250 സിസി ശ്രേണിയില്‍ Bajaj-ന്റെ തുറുപ്പ് ചീട്ടായി Pulsar N250, F250 മോഡലുകള്‍

2021 ഒക്ടോബര്‍ മാസത്തിലാണ് നിര്‍മാതാക്കളായ ബജാജ്, പള്‍സര്‍ N250, F250 എന്നീ രണ്ട് പുതിയ ഓഫറുകളുമായി പള്‍സര്‍ ശ്രേണി വിപുലീകരിച്ചത്. ബൈക്കുകള്‍ക്ക് യഥാക്രമം 1.38 ലക്ഷം രൂപയും 1.40 ലക്ഷം രൂപയുമായിരുന്നു അവതരിപ്പിക്കുമ്പോള്‍ പ്രാരംഭ എക്‌സ്‌ഷോറൂം വില.

250 സിസി ശ്രേണിയില്‍ Bajaj-ന്റെ തുറുപ്പ് ചീട്ടായി Pulsar N250, F250 മോഡലുകള്‍

എന്നാല്‍ വിവിധ സമയങ്ങളിലായി ഉണ്ടായ വര്‍ധനവിന് ശേഷം ഇന്ന് ഇരുമോഡലുകള്‍ക്കും യഥാക്രമം 1.44 ലക്ഷം, 1.45 ലക്ഷം എന്നിങ്ങനെയാണ് പ്രാരംഭ എക്‌സ്‌ഷോറൂം വില. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ലോഞ്ച് ചെയ്ത് 6 മാസത്തിനുള്ളില്‍ മൊത്തം വില്‍പ്പന 10,000 യൂണിറ്റുകള്‍ കടന്നുവെന്നാണ് ബജാജ് അവകാശപ്പെടുന്നത്.

250 സിസി ശ്രേണിയില്‍ Bajaj-ന്റെ തുറുപ്പ് ചീട്ടായി Pulsar N250, F250 മോഡലുകള്‍

250 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ 10,000 യൂണിറ്റ് വില്‍പന ഏറ്റവും വേഗത്തിലാണ് പിന്നിട്ടതെന്നും ബജാജ് അവകാശപ്പെടുന്നു. കെടിഎം ഡ്യൂക്ക് 250, 250 അഡ്വഞ്ചര്‍, സുസുക്കി ജിക്‌സര്‍ 250, SF250, യമഹ FZ25, ഡൊമിനാര്‍ 250, ഹസ്ഖവര്‍ണ 250 എന്നിവയ്‌ക്കെതിരെയാണ് ഈ മോഡലുകള്‍ മത്സരിക്കുന്നത്.

250 സിസി ശ്രേണിയില്‍ Bajaj-ന്റെ തുറുപ്പ് ചീട്ടായി Pulsar N250, F250 മോഡലുകള്‍

ബജാജ് പുറത്തിറക്കുന്ന ആദ്യത്തെ 250 സിസി മോട്ടോര്‍സൈക്കിളല്ല പള്‍സര്‍. ബ്രാന്‍ഡിന് ഇതിനകം തന്നെ ഡൊമിനാര്‍ 250 ഓഫറുണ്ട്. കെടിഎം, ഹസഖ്‌വര്‍ണ ബ്രാന്‍ഡിന് കീഴില്‍ 250 സിസി മോട്ടോര്‍സൈക്കിളുകളും കമ്പനി വില്‍ക്കുന്നു.

250 സിസി ശ്രേണിയില്‍ Bajaj-ന്റെ തുറുപ്പ് ചീട്ടായി Pulsar N250, F250 മോഡലുകള്‍

എന്നാല്‍ പള്‍സര്‍ ബ്രാന്‍ഡിന് കീഴിലാണ് ഈ പുതിയ വില്‍പ്പന നാഴികക്കല്ല് രജിസ്റ്റര്‍ ചെയ്യാന്‍ ബജാജിന് കഴിഞ്ഞത്. മികച്ച വിപണി സാന്നിധ്യമുള്ള ശക്തമായ ബ്രാന്‍ഡ് നാമമാണ് പള്‍സര്‍. വര്‍ഷങ്ങളായി ഇത് ആരെയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വേണം പറയാന്‍.

250 സിസി ശ്രേണിയില്‍ Bajaj-ന്റെ തുറുപ്പ് ചീട്ടായി Pulsar N250, F250 മോഡലുകള്‍

''പുതിയ പള്‍സര്‍ 250, ദൈനംദിന റൈഡിംഗില്‍ 'മികച്ച ത്രില്‍' റൈഡറിന് വാഗ്ദാനം ചെയ്യുന്നുവെന്നാണ് ബജാജ് ഓട്ടോ മോട്ടോര്‍സൈക്കിള്‍ ബിസിനസ്സ് പ്രസിഡന്റ് സാരംഗ് കാനഡെ പറഞ്ഞത്. പുതിയ കാലത്തെ ഫോം ഇഷ്ടപ്പെടുന്ന രാജ്യത്തുടനീളമുള്ള യുവ റൈഡര്‍മാരുടെ പ്രതികരണത്തില്‍ തങ്ങള്‍ വളരെ സന്തുഷ്ടരാണെന്നും അദ്ദേഹം വ്യക്തമാക്കി.

250 സിസി ശ്രേണിയില്‍ Bajaj-ന്റെ തുറുപ്പ് ചീട്ടായി Pulsar N250, F250 മോഡലുകള്‍

ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പള്‍സര്‍ 250 എങ്ങനെ മികച്ച എന്‍ട്രി സ്പോര്‍ട്സ് ബൈക്കാണെന്ന് കാണിക്കുന്ന ഇന്ത്യയുടെ നീളത്തിലും വീതിയിലും തങ്ങള്‍ ത്രില്‍-ഓളജി റൈഡുകളുടെ ഒരു പരമ്പര നടത്തുകയാണ്. കൂടാതെ എല്ലാ ലൊക്കേഷനുകളിലുമുള്ള പ്രതികരണം വളരെ മികച്ചതാണ്.

250 സിസി ശ്രേണിയില്‍ Bajaj-ന്റെ തുറുപ്പ് ചീട്ടായി Pulsar N250, F250 മോഡലുകള്‍

ഈ വില്‍പ്പന നാഴികക്കല്ല് പള്‍സറിലുള്ള തങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വാസവും ഉയര്‍ന്ന അഭിലാഷങ്ങളും മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും കാരണം സ്പോര്‍ട്സ് മോട്ടോര്‍സൈക്കിളുകളുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡിനും അടിവരയിടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

250 സിസി ശ്രേണിയില്‍ Bajaj-ന്റെ തുറുപ്പ് ചീട്ടായി Pulsar N250, F250 മോഡലുകള്‍

ലോഞ്ച് ചെയ്ത സമയത്ത്, 250 സിസി പള്‍സറുകള്‍ റേസിംഗ് റെഡ്, ടെക്‌നോ ഗ്രേ എന്നീ രണ്ട് നിറങ്ങളിലായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഈ നിറങ്ങള്‍ രണ്ട് ബൈക്കുകള്‍ക്കും പൊതുവായിരുന്നുവെങ്കിലും വ്യത്യസ്ത ഗ്രാഫിക്സുകളും ടിക്കറുകളും ഉപയോഗിച്ച് വേര്‍തിരിക്കുകയും ചെയ്തിരുന്നു.

250 സിസി ശ്രേണിയില്‍ Bajaj-ന്റെ തുറുപ്പ് ചീട്ടായി Pulsar N250, F250 മോഡലുകള്‍

ഇപ്പോള്‍, മാര്‍ക്കറ്റ് ഫീഡ്ബാക്ക് അടിസ്ഥാനമാക്കി, ബജാജ് ഓട്ടോ പള്‍സര്‍ N250 നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്കിനും അതിന്റെ സെമി ഫെയര്‍ഡ് F250 കൗണ്ടറിനും ഒരു പുതിയ ഗ്ലോസ് ബ്ലൂ കളര്‍ കൂടി അടുത്തിടെ കമ്പനി അവതരിപ്പിച്ചിരുന്നു.

250 സിസി ശ്രേണിയില്‍ Bajaj-ന്റെ തുറുപ്പ് ചീട്ടായി Pulsar N250, F250 മോഡലുകള്‍

പള്‍സര്‍ NS200, 220F, പള്‍സര്‍ 150, NS125, പ്ലാറ്റിന 110ES, CT110 എന്നിങ്ങനെയുള്ള മറ്റ് ബൈക്കുകളില്‍ കാണുന്ന സാധാരണ ബ്ലൂ നിറമല്ല ഇത്, നീലയുടെ ആഴമേറിയതും തിളക്കമുള്ളതുമായ ഷേഡിലാണ് ഈ പുതിയ കളര്‍ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നത്.

250 സിസി ശ്രേണിയില്‍ Bajaj-ന്റെ തുറുപ്പ് ചീട്ടായി Pulsar N250, F250 മോഡലുകള്‍

പുതിയ ഗ്ലോസ് ബ്ലൂ കളര്‍ സ്‌കീം മുന്‍വശത്തും സൈഡ് ഫെയറിംഗിലേക്കും വ്യാപിക്കുന്ന ഒരു വലിയ ഉപരിതലവും ഉള്‍ക്കൊള്ളുന്നു.

250 സിസി ശ്രേണിയില്‍ Bajaj-ന്റെ തുറുപ്പ് ചീട്ടായി Pulsar N250, F250 മോഡലുകള്‍

ഫ്യുവല്‍ ടാങ്ക്, ഫ്രണ്ട് ഫെന്‍ഡര്‍, റിയര്‍ ടെയില്‍ സെക്ഷനിലേക്ക് പോകുന്ന എഞ്ചിന്‍ കൗള്‍ എന്നിവയിലേക്കും ഇത് കടന്നുപോകുന്നു. ബൈക്കിന്റെ ബാക്കി ഭാഗം ബ്ലാക്ക് നിറത്തിലുള്ള ഒരു കോണ്‍ട്രാസ്റ്റിംഗ് ഷേഡിലാണ് ഒരുക്കിയിരിക്കുന്നത്. മുന്‍വശത്തും വശങ്ങളിലുമുള്ള ഡെക്കലുകളാല്‍ ഇതിന്റെ സ്‌പോര്‍ട്ടി ആകര്‍ഷണം കൂടുതല്‍ വര്‍ധിപ്പിക്കുന്നത്.

250 സിസി ശ്രേണിയില്‍ Bajaj-ന്റെ തുറുപ്പ് ചീട്ടായി Pulsar N250, F250 മോഡലുകള്‍

എല്‍ഇഡി ഹെഡ്‌ലൈറ്റും എല്‍ഇഡി ടെയില്‍ ലാമ്പുകളും എല്‍ഇഡി ഡിആര്‍എല്ലുകളും എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഉള്‍പ്പെടുന്ന ഫീച്ചറുകളാണ് മോഡലുകളില്‍ ഇടംപിടിച്ചിരിക്കുന്നത്.

250 സിസി ശ്രേണിയില്‍ Bajaj-ന്റെ തുറുപ്പ് ചീട്ടായി Pulsar N250, F250 മോഡലുകള്‍

സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അനലോഗ് ടാക്കോമീറ്റര്‍, ഓഡോമീറ്റര്‍ എന്നിവയ്ക്കൊപ്പം വേഗത, ഗിയര്‍ പൊസിഷന്‍, ഇന്ധനക്ഷമത റീഡ്ഔട്ടുകള്‍, റേഞ്ച്, ട്രിം മീറ്റര്‍ എന്നിവ കാണിക്കുന്ന ഡിജിറ്റല്‍ ഡിസ്പ്ലേ എന്നിവയും ഇതിലുണ്ട്. ഇതിന് ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറുകളും സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും ലഭിക്കുന്നു.

250 സിസി ശ്രേണിയില്‍ Bajaj-ന്റെ തുറുപ്പ് ചീട്ടായി Pulsar N250, F250 മോഡലുകള്‍

ബജാജ് പള്‍സര്‍ N250, F250 എന്നിവയ്ക്ക് 249.07 സിസി, സിംഗിള്‍ സിലിണ്ടര്‍, 2 വാല്‍വ്, SOHC, ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 8,750 rpm-ല്‍ 24.5 bhp പവറും 6,500 rpm-ല്‍ 21.5 Nm പീക്ക് ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു.

250 സിസി ശ്രേണിയില്‍ Bajaj-ന്റെ തുറുപ്പ് ചീട്ടായി Pulsar N250, F250 മോഡലുകള്‍

സ്ലിപ്പും അസിസ്റ്റ് ക്ലച്ചും ഉള്ള കോണ്‍സ്റ്റന്റ് മെഷ് 5 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുകയും ചെയ്യുന്നു. മുന്‍വശത്ത് 37 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ നൈട്രോക്സ് മോണോഷോക്ക് സസ്പെന്‍ഷനുമാണ് നല്‍കിയിരിക്കുന്നത്. സുരക്ഷയ്ക്കായി മുന്നില്‍ 300 mm, പിന്നില്‍ 230 mm സിംഗിള്‍ ചാനല്‍ എബിഎസ് എന്നിവയുള്ള ഡിസ്‌ക് ബ്രേക്കുകളും ബൈക്കില്‍ ഇടംപിടിക്കുന്നു.

More from DriveSpark

Article Published On: Wednesday, May 4, 2022, 10:36 [IST]
English summary
Bajaj pulsar 250 sales cross 10 000 units soon in india read to find more
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X