Bajaj-ന് എന്തുപറ്റി? വില്‍പ്പനയില്‍ ഇടിവ്; പിടിച്ചുനിന്നത് വാണിജ്യ വാഹനങ്ങള്‍

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ബജാജ് ഓട്ടോ. എന്നാല്‍ നവംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തു വന്നപ്പോള്‍ ബജാജിന് അത്ര ശുഭകരമല്ലാത്ത സാഹചര്യമാണ്. ആഭ്യന്തര വിപണികളിലെ വാണിജ്യ വാഹന വില്‍പ്പന ഒഴികെ 2022 നവംബറിലെ ബജാജ് വില്‍പ്പന ഇടിവ് നേരിട്ടു.

ഉത്സവ സീസണിന് ശേഷം, 2021 നവംബറില്‍ രജിസ്റ്റര്‍ ചെയ്ത എണ്ണത്തേക്കാള്‍ 2022 നവംബറില്‍ ബജാജ് വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തി. ഇരുചക്ര വാഹനങ്ങളുടെ കണക്ക് എടുക്കുമ്പോള്‍ ബജാജിന്റെ ആഭ്യന്തര വില്‍പ്പന 1,23,490 യൂണിറ്റ് ആണ്. ഒരു വര്‍ഷം മുമ്പ് വിറ്റ 1,44,953 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ആഭ്യന്തര വിപണിയില്‍ ബജാജിന്റെ വില്‍പ്പന 15% ഇടിവ് രേഖപ്പെടുത്തി. ഇരുചക്രവാഹനങ്ങളുടെ ആഭ്യന്തര വിപണിയിലെ വില്‍പ്പന കണക്കുകള്‍ തന്നെയാണ് കയറ്റുമതിയിലും പ്രതിഫലിക്കുന്നത്.

Bajaj-ന് എന്തുപറ്റി? വില്‍പ്പനയില്‍ ഇടിവ്; പിടിച്ചുനിന്നത് വാണിജ്യ വാഹനങ്ങള്‍

1,38,630 ഇരുചക്രവാഹനങ്ങളാണ് കഴിഞ്ഞ മാസം ബജാജ് കയറ്റി അയച്ചത്. ബജാജ് ഒരു വര്‍ഷം മുമ്പ് കയറ്റുമതി ചെയ്ത 1,93,520 ഇരുചക്രവാഹനങ്ങളുടെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 28% ഇടിവ് രേഖപ്പെടുത്തി. ഇരുചക്രവാഹനങ്ങളെ സംബന്ധിച്ചിടത്തോളം ബജാജിന്റെ കയറ്റുമതി ആഭ്യന്തര വില്‍പ്പനയേക്കാള്‍ കൂടുതലാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. മൊത്തത്തില്‍, ബജാജിന്റെ ഇരുചക്ര വാഹനങ്ങള്‍ക്ക് കഴിഞ്ഞ മാസം 2,62,120 യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞു. ഒരു വര്‍ഷം മുമ്പ് ഇത് 3,38,473 യൂണിറ്റായിരുന്നു.

ഇത് ബജാജിന്റെ ഇരുചക്രവാഹന വില്‍പ്പനയില്‍ 23% ഇടിവുണ്ടാക്കി. പള്‍സര്‍, പ്ലാറ്റിന, സിടി, ഡൊമിനാര്‍, അവഞ്ചര്‍, ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നിവ ബജാജ് ഓട്ടോയില്‍ നിന്ന് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇരുചക്രവാഹനങ്ങളില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ മാസം 29,226 യൂണിറ്റ് വാണിജ്യ വാഹനങ്ങളാണ് വിറ്റഴിച്ചത്. ഒരു വര്‍ഷം മുമ്പ് 13,802 യൂണിറ്റുകള്‍ക്ക് വിറ്റ സ്ഥാനത്താണ് വാണിജ്യ വാഹന വില്‍പ്പനയിലെ വളര്‍ച്ച. ആഭ്യന്തര വിപണിയിലെ വാണിജ്യ വാഹന വില്‍പ്പന 112% വാര്‍ഷിക വളര്‍ച്ചയോടെ ബജാജ് ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ചു.

വാണിജ്യ വാഹനങ്ങളുടെ കയറ്റുമതി ആഭ്യന്തര വിപണിയില്‍ രേഖപ്പെടുത്തിയ അതേ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നില്ല. വാസ്തവത്തില്‍, വാണിജ്യ വാഹനങ്ങളുടെ കയറ്റുമതി 2021 നവംബറില്‍ 27,001 ആയിരുന്നു. എന്നാല്‍ അത് 2021 നവംബറില്‍ 15,206 യൂണിറ്റ് ആയി കുറഞ്ഞു. ഇത് പ്രതിവര്‍ഷം വില്‍പ്പനയില്‍ 44% ഇടിവ് രേഖപ്പെടുത്തി. മൊത്തം കഴിഞ്ഞ മാസം ബജാജ് 44,432 വാണിജ്യ വാഹനങ്ങളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 40,803 വാഹനങ്ങളാണ് വിറ്റത്.

അതുമായ താരതമ്യം ചെയ്യുമ്പോള്‍ വാണിജ്യ വാഹന വില്‍പ്പനയില്‍ ബജാജ് 9% വളര്‍ച്ച കൈവരിച്ചു. ഇരുചക്ര വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും മൊത്ത വില്‍പ്പന കണക്ക് പരിശോധിക്കുമ്പോള്‍ ആഭ്യന്തര വിപണിയില്‍ 4% ഇടിവ് രേഖപ്പെടുത്തി, കയറ്റുമതിയില്‍ ഇടിവ് 30% ആണ്. ഇരുചക്ര-വാണിജ്യ വാഹനങ്ങളുടെ സംയോജിത ആഭ്യന്തര വില്‍പ്പന 1,52,716 യൂണിറ്റാണ്. 1,53,836 യൂണിറ്റ് ടൂവീലറുകളും വാണിജ്യവാഹനങ്ങളമാണ് ഇന്ത്യയില്‍ നിന്ന് ബജാജ് കയറ്റി അയച്ചത്. ബജാജിന്റെ 2022 നവംബറിലെ മൊത്തം വില്‍പ്പന 3,06,552 യൂണിറ്റ് ആണ്.

ഒരു വര്‍ഷം മുമ്പ് വിറ്റ 3,79,276 യൂണിറ്റുകളില്‍ നിന്ന് 19% കുറഞ്ഞു. ഇരുചക്രവാഹന വിപണി പരിഗണിക്കുമ്പോള്‍ ആഭ്യന്തര വിപണിയില്‍ ബജാജിന്റെ ഈ വര്‍ഷം ഇതുവരെയുള്ള വില്‍പ്പന പോസിറ്റീവാണ്. അതും 12,65,173 യൂണിറ്റുമായി 8% വളര്‍ച്ച. എന്നിരുന്നാലും, കയറ്റുമതിയില്‍ 19% ഇടിവ് സംഭവിച്ചു. മൊത്തത്തില്‍, 2022 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 24,70,215 ഇരുചക്ര വാഹനങ്ങള്‍ ബജാജിന്റെ പ്ലാന്റില്‍ നിന്ന് പുറത്തെത്തി. 2021-ല്‍ രജിസ്റ്റര്‍ ചെയ്ത എണ്ണത്തേക്കാള്‍ 7% കുറവ്. 93% വളര്‍ച്ചയോടെ ആഭ്യന്തര വിപണിയിലെ വാണിജ്യ വാഹനങ്ങള്‍ അവരുടെ വില്‍പ്പന ഏകദേശം ഇരട്ടിയാക്കി.

അതേസമയം കയറ്റുമതി 36% ഇടിഞ്ഞു. ബജാജിന്റെ വാണിജ്യ വാഹന വില്‍പന ഈ വര്‍ഷം ഇതുവരെ 3,16,233 യൂണിറ്റായിരുന്നു, കൂടാതെ 2% വാര്‍ഷിക വളര്‍ച്ച മാത്രമാണ് ഉണ്ടായത്. ബജാജിന്റെ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള ആഭ്യന്തര വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ 12,66,673 യൂണിറ്റില്‍ നിന്ന് 14% വളര്‍ച്ചയോടെ 14,42,844 യൂണിറ്റ് ആയി. എന്നാല്‍ കയറ്റുമതിയില്‍ 21 ശതമാനം ഇടിവുണ്ടായി. ബജാജിന്റെ മൊത്തത്തിലുള്ള ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള വില്‍പ്പന 2022-ല്‍ 27,86,448 യൂണിറ്റുകള്‍ ആണ്. എന്നാല്‍ ഇത് 2021-ലെ കണക്കുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ 6% ഇടിവാണ്. 2021-ല്‍ ഏപ്രില്‍ മുതല്‍ നവംബര്‍ വരെ ബജാജ് 29,69,312 യൂണിറ്റ് വാഹനങ്ങള്‍ വിറ്റിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj witnessed slight decline in 2022 november sales except commercial vehicles in domestic markets
Story first published: Thursday, December 1, 2022, 16:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X