പരീക്ഷണയോട്ടം തകൃതിയാക്കി BSA Gold Star; എതിരാളി Royal Enfield 650 ഇരട്ടകള്‍
നിരത്തുകളില്‍ പരീക്ഷണയോട്ടം സജീവമാക്കി BSA ഗോള്‍ഡ്സ്റ്റാര്‍ 650. മൂടിക്കെട്ടലുകള്‍ ഒന്നും ഇല്ലാതെ പരീക്ഷണയോട്ടം നടത്തുന്ന ഒരു മോഡലിന്റെ ചിത്രങ്ങള്‍ പുറത്തുവരികയും ചെയ്തു.

യുകെയില്‍ മുമ്പ് പുറത്തിറക്കിയ BSA ഗോള്‍ഡ് സ്റ്റാര്‍ മോട്ടോര്‍സൈക്കിളിന്റെ അതേ ഡിസൈന്‍ തീം തന്നെയാണ് ഈ ചിത്രങ്ങളില്‍ കാണുന്ന മോഡലിലും കാണാന്‍ സാധിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ഐതിഹാസിക ബ്രാന്‍ഡിനെ വീണ്ടും വിപണിയില്‍ എത്തിക്കുന്നത്.

ഇന്ത്യന്‍ വിപണിയും മോഡലിന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നുവെന്ന് വേണം പറയാന്‍. ജാവ മോട്ടോര്‍സൈക്കിളിന്റെ തിരിച്ചുവരവിന് ശേഷം, ക്ലാസിക് ലെജന്‍ഡ്സ് വിപണിയില്‍ എത്തിക്കുന്ന മറ്റൊരു ഐതിഹാസിക ബ്രാന്‍ഡാണ് BSA. അതുകൊണ്ട് തന്നെയാണ് വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതും.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ മോട്ടോര്‍സൈക്കിള്‍ രാജ്യത്ത് ലോഞ്ച് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും, ചില കാരണങ്ങള്‍ കൊണ്ട് ഇത് നീണ്ടുപോകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്നെ മോട്ടോര്‍സൈക്കിളിന്റെ വില സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

ഇന്ത്യയില്‍ അവതരിപ്പിക്കുകയാണെങ്കില്‍, BSA ഗോള്‍ഡ് സ്റ്റാര്‍ രാജ്യത്ത് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650-ന് നേരിട്ട് എതിരാളിയാകും. രണ്ട് മോട്ടോര്‍സൈക്കിളുകളിലും 650 സിസി എഞ്ചിന്‍ ആണെങ്കിലും, റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650-ല്‍ നിന്ന് വ്യത്യസ്തമായി BSA ഗോള്‍ഡ് സ്റ്റാര്‍ സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ്.

BSA ഗോള്‍ഡ്സ്റ്റാര്‍ 650-ലെ പവര്‍ട്രെയിനിനെക്കുറിച്ച് പറയുമ്പോള്‍, മോട്ടോര്‍സൈക്കിളിന് 652 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, DOHC, 4-വാല്‍വ് എഞ്ചിനാണ് ലഭിക്കുന്നത്. ഈ എഞ്ചിന്‍ 6,000 rpm-ല്‍ 44.27 bhp പവറും 4,000 rpm-ല്‍ 55 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

കൂടാതെ, BSA ഗോള്‍ഡ്സ്റ്റാര്‍ 650-ല്‍ 5-സ്പീഡ് ഗിയര്‍ബോക്സാണ് സജ്ജീകരിച്ചിരിക്കുന്നത്. മാത്രമല്ല, 6-സ്പീഡ് യൂണിറ്റിന് പകരം 5-സ്പീഡ് യൂണിറ്റ് ഉപയോഗിക്കുന്നത് മോട്ടോര്‍സൈക്കിളിന്റെയും എഞ്ചിന്റെയും റെട്രോ-ഇഷ് ക്യാരക്ടറിനെ മികച്ചതാക്കുന്നു.

ഡിസൈന്‍ വളരെ ആത്മനിഷ്ഠമായ കാര്യമാണെങ്കിലും, BSA ഗോള്‍ഡ്സ്റ്റാര്‍ 650 വളരെ ആകര്‍ഷകമായ ഒരു മോട്ടോര്‍സൈക്കിളാണ്, കൂടാതെ 1960 കളിലെ യഥാര്‍ത്ഥ BSA ഗോള്‍ഡ്സ്റ്റാറിനോട് വളരെ സാമ്യമുള്ള മോട്ടോര്‍സൈക്കിള്‍ ആയതിനാല്‍ റെട്രോ മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ BSA ഗോള്‍ഡ് സ്റ്റാറിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതും.

കൂടാതെ, സിംഗിള്‍ പീസ് ഹാന്‍ഡില്‍ബാര്‍, ട്വിന്‍-പോഡ് അനലോഗ് ഡയലുകള്‍, സിംഗിള്‍ പീസ് ബെഞ്ച് സീറ്റ്, റൗണ്ട് ഹെഡ്‌ലാമ്പുകള്‍, വൃത്താകൃതിയിലുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, മുന്‍വശത്ത് 18 ഇഞ്ച് സ്പോക്ക് വീലുകള്‍, പിന്നില്‍ 17 ഇഞ്ച് സ്പോക്ക് വീലുകള്‍ എന്നിവ ഉപയോഗിച്ച് റെട്രോ ലുക്ക് കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഹാര്‍ഡ്‌വെയര്‍ അനുസരിച്ച്, BSA ഗോള്‍ഡ്സ്റ്റാര്‍ മോട്ടോര്‍സൈക്കിളില്‍ ഡ്യുവല്‍ ക്രാഡില്‍, ട്യൂബുലാര്‍ സ്റ്റീല്‍ ഫ്രെയിം ഷാസിയാണ് ഉപയോഗിക്കുന്നത്. മുന്‍വശത്ത് 41 mm ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഇരട്ട പ്രീ-ലോഡ് ക്രമീകരിക്കാവുന്ന ഷോക്ക് അബ്സോര്‍ബറുകളും ഉപയോഗിക്കുന്നു.

കൂടാതെ, മോട്ടോര്‍സൈക്കിളില്‍ മുന്‍വശത്ത് 320 mm ഡിസ്‌ക് ബ്രേക്ക് സജ്ജീകരണവും പിന്നില്‍ 255 mm സിംഗിള്‍ ഡിസ്‌ക് ബ്രേക്ക് സജ്ജീകരണവും നല്‍കുന്നതിനൊപ്പം, ഇരുവശവും ബ്രെംബോ കാലിപ്പറുകളുമായാണ് വരുന്നത്.

റെട്രോ ലുക്ക് ആണെങ്കിലും, എല്‍സിഡി ഡിസ്പ്ലേ, ഡ്യുവല്‍ ചാനല്‍ എബിഎസ്, സ്ലിപ്പര്‍ ക്ലച്ച്, യുഎസ്ബി ചാര്‍ജര്‍, എല്‍ഇഡി ടെയില്‍ലാമ്പ് തുടങ്ങി നിരവധി ആധുനിക സവിശേഷതകളുള്ള ആധുനിക മോട്ടോര്‍സൈക്കിളാണ് BSA ഗോള്‍ഡ്സ്റ്റാര്‍ 650.

ക്ലാസിക് ലെജന്‍ഡ്സ് (ഇന്ത്യന്‍ ഓട്ടോമൊബൈല്‍ നിര്‍മാതാക്കളായ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഒരു സബ്സിഡിയറി കമ്പനി) ബ്രിട്ടീഷ് ബ്രാന്‍ഡിന് ജീവന്‍ നല്‍കിയെങ്കിലും 2021 NEC ബര്‍മിംഗ്ഹാം മോട്ടോര്‍സൈക്കിള്‍ ഷോയില്‍ യുകെയില്‍ ബിഎസ്എ ഗോള്‍ഡ്സ്റ്റാര്‍ 650 മോട്ടോര്‍സൈക്കിള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു.

BSA-ക്കുറിച്ച് പറയുമ്പോള്‍, കമ്പനി തുടക്കത്തില്‍ ഒരു ആയുധ-ഉപകരണ നിര്‍മ്മാണ കമ്പനിയായിരുന്നു, അത് പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇരുചക്ര വാഹന വ്യവസായത്തിലെ ഏറ്റവും വലിയ പേരുകളിലൊന്നായി മാറി. എന്നിരുന്നാലും, മോശം മാനേജ്മെന്റ് കാരണം ബ്രിട്ടീഷ് കമ്പനിക്ക് ആക്കം കൂട്ടുന്നതില്‍ പരാജയപ്പെട്ടു, ഒടുവില്‍ വന്‍ നഷ്ടം കാരണം കമ്പനി അടച്ചുപൂട്ടുന്നതിലേക്ക് കാര്യങ്ങള്‍ നയിച്ചു.

അന്താരാഷ്ട്ര വിപണിയില്‍, റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കവസാക്കി W800, ട്രയംഫ് സ്ട്രീറ്റ് ട്വിന്‍ എന്നിവയ്ക്കെതിരെയാണ് BSA ഗോള്‍ഡ്സ്റ്റാര്‍ 650 മോട്ടോര്‍സൈക്കിള്‍ മത്സരിക്കുന്നത്.

നേരത്തെ പുറത്തുവന്ന വില വിവരങ്ങള്‍ അനുസരിച്ച് മോട്ടോര്‍സൈക്കിളിന്റെ, പ്രാരംഭ ഹൈലാന്‍ഡ് ഗ്രീനിന് 6,500 പൗണ്ട് (6.15 ലക്ഷം രൂപ), ഇന്‍സിഗ്നിയ റെഡ്, മിഡ്‌നൈറ്റ് ബ്ലാക്ക്, ഡോണ്‍ സില്‍വര്‍ എന്നിവയ്ക്ക് 6,800 പൗണ്ട് (6.44 ലക്ഷം രൂപ), ലെഗസി സില്‍വര്‍ ഷീന്‍ ഷേഡിന് 7,000 പൗണ്ട് (6.61 ലക്ഷം രൂപ) മുതലും വിലയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Source: zigwheels


Click it and Unblock the Notifications








