BGAUSS കേരളത്തില്‍ എത്തി; ആദ്യ ഡിലര്‍ഷിപ്പിന്റെ പ്രവര്‍ത്തനം കോഴിക്കോട് ആരംഭിച്ചു

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ആവശ്യക്കാര്‍ കൂടിയതോടെ വില്‍പ്പനയും വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് RR ഗ്ലോബലിന്റെ ഇലക്ട്രിക് വെഹിക്കിള്‍ വിഭാഗമായ ബിഗൗസ്. ഇതിന്റെ ഭാഗമായി കേരളത്തില്‍ ആദ്യ ഡീലര്‍ഷിപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചതായി ബിഗൗസ് വ്യക്തമാക്കി.

BGAUSS കേരളത്തില്‍ എത്തി; ആദ്യ ഡിലര്‍ഷിപ്പിന്റെ പ്രവര്‍ത്തനം കോഴിക്കോട് ആരംഭിച്ചു

കേരളത്തിലെ തങ്ങളുടെ ആദ്യ ഡീലര്‍ഷിപ്പ് കോഴിക്കോടാണെന്നും ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള B8, A2 മോഡലുകള്‍ ഇവിടെ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. തുടക്കത്തില്‍ ആദ്യം ബുക്ക് ചെയ്തിരിക്കുന്ന 50 പേര്‍ക്കാകും മോഡലുകള്‍ നല്‍കുക.

BGAUSS കേരളത്തില്‍ എത്തി; ആദ്യ ഡിലര്‍ഷിപ്പിന്റെ പ്രവര്‍ത്തനം കോഴിക്കോട് ആരംഭിച്ചു

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആവശ്യക്കാര്‍ക്ക് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇലക്ട്രിക്കല്‍ സൊല്യൂഷനുകളുടെ പരിചയസമ്പന്നരായ RR ഗ്ലോബലിന്റെ ഇലക്ട്രിക് വിഭാഗമാണ് ബിഗൗസ്. കമ്പനിക്ക് നിലവില്‍ ഇന്ത്യയില്‍ 22-ല്‍ അധികം ഷോറൂമുകള്‍ ഉണ്ട്, ഇതിനൊപ്പം വിപുലീകരണവും നടന്നുകൊണ്ടിരിക്കുകയാണ്.

BGAUSS കേരളത്തില്‍ എത്തി; ആദ്യ ഡിലര്‍ഷിപ്പിന്റെ പ്രവര്‍ത്തനം കോഴിക്കോട് ആരംഭിച്ചു

ഇലക്ട്രിക്കല്‍ വ്യവസായത്തിലെ ഇന്ത്യയിലെ ഏറ്റവും വലുതും പ്രമുഖവുമായ ഒരു കൂട്ടായ്മയാണ് RR ഗ്ലോബല്‍. 800 ദശലക്ഷം USD കോര്‍പ്പറേഷന്‍, കമ്പനി കേബിളുകള്‍, മാഗ്‌നറ്റ് വയറുകള്‍, കോപ്പര്‍ ട്യൂബുകള്‍, ഇലക്ട്രോമെച്ചിന്കല്‍ പാര്‍ക്കിംഗ് സൊല്യൂഷന്‍സ്, കണ്‍സ്യൂമര്‍ ഇലക്ട്രിക്സ് തുടങ്ങിയവയുടെ മുന്‍നിര നിര്‍മാതാക്കളാണ് RR ഗ്ലോബല്‍.

BGAUSS കേരളത്തില്‍ എത്തി; ആദ്യ ഡിലര്‍ഷിപ്പിന്റെ പ്രവര്‍ത്തനം കോഴിക്കോട് ആരംഭിച്ചു

RR ഗ്ലോബലിന് നിലവില്‍ 10 വിജയകരമായ ഓപ്പറേറ്റിംഗ് കമ്പനികളും 28 മാര്‍ക്കറ്റിംഗ് ഓഫീസുകളും ഇന്ത്യയില്‍ ഉണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇലക്ട്രിക് വാഹന മേഖലയിലേക്കും ചുവടുവെച്ചിരിക്കുന്നത്. ഈ വര്‍ഷം നിരവധി പുതിയ മോഡലുകളെ നിരത്തിലെത്തിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

BGAUSS കേരളത്തില്‍ എത്തി; ആദ്യ ഡിലര്‍ഷിപ്പിന്റെ പ്രവര്‍ത്തനം കോഴിക്കോട് ആരംഭിച്ചു

കേരളത്തിലേക്ക് നിലവില്‍ B8, A2 എന്നിങ്ങനെ രണ്ട് മോഡലുകളാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. കമ്പനിയുടെ നിലവിലെ മോഡലുകളായ B8, A2 സ്‌കൂട്ടറുകള്‍ യഥാക്രമം ഹൈ സ്പീഡ്, ലോ സ്പീഡ് വിഭാഗത്തിലാണ് എത്തുന്നത്.

BGAUSS കേരളത്തില്‍ എത്തി; ആദ്യ ഡിലര്‍ഷിപ്പിന്റെ പ്രവര്‍ത്തനം കോഴിക്കോട് ആരംഭിച്ചു

വേരിയന്റ് തിരിച്ചുള്ള വില വിവരങ്ങള്‍ പരിശോധിച്ചാല്‍, മുന്‍നിര മോഡലായ B8 ലെഡ് ആസിഡ് (62,999 രൂപ), ലിഥിയം അയോണ്‍ (82,999 രൂപ), LI ടെക് (88,999 രൂപ) എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. ബിഗൗസ് A2 സ്‌കൂട്ടര്‍ ലെഡ് ആസിഡ് (52,449 രൂപ), ലിഥിയം അയോണ്‍ (67,999 രൂപ) എന്നീ രണ്ട് മോഡലുകളിലും ലഭ്യമാണ്.

BGAUSS കേരളത്തില്‍ എത്തി; ആദ്യ ഡിലര്‍ഷിപ്പിന്റെ പ്രവര്‍ത്തനം കോഴിക്കോട് ആരംഭിച്ചു

ബിഗൗസ് A2 ന് കരുത്ത് പകരുന്നത് 250 W ഹബ്-മൗണ്ടഡ് BLDC മോട്ടോറാണ്, ഇത് വേരിയന്റിനെ ആശ്രയിച്ച് ഒരു നിശ്ചിത ലെഡ്-ആസിഡ് ബാറ്ററിയില്‍ നിന്നോ നീക്കം ചെയ്യാവുന്ന ലിഥിയം അയോണ്‍ യൂണിറ്റില്‍ നിന്നോ കറന്റ് എടുക്കുന്നു.

BGAUSS കേരളത്തില്‍ എത്തി; ആദ്യ ഡിലര്‍ഷിപ്പിന്റെ പ്രവര്‍ത്തനം കോഴിക്കോട് ആരംഭിച്ചു

ലെഡ് ആസിഡ് വേരിയന്റിന് പൂര്‍ണ്ണ ചാര്‍ജ് ലഭിക്കാന്‍ ഏകദേശം 8 മണിക്കൂര്‍ എടുക്കും, ലിഥിയം അയോണ്‍ വേരിയന്റിന് ഏകദേശം 2 മണിക്കൂറും 15 മിനിറ്റും എടുക്കും. A2 ന് പൂര്‍ണ ചാര്‍ജില്‍ 110 കിലോമീറ്റര്‍ ദൂരപരിധി ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

BGAUSS കേരളത്തില്‍ എത്തി; ആദ്യ ഡിലര്‍ഷിപ്പിന്റെ പ്രവര്‍ത്തനം കോഴിക്കോട് ആരംഭിച്ചു

A2 ഇലക്ട്രിക് സ്‌കൂട്ടറിന് വളരെ ആധുനികവും ആരെയും ആകര്‍ഷിക്കുന്നതുമായ ഒരു രൂപകല്‍പ്പനയാണ് ബിഗൗസ് നല്‍കിയിരിക്കുന്നത്. മുന്നില്‍ നിന്ന് ആരംഭിച്ചാല്‍, ആപ്രോണില്‍ വളരെ താഴ്ന്ന നിലയില്‍ ഇടംപിടിച്ചിരിക്കുന്ന യൂണിക് ആകൃതിയിലുള്ള ഒരു ജോഡി എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് പ്രധാന ഹൈലൈറ്റ്.

BGAUSS കേരളത്തില്‍ എത്തി; ആദ്യ ഡിലര്‍ഷിപ്പിന്റെ പ്രവര്‍ത്തനം കോഴിക്കോട് ആരംഭിച്ചു

എല്‍ഇഡി ടെയില്‍ ലാമ്പുകളും, സൈഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളും A2 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡിസൈന്‍ ഭാഷയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നുവെന്ന് വേണം പറയാന്‍. നിരവധി വിവരങ്ങള്‍ നല്‍കുന്നതാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍.

BGAUSS കേരളത്തില്‍ എത്തി; ആദ്യ ഡിലര്‍ഷിപ്പിന്റെ പ്രവര്‍ത്തനം കോഴിക്കോട് ആരംഭിച്ചു

ഇവിടെ റൈഡര്‍ക്ക് വാഹനത്തിന്റെ സ്പീഡ്, ട്രിപ്പ് മീറ്റര്‍, ഓഡോമീറ്റര്‍, ബാറ്ററി ലെവല്‍ ഇന്‍ഡിക്കേറ്റര്‍, റൈഡിംഗ് മോഡ് എന്നിവപോലുള്ള നിരവധി വിവരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. കാസ്പിയന്‍ ബ്ലൂ, ഗ്ലേസിയര്‍ ഐസ്, സൂപ്പര്‍ വൈറ്റ് എന്നീ മൂന്ന് കളര്‍ ചോയിസുകളില്‍ ബിഗൗസ് A2 ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ലഭ്യമാകും.

BGAUSS കേരളത്തില്‍ എത്തി; ആദ്യ ഡിലര്‍ഷിപ്പിന്റെ പ്രവര്‍ത്തനം കോഴിക്കോട് ആരംഭിച്ചു

ബിഗൗസ് B8 അതിന്റെ സഹോദര പതിപ്പിനെപോലെ തന്നെ ഭംഗിയുള്ളതും എന്നാല്‍ അല്‍പ്പം കൂടുതല്‍ പരമ്പരാഗത ഡിസൈന്‍ ഭാഷയും ഉള്ളതായി കാണപ്പെടുന്നു. 1,900 W / 94.6 Nm മോട്ടോറാണ് ഉയര്‍ന്ന ഉല്‍പ്പന്നത്തിന് കരുത്തേകുന്നത്.

BGAUSS കേരളത്തില്‍ എത്തി; ആദ്യ ഡിലര്‍ഷിപ്പിന്റെ പ്രവര്‍ത്തനം കോഴിക്കോട് ആരംഭിച്ചു

ലെഡ് ആസിഡ് വേരിയന്റിന് 78 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യാന്‍ സാധിക്കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ലിഥിയം-അയണ്‍ വേരിയന്റിന് ഫുള്‍ ചാര്‍ജില്‍ 70 കിലോമീറ്റര്‍ സഞ്ചരിക്കാനാകും.

BGAUSS കേരളത്തില്‍ എത്തി; ആദ്യ ഡിലര്‍ഷിപ്പിന്റെ പ്രവര്‍ത്തനം കോഴിക്കോട് ആരംഭിച്ചു

എല്‍ഇഡി ലൈറ്റിംഗ്, ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകള്‍, റിവേഴ്‌സ് അസിസ്റ്റ്, യുഎസ്ബി ചാര്‍ജിംഗ്, നാവിഗേഷന്‍, റിമോട്ട് ലോക്കിംഗ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നിരവധി IoT സവിശേഷതകള്‍ എന്നിവ സ്‌കൂട്ടറിന് ലഭിക്കുന്നു. സില്‍ക്ക് റെഡ്, സ്പാര്‍ക്കിംഗ് ബ്ലൂ, നെബുല ഗ്രേ, പേള്‍ വൈറ്റ് എന്നീ നാല് കളര്‍ ചോയിസുകളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.

Most Read Articles

Malayalam
English summary
Bgauss open its first showroom in kerala find here place price models and other details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X