Scrambler Tribute 1100 Pro ഇന്ത്യയില്‍ അവതരിപ്പിച്ച് Ducati; വില 12.89 ലക്ഷം രൂപ

വേള്‍ഡ് പ്രീമിയര്‍ 2022 വെര്‍ച്വല്‍ ഇവന്റിന്റെ ഭാഗമായി പോയ വര്‍ഷം അവസാനമാണ് നിര്‍മാതാക്കളായ ഡ്യുക്കാട്ടി പുതിയ സ്‌ക്രാംബ്ലര്‍ 1100 ട്രിബ്യൂട്ട് പ്രോ, സ്‌ക്രാംബ്ലര്‍ 800 അര്‍ബന്‍ മോട്ടോര്‍ഡ് എന്നീ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കുന്നത്.

Scrambler Tribute 1100 Pro ഇന്ത്യയില്‍ അവതരിപ്പിച്ച് Ducati; വില 12.89 ലക്ഷം രൂപ

ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കള്‍ ഡ്യുക്കാട്ടി ഇപ്പോള്‍ സ്‌ക്രാംബ്ലര്‍ 1100 ട്രിബ്യൂട്ട് പ്രോ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിച്ചിരിക്കുകയാണ്. 12.89 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയാക്കാണ് മോട്ടോര്‍സൈക്കിളിനെ കമ്പനി രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്.

Scrambler Tribute 1100 Pro ഇന്ത്യയില്‍ അവതരിപ്പിച്ച് Ducati; വില 12.89 ലക്ഷം രൂപ

ഡ്യുക്കാട്ടിയുടെ അഭിപ്രായത്തില്‍, പുതിയ 2022 ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ ട്രിബ്യൂട്ട് 1100 പ്രോ ഒരു പ്രത്യേക മോട്ടോര്‍സൈക്കിളാണെന്നും എയര്‍-കൂള്‍ഡ്, ട്വിന്‍ സിലിണ്ടര്‍ എഞ്ചിന്‍ മോട്ടോര്‍സൈക്കിളുകളുടെ ചരിത്രത്തിന് ആദരവ് അര്‍പ്പിക്കുന്നതിനാണ് ഈ മോഡല്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്നും വ്യക്തമാക്കുന്നു.

Scrambler Tribute 1100 Pro ഇന്ത്യയില്‍ അവതരിപ്പിച്ച് Ducati; വില 12.89 ലക്ഷം രൂപ

പുതിയ ഡ്യുക്കാട്ടി സ്‌ക്രാമ്പ്ളര്‍ ട്രിബ്യൂട്ട് 1100 പ്രോയെ സവിശേഷമാക്കാന്‍, സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളില്‍ ബ്ലാക്ക് ഫ്രെയിമും സബ് ഫ്രെയിമും ബ്രൗണ്‍ സീറ്റും സഹിതം സവിശേഷമായ 'ഗിയാല്ലോ ഒക്ര' ലിവറിയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

Scrambler Tribute 1100 Pro ഇന്ത്യയില്‍ അവതരിപ്പിച്ച് Ducati; വില 12.89 ലക്ഷം രൂപ

പുതിയ ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ ട്രിബ്യൂട്ട് 1100 പ്രോയുടെ ലോഞ്ചിനെക്കുറിച്ച് അഭിപ്രായപ്പെട്ട് ഡ്യുക്കാട്ടി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ബിപുല്‍ ചന്ദ്ര പറയുന്നതിങ്ങനെ, 'സ്‌ക്രാംബ്ലര്‍ 1100 ട്രിബ്യൂട്ട് പ്രോ സ്‌ക്രാംബ്ലര്‍ ഡിഎന്‍എയില്‍ ഉറച്ചുനില്‍ക്കുന്നു, അതേസമയം ബോര്‍ഗോ പാനിഗാലെയുടെ ചരിത്രത്തിന് ആദരവ് അര്‍പ്പിക്കുകയും ചെയ്യുന്നു.

Scrambler Tribute 1100 Pro ഇന്ത്യയില്‍ അവതരിപ്പിച്ച് Ducati; വില 12.89 ലക്ഷം രൂപ

ഈ വര്‍ഷത്തെ തങ്ങളുടെ ആദ്യ ലോഞ്ചാണ് സ്‌ക്രാംബ്ലര്‍ ട്രിബ്യൂട്ട് 1100 പ്രോ, ഐക്കണിക് എയര്‍-കൂള്‍ഡ് L-ട്വിന്‍ എഞ്ചിനെ ആഘോഷിക്കുന്ന ഒരു വ്യതിരിക്തമായ ഓഫറാണിതെന്നും കൂടാതെ ഇന്ത്യയില്‍ നിന്നുള്ള ഡ്യുക്കാട്ടിസ്റ്റിക്കും ഈ എക്സ്‌ക്ലൂസീവ് എഡിഷന്‍ സ്വന്തമാക്കാനാകുമെന്നത് വളരെ സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scrambler Tribute 1100 Pro ഇന്ത്യയില്‍ അവതരിപ്പിച്ച് Ducati; വില 12.89 ലക്ഷം രൂപ

എയര്‍-കൂള്‍ഡ് ട്വിന്‍-സിലിണ്ടര്‍ എഞ്ചിനുകളുടെ ചരിത്രത്തെക്കുറിച്ച് പറയുമ്പോള്‍, ഈ എഞ്ചിനുകള്‍ ആദ്യമായി അവതരിപ്പിച്ചത് 1971-ല്‍ ഐതിഹാസികമായ ഡ്യുക്കാട്ടി 750 ജിടിയുടെ ആമുഖത്തോടെയാണ്, കൂടാതെ 'ഗിയാല്ലോ ഒക്ര' ലിവറി അക്കാലത്ത് ഒരു പ്രചാരത്തിലുള്ള ലിവറിയായിരുന്നു.

Scrambler Tribute 1100 Pro ഇന്ത്യയില്‍ അവതരിപ്പിച്ച് Ducati; വില 12.89 ലക്ഷം രൂപ

ഇരട്ട സിലിണ്ടര്‍ 450 ഡെസ്മോ മോണോ, 750 സ്പോര്‍ട്ട് ഓഫ് 1972 തുടങ്ങിയ മറ്റ് ഡ്യുക്കാട്ടി മോട്ടോര്‍സൈക്കിളുകളിലും ഈ ലിവറി കമ്പനി ഉപയോഗിച്ചിരുന്നു.

Scrambler Tribute 1100 Pro ഇന്ത്യയില്‍ അവതരിപ്പിച്ച് Ducati; വില 12.89 ലക്ഷം രൂപ

ഈ ഐക്കണിക്ക് സ്‌റ്റൈലിംഗിന് നന്ദി പറയുന്നതിനൊപ്പം, ആധുനിക ക്ലാസിക് മോട്ടോര്‍സൈക്കിളുകള്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ക്കും മോട്ടോര്‍സ്പോര്‍ട്സില്‍ ഡ്യുക്കാട്ടിയുടെ സമ്പന്നമായ ചരിത്രത്തിന്റെ ആരാധകര്‍ക്കുമായി സൃഷ്ടിച്ച മോട്ടോര്‍സൈക്കിളാണ് പുതിയ ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ 1100 ട്രിബ്യൂട്ട് പ്രോ എന്ന് കമ്പനി അവകാശപ്പെടുന്നു.

Scrambler Tribute 1100 Pro ഇന്ത്യയില്‍ അവതരിപ്പിച്ച് Ducati; വില 12.89 ലക്ഷം രൂപ

മാറ്റങ്ങളുടെ കാര്യത്തില്‍, പുതിയ സ്‌ക്രാംബ്ലര്‍ 1100 ട്രിബ്യൂട്ട് പ്രോ, Giugiaro രൂപകല്‍പ്പന ചെയ്ത 1970-കളിലെ ഐക്കണിക് ഡ്യുക്കാട്ടി ലോഗോ ഉപയോഗിക്കുന്നു.

Scrambler Tribute 1100 Pro ഇന്ത്യയില്‍ അവതരിപ്പിച്ച് Ducati; വില 12.89 ലക്ഷം രൂപ

ക്ലാസിക് വൈബ് കൂടുതല്‍ ചേര്‍ക്കുന്നതിന്, ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ 1100 ട്രിബ്യൂട്ട് പ്രോയില്‍ കറുത്ത സ്പോക്ക് വീലുകള്‍, വൃത്താകൃതിയിലുള്ള റിയര്‍ വ്യൂ മിററുകള്‍, സമര്‍പ്പിത സ്റ്റിച്ചിംഗുകളുള്ള ബ്രൗണ്‍ സീറ്റ് എന്നിവയുണ്ട്.

Scrambler Tribute 1100 Pro ഇന്ത്യയില്‍ അവതരിപ്പിച്ച് Ducati; വില 12.89 ലക്ഷം രൂപ

പുതിയ സ്‌ക്രാംബ്ലര്‍ 1100 ട്രിബ്യൂട്ട് പ്രോയുടെ കരുത്ത് 1079 സിസി, L-ട്വിന്‍, ഡെസ്മോഡ്രോമിക്, എയര്‍ കൂള്‍ഡ് എഞ്ചിനാണ്. അത് 7,500-rpm-ല്‍ 85 bhp പവറും 4,750 rpm-ല്‍ 90.2 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

Scrambler Tribute 1100 Pro ഇന്ത്യയില്‍ അവതരിപ്പിച്ച് Ducati; വില 12.89 ലക്ഷം രൂപ

കൂടാതെ, പുതിയ സ്‌ക്രാംബ്ലര്‍ 1100 ട്രിബ്യൂട്ട് പ്രോയില്‍ ട്വിന്‍ സൈഡ് എക്സ്ഹോസ്റ്റ്, കാസ്റ്റ് അലുമിനിയം സ്വിംഗാര്‍ം, ബ്ലാക്ക് പെയിന്റ് ചെയ്ത അലുമിനിയം കവറുകള്‍, മുന്‍വശത്ത് 18' സ്പോക്ക്ഡ് വീലുകള്‍, പിന്നില്‍ 17' സ്പോക്ക് വീലുകള്‍, ഡ്യുക്കാട്ടി നിര്‍ദ്ദിഷ്ട പിറെല്ലി MT60 RS ടയറുകള്‍, ബോസ്ഷ് ടയറുകള്‍ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.

Scrambler Tribute 1100 Pro ഇന്ത്യയില്‍ അവതരിപ്പിച്ച് Ducati; വില 12.89 ലക്ഷം രൂപ

കോര്‍ണറിംഗ് എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഒന്നിലധികം റൈഡ് മോഡുകളും മോഡലില്‍ കാണാന്‍ സാധിക്കും.

Scrambler Tribute 1100 Pro ഇന്ത്യയില്‍ അവതരിപ്പിച്ച് Ducati; വില 12.89 ലക്ഷം രൂപ

പുതിയ ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ 1100 ട്രിബ്യൂട്ട് പ്രോ കൂടുതല്‍ അഭിലഷണീയമായി തോന്നുന്നുവെന്ന് വേണം പറയാന്‍. 1970-കളിലെ ഐക്കണിക്ക് എയര്‍-കൂള്‍ഡ് ഡ്യുക്കാട്ടികളിലേക്കുള്ള നല്ലൊരു തിരിച്ചുവരവാണിതെന്നും റിപ്പോര്‍ട്ടുകള്‍ അഭിപ്രായപ്പെടുന്നു.

Scrambler Tribute 1100 Pro ഇന്ത്യയില്‍ അവതരിപ്പിച്ച് Ducati; വില 12.89 ലക്ഷം രൂപ

അതേസമയം രാജ്യത്ത് വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തിടെയാണ് ഏറ്റവും പുതിയ മള്‍ട്ടിസ്ട്രാഡ V4, കൂടുതല്‍ കരുത്തുറ്റ 2022 പാനിഗാലെ V4 മോഡലുകളെ അവതരിപ്പിക്കുന്നത്.

More from DriveSpark

Article Published On: Friday, March 11, 2022, 17:33 [IST]
English summary
Ducati launched scrambler tribute 1100 pro launched in india at rs 12 89 lakh read to find more
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X