Brabus 1300R; KTM 1290 Super Duke -നെ അടിസ്ഥാനമാക്കി പുത്തൻ മോട്ടോർസൈക്കിൾ വിപണിയിൽ
കെടിഎമ്മും ജർമ്മൻ ട്യൂണിംഗ് കമ്പനിയായ ബ്രാബസും ചേർന്ന് പുതിയ 2022 ബ്രാബസ് 1300R ഹൈപ്പർ നേക്കഡ് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു. വളരെ ജനപ്രിയമായ കെടിഎമ്മിന്റെ മുൻനിര ബൈക്കായ 1290 സൂപ്പർ ഡ്യൂക്ക് EVO അടിസ്ഥാനമാക്കിയാണ് ഈ ബൈക്ക് ഒരുക്കിയിരിക്കുന്നത്.

ബ്രാബസ് 1300 R അടിസ്ഥാനപരമായി ഉള്ളിൽ കെടിഎം 1290 സൂപ്പർ ഡ്യൂക്ക് ആണെങ്കിലും, ബാഹ്യമായി ചില പ്രധാന സ്പെസിഫിക് മാറ്റങ്ങളുമായി വരുന്നു, അത് മോട്ടോർസൈക്കിളിന് തികച്ചും ഡിസ്റ്റിംഗ്റ്റീവായ ആകർഷണം നൽകുന്നു.

സൗന്ദര്യപരമായി, ബ്രാബസ് അതിന്റെ ഡോണർ മോഡലിനെപ്പോലെ ഒന്നുമല്ലാത്ത തനതായ രൂപകല്പനയാൽ വേറിട്ടുനിൽക്കുന്നു. മുൻവശത്ത്, ആംഗുലാർ നേസെലുകളാൽ ചുറ്റപ്പെട്ട ഒരു വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് ബ്രാബസിന് ലഭിക്കുന്നു.

അതേസമയം സൂപ്പർ ഡ്യൂക്കിന് അതിന്റെ ബാക്കി ബോഡി പാനലുകളെപ്പോലെ വളരെ ഷാർപ്പും പോയിന്റഡുമായ ഫ്രണ്ട് എൻഡ് ഡിസൈൻ ലഭിക്കുന്നു. ബ്രാബസിലെ ടാങ്കിന് വിംഗ്ലെറ്റുകളുള്ള വലിയ എയർ ഇൻടേക്കുകൾ ലഭിക്കുന്നു, കൂടാതെ ടാങ്ക് ഡിസൈൻ ഡ്യുക്കാട്ടിയിൽ നിന്നുള്ള ഡയാവൽ മസിൽ ക്രൂയിസറിനെ ഓർമ്മപ്പെടുത്തുന്നു.

മോട്ടോർസൈക്കിളിലെ ഭൂരിഭാഗം ബോഡി പാനലുകളും കാർബൺ ഫൈബർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കൂടാതെ, ഫുട്‌പെഗുകൾ, CNC ബ്രേക്ക്, ക്ലച്ച് ലിവറുകൾ, ഒൻപത് സ്‌പോക്ക് അലോയി വീലുകൾ എന്നിവയും ബൈക്കിന് വളരെ യൂണീക്കാണ്.

എന്നിരുന്നാലും, സൂപ്പർ ഡ്യൂക്കിന്റെ 5.0 ഇഞ്ച് ഫുൾ കളർ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ബ്രാബസ് അതേപടി നിലനിർത്തിയിട്ടുണ്ട്. ഈ യൂണിറ്റിന് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി ഫീച്ചറും ലഭിക്കുന്നു.

എഞ്ചിൻ ഡോണർ മോഡലിലെ അതേ 1,301 സിസി, ഇരട്ട-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് യൂണിറ്റായി തുടരുന്നു. ഇത് 180 bhp പരമാവധി പവർ പുറപ്പെടുവിക്കും, കൂടാതെ 140 Nm പീക്ക് torque ഉം ബാക്കപ്പ് ചെയ്യുന്നു. എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു കൂടാതെ സ്റ്റാൻഡേർഡായി ഒരു ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്ററും ഓഫർ ചെയ്യുന്നുണ്ട്.

കൂടാതെ, മോട്ടോർസൈക്കിളിലെ മറ്റ് പ്രധാന റൈഡർ ഏയ്ഡുകളിലും സുരക്ഷാ സവിശേഷതകളിലും ട്രാക്ഷൻ കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഒന്നിലധികം റൈഡിംഗ് മോഡുകൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്നു.

എഞ്ചിനും സവിശേഷതകളും കൂടാതെ, ബൈക്കിലെ സസ്പെൻഷൻ കിറ്റും അതേപടി തുടരുന്നു. ഇത് ഒരു WP അപെക്സ് സസ്പെൻഷൻ സജ്ജീകരണം ഉപയോഗിക്കുന്നു, ബ്രേക്കിംഗിനായി, ബ്രെംബോ സ്റ്റൈൽമ ബ്രേക്ക് ക്യാലിപ്പറുകളാണ് നൽകിയിരിക്കുന്നത്.

ബ്രാബസ് 1300 R പരിമിതമായി മാത്രമേ നിർമ്മിക്കൂ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബൈക്കിന്റെ 154 യൂണിറ്റ് മാത്രമേ പുറത്തിറങ്ങുകയുള്ളൂ. വിലയുടെ കാര്യത്തിൽ, ഇതിന് 34,549 GBP, അതായത് ഏകദേശം 35 ലക്ഷം രൂപയോളമാണ്, ഇത് ഡോണർ മോഡലിനേക്കാൾ കൂടുതലാണ്.


Click it and Unblock the Notifications








