നവീകരിച്ച് ടൂറിംഗ് ശ്രേണിയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ച് BMW Motorrad
പുതിയ ബിഎംഡബ്ല്യു R 1250 RT, K 1600 GTL, K 1600 Bagger, K 1600 ഗ്രാന്‍ഡ് അമേരിക്ക എന്നിവയുടെ പ്രീ-ലോഞ്ച് ബുക്കിംഗ് ആരംഭിച്ച് നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. പുതിയ ശ്രേണിയിലുള്ള ടൂറിംഗ് മോട്ടോര്‍സൈക്കിളുകള്‍ 2022 മെയ് മാസത്തില്‍ ലോഞ്ച് ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.

ബിഎംഡബ്ല്യു മോട്ടോറാഡിന്റെ എല്ലാ പുതിയ ടൂറിംഗ് മോട്ടോര്‍സൈക്കിളുകളും ഫെബ്രുവരി 4, 2022 മുതല്‍ ഇന്ത്യയിലുടനീളമുള്ള ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകളില്‍ ബുക്ക് ചെയ്യാം.

ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഉടമസ്ഥാവകാശം നല്‍കുന്നതിനായി ബിഎംഡബ്ല്യു ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇതിനായി പ്രയോജനപ്പെടുത്താമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

ബിഎംഡബ്ല്യു R 1250 RT, ബിഎംഡബ്ല്യുവിന്റെ ബോക്സര്‍ എഞ്ചിനുള്ള ഒരു ടൂറിങ് മോഡലാണ്. 7,750 rpm-ല്‍ 136 bhp കരുത്തും 6,250 rpm-ല്‍ 142 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1,254 സിസി ഇരട്ട സിലിണ്ടര്‍ എഞ്ചിനാണ് ഈ മോഡലിന് കരുത്ത് പകരുന്നത്.

എഞ്ചിന് മണിക്കൂറില്‍ ഏകദേശം 200 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ മോട്ടോര്‍സൈക്കിളിനെ അനുവദിക്കുകയും ചെയ്യും. കൂടാതെ സ്ഥിരമായ മെഷ് 6-സ്പീഡ് ഗിയര്‍ ബോക്സ് ലഭിക്കുന്നു. മുന്‍വശത്ത് ബിഎംഡബ്ല്യു ടെലിലിവര്‍ 37 mm ഫോര്‍ക്കും 17 ഇഞ്ച് ചക്രങ്ങളും ബൈക്കിന് ലഭിക്കുന്നു.

ഓപ്ഷണല്‍ പ്രീമിയം പാക്കേജില്‍ സെമി-ആക്റ്റീവ് ഇലക്ട്രോണിക് സസ്‌പെന്‍ഷന്‍, റൈഡ് മോഡുകള്‍ പ്രോ, ക്വിക്ക്ഷിഫ്റ്റര്‍, ആക്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് ഇഗ്‌നിഷന്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി കൂടാതെ ഇലക്ട്രോണിക് എഞ്ചിന്‍ കംപ്രഷന്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു.

ബിഎംഡബ്ല്യു മോട്ടോറാഡ് K 1600 ടൂറിംഗ് മോഡലുകള്‍ക്ക് കരുത്തേകുന്നത് 1,649 സിസി, ഇന്‍ലൈന്‍ ആറ് സിലിണ്ടര്‍ എഞ്ചിനാണ്. ഇത് 6,750 rpm-ല്‍ 158 bhp കരുത്തും 5,250 rpm-ല്‍ 179 Nm പീക്ക് ടോര്‍ക്കുമാണ് നല്‍കുന്നത്.

പുതുക്കിയ എഞ്ചിന് ഇപ്പോള്‍ 1,000 rpm വരെ ഉപയോഗിക്കാവുന്ന പവര്‍ ലഭിക്കുന്നു, കൂടാതെ സിലിണ്ടര്‍ ബാങ്കിന്റെ പിന്‍ഭാഗത്തുള്ള രണ്ട് നോക്ക് സെന്‍സറുകള്‍ താഴ്ന്ന ഒക്ടേന്‍ ഇന്ധനത്തില്‍ പോലും മോട്ടോര്‍ സുഗമമായി നിലനിര്‍ത്തുന്നു. രണ്ട് പുതിയ ലാംഡ സെന്‍സറുകളും ആറ് എക്സ്ഹോസ്റ്റ് മാനിഫോള്‍ഡ് സെന്‍സറുകളും ജ്വലന അറകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നുവെന്നും കമ്പനി പറയുന്നു.

ഇലക്ട്രോണിക് ട്രാക്ഷന്‍ കണ്‍ട്രോള്‍ ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്, കൂടാതെ ആറ്-ആക്‌സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് (IMU) സിസ്റ്റം ശരിയായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.

ഡൈനാമിക് റൈഡ് മോഡില്‍, റെയിന്‍, റോഡ് മോഡുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിസ്റ്റം അല്‍പ്പം റിയര്‍ വീല്‍ സ്പിന്‍ അനുവദിക്കുന്നു. ഡൈനാമിക്, റോഡ് എന്നീ രണ്ട് ക്രമീകരണങ്ങളോടെ വരുന്ന ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ പതിപ്പായ സെമി-ആക്ടീവ് സസ്പെന്‍ഷനുമായാണ് ബൈക്കുകളും വരുന്നത്.

കോര്‍ണറിംഗ് അവെയര്‍ അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ മോട്ടോര്‍സൈക്കിളില്‍ സ്റ്റാന്‍ഡേര്‍ഡാണ്, കൂടാതെ ബൈക്കുകള്‍ക്ക് 10.25 ഇഞ്ച് TFT ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ലഭിക്കുന്നു, നാവിഗേഷനോടുകൂടിയ സ്പ്ലിറ്റ് സ്‌ക്രീനും കണക്റ്റിവിറ്റിയും ഹെല്‍മെറ്റും സ്മാര്‍ട്ട്ഫോണ്‍ ഓപ്ഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ബിഎംഡബ്ല്യു R 1250 RT, ദീര്‍ഘദൂര യാത്രകള്‍ക്കുള്ള റൈഡിംഗ് സുഖവും സമന്വയിപ്പിക്കുന്നു, അതേസമയം K 1600 മോഡലുകള്‍ ആഡംബരവും ഉയര്‍ന്ന പ്രകടനവും നല്‍കുന്ന ടൂറിംഗ് അനുഭവം പ്രദാനം ചെയ്യുന്നതാണ്.

ഡല്‍ഹി, മുംബൈ, പുനെ, ചെന്നൈ, ബെംഗളൂരു, അഹമ്മദാബാദ്, കൊച്ചി, ഹൈദരാബാദ്, ഇന്‍ഡോര്‍, ലഖ്നൗ, ചണ്ഡിഗഡ്, ജയ്പൂര്‍, റായ്പൂര്‍, കട്ടക്ക്, കൊല്‍ക്കത്ത, റാഞ്ചി എന്നിവിടങ്ങളിലെ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ പ്രീമിയം ഡീലര്‍ ശൃംഖല വഴിയാണ് പുതിയ മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കുന്നതും സര്‍വീസ് നടത്തുന്നതുമെന്നും ബിഎംഡബ്ല്യു മോട്ടോറാഡ് വ്യക്തമാക്കി.

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, വാഹന വ്യവസായം ചില വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് വില്‍പ്പന കൈവരിച്ചതായി ബിഎംഡബ്ല്യു മോട്ടോറാഡ് പ്രഖ്യാപിച്ചു. 1,94,261 യൂണിറ്റുകളുടെ വില്‍പ്പനയോടെ, സ്ഥാപിതമായതിന് ശേഷമുള്ള വില്‍പ്പന കണക്കുകളുടെ കാര്യത്തില്‍ 2021 മികച്ച വര്‍ഷമാണെന്ന് കമ്പനി വ്യക്തമാക്കി. 2021-ല്‍ 1,69,272 യൂണിറ്റുകള്‍ വിറ്റഴിച്ചതായി ബിഎംഡബ്ല്യു മോട്ടോറാഡ് അറിയിച്ചു.

ഇറ്റലിയില്‍ 16,034 യൂണിറ്റുകളും സ്‌പെയിനില്‍ 12,616 യൂണിറ്റുകളും ഫ്രാന്‍സില്‍ 19,887 യൂണിറ്റുകളും കമ്പനി വിറ്റഴിച്ചതിനാല്‍ യൂറോപ്പ് ശക്തമായ വില്‍പ്പന രേഖപ്പെടുത്തി. ചൈനയ്ക്ക് 14,309 യൂണിറ്റ് ഡെലിവറികള്‍ ലഭിച്ചതോടെ ഏഷ്യന്‍ വിപണി ഡബിള്‍ അക്ക വളര്‍ച്ച കൈവരിച്ചതായി ബ്രാന്‍ഡ് വ്യക്തമാക്കി. 2020-ല്‍ 12,135 യൂണിറ്റുകളെ അപേക്ഷിച്ച് 2021-ല്‍ 16,030 മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും കമ്പനി വിറ്റഴിച്ചതിനാല്‍ അമേരിക്കയും ഡിമാന്‍ഡ് വര്‍ധിച്ചു.

R 1250 GS, GS അഡ്വഞ്ചര്‍ എന്നീ രണ്ട് ടൂറിംഗ് എന്‍ഡ്യൂറോകളുടെ മൊത്തം 60,000 യൂണിറ്റുകള്‍ 2021-ല്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചതായി കമ്പനി അറിയിച്ചു. R സീരീസ് ബൈക്കുകളുടെ വില്‍പ്പനയും ഗണ്യമായി വര്‍ധിച്ചു.

ബ്രാന്‍ഡിന്റെ ആദ്യ M മോട്ടോര്‍സൈക്കിളായ BMW M 1000 RR 1,070 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മോഡല്‍ S 1000 R 4,796 യൂണിറ്റുകളുടെ വില്‍പ്പന കണക്ക് കൈവരിച്ചു. S 1000 RR, S 1000 XR മോഡലുകള്‍ക്ക് കാര്യമായ ഡിമാന്‍ഡും ഉണ്ടായതായി കമ്പനി പങ്കുവെച്ചു.

ഉപഭോക്താക്കളുടെ വിശ്വസ്തതയ്ക്കും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായി ബിഎംഡബ്ല്യു മോട്ടോറാഡിന്റെ തലവന്‍ മാര്‍ക്കസ് ഷ്‌റാം അറിയിച്ചു. ''ഇത് കൃത്യമായി പ്രതിസന്ധിയുടെ സമയത്താണ്, ഒരു ടീം എത്രത്തോളം ഒരുമിച്ച് നില്‍ക്കുന്നുവെന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

ഈ വര്‍ഷം, എല്ലാ ജീവനക്കാര്‍ക്കും ബിഎംഡബ്ല്യു മോട്ടോറാഡ് ബിസിനസ് പങ്കാളികള്‍ക്കും എന്റെ പ്രത്യേക നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അവരുടെ വ്യക്തിപരമായ പ്രതിബദ്ധതയ്ക്കും വഴക്കത്തിനും നന്ദി, ഈ വിജയം സാധ്യമാക്കിയ എല്ലാവരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications








