Bajaj Pulsar P150; അറിഞ്ഞിരിക്കേണ്ട സവിശേഷതകളും ഹൈലൈറ്റുകളും ഇതൊക്കെ

ബജാജ് ഒടുവില്‍ പുതിയ പള്‍സര്‍ P150 ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതുതായി പുറത്തിറക്കിയ മോഡല്‍ നിലവില്‍ വിപണിയില്‍ ഉണ്ടായിരുന്ന പള്‍സര്‍ 150-യ്ക്ക് പിന്‍ഗാമിയിട്ടാണ് എത്തുന്നത്. പുതിയ മോഡലിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

വില & വേരിയന്റ്

ബജാജ് അതിന്റെ മോട്ടോര്‍സൈക്കിളുകളുടെ വില നിര്‍ണയിക്കുന്നതില്‍ വളരെ പ്രശസ്തമാണ്, പുതുതായി പുറത്തിറക്കിയ പള്‍സര്‍ P150 മോട്ടോര്‍സൈക്കിളും വ്യത്യസ്തമല്ലെന്ന് വേണം പറയാന്‍. കൂടാതെ, പുതുതായി പുറത്തിറക്കിയ ബജാജ് പള്‍സര്‍ P150 മോട്ടോര്‍സൈക്കിള്‍ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്.

Bajaj Pulsar P150; അറിഞ്ഞിരിക്കേണ്ട സവിശേഷതകളും ഹൈലൈറ്റുകളും ഇതൊക്കെ

ബേസ് വേരിയന്റ് മോഡലിന് ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകള്‍ മാത്രമാണുള്ളത്, കൂടാതെ സിംഗിള്‍ പീസ് സീറ്റും ഉണ്ട്. ബജാജ് പള്‍സര്‍ P150-യുടെ ഈ വേരിയന്റിന് 1.17 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം) വില. മറുവശത്ത്, 1.20 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. പള്‍സര്‍ P150 മോട്ടോര്‍സൈക്കിളിന്റെ ടോപ്പ് വേരിയന്റിന് മികച്ച സ്റ്റോപ്പിംഗ് പവറിനായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ അവതരിപ്പിക്കുന്നു.

എഞ്ചിന്‍ & ഗിയര്‍ബോക്‌സ്

പുതുതായി പുറത്തിറക്കിയ ബജാജ് പള്‍സര്‍ P150 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത് ഒരു പുതിയ 149.68 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ 8,500 rpm-ല്‍ 14.5 bhp പവറും 6,000 rpm-ല്‍ 13.5 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. കൂടാതെ, ഈ എഞ്ചിന്‍ 5-സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. റെവ് ശ്രേണിയില്‍ 90 ശതമാനം ടോര്‍ക്കും നല്‍കാന്‍ കമ്പനി എഞ്ചിന്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട് എന്നതാണ്. ഇത് പുതിയ പള്‍സര്‍ P150 മോട്ടോര്‍സൈക്കിളിന്, പ്രത്യേകിച്ച് ട്രാഫിക്കില്‍ കൂടുതല്‍ ആകാംക്ഷാഭരിതമാക്കുമെന്നും കമ്പനി പറയുന്നു.

സസ്‌പെന്‍ഷന്‍, ടയറുകള്‍ & ബ്രേക്കുകള്‍

പുതുതായി പുറത്തിറക്കിയ ബജാജ് പള്‍സര്‍ 150 മോട്ടോര്‍സൈക്കിള്‍ മുന്‍വശത്ത് 31 mm ടെലിസ്‌കോപിക് സസ്‌പെന്‍ഷനും പിന്നില്‍ മോണോ ഷോക്കും സസ്‌പെന്‍ഷനിലുമാണ് വിപണിയില്‍ എത്തുന്നത്. ടയറുകളിലേക്ക് വരുമ്പോള്‍, പുതുതായി പുറത്തിറക്കിയ ബജാജ് പള്‍സര്‍ P150 മോട്ടോര്‍സൈക്കിളിന് രണ്ടറ്റത്തും 17 ഇഞ്ച് അലോയ് വീലുകള്‍ ഉണ്ട്, ഈ അലോയ് വീലുകള്‍ മുന്നില്‍ 90/90-17 ടയറുകളും പിന്നില്‍ വീതിയേറിയ 110/80-17 ടയറുകളുമാണ് നല്‍കിയിരിക്കുന്നത്.

ബ്രേക്കിംഗിന്റെ കാര്യത്തില്‍, ബജാജ് പള്‍സര്‍ P150-ന് മുന്നില്‍ വലിയ 260 mm ഡിസ്‌കും പിന്നില്‍ ചെറിയ 230 mm ഡിസ്‌ക്കും ഉണ്ട്. എന്നിരുന്നാലും, പള്‍സര്‍ P150-യുടെ അടിസ്ഥാന വേരിയന്റില്‍ പിന്നില്‍ 130 mm ഡ്രം ബ്രേക്കുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഇതിനെല്ലാം പുറമെ മോട്ടോർസൈക്കിളിന് മികച്ച സ്റ്റെലിഷ് ലൂക്കും നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

സവിശേഷതകള്‍

പുതിയ ബജാജ് പള്‍സര്‍ P150 മോട്ടോര്‍സൈക്കിളില്‍ ബൈ-ഫങ്ഷണല്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി പൈലറ്റ് ലാമ്പ്, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറുകള്‍ (സ്പ്ലിറ്റ് സീറ്റ് വേരിയന്റ്), യുഎസ്ബി ചാര്‍ജര്‍, ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, DTE റീഡ്-ഔട്ട്, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍, സിംഗിള്‍-ചാനല്‍ എബിഎസ് തുടങ്ങിയ സവിശേഷതകളുണ്ട്.

നിറങ്ങള്‍

പുതുതായി പുറത്തിറക്കിയ ബജാജ് പള്‍സര്‍ P150 മോട്ടോര്‍സൈക്കിള്‍ 5 വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാണ്. റേസിംഗ് റെഡ്, കരീബിയന്‍ ബ്ലൂ, എബോണി ബ്ലാക്ക് റെഡ്, എബോണി ബ്ലാക്ക് ബ്ലൂ, എബോണി ബ്ലാക്ക് വൈറ്റ് തുടങ്ങിയ ഷേഡുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ബജാജ് പള്‍സര്‍ P150 മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയതോടെ, പുനെ ആസ്ഥാനമായുള്ള ഇരുചക്രവാഹന നിര്‍മാതാവ് ഈ വിഭാഗത്തിലെ വിപണി വിഹിതം കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj pulsar p150 top highlights and details explained
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X