പുതിയ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ച് Bajaj; ആദ്യ മോഡലായി Chetak ഇലക്ട്രിക്

ബജാജ് വളരെക്കാലമായി ലോകത്തിലെ ഏറ്റവും വലിയ മുച്ചക്ര വാഹന നിര്‍മാതാക്കളാണ്. ലോകത്തിലെ ഏറ്റവും വലുതും മൂല്യമുള്ളതുമായ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളില്‍ ഒരു ബ്രാന്‍ഡ് കൂടിയാണ് ബജാജ്.

പുതിയ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ച് Bajaj; ആദ്യ മോഡലായി Chetak ഇലക്ട്രിക്

70 വ്യത്യസ്ത രാജ്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളോടെ ബജാജിന് ലോകത്ത് അതിശയകരമായ ആഗോള സാന്നിധ്യമുണ്ടെന്ന് വേണം പറയാന്‍. ഇന്ത്യയില്‍ നിന്നുള്ള മോട്ടോര്‍സൈക്കിളുകളുടെ ഏറ്റവും വലിയ കയറ്റുമതിക്കാരില്‍ ഒരാള്‍ കൂടിയാണ് ബജാജ്, അന്തര്‍ദേശീയമായി വില്‍ക്കുന്ന ഓരോ 3 മോട്ടോര്‍സൈക്കിളുകളില്‍ 2 എണ്ണവും അഭിമാനത്തോടെ ബജാജ് ബാഡ്ജ് വഹിക്കുന്നു.

പുതിയ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ച് Bajaj; ആദ്യ മോഡലായി Chetak ഇലക്ട്രിക്

ഇന്ത്യന്‍ 2 & 3-വീലര്‍ നിര്‍മ്മാണ കമ്പനി ലോകമെമ്പാടും 18 ദശലക്ഷത്തിലധികം മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിച്ചു, അവയെ 'ലോകത്തിന്റെ പ്രിയപ്പെട്ട ഇന്ത്യന്‍' ആക്കി മാറ്റുകയും ചെയ്യുന്നതില്‍ പ്രധാന പങ്കും വഹിച്ചു. ബജാജ് ആദ്യകാല ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാണ കമ്പനിയാണ്.

പുതിയ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ച് Bajaj; ആദ്യ മോഡലായി Chetak ഇലക്ട്രിക്

വിപണി മൂലധനത്തില്‍ 1 ട്രില്യണ്‍. ഇലക്ട്രിക് വാഹന വിഭാഗത്തില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. ഇന്ത്യയെ ഹരിത ഭാവിയിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ചേതക് ടെക്‌നോളജി ലിമിറ്റഡ്.

പുതിയ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ച് Bajaj; ആദ്യ മോഡലായി Chetak ഇലക്ട്രിക്

അന്തരിച്ച രാഹുല്‍ ബജാജിന്റെ 84-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന ചേതക് ടെക്നോളജി ലിമിറ്റഡ്, മഹാരാഷ്ട്രയിലെ അകുര്‍ദിയില്‍ അവരുടെ പുതുതായി നിര്‍മ്മിച്ച നിര്‍മ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് മാത്രമായി സമര്‍പ്പിച്ചിരിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയുള്ള അത്യാധുനിക നിര്‍മ്മാണ കേന്ദ്രമാണിത്.

പുതിയ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ച് Bajaj; ആദ്യ മോഡലായി Chetak ഇലക്ട്രിക്

ചേതക്കിന്റെ സമ്പന്നമായ പൈതൃകത്തിലേക്കുള്ള ചവിട്ടുപടിയായാണ് ഈ പുതിയ നിര്‍മ്മാണ കേന്ദ്രത്തെ ബജാജ് കണക്കാക്കുന്നത്. കാരണം അക്കുര്‍ദിയിലാണ് ചേതക് ബ്രാന്‍ഡ് ആദ്യമായി രൂപപ്പെടുത്തിയതും രൂപമെടുത്തതും.

പുതിയ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ച് Bajaj; ആദ്യ മോഡലായി Chetak ഇലക്ട്രിക്

അക്കുര്‍ദിയില്‍ നിന്നാണ് ചേതക് ബ്രാന്‍ഡ് ഇന്ത്യന്‍ സ്‌കൂട്ടര്‍ വ്യവസായത്തെ തലമുറകളായി പുനര്‍നിര്‍വചിക്കുന്നത്. ചേതക്കിനെ സംബന്ധിച്ചിടത്തോളം ഇത് തീര്‍ച്ചയായും ഒരു പുതിയ തുടക്കാണെന്ന് വേണം പറയാന്‍.

പുതിയ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ച് Bajaj; ആദ്യ മോഡലായി Chetak ഇലക്ട്രിക്

ഒരു ഐക്കണിക്ക് പൈതൃകത്തിന്റെ പതനത്തിന് ശേഷം, ചേതക് ബ്രാന്‍ഡ് ബജാജ് പുനര്‍ജനിക്കുന്നു, എന്നാല്‍ ഇത്തവണ ഒരു ഇവി അവതാറില്‍ ആണെന്ന് മാത്രം. സൂക്ഷ്മമായ പരിശോധനയ്ക്ക് ശേഷം 2019-ല്‍ ഒരു ഇവി ആയി ചേതക് തിരിച്ചുവരികയും ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയെ ജനപ്രീയമാക്കുകയും ചെയ്തു.

പുതിയ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ച് Bajaj; ആദ്യ മോഡലായി Chetak ഇലക്ട്രിക്

ബജാജ് ചേതക് ഇവിയുടെ 14,000 യൂണിറ്റുകള്‍ വിറ്റു, ഇതുവരെ 16,000 ബുക്കിംഗുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. പ്രതിവര്‍ഷം 5,00,000 വൈദ്യുത ഇരുചക്രവാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ ഉല്‍പ്പാദനം വേഗത്തില്‍ വര്‍ധിപ്പിക്കാന്‍ ചേതക്കിന്റെ അകുര്‍ദിയിലെ പുതിയ പ്ലാന്റിന് കഴിയുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

പുതിയ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ച് Bajaj; ആദ്യ മോഡലായി Chetak ഇലക്ട്രിക്

ചേതക്കിന്റെ പുതിയ ഇവി നിര്‍മ്മാണ പ്ലാന്റ് അകുര്‍ദിയില്‍ 5,00,000 ചതുരശ്ര അടി വിസ്തൃതിയില്‍ അത്യാധുനിക ഗവേഷണ-വികസന കേന്ദ്രവും ഉള്‍ക്കൊള്ളുന്നു. ഈ നീക്കത്തിലൂടെ, ഇവികളുടെ രൂപകല്പന, വികസനം, ഉല്‍പ്പാദനം എന്നിവയ്ക്കുള്ള ഒരു നിര്‍മ്മാണ കേന്ദ്രമാകാനാണ് അക്കുര്‍ദി പ്ലാന്റ് ലക്ഷ്യമിടുന്നത്.

പുതിയ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ച് Bajaj; ആദ്യ മോഡലായി Chetak ഇലക്ട്രിക്

ചേതക്കും അതിന്റെ വെണ്ടര്‍ പാര്‍ട്ണര്‍മാരും സംയുക്തമായി ഈ പുതിയ ഇവി നിര്‍മ്മാണ കേന്ദ്രത്തിലേക്ക് ഏകദേശം 750 കോടി രൂപ നിക്ഷേപിക്കും. പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഈ സൗകര്യം 11,000 പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

പുതിയ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ച് Bajaj; ആദ്യ മോഡലായി Chetak ഇലക്ട്രിക്

'ലോകമെമ്പാടുമുള്ള നിരവധി ഹൃദയങ്ങള്‍ കീഴടക്കിയ യഥാര്‍ത്ഥ 'മേക്ക് ഇന്‍ ഇന്ത്യ' സൂപ്പര്‍സ്റ്റാറാണ് ചേതക്' എന്ന് ചടങ്ങില്‍ സംസാരിച്ച ചേതക് ടെക്‌നോളജി ലിമിറ്റഡിന്റെ ചെയര്‍മാന്‍ രാജീവ് ബജാജ് പറഞ്ഞു.

പുതിയ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ച് Bajaj; ആദ്യ മോഡലായി Chetak ഇലക്ട്രിക്

ചേതക് ഇപ്പോള്‍ ഒരു ഇലക്ട്രിക് വാഹനമായി പുനര്‍ജന്മം പ്രാപിച്ചു, ഇപ്പോള്‍ OG ചേതക്കിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ പതാകവാഹകനാണ്. മറ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍, ഓല, ടിവിഎസ് എന്നിവരില്‍ നിന്ന് ഇത് കടുത്ത മത്സരമാണ് നേരിടുന്നത്.

പുതിയ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ച് Bajaj; ആദ്യ മോഡലായി Chetak ഇലക്ട്രിക്

വരും മാസങ്ങളില്‍ പുതിയ ചേതക് വേരിയന്റുകള്‍ അവതരിപ്പിക്കാന്‍ ബജാജിന് പദ്ധതിയുണ്ട്. ഹസഖ്‌വര്‍ണ ബ്രാന്‍ഡിന് കീഴില്‍ അവര്‍ ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടറും നിര്‍മ്മിക്കുന്നു, അത് ഇന്ന് ഉദ്ഘാടനം ചെയ്ത ഈ പുതിയ പ്ലാന്റില്‍ തന്നെ നിര്‍മ്മിക്കുമെന്നും കമ്പനി പറയുന്നു.

Most Read Articles

Malayalam
English summary
Bajaj inaugurated new plant chetak electric scooter rolls out 1st unit
Story first published: Saturday, June 11, 2022, 13:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X