2022 F 900 XR അവതരിപ്പിച്ച് BMW; വില 12.30 ലക്ഷം രൂപ
ഇന്ത്യന്‍ വിപണിയില്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സ്-ടൂറര്‍ മോഡലുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നുവെന്ന് വേണം പറയാന്‍. ഇത് മനസ്സിലാക്കി ഇപ്പോള്‍ മിഡില്‍ വെയിറ്റ് അഡ്വഞ്ചര്‍ വിഭാഗത്തിലേക്ക് പുതിയ മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ് ബിഎംഡബ്ല്യു മോട്ടോറാഡ്.

F 900 XR-ന്റെ നവീകരിച്ച പതിപ്പിനെയാണ് കമ്പനി ഇപ്പോള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. നവീകരണങ്ങളോടെ എത്തുന്ന മോഡലിന് ഇപ്പോള്‍ 12.30 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില. 2020-ല്‍ ആദ്യമായി സമാരംഭിച്ച ബിഎംഡബ്ല്യു F 900 XR-ന് 2022 ലാണ് ബിഎസ് VI എഞ്ചിനും പുതിയ സുരക്ഷാ ഫീച്ചറുകളും ഉള്‍പ്പെടെ ഒന്നിലധികം അപ്ഡേറ്റുകള്‍ ലഭിക്കുന്നത്.

2022 ബിഎംഡബ്ല്യു F 900 XR പൂര്‍ണ്ണമായും ബില്‍റ്റ്-അപ്പ് യൂണിറ്റുകളായിട്ടാകും (CBU) രാജ്യത്ത് ലഭ്യമാകുക. അതേസമയം 2022 ജൂണില്‍ ഡെലിവറികള്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള F 850 GS പ്രോ, F 850 GS അഡ്വഞ്ചര്‍ പ്രോ എന്നിവയുടെ അവതരണ വേളയില്‍ തന്നെയായിരുന്നു ഇതിന്റെയും അവതരണം.

അഡ്വഞ്ചര്‍ സ്പോര്‍ട്സ് ടൂററായ ബിഎംഡബ്ല്യു F 900 XR-ന്റെ പുതിയ പ്രൊഫൈല്‍, യഥാര്‍ത്ഥ XR-ന്റെ വ്യതിരിക്തവും ഫ്യുച്ചറിനെ അടിസ്ഥാനമാക്കിയുള്ളതുമായ റൈഡിംഗിനെ കൂടുതല്‍ മെച്ചപ്പെടുത്തുന്ന ശക്തമായ ഫീച്ചറുകളുമായി സംയോജിപ്പിച്ചിരിക്കുന്നുവെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവാഹ പറഞ്ഞു.

സ്പോര്‍ട്ടി റൈഡിംഗ് രസകരവും നേരായ കൈകാര്യം ചെയ്യലും അതുല്യമായ സവിശേഷതകളും ഈ ബൈക്കിനെ ആത്യന്തിക ത്രില്‍ അന്വേഷിക്കുന്നവര്‍ക്ക് ഒരു മൂല്യവര്‍ദ്ധിത പാക്കേജാക്കി മാറ്റുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസൈനില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനാല്‍ മുമ്പത്തെ മോഡലില്‍ നിന്നുള്ള മിക്ക ഘടകങ്ങളും നവീകരണങ്ങളോടെ എത്തുന്ന മോഡലും നിലനിര്‍ത്തുന്നു. ലൈറ്റ് വൈറ്റ്, സ്‌റ്റൈല്‍ സ്പോര്‍ട് റേസിംഗ് റെഡ് പെയിന്റ് വര്‍ക്കുകളില്‍ ഇത് ലഭ്യമാണ്.

2022 ബിഎംഡബ്ല്യു F 900 XR-ല്‍ ഡ്യുവല്‍ ഹെഡ്‌ലാമ്പുകള്‍, ചെറിയ വിസര്‍, ഷാര്‍പ്പായിട്ടുള്ള ഫെയ്‌സ് എന്നിവ ഉള്‍പ്പെടുന്നു. ഫ്യുവല്‍ ടാങ്ക് ആര്‍ക്കിടെക്ച്ചറിംഗും ബ്രൗണ്‍ നിറത്തിലുള്ള പാനലുകളാല്‍ ചുറ്റപ്പെട്ടതുമാണ്, ഇത് മോട്ടോര്‍സൈക്കിളിന് വീതിയും മസ്‌കുലര്‍ ഭാവനും നല്‍കുന്നു. പിന്‍ഭാഗം മിനിമലിസ്റ്റിക് ആണെന്ന് വേണം പറയാന്‍.

മോട്ടോര്‍സൈക്കിളിന് മുന്നില്‍ 43 mm ഗോള്‍ഡ് ഫിനിഷ് ചെയ്ത അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളിലും കട്ടിയുള്ള 120/70 XR 17 റബ്ബറില്‍ പൊതിഞ്ഞ 17 ഇഞ്ച് ഡൈ-കാസ്റ്റ് അലുമിനിയം വീലുമാണ് ലഭിക്കുന്നത്.

പിന്നിലേക്ക് വന്നാല്‍ 180/55 ZR 17 റബ്ബറില്‍ പൊതിഞ്ഞ 17 ഇഞ്ച് ഡൈ-കാസ്റ്റ് അലുമിനിയം ഉണ്ട്. 2022 ബിഎംഡബ്ല്യു F 900 XR-ന് 4-പിസ്റ്റണ്‍ ബ്രെംബോ റേഡിയല്‍ കാലിപ്പറുകള്‍ക്കൊപ്പം ഡബിള്‍ 320 mm ഡിസ്‌കുകളും ലഭിക്കുന്നു, പിന്‍ ചക്രത്തിന് സിംഗിള്‍-പിസ്റ്റണ്‍ ഫ്‌ലോട്ടിംഗ് കാലിപ്പറോടുകൂടിയ 265 mm ഡിസ്‌കും ലഭിക്കുന്നു.

മോട്ടോർസൈക്കിളിന് കരുത്ത് പകരുന്നത് 895 സിസി, വാട്ടര്‍-കൂള്‍ഡ്, 4-സ്‌ട്രോക്ക് ഇന്‍-ലൈന്‍ 2-സിലിണ്ടര്‍ എഞ്ചിനാണ്. ഈ യൂണിറ്റ് 8,500 rpm-ൽ പരമാവധി 103 bhp കരുത്തും 6,500 rpm-ൽ 92 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്നു.

3.6 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന മോട്ടോര്‍സൈക്കിള്‍ മണിക്കൂറില്‍ 200 കിലോമീറ്ററിലധികം വേഗത കൈവരിക്കും. 6.5 ഇഞ്ച് ഫുള്‍ കളര്‍ TFT സ്‌ക്രീന്‍ ഒരു സാധാരണ ഫിറ്റ്മെന്റാണ്.

2022 ബിഎംഡബ്ല്യു F 900 XR-ന്റെ പുതിയ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകള്‍ കംഫര്‍ട്ട് പാക്കേജിന്റെ ഭാഗമായി കീലെസ് റൈഡും സെന്റര്‍ സ്റ്റാന്‍ഡും സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. അതേസമയം ഡൈനാമിക് പാക്കേജിന് ഹെഡ്‌ലൈറ്റ് പ്രോ, ഡേടൈം റൈഡിംഗ് ലൈറ്റുകള്‍, ഗിയര്‍ ഷിഫ്റ്റ് അസിസ്റ്റ് പ്രോ എന്നിവയും ലഭിക്കുന്നു.

റൈഡിംഗ് മോഡ് പ്രോ, ഡൈനാമിക് എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍ (MSR), ഹീറ്റഡ് ഗ്രിപ്പുകള്‍, ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് പ്രോ, കേസ് ഹോള്‍ഡറുകള്‍ എന്നിവ കൊണ്ടുവരുന്ന ആക്റ്റീവ് പാക്കേജും മോട്ടോര്‍സൈക്കിളിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.

2022 ബിഎംഡബ്ല്യു F 900 XR-നൊപ്പം 3 വര്‍ഷത്തെ/അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റിയോടെയാണ് വരുന്നത്. ഒറ്റ സ്പോര്‍ട് സ്റ്റൈല്‍ (റേസിംഗ് റെഡ്) കളര്‍ സ്‌കീമില്‍ മോഡല്‍ ലഭ്യമാണ്.


Click it and Unblock the Notifications








