പള്‍സര്‍ ലൈനപ്പ് വിപുലീകരിക്കാന്‍ Bajaj; Pulsar N125ന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളില്‍ ഒരാളായ ബജാജിന്റെ ഏറ്റവും ജനപ്രിയ മോഡല്‍ ആണ് പള്‍സര്‍. പള്‍സറിന്റെ ഏത് മോഡല്‍ നിരത്തിലിറക്കിയാലും ബജാജിന് ഇതുവരെ അധികം നിരാശപ്പെടേണ്ടി വന്നിട്ടില്ല.

പള്‍സര്‍ ലൈനപ്പ് വിപുലീകരിക്കാന്‍ Bajaj; Pulsar N125ന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഇപ്പോള്‍ കമ്പനിയുടെ പള്‍സര്‍ ലൈനപ്പ് പുനഃക്രമീകരിക്കുന്നതിന്റെ വക്കിലാണ് ബജാജ്. പള്‍സര്‍ F 250, N 250, കൂടാതെ അടുത്തിടെ N 160 എന്നിവയുടെ ലോഞ്ച് ഇത് പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയില്‍ പള്‍സര്‍ എലഗന്‍സ്, പള്‍സര്‍ എലാന്‍, ട്വിന്നര്‍ എന്നിവയ്ക്കായി പുതിയ ട്രേഡ്മാര്‍ക്കുകളും ഫയല്‍ ചെയ്തിരിക്കുകയാണ് ബജാജ് ഇപ്പോള്‍.

Recommended Video

Maruti Suzuki Alto K10 Launched | മോഡേൺ, യൂത്ത്ഫുൾ ആൾട്ടോ കെ 10 അവതരിപ്പിച്ച് മാരുതി സുസുക്കി
പള്‍സര്‍ ലൈനപ്പ് വിപുലീകരിക്കാന്‍ Bajaj; Pulsar N125ന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഇത് കൂടാതെ ഉടന്‍ പുറത്തിറക്കാന്‍ പോകുന്ന പള്‍സര്‍ N125 ന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുകയാണിപ്പോള്‍. മഹാരാഷ്ട്രയിലെ അലിബാഗില്‍ പരിശോധന നടത്തുന്നതിനിടെയാണ് ചിത്രങ്ങള്‍ പകര്‍ത്തപ്പെട്ടത്.

പള്‍സര്‍ ലൈനപ്പ് വിപുലീകരിക്കാന്‍ Bajaj; Pulsar N125ന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

കാഴ്ചയില്‍ ഇത് പള്‍സര്‍ N125 ആണെന്ന് നമുക്ക് ഊഹിക്കാം. പള്‍സര്‍ 125, പള്‍സര്‍ NS125 എന്നിവയുടേതിന് സമാനമായ എഞ്ചിന്‍ ആകും ഈ ബൈക്കില്‍ ഉണ്ടാവുക. ഓയില്‍-കൂളിംഗ് ഉപകരണങ്ങളൊന്നും ഇന്‍സ്റ്റാള്‍ ചെയ്യാത്തതിനാല്‍ എയര്‍-കൂള്‍ഡ് എഞ്ചിനുമായാകും ഈ മോട്ടോര്‍സക്കിള്‍ നിരത്തിലെത്തുക. ഇത് ഏകദേശം 11.6 bhp കരുത്തും 10.8 Nm torque ഉം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പള്‍സര്‍ ലൈനപ്പ് വിപുലീകരിക്കാന്‍ Bajaj; Pulsar N125ന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ലൂക്കിന്റെ കാര്യത്തില്‍, അടുത്തിടെ പുറത്തിറക്കിയ പള്‍സര്‍ N160, വലിയ N250 എന്നിവയോട് ഈ ബൈക്കിന് സാമ്യതകളുണ്ട്. പരുക്കന്‍ ലുക്ക് നല്‍കുന്നതിന്റെ ഭാഗമായി പള്‍സര്‍ N250-ന്റെ ഫ്യുവൽ ടാങ്കും മസ്‌കുലര്‍ ആവരണങ്ങളും സമാനമായി നല്‍കിയതായി കാണപ്പെടുന്നു. ട്വിൻ എൽഇഡി ടെയില്‍ ലൈറ്റുകളുള്ള പള്‍സര്‍ N160, N250 എന്നിവയെ അനുസ്മരിപ്പിക്കുന്നതാണ് ടെയില്‍ ഭാഗം. എന്നാല്‍ ഇതിന് മുമ്പത്തെ സ്പ്ലിറ്റ് യൂണിറ്റിന് പകരം പഴയ രീതിയിലുള്ള ഗ്രാബ് ഹാന്‍ഡിലാണ് നല്‍കിയിരിക്കുന്നത്.

പള്‍സര്‍ ലൈനപ്പ് വിപുലീകരിക്കാന്‍ Bajaj; Pulsar N125ന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പ്രൊജക്ടര്‍ ഹെഡ്ലൈറ്റ്, എല്‍ഇഡി ഡിആര്‍എല്‍, ഹാന്‍ഡില്‍ ബാറുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, മിററുകള്‍ എന്നിവയാണ് പള്‍സര്‍ N160-യുമായുള്ള മറ്റ് സമാനതകള്‍. ഇനി എന്താണ് വ്യത്യാസങ്ങള്‍ എന്നല്ലേ നിങ്ങളുടെ മനസ്സിലുള്ള സംശയം. കുറച്ച് വ്യത്യാസങ്ങളുമുണ്ട്.

പള്‍സര്‍ ലൈനപ്പ് വിപുലീകരിക്കാന്‍ Bajaj; Pulsar N125ന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

സിംഗിള്‍-പീസ് ഗ്രാബ് ഹാന്‍ഡില്‍ കൂടാതെ, പള്‍സര്‍ N125 ടെസ്റ്റ് മ്യൂളിന് സിംഗിള്‍ പീസ് സീറ്റ്, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് മുകളില്‍ ഒരു ചെറിയ കൗള്‍, പിന്നില്‍ ഡ്രം ബ്രേക്ക്, വീതി കുറഞ്ഞ ടയര്‍, ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്പെന്‍ഷന്‍ എന്നിവയും ലഭിക്കുന്നു. ടെസ്റ്റ് ബൈക്കിലെ റൈഡര്‍ക്ക് ഒരു ന്യൂട്രല്‍ സീറ്റിംഗ് പൊസിഷന്‍ ഉണ്ടെന്ന് തോന്നുന്നു. റൈഡറുടെ ഫുട്പെഗുകള്‍ കേന്ദ്രീകൃതമായി സജ്ജീകരിച്ചിരിക്കുന്നതായി കാഴ്ച്ചയില്‍ മനസിലാക്കാം. ഇത് സിറ്റി യാത്രകള്‍ക്കും ഇടയ്ക്കിടെയുള്ള ഹൈവേ ക്രൂയിസിനും മികച്ച യാത്രാനുഭവം നല്‍കും.

പള്‍സര്‍ ലൈനപ്പ് വിപുലീകരിക്കാന്‍ Bajaj; Pulsar N125ന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

തങ്ങളുടെ 125 സിസി ശ്രേണി വിവിപുലീകരിക്കാനുള്ള പദ്ധതിയിലാണ് ബജാജ് ഓട്ടോ എന്നു തോന്നുന്നു. അടുത്തിടെയാണ് കമ്പനി പുതിയ CT 125X ഷോറൂമുകളിലെത്തിച്ചത്. കൂടാതെ ഇതേ ശ്രേണിയില്‍ പള്‍സര്‍ 125, പള്‍സര്‍ NS125 എന്നിവയുമുണ്ട്. പള്‍സര്‍ NS125-ന് പകരമായാകും പള്‍സര്‍ N125 മാര്‍ക്കറ്റിലെത്തുക. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്ത മാസങ്ങളില്‍ ബജാജ് ഓട്ടോ പുറത്തുവിടും

പള്‍സര്‍ ലൈനപ്പ് വിപുലീകരിക്കാന്‍ Bajaj; Pulsar N125ന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഹോണ്ട ഷൈന്‍ 125-ന് ശേഷം ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന 125 സിസി മോട്ടോര്‍സൈക്കിളാണ് പള്‍സര്‍ 125. എന്നാല്‍ വില്‍പ്പന ചാര്‍ട്ടുകളില്‍ പള്‍സറിന്റെ 125 സിസി ലൈനപ്പ് നേരിട്ട ചെറിയ ഇടര്‍ച്ച പള്‍സര്‍ N125ലൂടെ മറികടക്കാനാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. മോഡലിന്റെ കൃത്യമായ വില ഇതുവരെ അറിവായിട്ടില്ല എങ്കിലും ഏകദേശം NS125 ന് തുല്യമായ വിലയുണ്ടാകും. വിപണിയില്‍ ഹോണ്ട സിബി ഷൈന്‍, ടിവിഎസ് റൈഡര്‍, ഹീറോ ഗ്ലാമര്‍ എന്നിവയാണ് പള്‍സര്‍ N125ന് മത്സരിക്കേണ്ടത്. 2023ലാകും പള്‍സര്‍ N125 വിപണിയിലെത്തുക.

പള്‍സര്‍ ലൈനപ്പ് വിപുലീകരിക്കാന്‍ Bajaj; Pulsar N125ന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ആധുനിക കാലത്ത് പ്രതാപമെല്ലാം നഷ്ടപ്പെട്ട് ഡിസ്‌കവര്‍ പടിയിറങ്ങിയതോടെ ബജാജിന് ഇതുവരെ ബജറ്റ് 125 സിസി കമ്മ്യൂട്ടര്‍ സെഗ്മെന്റില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ആ പോരായ്മ മറികടക്കാന്‍ പുതിയ CT 125X എന്ന ബൈക്കുമായി എത്തുകയാണ് ബജാജ്.

പള്‍സര്‍ ലൈനപ്പ് വിപുലീകരിക്കാന്‍ Bajaj; Pulsar N125ന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ബജാജ് ഇന്ത്യയില്‍ അവതരിപ്പിച്ച CT 110X ഓര്‍ക്കുന്നുണ്ടോ? ഇതില്‍ നിന്നും പ്രചേദനമുള്‍ക്കൊണ്ട പരുക്കന്‍ സ്‌റ്റൈലിംഗുമായാണ് ബജാജ് പുതിയ 125 മോഡലിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. 4 സ്പീഡ് ഗിയര്‍ബോക്സ് ലഭിക്കുന്ന CT 110X പതിപ്പില്‍ നിന്ന് വ്യത്യസ്തമായി 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ഇതിന് ലഭിക്കാന്‍ സാധ്യതയുണ്ട്.

പള്‍സര്‍ ലൈനപ്പ് വിപുലീകരിക്കാന്‍ Bajaj; Pulsar N125ന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

CT 110X-ന്റെ എഞ്ചിന്‍ 8.5 bhp പവറില്‍ 9.81 Nm torque നിര്‍മിക്കുന്ന 110 സിസി യൂണിറ്റാണ്. CT 110X, CT 125X എന്നിങ്ങനെയുള്ള CT ലൈനപ്പിന്റെ X വകഭേദങ്ങള്‍ക്ക് കൂടുതല്‍ ഗ്രിപ്പിനായി റബര്‍ ടാങ്ക് പാഡും ലഭിക്കും. പിന്നിലെ യാത്രക്കാര്‍ക്കായി വലിയ ഗ്രാബ് റെയിലും ഒരുക്കിയിട്ടുണ്ട്. ലഗേജ് റാക്കായും ഇത് ഉപയോഗിക്കാനാവും.

പള്‍സര്‍ ലൈനപ്പ് വിപുലീകരിക്കാന്‍ Bajaj; Pulsar N125ന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഹെഡ്‌ലൈറ്റ്, ടെയില്‍ലൈറ്റ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയ്ക്കായി ഇതിന് ഹാലൊജന്‍ ബള്‍ബുകളാണ് ലഭിക്കുന്നത്. അവതരണത്തിന്റെ ഭാഗമായി മോട്ടോര്‍സൈക്കിള്‍ ഇപ്പോള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയിരിക്കുകയാണ്. ശരിക്കും മനോഹരമായ ഹെഡ്‌ലൈറ്റ് കൗളാണ് വരാനിരിക്കുന്ന CT 125X മോഡലിന്റെ ഹൈലൈറ്റ്. അതില്‍ 'V' ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലും അല്‍പ്പം വലിച്ചുനീട്ടിയ ഒരു വൈസറും കാണാം.

പള്‍സര്‍ ലൈനപ്പ് വിപുലീകരിക്കാന്‍ Bajaj; Pulsar N125ന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഹീറോയുടെ ഗ്ലാമര്‍ XTEC പോലുള്ള കണക്റ്റഡ് ഫീച്ചറുകള്‍ ഇതിന് ലഭിക്കുന്നില്ലെന്നത് ചിലപ്പോള്‍ നിരാശപ്പെടുത്തിയേക്കാം. വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റിന് പരുക്കന്‍ ശൈലിക്കായി ഒരു മെറ്റല്‍ ഗാര്‍ഡും അതിന്റെ മുന്‍ ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷനില്‍ ഫോര്‍ക്ക് ഗെയ്റ്ററുകളും ബജാജ് സമ്മാനിച്ചിട്ടുണ്ട്.

പള്‍സര്‍ ലൈനപ്പ് വിപുലീകരിക്കാന്‍ Bajaj; Pulsar N125ന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ബജാജ് CT 125X മോഡലിലെ മറ്റ് ശ്രദ്ധേയമായ സവിശേഷതകളില്‍ ബോഡി പാനലുകള്‍ ഒഴികെയുള്ള മുഴുവന്‍ ഭാഗങ്ങളും കറുപ്പിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. റിബഡ്-ഇഫക്റ്റ് സീറ്റ് കവര്‍, പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകള്‍, സാധനങ്ങള്‍ കത്തുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ എക്സ്ഹോസ്റ്റിന് മുകളിലുള്ള ഒരു ലഗേജ് കാരിയര്‍, റബര്‍ ഗ്രിപ്പുകള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്.

പള്‍സര്‍ ലൈനപ്പ് വിപുലീകരിക്കാന്‍ Bajaj; Pulsar N125ന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

സൈഡ് ക്രാഷ് ഗാര്‍ഡും അനലോഗ് ഇന്‍സ്ട്രുമെന്റേഷനും ബജാജ് CT 125X മോഡലിന്റെ മറ്റ് പ്രത്യേകതകളാണ്. ഇതുവരെ കൃത്യമായ എഞ്ചിന്‍ സവിശേഷതകള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. 11.6 bhp കരുത്തില്‍ 11 Nm torque ഉത്പാദിപ്പിക്കാന്‍ കഴിവുള്ള പള്‍സര്‍ 125, പള്‍സര്‍ NS 125 എന്നിവയുടെ അതേ 125 സിസി എഞ്ചിന്‍ CT 125X-ന് ലഭിക്കാന്‍ സാധ്യതയുണ്ട്.

പള്‍സര്‍ ലൈനപ്പ് വിപുലീകരിക്കാന്‍ Bajaj; Pulsar N125ന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

പുതിയ മോട്ടോര്‍സൈക്കിളിന് ഏകദേശം 80,000 രൂപയായിരിക്കും എക്‌സ്‌ഷോറൂം വിലയെന്നാണ് വിലയിരുത്തല്‍.

Source: Rushlane

More from DriveSpark

Article Published On: Saturday, August 20, 2022, 11:42 [IST]
English summary
Bajaj restructuring pulsar lineup 2023 bajaj pulsar n125 spy images out
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X