Pulsar N250, F250 മോഡലുകള്‍ക്കായി പുതിയ കളര്‍ ഓപ്ഷന്‍; ടീസര്‍ ചിത്രവുമായി Bajaj

ബജാജ് നിരയിലെ മികച്ച ശ്രേണിയാണ് പള്‍സര്‍ സെഗ്മെന്റ്. ഇപ്പോഴിതാ പള്‍സര്‍ 250 മോട്ടോര്‍സൈക്കിള്‍ ശ്രേണിക്കായി ഒരു പുതിയ എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.

Pulsar N250, F250 മോഡലുകള്‍ക്കായി പുതിയ കളര്‍ ഓപ്ഷന്‍; ടീസര്‍ ചിത്രവുമായി Bajaj

മറ്റ് ബജാജ് പള്‍സര്‍ മോട്ടോര്‍സൈക്കിളുകളില്‍ ഉപയോഗിക്കുന്ന നിലവിലുള്ള കറുപ്പില്‍ നിന്ന് അല്‍പം വ്യത്യസ്തമായ കറുപ്പിന്റെ ഷേഡാണിതെന്ന് വേണം പറയാന്‍. അടുത്തിടെ, ബജാജ് പുതുതായി അവതരിപ്പിച്ച പള്‍സര്‍ 250 മോഡല്‍ ശ്രേണിയിലെ പുതിയ കളര്‍ ഷെയ്ഡിനെ പരിചയപ്പെടുത്തികൊണ്ട് 'ഡോണ്‍ ഓഫ് ദി എക്ലിപ്സ്' എന്ന ടാഗ് ഉപയോഗിച്ച് ടീസര്‍ ചിത്രങ്ങളും കമ്പനി പങ്കുവെച്ചിട്ടുണ്ട്.

Pulsar N250, F250 മോഡലുകള്‍ക്കായി പുതിയ കളര്‍ ഓപ്ഷന്‍; ടീസര്‍ ചിത്രവുമായി Bajaj

നിലവില്‍, ബജാജ് പള്‍സര്‍ N250, F250 മോട്ടോര്‍സൈക്കിളുകള്‍ വെറും മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത് - റേസിംഗ് റെഡ്, കരീബിയന്‍ ബ്ലൂ, ടെക്‌നോ ഗ്രേ. എന്നിരുന്നാലും, ഈ രണ്ട് മോട്ടോര്‍സൈക്കിളുകളും തങ്ങളെത്തന്നെ കൂടുതല്‍ വ്യത്യസ്തമാക്കുന്നതിന് അല്പം വ്യത്യസ്തമായ ഗ്രാഫിക്‌സുകള്‍ സ്‌പോര്‍ട് ചെയ്യുന്നു.

MOST READ: കാര്‍ അപകടത്തിന് ശേഷം എന്തുചെയ്യണം; ഘട്ടംഘട്ടമായി ചെയ്യേണ്ടത് ഇതെല്ലാം

Pulsar N250, F250 മോഡലുകള്‍ക്കായി പുതിയ കളര്‍ ഓപ്ഷന്‍; ടീസര്‍ ചിത്രവുമായി Bajaj

പുതിയ ഷേഡിനെക്കുറിച്ച് പറയുമ്പോള്‍, പള്‍സര്‍ മോട്ടോര്‍സൈക്കിളുകളുടെ ഓരോ തലമുറയ്ക്കും ഫെയ്‌സ്‌ലിഫ്റ്റ് ആവര്‍ത്തനത്തിനും അതിന്റെ ടൈംലൈനില്‍ എവിടെയോ ഒരു കറുത്ത തീം മോഡല്‍ ഉണ്ടായിരുന്നുവെന്ന് വേണം പറയാന്‍, അതിനാല്‍, വരാനിരിക്കുന്ന 'എക്ലിപ്‌സ് എഡിഷന്‍' പുതുതായി പുറത്തിറക്കിയ 250 മോഡലുകളുടെ മുഴുവന്‍ കറുപ്പ് തീം പതിപ്പായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് വ്യക്തമാണ്.

Pulsar N250, F250 മോഡലുകള്‍ക്കായി പുതിയ കളര്‍ ഓപ്ഷന്‍; ടീസര്‍ ചിത്രവുമായി Bajaj

ടീസര്‍ ചിത്രങ്ങള്‍ നോക്കുമ്പോള്‍, എഞ്ചിന്‍ കവറിലെ വെങ്കല ഫിനിഷ് നീക്കം ചെയ്യാന്‍ ബജാജ് തീരുമാനിച്ചോ എന്ന് വ്യക്തമല്ല. ഇത് പ്രൊഡക്ഷന്‍ നടപടിക്രമം ലളിതമാക്കാന്‍ സാധ്യതയില്ല. മാത്രമല്ല, എഞ്ചിനിലെ വെങ്കല ഫിനിഷിംഗ് മോട്ടോര്‍സൈക്കിളിന് നല്ല കോണ്‍ട്രാസ്റ്റിംഗ് ലുക്ക് നല്‍കുകയും ചെയ്യുന്നുണ്ട്.

MOST READ: വിമാനങ്ങളുടെ കോക്ക്പിറ്റ് വിൻഡോകൾ ഒരുക്കിയിരിക്കുന്നത് എന്തുകൊണ്ട്? നോർമൽ ഗ്ലാസ് ഇതിൽ ഉപയോഗിക്കുമോ?

Pulsar N250, F250 മോഡലുകള്‍ക്കായി പുതിയ കളര്‍ ഓപ്ഷന്‍; ടീസര്‍ ചിത്രവുമായി Bajaj

ബജാജ് പള്‍സര്‍ 250 ശ്രേണിയെക്കുറിച്ച് പറയുകയാണെങ്കില്‍, ഇത് രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ് - N250, F250. ഇതില്‍ N250 നേക്കഡ് വേരിയന്റാണ്, അതേസമയം F250 മോട്ടോര്‍സൈക്കിളിന്റെ സെമി-ഫെയര്‍ഡ് വേരിയന്റാണ്.

Pulsar N250, F250 മോഡലുകള്‍ക്കായി പുതിയ കളര്‍ ഓപ്ഷന്‍; ടീസര്‍ ചിത്രവുമായി Bajaj

ഫീച്ചറുകളുടെ കാര്യത്തില്‍, ബജാജ് പള്‍സര്‍ N250, പള്‍സര്‍ F250 മോട്ടോര്‍സൈക്കിളുകള്‍ ശക്തമായ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍ തുടങ്ങിയ സമാന സവിശേഷതകളുമായാണ് വരുന്നത്.

MOST READ: ഡീസല്‍, പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം 2WD, 4WD ഓപ്ഷനും; Scorpio N എഞ്ചിന്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തി Mahindra

Pulsar N250, F250 മോഡലുകള്‍ക്കായി പുതിയ കളര്‍ ഓപ്ഷന്‍; ടീസര്‍ ചിത്രവുമായി Bajaj

ഈ ഫീച്ചറുകള്‍ക്ക് പുറമേ, പുതുതായി അവതരിപ്പിച്ച ബജാജ് പള്‍സര്‍ 250 ഇരട്ടകള്‍ക്ക് പരമ്പരാഗത അനലോഗ് ടാക്കോമീറ്റര്‍, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ഡിജിറ്റല്‍ ട്രിപ്പ് മീറ്റര്‍, ഇന്ധനക്ഷമത സൂചകം, സര്‍വീസ് റിമൈന്‍ഡര്‍, ഗിയര്‍-പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഡിസ്റ്റന്‍സ്-ടു-എംപ്റ്റി ഫ്യൂവല്‍ ഗേജ് തുടങ്ങിയ സവിശേഷതകളും ലഭിക്കുന്നു.

Pulsar N250, F250 മോഡലുകള്‍ക്കായി പുതിയ കളര്‍ ഓപ്ഷന്‍; ടീസര്‍ ചിത്രവുമായി Bajaj

ഈ സവിശേഷതകള്‍ക്ക് പുറമേ, ബജാജ് പള്‍സര്‍ 250 ഇരട്ടകള്‍ ഒരു യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടും സ്റ്റാന്‍ഡേര്‍ഡായി സജ്ജീകരിച്ചിരിക്കുന്നു, ഇത് മോട്ടോര്‍സൈക്കിളുകളുടെ ഫീച്ചര്‍ ലിസ്റ്റിലേക്ക് ചിന്തനീയമായ കൂട്ടിച്ചേര്‍ക്കലാണെന്ന് വേണം പറയാന്‍.

MOST READ: Zeppelin -നോ അതോ നേക്കഡ് Apache RR 310 -നോ? ജൂലൈ 6-ന് പുത്തൻ മോട്ടോർസൈക്കിളിന്റെ സസ്പെൻസ് പൊട്ടക്കാൻ TVS

Pulsar N250, F250 മോഡലുകള്‍ക്കായി പുതിയ കളര്‍ ഓപ്ഷന്‍; ടീസര്‍ ചിത്രവുമായി Bajaj

എഞ്ചിന്‍ സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കില്‍, ബജാജ് പള്‍സര്‍ 250 ഇരട്ടകള്‍ക്ക് കരുത്തേകുന്നത് പുതിയ 249 സിസി, സിംഗിള്‍ സിലിണ്ടര്‍, 2-വാല്‍വ്, ഓയില്‍-കൂള്‍ഡ്, SOHC എഞ്ചിനാണ്. ബജാജ് പള്‍സര്‍ N250, F250 എന്നിവയിലെ ഈ എഞ്ചിന്‍ 8,750 rpm-ല്‍ 23.5 bhp പവറും 6,500 rpm-ല്‍ 21.5 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

Pulsar N250, F250 മോഡലുകള്‍ക്കായി പുതിയ കളര്‍ ഓപ്ഷന്‍; ടീസര്‍ ചിത്രവുമായി Bajaj

എന്നിരുന്നാലും, 2012-ല്‍ പുറത്തിറക്കിയ ബജാജ് പള്‍സര്‍ NS200-ല്‍ നിന്ന് വ്യത്യസ്തമായി, ബജാജ് പള്‍സര്‍ 250 ഇരട്ടകള്‍ക്ക് 6-സ്പീഡ് ഗിയര്‍ബോക്സിന് പകരം സ്ലിപ്പര്‍ ക്ലച്ച് ഉള്ള 5-സ്പീഡ് ഗിയര്‍ബോക്സാണ് കമ്പനി നല്‍കിയിരിക്കുന്നത്.

Pulsar N250, F250 മോഡലുകള്‍ക്കായി പുതിയ കളര്‍ ഓപ്ഷന്‍; ടീസര്‍ ചിത്രവുമായി Bajaj

ബജാജ് പള്‍സര്‍ 250 ഇരട്ടകളുടെ ബ്രേക്കിംഗിനായി മുന്‍വശത്ത് ഒരൊറ്റ 300 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ ചെറിയ 230 mm ഡിസ്‌ക് ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. എന്നിരുന്നാലും, അതിന്റെ പ്രാഥമിക എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി, ബജാജ് പള്‍സര്‍ 250 ഇരട്ടകള്‍ സിംഗിള്‍-ചാനല്‍ എബിഎസുമായി വരുന്നു, കൂടാതെ ഒരു ഓപ്ഷനായി പോലും ഡ്യുവല്‍-ചാനല്‍ എബിഎസ് വാഗ്ദാനം ചെയ്യുന്നില്ല.

Pulsar N250, F250 മോഡലുകള്‍ക്കായി പുതിയ കളര്‍ ഓപ്ഷന്‍; ടീസര്‍ ചിത്രവുമായി Bajaj

ഇതിനുപുറമെ, പുതിയ ബജാജ് പള്‍സര്‍ 250-ല്‍ പിന്നില്‍ വീതിയേറിയ 130/70 ട്യൂബ്‌ലെസ് ടയറുകളും മുന്‍വശത്ത് 100/80 ട്യൂബ്‌ലെസ് ടയറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബജാജ് പള്‍സര്‍ F250-ന്റെ വില 1.45 ലക്ഷം രൂപ മുതലാണ് (എക്സ്‌ഷോറൂം, ഡല്‍ഹി), ബജാജ് പള്‍സര്‍ N250-ന്റെ വില 1.44 ലക്ഷം രൂപയാണ് (എക്സ്‌ഷോറൂം, ഡല്‍ഹി) ആരംഭിക്കുന്നത്.

Pulsar N250, F250 മോഡലുകള്‍ക്കായി പുതിയ കളര്‍ ഓപ്ഷന്‍; ടീസര്‍ ചിത്രവുമായി Bajaj

ബജാജ് പള്‍സര്‍ 250 ഇരട്ടകളിലെ പുതിയ ബ്ലാക്ക് ഷേഡ് മോട്ടോര്‍സൈക്കിളിനെ മുമ്പത്തെ കളര്‍ ഓപ്ഷനുകളേക്കാള്‍ കൂടുതല്‍ ആകര്‍ഷകവും സ്പോര്‍ട്ടിയറും ആക്കും. എന്നിരുന്നാലും, പുതിയ കളര്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനായിരിക്കുമോ എന്ന് അറിവായിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj teased new black colour option for pulsar n250 and f250 read to find more
Story first published: Saturday, June 18, 2022, 13:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X