BSA Gold Star 650-യുടെ അവതരണം വൈകും; എതിരാളി Royal Enfield 650 ഇരട്ടകള്‍

മാസങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷം, BSA ബ്രാന്‍ഡിന് കീഴില്‍ വരാനിരിക്കുന്ന 650 സിസി മോട്ടോര്‍സൈക്കിളിനെ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ക്ലാസിക് ലെജന്‍ഡ്സ് പുറത്തിറക്കി.

BSA Gold Star 650-യുടെ അവതരണം വൈകും; എതിരാളി Royal Enfield 650 ഇരട്ടകള്‍

ഔദ്യോഗികമായി BSA ഗോള്‍ഡ് സ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മോട്ടോര്‍സൈക്കിള്‍ 2022 മാര്‍ച്ചില്‍ ലോഞ്ച് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മോട്ടോര്‍സൈക്കളിന്റെ അരങ്ങേറ്റം വൈകുമെന്ന് വേണം പറയാന്‍.

BSA Gold Star 650-യുടെ അവതരണം വൈകും; എതിരാളി Royal Enfield 650 ഇരട്ടകള്‍

ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, കമ്പനി നിലവില്‍ ഒരു ഡീലര്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതിനാലാണ് ഗോള്‍ഡ് സ്റ്റാര്‍ 650 ലോഞ്ച് വൈകുന്നതിന് കാരണം. ഇത് ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 മെയ് മാസത്തില്‍ ലോഞ്ച് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

BSA Gold Star 650-യുടെ അവതരണം വൈകും; എതിരാളി Royal Enfield 650 ഇരട്ടകള്‍

BSA ഗോള്‍ഡ് സ്റ്റാര്‍ 650 വിലയും 2022 മെയ് മാസത്തില്‍ വെളിപ്പെടുത്തും. ഡെലിവറികള്‍ 2022 ജൂണില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ യുകെയില്‍ മാത്രമേ BSA ആരംഭിക്കൂ. ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും ഗോള്‍ഡ് സ്റ്റാര്‍ 650 ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയില്ല.

BSA Gold Star 650-യുടെ അവതരണം വൈകും; എതിരാളി Royal Enfield 650 ഇരട്ടകള്‍

പിന്നീടുള്ള ഘട്ടത്തില്‍ BSA ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചേക്കും. യുകെയില്‍ അവതരിപ്പിച്ചതിന് ശേഷം, ഗോള്‍ഡ് സ്റ്റാര്‍ 650 അമേരിക്കയില്‍ അവതരിപ്പിക്കാന്‍ BSA പദ്ധതിയിടുന്നു. ദക്ഷിണ അമേരിക്കന്‍ വിപണികളിലും കമ്പനിക്ക് ബൈക്ക് അവതരിപ്പിക്കാന്‍ പദ്ധതികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

BSA Gold Star 650-യുടെ അവതരണം വൈകും; എതിരാളി Royal Enfield 650 ഇരട്ടകള്‍

ഈ അന്താരാഷ്ട്ര വിപണികളില്‍ മിക്കവയിലും, റോയല്‍ എന്‍ഫീല്‍ഡ് ഇതിനകം തന്നെ അവരുടെ മോട്ടോര്‍സൈക്കിളുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650-യും കോണ്ടിനെന്റ്ല്‍ GT -യും ആയിരിക്കും BSA ഗോള്‍ഡ് സ്റ്റാര്‍ 650-ന്റെ നേരിട്ടുള്ള എതിരാളികള്‍.

BSA Gold Star 650-യുടെ അവതരണം വൈകും; എതിരാളി Royal Enfield 650 ഇരട്ടകള്‍

മുകളില്‍ സൂചിപ്പിച്ച എല്ലാ വിപണികളിലെയും ഷോറൂമുകളില്‍ റോഡ്സ്റ്റര്‍ എത്തിയതിന് ശേഷം മാത്രമേ ഇന്ത്യയില്‍ ഗോള്‍ഡ് സ്റ്റാറിന്റെ ലോഞ്ച് കമ്പനി പരിഗണിക്കൂ. നിലവില്‍, BSA 650 സിസി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ ക്ലാസിക് ലെജന്‍ഡ്സ് നിര്‍മ്മിക്കും, എന്നാല്‍ യുകെയില്‍ ഒരു പുതിയ അസംബ്ലി പ്ലാന്റ് തുറക്കാന്‍ കമ്പനി പ്രവര്‍ത്തിച്ച് വരികയാണ്.

BSA Gold Star 650-യുടെ അവതരണം വൈകും; എതിരാളി Royal Enfield 650 ഇരട്ടകള്‍

ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിഭജിക്കുകയും ചെയ്യുന്നു. BSA ബ്രാന്‍ഡിന് കീഴിലുള്ള ഇവികളുടെ നിര്‍മ്മാണത്തിനായി യുകെ സര്‍ക്കാര്‍ കമ്മീഷന്‍ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഈ പ്രൊഡക്ഷന്‍ പ്ലാന്റ്.

BSA Gold Star 650-യുടെ അവതരണം വൈകും; എതിരാളി Royal Enfield 650 ഇരട്ടകള്‍

BSA ഗോള്‍ഡ് സ്റ്റാര്‍ 650 രൂപകല്‍പന ചെയ്തത് റെഡ്ലൈന്‍ സ്റ്റുഡിയോസ് എന്ന ബ്രിട്ടീഷ് സ്ഥാപനമാണ്, അതേസമയം അതിന്റെ ഷാസി സൃഷ്ടിച്ചത് ബ്രിട്ടീഷ് എഞ്ചിനീയറിംഗ് വിദഗ്ധരായ റിക്കാര്‍ഡോയാണ്. മറുവശത്ത്, വലിയ സിംഗിള്‍-പോട്ട് എഞ്ചിന്‍ ഓസ്ട്രിയന്‍ എഞ്ചിനീയറിംഗ് സ്ഥാപനമായ റോട്ടാക്‌സില്‍ നിന്ന് ഏറ്റെടുക്കുകയും ഗ്രാസ് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തിക്കുകയും ചെയ്തു.

BSA Gold Star 650-യുടെ അവതരണം വൈകും; എതിരാളി Royal Enfield 650 ഇരട്ടകള്‍

മോട്ടോര്‍സൈക്കിളിന്റെ എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കില്‍, 652 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് മോട്ടോറാണ് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 45 bhp പവറും 55 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. ഈ എഞ്ചിന്‍ ഒരു സ്ലിപ്പര്‍, അസിസ്റ്റ് ക്ലച്ച് വഴി 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുകയും ചെയ്തിട്ടുണ്ട്.

BSA Gold Star 650-യുടെ അവതരണം വൈകും; എതിരാളി Royal Enfield 650 ഇരട്ടകള്‍

ഈ ബൈക്കിന് 166 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്ന് ക്ലാസിക് ലെജന്‍ഡ്സ് അവകാശപ്പെടുന്നു, അതേസമയം ഈ എഞ്ചിന്റെ ഭാവി വകഭേദങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കാനാകും.

BSA Gold Star 650-യുടെ അവതരണം വൈകും; എതിരാളി Royal Enfield 650 ഇരട്ടകള്‍

മുന്‍വശത്ത് 41 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബറുകളും സസ്‌പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യും. കോണ്ടിനെന്റലില്‍ നിന്നുള്ള ഡ്യുവല്‍-ചാനല്‍ എബിഎസ് സഹായത്തോടെ ബ്രെംബോ കാലിപ്പറുകള്‍ ഉപയോഗിച്ച് രണ്ടറ്റത്തും സിംഗിള്‍ ഡിസ്‌ക് ബ്രേക്കുകള്‍ ഉപയോഗിച്ചാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

BSA Gold Star 650-യുടെ അവതരണം വൈകും; എതിരാളി Royal Enfield 650 ഇരട്ടകള്‍

ലുക്കിലേക്ക് വന്നാല്‍, 1960-കളിലെ യഥാര്‍ത്ഥ BSA ഗോള്‍ഡ്സ്റ്റാറിനോട് സാമ്യമുള്ളതാണ് BSA ഗോള്‍ഡ്സ്റ്റാര്‍ 650. സിംഗിള്‍-പീസ് ഹാന്‍ഡില്‍ബാര്‍, ട്വിന്‍-പോഡ് അനലോഗ് ഡയലുകള്‍, സിംഗിള്‍-പീസ് ബെഞ്ച് സീറ്റ്, റൗണ്ട് ഹെഡ്‌ലാമ്പുകള്‍, വൃത്താകൃതിയിലുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയും മറ്റും ഉപയോഗിച്ച് ഈ റെട്രോ ലുക്ക് കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

BSA Gold Star 650-യുടെ അവതരണം വൈകും; എതിരാളി Royal Enfield 650 ഇരട്ടകള്‍

മുന്‍വശത്ത് 18 ഇഞ്ച് സ്പോക്ക് വീലുകളും പിന്നില്‍ 17 ഇഞ്ച് സ്പോക്ക് വീലുകളും ഉപയോഗിക്കുന്നത് BSA ഗോള്‍ഡ്സ്റ്റാര്‍ 650-നെ ആവശ്യമുള്ള രൂപം കൈവരിക്കാന്‍ സഹായിക്കുന്നു. പുതിയ BSA ഗോള്‍ഡ്സ്റ്റാറില്‍ ഇരട്ട ക്രാഡില്‍, ട്യൂബുലാര്‍ സ്റ്റീല്‍ ഫ്രെയിം ഷാസി സജ്ജീകരിച്ചിരിക്കുന്നു.

BSA Gold Star 650-യുടെ അവതരണം വൈകും; എതിരാളി Royal Enfield 650 ഇരട്ടകള്‍

ഒരു ആധുനിക മോട്ടോര്‍സൈക്കിള്‍ ആയതിനാല്‍, പുതിയ ഗോള്‍ഡ്സ്റ്റാര്‍ 650-ല്‍ എല്‍സിഡി ഡിസ്‌പ്ലേ, ഡ്യുവല്‍-ചാനല്‍ എബിഎസ്, സ്ലിപ്പര്‍ ക്ലച്ച്, യുഎസ്ബി ചാര്‍ജര്‍, എല്‍ഇഡി ടെയില്‍ ലാമ്പ് തുടങ്ങി നിരവധി ആധുനിക സവിശേഷതകളും ഉണ്ട്.

BSA Gold Star 650-യുടെ അവതരണം വൈകും; എതിരാളി Royal Enfield 650 ഇരട്ടകള്‍

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കവസാക്കി W800, ട്രയംഫ് സ്ട്രീറ്റ് ട്വിന്‍ എന്നിവയ്ക്കൊപ്പം പുതിയ BSA ഗോള്‍ഡ്സ്റ്റാര്‍ 650 മത്സരിക്കും. എന്നിരുന്നാലും, BSA ഗോള്‍ഡ്സ്റ്റാറിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഗോള്‍ഡ്സ്റ്റാര്‍ 650 ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമ്പോള്‍ 3 ലക്ഷം മുതല്‍ 4 ലക്ഷം രൂപ വരെ വില നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Wednesday, March 30, 2022, 12:44 [IST]
English summary
Bsa gold star 650 launch delayed will rival royal enfield 650 twins
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X