കൂടുതല്‍ കരുത്തും വലിയ ബാറ്ററിയും; Bajaj Chetak ഇലക്ട്രിക് സ്‌കൂട്ടറിന് പുതിയ പതിപ്പൊരുങ്ങുന്നു

2020 ജനുവരി മാസത്തിലാണ് നിര്‍മാതാക്കളായ ബജാജ്, ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഗംഭീരമായ ഡിസൈന്‍, നിരവധി കളര്‍ ഓപ്ഷനുകള്‍, മെറ്റല്‍ ബോഡി, കണക്റ്റഡ് ടെക്, കീലെസ് സ്റ്റാര്‍ട്ട് തുടങ്ങി നിരവധി ഫീച്ചറുകളുമായി എത്തിയ മോഡല്‍ വൈകാതെ തന്നെ വിപണിയില്‍ ജനപ്രീയമാകുകയും ചെയ്തു.

കൂടുതല്‍ കരുത്തും വലിയ ബാറ്ററിയും; Bajaj Chetak ഇലക്ട്രിക് സ്‌കൂട്ടറിന് പുതിയ പതിപ്പൊരുങ്ങുന്നു

എന്നിരുന്നാലും, കൊവിഡ് മഹാമാരിയും, സെമികണ്ടക്ടര്‍ ചിപ്പുകളുടെയും മറ്റ് ഭാഗങ്ങളുടെയും കുറവ് വാഹന വ്യവസായത്തിലുടനീളം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പനയിലും ഇതൊരു വലിയ പ്രതിസന്ധിയായി തുടരുകയും ചെയ്യുന്നു.

കൂടുതല്‍ കരുത്തും വലിയ ബാറ്ററിയും; Bajaj Chetak ഇലക്ട്രിക് സ്‌കൂട്ടറിന് പുതിയ പതിപ്പൊരുങ്ങുന്നു

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ചേതക്കിന്റെ പുതിയ പതിപ്പിനായി ബജാജ് പ്രവര്‍ത്തിക്കുന്നുവെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ പതിപ്പ് എത്തുന്നത് ഭാവിയില്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് ബ്രാന്‍ഡിനുള്ളത്.

കൂടുതല്‍ കരുത്തും വലിയ ബാറ്ററിയും; Bajaj Chetak ഇലക്ട്രിക് സ്‌കൂട്ടറിന് പുതിയ പതിപ്പൊരുങ്ങുന്നു

ഇതുവഴി പ്രാദേശികവല്‍ക്കരണം വര്‍ധിക്കുകയും, ഇത് ഇറക്കുമതി ചെയ്ത ഘടകങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുമെന്നും കമ്പനി പറയുന്നു. പുറത്തുവന്ന ടൈപ്പ് അപ്രൂവല്‍ സര്‍ട്ടിഫിക്കറ്റില്‍ വെളിപ്പെടുത്തിയതുപോലെ, പ്രധാന മാറ്റങ്ങളിലൊന്ന് പുതിയതും കൂടുതല്‍ ശക്തവുമായ മോട്ടോര്‍ ആണ്.

കൂടുതല്‍ കരുത്തും വലിയ ബാറ്ററിയും; Bajaj Chetak ഇലക്ട്രിക് സ്‌കൂട്ടറിന് പുതിയ പതിപ്പൊരുങ്ങുന്നു

ഇത് 4.2kW പീക്ക് ഔട്ട്പുട്ടും 4.0kW പരമാവധി തുടര്‍ച്ചയായ ഔട്ട്പുട്ടും സൃഷ്ടിക്കുന്നു. അതേസമയം നിലവിലെ ചേതക് മോഡലിന് ഒരു ബോഷ് ഉറവിട മോട്ടോറാണ് നല്‍കുന്നത്. ഇത് 4.08kW പീക്ക് പവറും 3.8kW പീക്ക് തുടര്‍ച്ചയായ ഔട്ട്പുട്ടും ഉണ്ടാക്കുന്നു.

കൂടുതല്‍ കരുത്തും വലിയ ബാറ്ററിയും; Bajaj Chetak ഇലക്ട്രിക് സ്‌കൂട്ടറിന് പുതിയ പതിപ്പൊരുങ്ങുന്നു

ബാറ്ററി പാക്ക് പോലെയുള്ള മറ്റ് പ്രധാന ഘടകങ്ങളും ഉയര്‍ന്ന തലത്തിലുള്ള പ്രാദേശികവല്‍ക്കരണത്തിന് സാക്ഷ്യം വഹിക്കാന്‍ സാധ്യതയുണ്ട്. ടൈപ്പ് അപ്രൂവല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളതിനാല്‍, പുതിയ ചേതക് ഉടന്‍ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതും.

കൂടുതല്‍ കരുത്തും വലിയ ബാറ്ററിയും; Bajaj Chetak ഇലക്ട്രിക് സ്‌കൂട്ടറിന് പുതിയ പതിപ്പൊരുങ്ങുന്നു

2022 ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ നിലവിലെ മോഡലിനേക്കാള്‍ താങ്ങാനാവുന്നതാണോ എന്നതാണ് വ്യക്തമല്ലാത്ത ഒരു കാര്യം. സാധാരണയായി, ഉയര്‍ന്ന തലത്തിലുള്ള പ്രാദേശികവല്‍ക്കരണം ഉല്‍പാദനച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്നു.

കൂടുതല്‍ കരുത്തും വലിയ ബാറ്ററിയും; Bajaj Chetak ഇലക്ട്രിക് സ്‌കൂട്ടറിന് പുതിയ പതിപ്പൊരുങ്ങുന്നു

ഇലക്ട്രിക് സ്‌കൂട്ടര്‍ മേഖലയില്‍ കടുത്ത മത്സരം നിലനില്‍ക്കുന്നതിനാല്‍ കുറഞ്ഞ വിലയില്‍, ചേതക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കുന്നത് ബജാജിന് പ്രയോജനം ചെയ്യുമെന്ന് വേണം പറയാന്‍. വില കുറഞ്ഞത് മാത്രമല്ല, ചേതക്കിനേക്കാള്‍ മികച്ച പ്രകടനവും ശ്രേണിയും അവകാശപ്പെടുന്ന ഒന്നിലധികം ഉല്‍പ്പന്നങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

കൂടുതല്‍ കരുത്തും വലിയ ബാറ്ററിയും; Bajaj Chetak ഇലക്ട്രിക് സ്‌കൂട്ടറിന് പുതിയ പതിപ്പൊരുങ്ങുന്നു

ബജാജ് ചേതക് നിലവില്‍ അതിന്റെ ക്ലാസിലെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ്. FAME സബ്സിഡി ഉണ്ടെങ്കിലും ഡല്‍ഹിയില്‍ 1.48 ലക്ഷം രൂപയ്ക്ക് അടുത്താണ് മോഡലിന്റെ വില. ഈ വിലയില്‍, ഉയര്‍ന്ന വില്‍പ്പന അളവ് സൃഷ്ടിക്കുന്നത് മോഡലിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും.

കൂടുതല്‍ കരുത്തും വലിയ ബാറ്ററിയും; Bajaj Chetak ഇലക്ട്രിക് സ്‌കൂട്ടറിന് പുതിയ പതിപ്പൊരുങ്ങുന്നു

മിക്ക വാങ്ങുന്നവര്‍ക്കും, ഏകദേശം 1 ലക്ഷം രൂപ (FAME സബ്സിഡി ഉള്‍പ്പെടെ) വില കൂടുതല്‍ സ്വീകാര്യമായിരിക്കും. ടിവിഎസ് ഐക്യൂബ് ഇതിന് ഒരു നല്ല ഉദാഹരണമാണ്, ഇതിന്റെ ഡല്‍ഹിയില്‍ 1.01 ലക്ഷം രൂപയാണ് വില (FAME II സബ്സിഡി ഉള്‍പ്പെടെ).

കൂടുതല്‍ കരുത്തും വലിയ ബാറ്ററിയും; Bajaj Chetak ഇലക്ട്രിക് സ്‌കൂട്ടറിന് പുതിയ പതിപ്പൊരുങ്ങുന്നു

പ്രകടനം, റേഞ്ച്, ടോപ് സ്പീഡ് എന്നിവയുടെ കാര്യത്തില്‍ ഐക്യൂബും, ചേതക്കും തമ്മില്‍ വലിയ വ്യത്യസ്തമല്ല. പല സംസ്ഥാനങ്ങളിലും ഒരു ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഓല S1 ഇലക്ട്രിക് സ്‌കൂട്ടറും ഇന്ന് ഇലക്ട്രിക് വിഭാഗത്തില്‍ പരിഗണിക്കാവുന്ന മോഡലാണ്.

കൂടുതല്‍ കരുത്തും വലിയ ബാറ്ററിയും; Bajaj Chetak ഇലക്ട്രിക് സ്‌കൂട്ടറിന് പുതിയ പതിപ്പൊരുങ്ങുന്നു

ഡല്‍ഹിയില്‍, ഓല S1-ന് 85,009 രൂപയ്ക്ക് വാങ്ങാം (FAME II സബ്സിഡി ഉള്‍പ്പെടെയുള്ള എക്സ്‌ഷോറൂം ഫലപ്രദമാണ്). മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയും 121 കിലോമീറ്റര്‍ റേഞ്ചും പോലുള്ള മികച്ച ചില ഗുണങ്ങളും സ്‌കൂട്ടറിന് ഉണ്ട് എന്നത് എടുത്ത് പറയേണ്ട സവിശേഷതയാണ്.

കൂടുതല്‍ കരുത്തും വലിയ ബാറ്ററിയും; Bajaj Chetak ഇലക്ട്രിക് സ്‌കൂട്ടറിന് പുതിയ പതിപ്പൊരുങ്ങുന്നു

ഇവി സ്പെയ്സില്‍ സാന്നിധ്യം ശക്തമാക്കാന്‍, ബജാജ് നിലവില്‍ പുനെയില്‍ ഒരു പുതിയ ഇവി പ്ലാന്റ് നിര്‍മ്മിക്കുകയാണ്. ഒറിജിനല്‍ പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ചേതക് നിര്‍മ്മിച്ച അതേ സ്ഥലമാണ് ഇതെന്നും കമ്പനി പറയുന്നു.

കൂടുതല്‍ കരുത്തും വലിയ ബാറ്ററിയും; Bajaj Chetak ഇലക്ട്രിക് സ്‌കൂട്ടറിന് പുതിയ പതിപ്പൊരുങ്ങുന്നു

ഏകദേശം 300 കോടി രൂപ (40 ദശലക്ഷം യുഎസ് ഡോളര്‍) മുതല്‍മുടക്കിലാണ് പുതിയ ബജാജ് ഇവി പ്ലാന്റ് നിര്‍മ്മിക്കുന്നത്. പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, പ്ലാന്റിന് പ്രതിവര്‍ഷം 5 ലക്ഷം ഇവികള്‍ ഇവിടെ നിര്‍മ്മിക്കാന്‍ കഴിയും.

കൂടുതല്‍ കരുത്തും വലിയ ബാറ്ററിയും; Bajaj Chetak ഇലക്ട്രിക് സ്‌കൂട്ടറിന് പുതിയ പതിപ്പൊരുങ്ങുന്നു

സ്‌കൂട്ടറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ പ്ലാന്റില്‍ ഇവികള്‍ നിര്‍മ്മിക്കുന്നത്. ചേതക്കിന് പുറമെ ഹസ്‌ക്വര്‍ണ ഇലക്ട്രിക് സ്‌കൂട്ടറും മോട്ടോര്‍സൈക്കിളുകളും ഈ പ്ലാന്റിലാകും നിര്‍മ്മിക്കുക. ഇവിടെ നിര്‍മിക്കുന്ന ഇവികള്‍ ആഭ്യന്തര-അന്തര്‍ദേശീയ വിപണികളെ ഉന്നമിപ്പിക്കുമെന്നും കമ്പനി പറയുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj planning to introduce new 2022 chetak electric scooter with more power and new battery
Story first published: Thursday, January 6, 2022, 11:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X