Dominar ശ്രേണിയിലും വില വര്‍ധനവ് പ്രഖ്യാപിച്ച് Bajaj; പുതിയ വില വിവരങ്ങള്‍ ഇതാ

വിവിധ ശ്രേണികളിലെ മോഡലുകളുടെ വില വര്‍ധിപ്പിച്ചതിന് പിന്നാലെ ഡൊമിനാര്‍ 250, ഡൊമിനാര്‍ 400 മോട്ടോര്‍സൈക്കിളുകളിലും വില വര്‍ധനവ് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബജാജ്.

Dominar ശ്രേണിയിലും വില വര്‍ധനവ് പ്രഖ്യാപിച്ച് Bajaj; പുതിയ വില വിവരങ്ങള്‍ ഇതാ

ഇന്ത്യന്‍ വിപണിയില്‍ ഡൊമിനാര്‍ 250-ന് ഏകദേശം 5,000 രൂപ വില കൂടിയപ്പോള്‍, വലിയ പതിപ്പായ ഡൊമിനാര്‍ 400-ന് ഇപ്പോള്‍ 4,500 രൂപയോളം കമ്പനി വര്‍ധിപ്പിച്ചു. ഏറ്റവും പുതിയ വില വര്‍ധനയെത്തുടര്‍ന്ന്, ഡൊമിനാര്‍ 250-ന് ഇപ്പോള്‍ 1.64 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്‌ഷോറൂം) വില. അതേസമയം വലിയ ഡൊമിനാര്‍ 400 ഇപ്പോള്‍ 2.17 ലക്ഷം മുതലാണ് എക്‌സ്‌ഷോറൂം ആരംഭിക്കുന്നത്.

Dominar ശ്രേണിയിലും വില വര്‍ധനവ് പ്രഖ്യാപിച്ച് Bajaj; പുതിയ വില വിവരങ്ങള്‍ ഇതാ

വില വര്‍ധിപ്പിച്ചു എന്നതൊഴിച്ചാല്‍ ഇരുമോട്ടോര്‍സൈക്കിളുകളിലും കമ്പനി മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ നടപ്പാക്കിയിട്ടില്ല. ചെറിയ പതിപ്പിലേക്ക് വന്നാല്‍ മൊത്തത്തിലുള്ള ഡിസൈന്‍, വലിയ ഡൊമിനാര്‍ 400-ല്‍ നിന്ന് കടമെടുത്തതാണ്.

Dominar ശ്രേണിയിലും വില വര്‍ധനവ് പ്രഖ്യാപിച്ച് Bajaj; പുതിയ വില വിവരങ്ങള്‍ ഇതാ

ഇതോടെ, കെടിഎമ്മിന്റെ അതേ സാങ്കേതികതയാണ് കമ്പനി ഉപയോഗിക്കുന്നത്. 250 സിസി സ്പോര്‍ട്സ് ടൂററിന് ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സ്പ്ലിറ്റ്-സ്‌റ്റൈല്‍ സീറ്റുകള്‍, ബംഗീ സ്ട്രാപ്പുകള്‍ (സീറ്റിനു താഴെ), യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്ക്, പ്രീലോഡ് ക്രമീകരിക്കാവുന്ന റിയര്‍ മോണോ-ഷോക്ക്, ട്വിന്‍- ബാരല്‍ എക്സ്ഹോസ്റ്റ് എന്നിങ്ങനെയുള്ള ബാഹ്യ സവിശേഷതകള്‍ ലഭിക്കുന്നു.

Dominar ശ്രേണിയിലും വില വര്‍ധനവ് പ്രഖ്യാപിച്ച് Bajaj; പുതിയ വില വിവരങ്ങള്‍ ഇതാ

കെടിഎം 250 ഡ്യൂക്കില്‍ ഉപയോഗിച്ചിരുന്ന അതേ യൂണിറ്റായ 248.77 സിസി, സിംഗിള്‍ സിലിണ്ടര്‍, DOHC, 4-വാല്‍വ്, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ഡൊമിനാര്‍ 250-നും കരുത്ത് നല്‍കുന്നത്.

Dominar ശ്രേണിയിലും വില വര്‍ധനവ് പ്രഖ്യാപിച്ച് Bajaj; പുതിയ വില വിവരങ്ങള്‍ ഇതാ

ഈ എഞ്ചിന് ബജാജിന്റെ ട്വിന്‍-സ്പാര്‍ക്ക് സാങ്കേതികവിദ്യ ലഭിക്കുന്നു കൂടാതെ 6-സ്പീഡ് ഗിയര്‍ബോക്‌സിലാണ് പ്രവര്‍ത്തിക്കുന്നത്. 8,500 rpm-ല്‍ 26.6 bhp പവറും 6,500 rpm-ല്‍ 23.5 Nm പീക്ക് ടോര്‍ക്കുമാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

Dominar ശ്രേണിയിലും വില വര്‍ധനവ് പ്രഖ്യാപിച്ച് Bajaj; പുതിയ വില വിവരങ്ങള്‍ ഇതാ

എഞ്ചിന്‍ 10.5 സെക്കന്‍ഡിനുള്ളില്‍ മോട്ടോര്‍സൈക്കിളിനെ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ അനുവദിക്കുന്നു. കൂടാതെ ബൈക്ക് മണിക്കൂറില്‍ 132 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Dominar ശ്രേണിയിലും വില വര്‍ധനവ് പ്രഖ്യാപിച്ച് Bajaj; പുതിയ വില വിവരങ്ങള്‍ ഇതാ

ബജാജ് ഡൊമിനാര്‍ 250, അതിന്റെ വലിയ പതിപ്പിന്റെ അതേ ബോഡി പാനലുകള്‍, ഫ്രെയിം, സസ്‌പെന്‍ഷന്‍ സജ്ജീകരണം എന്നിവ ഉപയോഗിക്കുന്നു, അതിനാല്‍ കൃത്യമായ അളവുകള്‍ ഉണ്ട്. 2,156 mm നീളവും 836 mm വീതിയും 1,112 mm ഉയരവും ബൈക്കിനുണ്ട്.

ഇതിന് 157 mm ഗ്രൗണ്ട് ക്ലിയറന്‍സും 1,453 mm വീല്‍ബേസും ഉണ്ട്. അളവുകള്‍ ഒരേപോലെയാണെങ്കിലും, മൊത്തത്തിലുള്ള ഭാരം 4 കിലോ കുറച്ചിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Dominar ശ്രേണിയിലും വില വര്‍ധനവ് പ്രഖ്യാപിച്ച് Bajaj; പുതിയ വില വിവരങ്ങള്‍ ഇതാ

ബൈക്കിന് 37 mm അപ്സൈഡ് ഡൗണ്‍ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ പരമ്പരാഗത പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോ ഷോക്കും ലഭിക്കുന്നു. 300 mm ഡിസ്‌കും (മുന്‍വശം) 230 mm ഡിസ്‌കും (പിന്നില്‍) ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നു. ഡ്യുവല്‍-ചാനല്‍ എബിഎസ് സുരക്ഷ ഫീച്ചറുമായി ബന്ധിപ്പിച്ചാണ് ബ്രേക്കുകള്‍ പ്രവര്‍ത്തിക്കുന്നത്.

Dominar ശ്രേണിയിലും വില വര്‍ധനവ് പ്രഖ്യാപിച്ച് Bajaj; പുതിയ വില വിവരങ്ങള്‍ ഇതാ

വലിയ പതിപ്പായ ഡൊമിനാര്‍ 400-ലേക്ക് വന്നാല്‍ 40 bhp പവറും 35 Nm ടോര്‍ക്കും നല്‍കുന്ന ലിക്വിഡ് കൂള്‍ഡ് 373.3 സിസി DOHC FI എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. മികച്ച ഹാന്‍ഡ്ലിങ്ങും സൗകര്യവും പ്രദാനം ചെയ്യുന്ന 43 mm അപ്-സൈഡ് ഡൗണ്‍ (USD) ഫോര്‍ക്കുകള്‍ ഫീച്ചര്‍ ചെയ്യുന്നത് തുടരുന്നു.

Dominar ശ്രേണിയിലും വില വര്‍ധനവ് പ്രഖ്യാപിച്ച് Bajaj; പുതിയ വില വിവരങ്ങള്‍ ഇതാ

ഇതിന്റെ ഇരട്ട ബാരല്‍ എക്സ്ഹോസ്റ്റ് സിസ്റ്റം വലിയ ബാസോടുകൂടിയ എക്സ്ഹോസ്റ്റ് നോട്ടും ഉത്പാദിപ്പിക്കുന്നു, ഇത് ഒരു സ്പോര്‍ട്സ് ടൂററിനുള്ള അനുഭവം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Dominar ശ്രേണിയിലും വില വര്‍ധനവ് പ്രഖ്യാപിച്ച് Bajaj; പുതിയ വില വിവരങ്ങള്‍ ഇതാ

അതേസമയം ഈ പതിപ്പിന് അടുത്തിടെ കമ്പനി ഫാക്ടറി-ഫിറ്റഡ് ടൂറിംഗ് ആക്‌സസറികള്‍ അവതരിപ്പിച്ചിരുന്നു.

Dominar ശ്രേണിയിലും വില വര്‍ധനവ് പ്രഖ്യാപിച്ച് Bajaj; പുതിയ വില വിവരങ്ങള്‍ ഇതാ

ടോള്‍ വൈസര്‍, ഹാന്‍ഡ് ഗാര്‍ഡ്, എഞ്ചിന്‍ ബാഷ് പ്ലേറ്റ്, ലെഗ് ഗാര്‍ഡ്, കാരിയര്‍, ബാക്ക് സ്റ്റോപ്പര്‍, CFD സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച കോണീയ ഉയരമുള്ള വിസറിനൊപ്പം കൂടുതല്‍ വ്യതിരിക്തമായ മുന്‍ഭാഗം പോലുള്ള ദൃശ്യ മാറ്റങ്ങള്‍ മോട്ടോര്‍സൈക്കിളിന് ലഭിക്കും.

More from DriveSpark

Article Published On: Monday, February 14, 2022, 15:33 [IST]
English summary
Bajaj hiked dominar 400 dominar 250 prices in india find here new price list
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X