സ്‌പോര്‍ട്ടി ലുക്കില്‍ അണിഞ്ഞൊരുങ്ങി Bajaj Pulsar NS160; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

മോഡലുകളില്‍ വില പരിഷ്‌കരണം കൊണ്ടുവരുന്നതിനൊപ്പം തെരഞ്ഞെടുത്ത് മോഡലുകളിലേക്ക് പുതിയ ചില നവീകരണങ്ങള്‍ കൂടി കൊണ്ടുവരികയാണ് നിര്‍മാതാക്കളായ ബജാജ് ഓട്ടോ. ബ്രാന്‍ഡ് നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് പള്‍സര്‍ ലൈനപ്പാണ്.

സ്‌പോര്‍ട്ടി ലുക്കില്‍ അണിഞ്ഞൊരുങ്ങി Bajaj Pulsar NS160; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

അതുകൊണ്ട് തന്നെ ഈ ശ്രേണിയിലാണ് കമ്പനി പതിവ് അപ്ഡേറ്റുകള്‍ വാഗ്ദാനം ചെയ്യുന്നതും. ഈ നവീകരണങ്ങള്‍ ഒരുപക്ഷേ അധിക ഫീച്ചറുകളാകാം, അല്ലെങ്കില്‍ പുതിയ കളര്‍ ഓപ്ഷനുകളാം കമ്പനി വാഗ്ദാനം ചെയ്യുക.

സ്‌പോര്‍ട്ടി ലുക്കില്‍ അണിഞ്ഞൊരുങ്ങി Bajaj Pulsar NS160; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

അത്തരത്തില്‍ ഇപ്പോള്‍ പള്‍സര്‍ NS 160-യ്ക്ക് വൈറ്റ് നിറത്തില്‍ പുതിയ ഡ്യുവല്‍ ടോണ്‍ കോംബോയാണ് ചക്കന്‍ അധിഷ്ഠിത ബൈക്ക് നിര്‍മാതാവ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യം, മുന്‍നിര പള്‍സര്‍ F250-ന് കമ്പനി പുതിയ ബ്ലൂ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പള്‍സര്‍ NS 160-യിലേക്കും ഇത്തരത്തില്‍ ഒരു പുതിയ കളര്‍ കോംബോ അവതരിപ്പിച്ചിരിക്കുന്നത്.

സ്‌പോര്‍ട്ടി ലുക്കില്‍ അണിഞ്ഞൊരുങ്ങി Bajaj Pulsar NS160; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

പള്‍സര്‍ NS 160-ന്, ബജാജ് ഒരു പുതിയ വൈറ്റ് & ബ്ലാക്ക് ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീമാണ് ചേര്‍ത്തിരിക്കുന്നത്. പള്‍സര്‍ NS 160 പാലറ്റില്‍ ഈ പുതിയ കളര്‍ ഓപ്ഷന്‍ ചേര്‍ക്കാനുള്ള ഏറ്റവും പുതിയ നീക്കം മാര്‍ക്കറ്റ് ഫീഡ്ബാക്ക് അടിസ്ഥാനമാക്കിയായിരിക്കാമെന്നാണ് റിപ്പോര്‍ട്ട്.

സ്‌പോര്‍ട്ടി ലുക്കില്‍ അണിഞ്ഞൊരുങ്ങി Bajaj Pulsar NS160; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

പുതിയ കളര്‍ ഓപ്ഷന്‍ വാഹനത്തിന്റെ വില്‍പ്പനയെ എങ്ങനെ ഉയര്‍ത്തുമെന്ന് വരും മാസങ്ങളില്‍ മാത്രമാകും മനസ്സിലാക്കാന്‍ സാധിക്കുക.

സ്‌പോര്‍ട്ടി ലുക്കില്‍ അണിഞ്ഞൊരുങ്ങി Bajaj Pulsar NS160; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

പള്‍സര്‍ NS 160-ന് വൈറ്റ്, ബ്ലാക്ക് ഷേഡുകള്‍ സംയോജിപ്പിച്ച് പുതിയ ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീമാണ് ലഭിക്കുന്നത്. വ്യത്യസ്തമായ ഷേഡുകള്‍ നേക്കഡ് മോട്ടോര്‍സൈക്കിളിന് വളരെ ആകര്‍ഷമായ സ്പോര്‍ട്ടി ഫ്‌ലെയര്‍ നല്‍കുന്നുവെന്ന് വേണം പറയാന്‍.

സ്‌പോര്‍ട്ടി ലുക്കില്‍ അണിഞ്ഞൊരുങ്ങി Bajaj Pulsar NS160; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

ഫ്യുവല്‍ ടാങ്ക്, ബിക്കിനി ഫെയറിംഗ് തുടങ്ങിയ ഘടകങ്ങള്‍ക്ക് വൈറ്റ് നിറമാണ് നല്‍കിയിരിക്കുന്നത്, അതേസമയം മുന്‍വശത്തെ ഹെഡ്‌ലാമ്പ് കൗള്‍, സൈഡ് പാനലുകള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ ഫെന്‍ഡറുകള്‍, അഞ്ച് സ്പോക്ക് അലോയ് വീലുകള്‍, എഞ്ചിന്‍-ഗിയര്‍ബോക്സ് അസംബ്ലി, ഗ്രാബ് റെയിലുകള്‍ എന്നിവ ബ്ലാക്ക് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

പിന്‍ ഫെന്‍ഡര്‍, വീല്‍ റിമുകള്‍, ഫ്രണ്ട് ഫെയറിംഗ് തുടങ്ങിയ ഭാഗങ്ങളില്‍ ഉടനീളമുള്ള റെഡ് ഹൈലൈറ്റുകള്‍ ബൈക്കിന്റെ സ്‌പോര്‍ടി സ്വഭാവത്തിന് ഊന്നല്‍ നല്‍കുന്നു. എഞ്ചിന്‍ കേസിംഗിന് താഴെയുള്ള സംപ് ഗാര്‍ഡിന് മൂന്ന് നിറങ്ങളും പ്ലേ ചെയ്യുന്ന ഒരു നല്ല ട്രിപ്പിള്‍ ടോണ്‍ സ്‌കീം ലഭിക്കുന്നു.

സ്‌പോര്‍ട്ടി ലുക്കില്‍ അണിഞ്ഞൊരുങ്ങി Bajaj Pulsar NS160; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

പിന്‍ സസ്‌പെന്‍ഷന്‍ യൂണിറ്റ് ഒഴികെ മോട്ടോര്‍സൈക്കിളിന്റെ എല്ലാ പ്രധാന സൈക്കിള്‍ ഭാഗങ്ങളും ഈ പെയിന്റ് ഓപ്ഷനില്‍ ബ്ലാക്ക്-ഔട്ട് ചെയ്തിരിക്കുന്നു. പള്‍സര്‍ NS 160-ന്റെ ഈ പുതിയ ഷേഡിലുള്ള പിന്‍ സസ്‌പെന്‍ഷന്‍ യൂണിറ്റിന് റെഡ് നിറത്തിലുള്ള മോണോ-ഷോക്കാണ് കമ്പനി നല്‍കിയിരിക്കുന്നത്.

സ്‌പോര്‍ട്ടി ലുക്കില്‍ അണിഞ്ഞൊരുങ്ങി Bajaj Pulsar NS160; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

കൂടാതെ, അതിന്റെ ഐഡന്റിറ്റി വര്‍ധിപ്പിക്കുന്നത്, ഫ്യുവല്‍ ടാങ്ക് വിപുലീകരണങ്ങളിലുടനീളം 160 ബ്രാന്‍ഡിംഗ് കാണാന്‍ സാധിക്കും. മൊത്തത്തില്‍, ഈ പുതിയ കളര്‍ സ്‌കീം പള്‍സര്‍ NS 160-യുടെ സ്‌പോര്‍ട്ടിനെസ് വര്‍ധിപ്പിക്കുന്നുവെന്ന് വേണം പറയാന്‍.

സ്‌പോര്‍ട്ടി ലുക്കില്‍ അണിഞ്ഞൊരുങ്ങി Bajaj Pulsar NS160; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

പള്‍സര്‍ 150, പള്‍സര്‍ 180 എന്നിവയുടെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പുകളില്‍ ഡാഗര്‍ എഡ്ജ് എഡിഷന്‍ എന്ന പേരില്‍ സമാനമായ ഒരു കളര്‍ സ്‌കീം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഒരു പുതിയ കളര്‍ സ്‌കീം ഒഴികെ, പള്‍സര്‍ NS 160-ല്‍ മറ്റ് അപ്‌ഡേറ്റുകളൊന്നും കമ്പനി നടത്തിയിട്ടില്ലെന്ന് വേണം പറയാന്‍.

സ്‌പോര്‍ട്ടി ലുക്കില്‍ അണിഞ്ഞൊരുങ്ങി Bajaj Pulsar NS160; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍ 15.3 bhp കരുത്തും 14.6 Nm torque ഉം ഉത്പാദിപ്പിക്കുന്ന 160 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് പള്‍സര്‍ NS160 ന് കരുത്ത് പകരുന്നത്.

സ്‌പോര്‍ട്ടി ലുക്കില്‍ അണിഞ്ഞൊരുങ്ങി Bajaj Pulsar NS160; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

ഈ യൂണിറ്റ് 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജുള്ള മോണോ ഷോക്കും സസ്‌പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നു. സിംഗിള്‍-ചാനല്‍ എബിഎസ് സഹായത്തോടെ രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് നടത്തുന്നത്.

സ്‌പോര്‍ട്ടി ലുക്കില്‍ അണിഞ്ഞൊരുങ്ങി Bajaj Pulsar NS160; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഹാലൊജന്‍ ഹെഡ്‌ലൈറ്റ്, എല്‍ഇഡി ടെയില്‍ലൈറ്റ്, സൈഡ് സ്റ്റാന്‍ഡ് അലാറം, AHO (ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഓണ്‍) എന്നിവയുള്‍പ്പെടെയുള്ള വളരെ അടിസ്ഥാനപരമായ സവിശേഷതകളാണ് ഇതിന് ലഭിക്കുന്നത്.

സ്‌പോര്‍ട്ടി ലുക്കില്‍ അണിഞ്ഞൊരുങ്ങി Bajaj Pulsar NS160; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

വിപണിയില്‍ ടിവിഎസ് അപ്പാച്ചെ RTR 160 4V, യമഹ MT15, ഹീറോ എക്‌സ്ട്രീം 160R എന്നിങ്ങനെയുള്ള മറ്റ് എന്‍ട്രി ലെവല്‍ നേക്കഡ് സ്ട്രീറ്റ് ഫൈറ്ററുകളോട് ഇത് മത്സരിക്കുന്നു. ബജാജ് നിലവില്‍ 1.19 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് പള്‍സര്‍ NS 160 വാഗ്ദാനം ചെയ്യുന്നത്.

More from DriveSpark

Article Published On: Tuesday, March 8, 2022, 9:16 [IST]
English summary
Bajaj updated pulsar ns160 with white colour and black alloys find here all details
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X