ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ കരുത്ത് തെളിയിക്കാന്‍ Cyborg; മോഡലുകളുടെ വില പ്രഖ്യാപിച്ചു

ഇഗ്‌നിട്രോണ്‍ മോട്ടോകോര്‍പ്പ് പ്രൈവറ്റ് ലിമിറ്റഡ് അതിന്റെ പുതിയ ശ്രേണിയിലുള്ള സൈബര്‍ഗ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ വിലകള്‍ അവതരിപ്പിച്ചു. 1,84,999 രൂപ വിലയുള്ള യോദ, 1,64,999 രൂപ വിലയുള്ള GT 120, 1,14,999 രൂപയ്ക്ക് Bob-E എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ കരുത്ത് തെളിയിക്കാന്‍ Cyborg; മോഡലുകളുടെ വില പ്രഖ്യാപിച്ചു

ഈ വിലകള്‍ വിവിധ സംസ്ഥാന സബ്സിഡികള്‍ ഒഴികെയുള്ളതാണെന്നും കമ്പനി വ്യക്തമാക്കുന്നു. സബ്സിഡികള്‍ക്ക് ശേഷം, ഈ മോട്ടോര്‍സൈക്കിളുകള്‍ കൂടുതല്‍ താങ്ങാനാവുന്നതായിരിക്കും. ഈ മൂന്ന് ബൈക്കുകളുടെയും ബുക്കിംഗ് കമ്പനി വെബ്‌സൈറ്റ് വഴി ഉടന്‍ തുറക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ കരുത്ത് തെളിയിക്കാന്‍ Cyborg; മോഡലുകളുടെ വില പ്രഖ്യാപിച്ചു

ഇഗ്നിട്രോണ്‍ മോട്ടോകോര്‍പ്പ് ഇന്ത്യയിലുടനീളം അതിന്റെ വില്‍പ്പന, സേവന ശൃംഖലകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രക്രിയയിലാണ്.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ കരുത്ത് തെളിയിക്കാന്‍ Cyborg; മോഡലുകളുടെ വില പ്രഖ്യാപിച്ചു

കൂടാതെ റോഡ്സൈഡ് അസിസ്റ്റന്‍സിനും ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ക്കുമായി വിവിധ കമ്പനികളുമായി സഹകരിക്കാനും പദ്ധതികളൊരുക്കുകയാണ് കമ്പനി. ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ വരുന്നതോടെ ആളുകളുടെ യാത്രയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ കരുത്ത് തെളിയിക്കാന്‍ Cyborg; മോഡലുകളുടെ വില പ്രഖ്യാപിച്ചു

സൈബര്‍ഗ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍

മൂന്ന് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളാണ് കമ്പനി നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ മൂന്ന് മോഡലുകളും സവിശേഷമായ ഡിസൈനും സ്‌റ്റൈലിംഗും ഉള്‍ക്കൊള്ളുന്നു.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ കരുത്ത് തെളിയിക്കാന്‍ Cyborg; മോഡലുകളുടെ വില പ്രഖ്യാപിച്ചു

അത്യാധുനിക സവിശേഷതകളോടെയും ഏറ്റവും പുതിയ AI പ്രാപ്തമാക്കിയ സാങ്കേതികവിദ്യയുമായും മോഡലുകള്‍ വരുന്നു, അതേസമയം നിരവധി സുരക്ഷാ ഉപകരണങ്ങളും ഉള്‍ക്കൊള്ളുന്നു.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ കരുത്ത് തെളിയിക്കാന്‍ Cyborg; മോഡലുകളുടെ വില പ്രഖ്യാപിച്ചു

സൈബോര്‍ഗ് യോദയാണ് ആദ്യത്തെ 'ഇന്ത്യന്‍' ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍. സില്‍വര്‍, ബ്ലാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ 3.24 kWh ലിഥിയം-അയണ്‍ ബാറ്ററി വഴി 150 കിലോമീറ്റര്‍ റേഞ്ചും 90 കിലോമീറ്റര്‍ വേഗതയും വാഗ്ദാനം ചെയ്യുന്നു.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ കരുത്ത് തെളിയിക്കാന്‍ Cyborg; മോഡലുകളുടെ വില പ്രഖ്യാപിച്ചു

ബ്ലാക്ക്, റെഡ് എന്നീ രണ്ട് നിറങ്ങളിലാണ് Bob-E മോട്ടോര്‍സൈക്കിള്‍ വരുന്നത്. ഇതിന് 2.88 kWh ലിഥിയം അയണ്‍ ബാറ്ററി ലഭിക്കുന്നു, ഇത് 110 കിലോമീറ്റര്‍ റേഞ്ചും മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗതയും നല്‍കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ കരുത്ത് തെളിയിക്കാന്‍ Cyborg; മോഡലുകളുടെ വില പ്രഖ്യാപിച്ചു

സൈബര്‍ഗില്‍ നിന്നുള്ള മൂന്നാമത്തെ ബൈക്കായ GT 120 ബ്ലാക്ക്, ഡാര്‍ക്ക് പര്‍പ്പിള്‍ നിറങ്ങളില്‍ ലഭിക്കും. GT 120-ന് 4.68 kWh ലിഥിയം-അയണ്‍ ബാറ്ററി വഴി 180 കിലോമീറ്റര്‍ റേഞ്ചും 125 km/h പരമാവധി വേഗതയും ലഭിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ കരുത്ത് തെളിയിക്കാന്‍ Cyborg; മോഡലുകളുടെ വില പ്രഖ്യാപിച്ചു

സവിശേഷതകള്‍

ബാറ്ററി സ്റ്റാറ്റസ് ഇന്‍ഡിക്കേറ്റര്‍, യുഎസ്ബി ചാര്‍ജിംഗ് സൗകര്യങ്ങള്‍, ബ്ലൂടൂത്ത് എന്നിവയ്ക്കൊപ്പം ജിയോ ലൊക്കേറ്റ്, ജിയോ ഫെന്‍സിംഗ് എന്നിവ ഉള്‍പ്പെടുന്ന ഫീച്ചറുകള്‍ യോദ, Bob-E എന്നിവയ്ക്ക് ലഭിക്കുന്നു.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ കരുത്ത് തെളിയിക്കാന്‍ Cyborg; മോഡലുകളുടെ വില പ്രഖ്യാപിച്ചു

റിമോട്ട് സ്റ്റാര്‍ട്ടും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉള്ള കീലെസ് ഇഗ്‌നിഷനും ഇതിന് ലഭിക്കുന്നു. ബാറ്ററി പോര്‍ട്ടബിള്‍, സ്വാപ്പ് ചെയ്യാവുന്നതും ക്ലൈമറ്റ് പ്രൂഫ്, ടച്ച് സുരക്ഷിതവുമാണ്. 15 ആമ്പ് ഹോം ചാര്‍ജര്‍ വഴി 4-5 മണിക്കൂറിനുള്ളില്‍ 100 ശതമാനം വരെ ചാര്‍ജ് ചെയ്യാനും സാധിക്കും.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ കരുത്ത് തെളിയിക്കാന്‍ Cyborg; മോഡലുകളുടെ വില പ്രഖ്യാപിച്ചു

ബൈക്കുകള്‍ക്ക് ഇക്കോ, നോര്‍മല്‍, സ്പോര്‍ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ ലഭിക്കുന്നു, കൂടാതെ സുരക്ഷാ ഉപകരണങ്ങളുടെ ഭാഗമായി റിവേഴ്‌സ് മോഡും ക്രൂയിസ് കണ്‍ട്രോളും വാഗ്ദാനം ചെയ്യുന്നുവെന്നും കമ്പനി വ്യക്തമാക്കുന്നു.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ കരുത്ത് തെളിയിക്കാന്‍ Cyborg; മോഡലുകളുടെ വില പ്രഖ്യാപിച്ചു

മികച്ച റൈഡിംഗ് അനുഭവത്തിനായി മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന മോണോ ഷോക്കും വഴിയാണ് സസ്‌പെന്‍ഷന്‍.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ കരുത്ത് തെളിയിക്കാന്‍ Cyborg; മോഡലുകളുടെ വില പ്രഖ്യാപിച്ചു

സൈബര്‍ഗ് GT120 ഒരു നിശ്ചിത ബാറ്ററിയുമായി വരുന്നു, അത് കാലാവസ്ഥാ പ്രൂഫും ടച്ച് സുരക്ഷിതവുമാണ്. 2.5 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. 15 AMP ഹോം ചാര്‍ജര്‍ വഴി 4-5 മണിക്കൂറാണ് ചാര്‍ജിംഗ് സമയം.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ കരുത്ത് തെളിയിക്കാന്‍ Cyborg; മോഡലുകളുടെ വില പ്രഖ്യാപിച്ചു

ഓരോ ഉപയോക്താവിന്റെയും റൈഡിംഗ് ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നീ മൂന്ന് മോഡുകളില്‍ GT 120 വാഗ്ദാനം ചെയ്യുന്നു. ജിയോ ലൊക്കേറ്റ്, ജിയോ ഫെന്‍സിംഗ്, യുഎസ്ബി ചാര്‍ജിംഗ്, ബ്ലൂടൂത്ത് എന്നിവയ്ക്കൊപ്പം കീലെസ് ഇഗ്‌നിഷനും ഡിജിറ്റല്‍ ക്ലസ്റ്ററും പോലുള്ള സവിശേഷതകള്‍ ഇതിന് ലഭിക്കുന്നു.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ കരുത്ത് തെളിയിക്കാന്‍ Cyborg; മോഡലുകളുടെ വില പ്രഖ്യാപിച്ചു

റിവേഴ്‌സ് മോഡ്, പാര്‍ക്കിംഗ് അസിസ്റ്റ് എന്നിവയും ഒന്നിലധികം ശബ്ദങ്ങളോടെ വരുന്ന ഇതിന്റെ ഫീച്ചറുകളുടെ ഭാഗമാണ്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന മോണോ ഷോക്കും വഴിയാണ് സസ്‌പെന്‍ഷന്‍ നടക്കുന്നത്.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ കരുത്ത് തെളിയിക്കാന്‍ Cyborg; മോഡലുകളുടെ വില പ്രഖ്യാപിച്ചു

ഗുരുഗ്രാമിലെ മനേസര്‍ ആസ്ഥാനമായുള്ള പ്ലാന്റില്‍ നിര്‍മാതാവ് ഇലക്ട്രിക് മോട്ടോര്‍ബൈക്കുകളുടെ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഉല്‍പ്പാദന ശേഷി 40,000 യൂണിറ്റായി ഉയര്‍ത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Article Published On: Saturday, March 5, 2022, 10:51 [IST]
English summary
Cyborg revealed electric motorcycle prices in india find here price list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X