ്ലാറ്റിന ഇടം നേടിയിരുന്നു.

പുത്തൻ ഇലക്ട്രിക് സ്കൂട്ടറോ? Blade നെയിപ്ലേറ്റിന് ട്രേഡ്മാർക്ക് ഫയൽ ചെയ്ത് Bajaj

എന്നിരുന്നാലും, ബൈക്കുകൾക്ക് കൃത്യമായ ഇടവേളകളിൽ അപ്‌ഡേറ്റുകൾ ലഭിച്ചിട്ടുണ്ടെങ്കിലും ബജാജിന്റെ കമ്മ്യൂട്ടർ പോർട്ട്‌ഫോളിയോ ക്ഷീണിച്ചതായി തോന്നുന്നു. ഒരു പുതിയ കമ്മ്യൂട്ടർ ബൈക്കിന് വിൽപന കൂടുതൽ വർധിപ്പിക്കാൻ ഊർജ്ജം പകരാൻ കഴിയും.

പുത്തൻ ഇലക്ട്രിക് സ്കൂട്ടറോ? Blade നെയിപ്ലേറ്റിന് ട്രേഡ്മാർക്ക് ഫയൽ ചെയ്ത് Bajaj

മുൻകാലങ്ങളിൽ, ബജാജ് അതിന്റെ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾക്ക് XCD 125, വിൻഡ് 125, Byk തുടങ്ങിയ രസകരമായ പേരുകൾ ഉപയോഗിച്ചിരുന്നു. 'ബ്ലേഡ്' എന്ന പേരും വിചിത്രമായി തോന്നുന്നതിനാൽ, ഇത് ബജാജിന്റെ പുതിയ കമ്മ്യൂട്ടർ ബൈക്കായിരിക്കാം എന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj files blade trademarks in india details
Story first published: Friday, May 13, 2022, 13:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X