Chetak ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണി വിപുലീകരിക്കാന്‍ പദ്ധതികളുമായി Bajaj

അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ഇലക്ട്രിക് വാഹന ശ്രേണി വിപുലീകരിക്കാനൊരുങ്ങി നിര്‍മാതാക്കളായ ബജാജ്. ചേതക് ലൈനപ്പിന് കീഴില്‍ കമ്പനി കൂടുതല്‍ വേരിയന്റുകളും മോഡലുകളും ചേര്‍ത്തേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

Chetak ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണി വിപുലീകരിക്കാന്‍ പദ്ധതികളുമായി Bajaj

റിപ്പോര്‍ട്ട് അനുസരിച്ച്, പുനെ ആസ്ഥാനമായുള്ള നിര്‍മാതാവ് ലോ, മിഡ് സ്പീഡ് സെഗ്മെന്റുകളില്‍ പുതിയ ഇവികള്‍ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബജാജില്‍ നിന്ന് നിക്ഷേപം കണ്ട ഇവി കമ്പനിയായ യൂലുവമായി ചേര്‍ന്നാണ് ഈ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.

Chetak ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണി വിപുലീകരിക്കാന്‍ പദ്ധതികളുമായി Bajaj

നിലവില്‍, വരാനിരിക്കുന്ന ലോഞ്ചുകളെക്കുറിച്ച് വിശദാംശങ്ങളൊന്നുമില്ല, പക്ഷേ കമ്പനി ചേതക് ആര്‍ക്കിടെക്ചര്‍ ഉപയോഗിക്കുമെന്നും വില കുറഞ്ഞ മോഡല്‍ വികസിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ചില നഗരങ്ങളില്‍ മാത്രമാണ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാകുന്നത്.

Chetak ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണി വിപുലീകരിക്കാന്‍ പദ്ധതികളുമായി Bajaj

കൂടുതല്‍ നഗരങ്ങളിലേക്ക് മോഡലിന്റെ വില്‍പ്പന വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ബജാജ് അവകാശപ്പെടുന്നു, എന്നാല്‍ ചിപ്പുകളുടെ ലഭ്യത കുറവ് കാര്യങ്ങള്‍ അല്‍പ്പം ബുദ്ധിമുട്ടാക്കുന്നുവെന്നാണ് കമ്പനി പറയുന്നത്. അടുത്ത 5-7 വര്‍ഷത്തിനുള്ളില്‍ മൊത്തത്തിലുള്ള ഇരുചക്രവാഹന വില്‍പ്പനയുടെ 30-40 ശതമാനം ഇവികളില്‍ നിന്നായിരിക്കുമെന്ന് വിശ്വസിക്കുന്നു. ബാക്കിയുള്ളവ ഐസിഇയുടെ ആധിപത്യം തുടരുമെന്നും ബജാജ് പറയുന്നു.

Chetak ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണി വിപുലീകരിക്കാന്‍ പദ്ധതികളുമായി Bajaj

നിലവില്‍ ചേതക് ഇലക്ട്രിക് മാത്രമാണ് ബ്രാന്‍ഡ് നിരയിലെ ഏക ഇലക്ട്രിക് സ്‌കൂട്ടര്‍. അര്‍ബന്‍, പ്രീമിയം എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ എത്തുന്ന മോഡലിന്റെ പ്രാരംഭ പതിപ്പിന് 1.49 ലക്ഷം രൂപയും, ഉയര്‍ന്ന പതിപ്പിന് 1.51 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

Chetak ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണി വിപുലീകരിക്കാന്‍ പദ്ധതികളുമായി Bajaj

പ്രീമിയം മോഡല്‍ ആയതുകൊണ്ട് തന്നെ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ കെടിഎം ഡീലര്‍ഷിപ്പുകളിലൂടെയാണ് കമ്പനി വില്‍ക്കുന്നത്. പുതിയതും വരാനിരിക്കുന്നതുമായ നഗരങ്ങളിലും അതേ രീതിയില്‍ വില്‍ക്കുമെന്നും ബജാജ് അറിയിച്ചിട്ടുണ്ട്.

Chetak ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണി വിപുലീകരിക്കാന്‍ പദ്ധതികളുമായി Bajaj

സ്‌കൂട്ടറിനെ കുറിച്ച് പറയുകയാണെങ്കില്‍, 3kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കിനൊപ്പം ജോടിയാക്കിയ 4kW ഇലക്ട്രിക് മോട്ടോറാണ് ചേതക്ക് നല്‍കുന്നത്. ഇലക്ട്രിക് പവര്‍ട്രെയിന്‍ 16 Nm പരമാവധി ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കുകയും ഒറ്റ ചാര്‍ജില്‍ പരമാവധി 95 കിലോമീറ്റര്‍ റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

Chetak ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണി വിപുലീകരിക്കാന്‍ പദ്ധതികളുമായി Bajaj

അതിവേഗ ചാര്‍ജിംഗ് സാങ്കേതികവിദ്യയും ഇ-സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നു. ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 25 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സ്‌കൂട്ടറിന് ആവശ്യമായ ബാറ്ററി ചാര്‍ജ് ഉണ്ടാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Chetak ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണി വിപുലീകരിക്കാന്‍ പദ്ധതികളുമായി Bajaj

മുന്‍കാലങ്ങളില്‍ വിറ്റുപോയ ഐസി എഞ്ചിന്‍ സ്‌കൂട്ടറുകള്‍ക്ക് ആദരവ് അര്‍പ്പിക്കുന്ന കോണ്ടൂര്‍ഡ് ബോഡി പാനലുകളുള്ള ഒരു റെട്രോ ഡിസൈന്‍ ചേതക്കിന്റെ സവിശേഷതയാണ്. പഴയകാല മോഡലിനെ അനുസ്മരിപ്പിക്കുന്ന ഡിസൈന്‍ ആണെങ്കിലും ഫീച്ചറുകള്‍ പുതിയ കാലത്തെ മോഡലുകളെ വെല്ലുന്നതാണെന്നും കമ്പനി അവകാശപ്പെടുന്നു.

Chetak ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണി വിപുലീകരിക്കാന്‍ പദ്ധതികളുമായി Bajaj

ചേതക് ഇവിയുടെ ചില സവിശേഷതകളില്‍ ഇവയും ഉള്‍പ്പെടുന്നു:

  • വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍
  • സംയോജിത ഡിആര്‍എല്ലുകള്‍
  • എല്‍ഇഡി ടെയില്‍ലൈറ്റുകളും ടേണ്‍ ഇന്‍ഡിക്കേറ്ററുകളും
  • ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുകള്‍
  • ഫെതര്‍-ടച്ച്-ആക്ടിവേറ്റഡ് സ്വിച്ചുകള്‍
  • ഹെഡ്‌ലാമ്പിന് ചുറ്റും ക്രോം ഇന്‍സേര്‍ട്ടുകള്‍
  • Chetak ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണി വിപുലീകരിക്കാന്‍ പദ്ധതികളുമായി Bajaj

    മെക്കാനിക്കലുകളെ സംബന്ധിച്ചിടത്തോളം, സ്‌കൂട്ടറിലെ സസ്‌പെന്‍ഷന്‍ ചുമതലകള്‍ക്കായി മുന്‍വശത്ത് ഒരു വശത്തെ ട്യൂബുലാര്‍ സസ്പെന്‍ഷനിലൂടെയും പിന്നില്‍ ഒരു മോണോ-ഷോക്ക് സജ്ജീകരിച്ചുമാണ് കൈകാര്യം ചെയ്യുന്നത്.

    Chetak ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണി വിപുലീകരിക്കാന്‍ പദ്ധതികളുമായി Bajaj

    ഇലക്ട്രിക് സ്‌കൂട്ടറില്‍ ബ്രേക്കിംഗ് ചെയ്യുന്നത് മുന്‍വശത്ത് ഒരു ഡിസ്‌ക് ബ്രേക്കിലൂടെയും പിന്നില്‍ ഒരു ഡ്രം ബ്രേക്കിലൂടെയുമാണ്.

    Chetak ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണി വിപുലീകരിക്കാന്‍ പദ്ധതികളുമായി Bajaj

    ഇന്ത്യയിലെ എല്ലാ സെഗ്മെന്റുകളിലും ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ആവശ്യം അതിവേഗം വളരുകയാണ്. കൂടാതെ, നിരവധി പുതിയ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ രാജ്യത്ത് ലോഞ്ചിനായി ഒരുങ്ങുകയും ചെയ്യുന്നു.

    Chetak ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണി വിപുലീകരിക്കാന്‍ പദ്ധതികളുമായി Bajaj

    തല്‍ഫലമായി, വരും മാസങ്ങളില്‍ രാജ്യത്തുടനീളം ചേതക്കിന്റെ വില്‍പ്പന അതിവേഗം വിപുലീകരിക്കാനും ബജാജ് പദ്ധതിയിടുകയാണ്. നിലവില്‍ വിപണിയില്‍ ഏഥര്‍ 450X, ടിവിഎസ് ഐക്യൂബ്, ഓല ഇലക്ട്രിക് സ്‌കൂട്ടര്‍, സിമ്പിള്‍ വണ്‍ എന്നിവയ്ക്കെതിരെയാണ് ചേതക് മത്സരിക്കുന്നത്.

More from DriveSpark

Article Published On: Thursday, May 5, 2022, 17:18 [IST]
English summary
Bajaj planning to expand chetak electric scooter range in india read to find more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X