Dominar 250-യിലും നവീകരണങ്ങള്‍ കൊണ്ടുവന്ന് Bajaj; മാറ്റങ്ങള്‍ ഇങ്ങനെ

മറ്റ് ഓഫറുകളുടെ കൂട്ടത്തില്‍ മത്സരാധിഷ്ഠിതവും പ്രസക്തവുമായി തുടരുന്നതിന് വാഹന നിര്‍മാതാക്കള്‍ ഇക്കാലയളവില്‍ അവരുടെ ലൈനപ്പ് നിരന്തരം അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ ബജാജും അതിന്റെ മോഡലുകള്‍ക്കായി പതിവായി പുതിയ അപ്ഡേറ്റുകള്‍ നല്‍കുകയും ചെയ്യുന്നു.

Dominar 250-യിലും നവീകരണങ്ങള്‍ കൊണ്ടുവന്ന് Bajaj; മാറ്റങ്ങള്‍ ഇങ്ങനെ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പള്‍സറിന് അലോയി വീലുകളില്‍ അപ്ഡേറ്റ് നല്‍കിയതിന് ശേഷം ബജാജ് ഇപ്പോള്‍ ഡൊമിനാര്‍ 250-ന് അപ്ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍. ക്വാര്‍ട്ടര്‍-ലിറ്റര്‍ ടൂററിന് 2022-ല്‍ പുതിയൊരു സെറ്റ് അലോയ് വീലുകള്‍ ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍.

Dominar 250-യിലും നവീകരണങ്ങള്‍ കൊണ്ടുവന്ന് Bajaj; മാറ്റങ്ങള്‍ ഇങ്ങനെ

പുതുക്കിയ ഡൊമിനാര്‍ സമാനമായ രൂപകല്‍പ്പനയില്‍ 17 ഇഞ്ച് അലോയ്കളില്‍ റോള്‍ ചെയ്യുന്നത് തുടരുന്നു. എന്നിരുന്നാലും, മുമ്പ് ലഭ്യമായ വെള്ളി നിറത്തിലുള്ള യൂണിറ്റുകളില്‍ നിന്ന് ഏറ്റവും പുതിയവ ബ്ലാക്ക്-ഔട്ട് ആണ്. ഇതല്ലാതെ, ഡെമിനാര്‍ 250 മറ്റൊരു അപ്ഡേറ്റിനും വിധേയമായിട്ടില്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

Dominar 250-യിലും നവീകരണങ്ങള്‍ കൊണ്ടുവന്ന് Bajaj; മാറ്റങ്ങള്‍ ഇങ്ങനെ

ഡൊമിനാര്‍ 250-ന് അതിന്റെ വലുതും ശക്തവുമായ മോഡലുകളുടെ അതേ ഡിസൈന്‍ ലഭിക്കുന്നു- ഡൊമിനാര്‍ 400 മൈനസ് ടൂറിംഗ് ആക്സസറികളില്‍ നിന്ന് ഒരു സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നു.

Dominar 250-യിലും നവീകരണങ്ങള്‍ കൊണ്ടുവന്ന് Bajaj; മാറ്റങ്ങള്‍ ഇങ്ങനെ

സ്പാര്‍ക്ക്‌ലിംഗ് ബ്ലാക്ക് വിത്ത് മാറ്റ് സില്‍വര്‍, റേസിംഗ് റെഡ് വിത്ത് മാറ്റ് സില്‍വര്‍, സിട്രസ് റെഡ് വിത്ത് മാറ്റ് സില്‍വര്‍ എന്നിങ്ങനെ മൂന്ന് ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കീമുകളില്‍ ക്വാര്‍ട്ടര്‍ ലിറ്റര്‍ ഡൊമിനാര്‍ ലഭ്യമാണ്.

Dominar 250-യിലും നവീകരണങ്ങള്‍ കൊണ്ടുവന്ന് Bajaj; മാറ്റങ്ങള്‍ ഇങ്ങനെ

ബജാജ് ഡൊമിനാര്‍ 250- സവിശേഷതകള്‍

8,500 rpm-ല്‍ 26.6 bhp കരുത്തും 6,500 rpm-ല്‍ 23.5 Nm torque ഉം പുറപ്പെടുവിക്കുന്ന 250 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് DOHC, ഫോര്‍ വാല്‍വ് എഞ്ചിനില്‍ നിന്നാണ് ഡൊമിനാര്‍ 250 കരുത്ത് നേടുന്നത്.

Dominar 250-യിലും നവീകരണങ്ങള്‍ കൊണ്ടുവന്ന് Bajaj; മാറ്റങ്ങള്‍ ഇങ്ങനെ

ഇതേ എഞ്ചിന്‍ തന്നെയാണ് കെടിഎം 250 ശ്രേണിയിലും, അല്‍പ്പം ഉയര്‍ന്ന ട്യൂണില്‍ നല്‍കിയിരിക്കുന്നത്. ഈ മോട്ടോര്‍ ഒരു സ്ലിപ്പര്‍, അസിസ്റ്റ് ക്ലച്ച് വഴി ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുകയും ചെയ്യുന്നു.

Dominar 250-യിലും നവീകരണങ്ങള്‍ കൊണ്ടുവന്ന് Bajaj; മാറ്റങ്ങള്‍ ഇങ്ങനെ

നിശ്ചലാവസ്ഥയില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബൈക്കിന് 10.5 സെക്കന്‍ഡ് മതി, ഉയര്‍ന്ന വേഗത മണിക്കൂറില്‍ 132 കിലോമീറ്ററാണ്. മറ്റ് ഭാഗങ്ങളിലേക്ക് വരുമ്പോള്‍, സസ്പെന്‍ഷന്‍ ഡ്യൂട്ടി കൈകാര്യം ചെയ്യുന്നത് മുന്നില്‍ 37 എംഎം അപ്പ്-സൈഡ് ഡൗണ്‍ (USD) ഫോര്‍ക്കുകളും പിന്നില്‍ നൈട്രോക്‌സുള്ള മള്‍ട്ടി-സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കും ആണ്.

സ്റ്റാന്‍ഡേര്‍ഡായി ഡ്യുവല്‍-ചാനല്‍ എബിഎസ് സഹായത്തോടെ രണ്ട് അറ്റത്തും സിംഗിള്‍ ഡിസ്‌ക് ബ്രേക്കില്‍ നിന്നാണ് ബ്രേക്കിംഗ് നടക്കുന്നത്. 100/80 സെക്ഷന്‍ ഫ്രണ്ട്, 130/70 സെക്ഷന്‍ പിന്‍ ടയറുകളിലാണ് ഇത് വില്‍പ്പനയ്ക്ക് എത്തുന്നത്.

Dominar 250-യിലും നവീകരണങ്ങള്‍ കൊണ്ടുവന്ന് Bajaj; മാറ്റങ്ങള്‍ ഇങ്ങനെ

സവിശേഷതകളും വിലയും

ഫീച്ചറുകളുടെ കാര്യത്തില്‍, റൈഡുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ കൊണ്ട് ഡൊമിനാര്‍ 250 സജ്ജീകരിച്ചിരിക്കുന്നു.

Dominar 250-യിലും നവീകരണങ്ങള്‍ കൊണ്ടുവന്ന് Bajaj; മാറ്റങ്ങള്‍ ഇങ്ങനെ

പൂര്‍ണ്ണമായ എല്‍ഇഡി ലൈറ്റിംഗ്, ഫാന്‍സി ലുക്കിംഗ് മിററുകള്‍, സിംഗിള്‍-സൈഡ് ട്വിന്‍ ബാരല്‍ എക്സ്ഹോസ്റ്റ് കാനിസ്റ്റര്‍ എന്നിവയാണ് മറ്റ് ഹൈലൈറ്റുകള്‍. 180 കിലോഗ്രാം ഭാരമുള്ള ഈ ബൈക്കിന് 800 എംഎം ഉയരമുണ്ട്. ഫ്യുവല്‍ ടാങ്കിന്റെ കപ്പാസിറ്റി 13 ലിറ്ററാണ്.

Dominar 250-യിലും നവീകരണങ്ങള്‍ കൊണ്ടുവന്ന് Bajaj; മാറ്റങ്ങള്‍ ഇങ്ങനെ

ബജാജ് ഡൊമിനാര്‍ 250 ഒരു വേരിയന്റില്‍ വാഗ്ദാനം ചെയ്യുന്നു, അതിന്റെ വില ഇപ്പോള്‍ 1.67 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം). യമഹ FZ25, സുസുക്കി ജിക്‌സര്‍ 250 തുടങ്ങിയ ക്വാര്‍ട്ടര്‍-ലിറ്റര്‍ ഓഫറുകളുമായിട്ടാണ് ഇത് മത്സരിക്കുന്നത്.

Dominar 250-യിലും നവീകരണങ്ങള്‍ കൊണ്ടുവന്ന് Bajaj; മാറ്റങ്ങള്‍ ഇങ്ങനെ

ഡൊമിനാര്‍ ശ്രേണി- 250, 400 എന്നിവ അടുത്ത കാലത്തായി പ്രതിമാസ വില്‍പ്പന അളവില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. 2021 ജനുവരിയില്‍, ഡോമിനാര്‍ 250, ഡോമിനാര്‍ 400 എന്നിവ യഥാക്രമം 662 യൂണിറ്റുകളും 717 യൂണിറ്റുകളും മാത്രമാണ് രേഖപ്പെടുത്തിയത്. ഇത്തരത്തിലുള്ള വില്‍പ്പന ഇടിവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികളുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

More from DriveSpark

Article Published On: Sunday, March 13, 2022, 14:00 [IST]
English summary
Bajaj updated dominar 250 with new alloy wheels read to find more
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X