Honda ആക്ടിവ Vs TVS ജുപ്പിറ്റര്‍; ജനപ്രിയ സ്കൂട്ടറുകളുടെ ദീപാവലി ഓഫറുകൾ അറിയാം

ഈ വര്‍ഷത്തെ ഉത്സവ സീസണ്‍ അതിന്റെ അവസാന ലാപ്പിലേക്കെത്തുകയാണ്. ഈ സമയം പരമാവധി വില്‍പ്പന നേടിയെടുക്കാന്‍ നിരവധി വാഹന നിര്‍മ്മാതാക്കള്‍ പുതിയ കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സ്‌കൂട്ടറുകളായ ഹോണ്ട ആക്ടിവയുടെയും ടിവിഎസ് ജുപിറ്ററിന്റെയും ഓഫറുകളാണ് നമ്മള്‍ ഇവിടെ പറയാന്‍ പോകുന്നത്.

Honda ആക്ടിവ Vs TVS ജുപ്പിറ്റര്‍; ജനപ്രിയ സ്കൂട്ടറുകളുടെ ദീപാവലി ഓഫറുകൾ അറിയാം

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ തങ്ങളുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനമായ ആക്ടിവയുടെ വില്‍പ്പന വര്‍ധിപ്പിക്കാനായി പ്രത്യേക ഓഫര്‍ അവതരിപ്പിച്ചു. ഉത്സവങ്ങള്‍ കളറാക്കാന്‍ പ്രത്യേക ഫെസ്റ്റിവല്‍ സീസണ്‍ ഓഫര്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Honda ആക്ടിവ Vs TVS ജുപ്പിറ്റര്‍; ജനപ്രിയ സ്കൂട്ടറുകളുടെ ദീപാവലി ഓഫറുകൾ അറിയാം

ഏറ്റവും പുതിയ ഓഫറിന്റെ ഭാഗമായി ആക്ടിവ സ്‌കൂട്ടര്‍ 5 ശതമാനം (5000 രൂപ വരെ) ക്യാഷ്ബാക്കില്‍ ലഭ്യമാകും. എന്നിരുന്നാലും, ഓഫര്‍ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ. ഒക്‌ടോബര്‍ 31 ആണ് ഓഫര്‍ അവസാനിക്കുന്ന തീയതി. കൂടാതെ തിരഞ്ഞെടുത്ത ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളിലെ ഇഎംഐ ഇടപാടുകള്‍ക്ക് മാത്രമേ ഇത് സാധുതയുള്ളൂ.

Honda ആക്ടിവ Vs TVS ജുപ്പിറ്റര്‍; ജനപ്രിയ സ്കൂട്ടറുകളുടെ ദീപാവലി ഓഫറുകൾ അറിയാം

വാഹനം വാങ്ങുന്ന പ്രക്രിയ കൂടുതല്‍ സുഗമമാക്കുന്നതിന് സ്‌കൂട്ടറിന് സീറോ ഡൗണ്‍ പേയ്മെന്റും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Honda ആക്ടിവ Vs TVS ജുപ്പിറ്റര്‍; ജനപ്രിയ സ്കൂട്ടറുകളുടെ ദീപാവലി ഓഫറുകൾ അറിയാം

ആക്ടിവ 6G (110cc), ആക്ടിവ 125 (125cc) എന്നീ രണ്ട് ആക്ടീവ മോഡലുകളാണ് ഹോണ്ട വില്‍ക്കുന്നത്. ആദ്യത്തേത് 73,086 രൂപ മുതല്‍ ലഭ്യമാകുമ്പോള്‍, ആക്ടിവ 125 ന്റെ വില 77,062 രൂപയില്‍ ആരംഭിക്കുന്നു.

Honda ആക്ടിവ Vs TVS ജുപ്പിറ്റര്‍; ജനപ്രിയ സ്കൂട്ടറുകളുടെ ദീപാവലി ഓഫറുകൾ അറിയാം

സ്‌കൂട്ടറിന്റെ പൂര്‍ണ്ണ വില പട്ടിക

ആക്ടിവ 6G STD: 73,086 രൂപ

ആക്ടിവ 6G DLX: 75,586 രൂപ

ആക്ടിവ പ്രീമിയം എഡിഷന്‍ ഡീലക്‌സ്: 76,587 രൂപ

ആക്ടിവ 125 ഡ്രം: 77,062 രൂപ

ആക്ടിവ 125 ഡ്രം അലോയ്: 80,730 രൂപ

ആക്ടിവ 125 ഡിസ്‌ക്: 84,235 രൂപ

Honda ആക്ടിവ Vs TVS ജുപ്പിറ്റര്‍; ജനപ്രിയ സ്കൂട്ടറുകളുടെ ദീപാവലി ഓഫറുകൾ അറിയാം

ടിവിഎസ് ജുപ്പിറ്റര്‍ 110 കിഴിവും ഓഫറുകളും

ടിവിഎസ് ജുപ്പിറ്ററിലേക്ക് നോക്കിയാല്‍ കമ്പനി ഔദ്യോഗികമായി പ്രത്യേക ഓഫറുകളും കിഴിവുകളും പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും ജുപ്പിറ്റര്‍ 110 സ്‌കൂട്ടറിന് നിലവില്‍ 5% അല്ലെങ്കില്‍ 5,000 രൂപ വരെ ക്യാഷ് ബാക്ക് ലഭ്യമാണെന്ന് ഡീലര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് പരിമിതകാല ഓഫര്‍ കൂടിയാണ്.

Honda ആക്ടിവ Vs TVS ജുപ്പിറ്റര്‍; ജനപ്രിയ സ്കൂട്ടറുകളുടെ ദീപാവലി ഓഫറുകൾ അറിയാം

നിലവിലെ ആഘോഷങ്ങള്‍ വരെ മാത്രമേ ഇത് നിലനില്‍ക്കൂ. ഈ ഓഫര്‍ ജുപ്പിറ്റര്‍ 110 വേരിയന്റിന് മാത്രമേ ലഭ്യമാകൂ. ജുപ്പിറ്റര്‍ 125 സ്‌കൂട്ടറിന് ഫെസ്റ്റിവല്‍ ഡിസ്‌കൗണ്ട് ലഭിക്കില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കണം.

Honda ആക്ടിവ Vs TVS ജുപ്പിറ്റര്‍; ജനപ്രിയ സ്കൂട്ടറുകളുടെ ദീപാവലി ഓഫറുകൾ അറിയാം

ടിവിഎസ് ജൂപ്പിറ്റര്‍ 110-ന്റെ പൂര്‍ണ്ണ വില പട്ടിക താഴെ:

ജുപ്പിറ്റര്‍ ഷീറ്റ് മെറ്റല്‍ വീല്‍: 71,781 രൂപ

ജുപ്പിറ്റര്‍ STD: 74,806 രൂപ

ജുപിറ്റര്‍ ZX: 79,281 രൂപ

ജുപ്പിറ്റര്‍ ZX ഡിസ്‌ക് IntelliGo: 83,081 രൂപ

ജുപ്പിറ്റര്‍ ZX SmartXonnect: 86,081 രൂപ

ജൂപ്പിറ്റര്‍ ക്ലാസിക്: 86,701 രൂപ

Honda ആക്ടിവ Vs TVS ജുപ്പിറ്റര്‍; ജനപ്രിയ സ്കൂട്ടറുകളുടെ ദീപാവലി ഓഫറുകൾ അറിയാം

വില്‍പ്പനയില്‍ ആക്ടിവ മുന്നില്‍

2022 സെപ്റ്റംബറില്‍ സ്‌കൂട്ടര്‍ വില്‍പ്പന സ്ഥിരമായ വളര്‍ച്ചയാണ് കാണിക്കുന്നത്. കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വിറ്റ ഇരുചക്ര വാഹനങ്ങളുടെ പട്ടികയില്‍ ഹീറോ സ്പ്ലെന്‍ഡര്‍ ആണ് ഒന്നാമതെത്തിയത്. ഹോണ്ട ആക്ടിവ രണ്ടാം സ്ഥാനത്തെത്തി. എന്നാല്‍ സ്‌കൂട്ടറുകള്‍ കാര്യത്തില്‍ ആക്ടിവ ഒന്നാം സ്ഥാനത്ത് അജയ്യനായി തുടരുകയാണ്.

Honda ആക്ടിവ Vs TVS ജുപ്പിറ്റര്‍; ജനപ്രിയ സ്കൂട്ടറുകളുടെ ദീപാവലി ഓഫറുകൾ അറിയാം

2,45,607 യൂണിറ്റ് ആക്ടിവയാണ് കഴിഞ്ഞ മാസം വിറ്റത്. കഴിഞ്ഞ വര്‍ഷം വിറ്റ 2,45,352 യൂണിറ്റുകളേക്കാള്‍ ചെറിയ മാര്‍ജിനില്‍ വില്‍പ്പന ഉയര്‍ന്നു. ഹോണ്ടയുടെ ഇരുചക്രവാഹന ലൈനപ്പില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉല്‍പ്പന്നമാണ് ആക്ടിവ.

Honda ആക്ടിവ Vs TVS ജുപ്പിറ്റര്‍; ജനപ്രിയ സ്കൂട്ടറുകളുടെ ദീപാവലി ഓഫറുകൾ അറിയാം

ടിവിഎസ് ജുപ്പിറ്റര്‍ വില്‍പ്പന കഴിഞ്ഞ മാസം 82,394 യൂണിറ്റായിരുന്നു. ടിവിഎസ് 46.25% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. വോളിയം വളര്‍ച്ച 26,055 യൂണിറ്റായി. ടിവിഎസില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉല്‍പ്പന്നമാണ് ടിവിഎസ് ജുപ്പിറ്റര്‍. ഉത്സവ സീസണില്‍ ജുപ്പിറ്റര്‍ മികച്ച വില്‍പ്പന നേടി.

Honda ആക്ടിവ Vs TVS ജുപ്പിറ്റര്‍; ജനപ്രിയ സ്കൂട്ടറുകളുടെ ദീപാവലി ഓഫറുകൾ അറിയാം

സുസുക്കി ആക്സസ് 46,851 യൂണിറ്റുകളുമായി മൂന്നാം സ്ഥാനത്തെത്തി. 2021 സെപ്റ്റംബറില്‍ വിറ്റ 45,040 യൂണിറ്റുകളേക്കാള്‍ 4.02% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. വോളിയം നേട്ടം 1,811 യൂണിറ്റായി ഉയര്‍ന്നു. 125 സിസി സ്‌കൂട്ടറുകളില്‍ ഏറ്റവും സ്‌പോര്‍ട്ടിയായ ടിവിഎസ് എന്‍ടേര്‍ക്കാണ് നാലാം സ്ഥാനത്ത്. 2022 സെപ്റ്റംബറില്‍ 46,851 യൂണിറ്റുകള്‍ വിറ്റു.

More from DriveSpark

Article Published On: Friday, October 21, 2022, 11:58 [IST]
English summary
Diwali festive discount offers of tvs jupiter and honda activa compared
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X