EVeium ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇപ്പോള്‍ വാങ്ങാം; 15,000 രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ചു
ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ നിര്‍മാണത്തിലെ മുന്‍നിരക്കാരായ ഇവിയം (EVeium) സ്മാര്‍ട്ട് മൊബിലിറ്റി, ജൂലൈ മാസം പകുതിയോടെയാണ് രാജ്യത്ത് പുതിയ മൂന്ന് ഇലക്ട്രിക് മോഡലുകളെ അവതരിപ്പിക്കുന്നത്.

കോസ്മോ, കോമറ്റ്, സാര്‍ എന്നിങ്ങനെ മൂന്ന് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് അന്ന് കമ്പനി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുന്നത്. ഇപ്പോഴിതാ അതിന്റെ ഏറ്റവും ജനപ്രിയമായ ഈ മൂന്ന് മോഡലുകള്‍ക്കും ബമ്പര്‍ കിഴിവ് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.

ഇവിയം സ്മാര്‍ട്ട് മൊബിലിറ്റി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ആസ്ഥാനമായുള്ള META4 ഗ്രൂപ്പിന്റെ വാഹന വിഭാഗമായ Ellysium ഓട്ടോമോട്ടീവിന്റെ സമ്പൂര്‍ണ്ണ മെയ്ഡ്-ഇന്‍-ഇന്ത്യ ഇവി ടൂ-വീലര്‍ ബ്രാന്‍ഡാണ്.

കോസ്മോയുടെ എക്സ്‌ഷോറൂം വില 1,39,200 രൂപയാണ്, കൂടാതെ 12,701 രൂപയുടെ ഉത്സവകാല കിഴിവ് ഓഫറിനൊപ്പം, വാങ്ങുന്നവര്‍ക്ക് ഇപ്പോള്‍ 126,499.00 രൂപയ്ക്ക് ഇത് വാങ്ങാം. കോമറ്റിന്റെ എക്സ്‌ഷോറൂം വില 1,84,900 രൂപയാണ്, കൂടാതെ 15,401 രൂപയുടെ ഉത്സവകാല കിഴിവ് ഓഫറോടെ, ഇത് ഇപ്പോള്‍ 169,499.00 രൂപയില്‍ ലഭ്യമാണ്.

സാറിന്റെ എക്സ്ഷോറൂം വില 2,07,700 ആണ്, 15,201 രൂപയുടെ പ്രത്യേക കിഴിവോടെ, ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 192,499.00 രൂപയ്ക്ക് ഇത് സ്വന്തമാക്കാന്‍ സാധിക്കും.

ഒക്ടോബര്‍ 1 മുതല്‍ 31 വരെ ഓഫര്‍ ഉണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് ഏതാണ്ട് ഇവിയം സ്മാര്‍ട്ട് മൊബിലിറ്റി ഷോറൂം സന്ദര്‍ശിച്ചോ അല്ലെങ്കില്‍ 999 രൂപയ്ക്ക് ഓണ്‍ലൈനായി ഏതെങ്കിലും മോഡല്‍ ബുക്ക് ചെയ്‌തോ ഓഫര്‍ നേടാവുന്നതാണ്.

'തങ്ങള്‍ വിപണിയില്‍ കുറച്ച് സമയമേ ആയിട്ടുള്ളൂ, എന്നാല്‍ തങ്ങളുടെ ഫ്‌ലീറ്റ് ഓഫറുകളോടുള്ള നല്ല പ്രതികരണത്തില്‍ വളരെ സന്തുഷ്ടരാണെന്നും, ഈ ഉത്സവ സീസണില്‍, ഈ മാസം നടക്കുന്ന വൈവിധ്യമാര്‍ന്ന ഉത്സവങ്ങളോടൊപ്പം ആഘോഷങ്ങളുടെ ഭാഗമാകാന്‍ ഇവിയം സ്മാര്‍ട്ട് മൊബിലിറ്റി ആഗ്രഹിക്കുന്നുവെന്നുമാണ് ഇവിയം സ്മാര്‍ട്ട് മൊബിലിറ്റി CBO സലാം മുഹമ്മദ് പറഞ്ഞത്.

ഇവികള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ളതിനാല്‍, വാങ്ങല്‍ പ്രക്രിയ എളുപ്പമാക്കുന്നതിന് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഈ ഓഫറുകള്‍ അവതരിപ്പിച്ചു. ഐക്കണിക് ഇവിയം സ്മാര്‍ട്ട് മൊബിലിറ്റി ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തിക്കാന്‍ അനുവദിക്കുന്നതിലൂടെ തങ്ങളുടെ ഉപഭോക്താക്കളില്‍ വിശ്വാസം ഉറപ്പിക്കുന്നതിനും രാജ്യത്തിന്റെ ഹരിത മൊബിലിറ്റി വിപ്ലവത്തിലേക്കുള്ള സംഭാവനയിലൂടെ അവര്‍ നല്‍കുന്ന സന്തോഷവും സംതൃപ്തിയും ഈ ഡിസ്‌കൗണ്ട് ഓഫര്‍ തങ്ങളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോസ്മോ
4 മണിക്കൂറിനുള്ളില്‍ ചാര്‍ജ് ചെയ്യുന്ന 72V/30Ah ലിഥിയം-അയണ്‍ ബാറ്ററിയാണ് കോസ്മോ ഇ-സ്‌കൂട്ടര്‍ നല്‍കുന്നത്. ഇതിന് 2000W ഇലക്ട്രിക് മോട്ടോറുണ്ട്, കൂടാതെ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും.

ഒറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കോസ്മോയ്ക്ക് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇ-സ്‌കൂട്ടര്‍ ആറ് നിറങ്ങളില്‍ ലഭ്യമാണ്: അര്‍ജന്റ് ബ്ലാക്ക്, കോള്‍ഡ് ബ്ലാക്ക്, പേള്‍ ഗ്രേ, മൂണ്‍ലൈറ്റ് വൈറ്റ്, സാറ്റിന്‍ റെഡ്, അറോറല്‍ യെല്ലോ, ഹാസി ബ്ലൂ, മിന്റഡ് ഗ്രീന്‍.

കോമറ്റ്
കോമറ്റ് മോഡലിന് ലിഥിയം-അയണ്‍ 72V, 50Ah ബാറ്ററിയാണ് വാഗ്ദാനം ചെയ്യുന്നത്. അത് 4 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാനാകും. ഇതിന് 3000W മോട്ടോര്‍ ഉണ്ട്, പരമാവധി വേഗത 85km/h, ഒരു ഫുള്‍ ബാറ്ററി ചാര്‍ജില്‍ 150km റേഞ്ചാണ് കമ്പനി പറയുന്നത്. കോള്‍ഡ് ബ്ലാക്ക്, അര്‍ജന്റ് ബ്ലാക്ക്, മിന്റഡ് ഗ്രീന്‍, പാമി റെഡ്, സാന്‍ഡി ബ്രൗണ്‍, റോയല്‍ ബ്ലൂ, മൂണ്‍ലൈറ്റ് വൈറ്റ് എന്നീ നിറങ്ങളില്‍ ഇത് തെരഞ്ഞെടുക്കാനും സാധിക്കും.

സാര്‍
ഫ്‌ലാഗ്ഷിപ്പ് മോഡലായ സാറിന് 85km/h ടോപ് സ്പീഡും ഒറ്റ ചാര്‍ജില്‍ 150km റേഞ്ചും കൂടാതെ 4000W ഇലക്ട്രിക് മോട്ടോറും ഉണ്ട്. 4 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ലിഥിയം-അയണ്‍ 72V, 42Ah ബാറ്ററിയാണ് ഇതിലുള്ളത്.

അര്‍ജന്റ് ബ്ലാക്ക്, കോള്‍ഡ് ബ്ലാക്ക്, പേള്‍ ഗ്രേ, മൂണ്‍ലൈറ്റ് വൈറ്റ്, സാറ്റിന്‍ റെഡ്, അറോറല്‍ യെല്ലോ, ഹാസി ബ്ലൂ, മിന്റഡ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ മോഡല്‍ ലഭ്യമാണ്. കമ്പനി പറയുന്നതനുസരിച്ച്, മൂന്ന് ഇ-സ്‌കൂട്ടറുകളും ഹൈ-സ്പീഡ് വിഭാഗത്തിലാണ്, കൂടാതെ മള്‍ട്ടിപ്പിള്‍ സ്പീഡ് മോഡുകള്‍ (ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട്) വാഗ്ദാനം ചെയ്യുന്നു.

കീലെസ് സ്റ്റാര്‍ട്ട്, ആന്റി-തെഫ്റ്റ് ഫീച്ചര്‍, എല്‍സിഡി ഡിസ്‌പ്ലേ, റീജനറേറ്റീവ് ബ്രേക്കിംഗ്, മൊബൈല്‍ തുടങ്ങിയ ഡൈനാമിക് ഫീച്ചറുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. ആപ്പ് കണക്റ്റിവിറ്റി, ഫൈന്‍ഡ് മൈ വെഹിക്കിള്‍, റിയല്‍-ടൈം ട്രാക്കിംഗ്, ഓവര്‍-സ്പീഡ് അലേര്‍ട്ട്, ജിയോഫെന്‍സിംഗ് തുടങ്ങിയ ഫീച്ചറുകള്‍ക്ക് പുറമെ കോമറ്റ്, സാര്‍ എന്നിവയ്ക്ക് റിവേഴ്‌സ് ഗിയര്‍ ഫീച്ചറും നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications








