ഇലക്ട്രിക് സ്‌കൂട്ടര്‍ വിലയുടെ 95 % വരെ ഫിനാന്‍സ്; കിടിലന്‍ ഉത്സവകാല ഓഫറുമായി Ampere

ഇലക്ട്രിക് ഇരുചക്ര വാഹന വിപണി മുമ്പത്തേക്കാളേറെ ഉണര്‍വിലാണ് ഇപ്പോള്‍. ഉത്സവകാലത്ത് പരമാവധി വില്‍പ്പന നേടിയെടുക്കാന്‍ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളും മുന്നിലുണ്ട്. ഒക്ടോബറില്‍ ആകര്‍ഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിലയുടെ 95 % വരെ ഫിനാന്‍സ്; കിടിലന്‍ ഉത്സവകാല ഓഫറുമായി Ampere

ആംപിയര്‍, ജിടി ഫോഴ്സ്, ഇവിയം തുടങ്ങിയ നിര്‍മാതാക്കളാണ് ആകര്‍ഷകമായ ഓഫറുകളുമായി ഉത്സവകാലം കളറാക്കാന്‍ ഒരുങ്ങുന്നത്. 15,000 രൂപ വരെ മൂല്യമുള്ള ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിലയുടെ 95 % വരെ ഫിനാന്‍സ്; കിടിലന്‍ ഉത്സവകാല ഓഫറുമായി Ampere

ഈ ഓഫറുകളും കിഴിവുകളും 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ മൊത്തം വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. ഇതിനോടകം വില്‍പ്പന 2.31 ലക്ഷം കടന്നു.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിലയുടെ 95 % വരെ ഫിനാന്‍സ്; കിടിലന്‍ ഉത്സവകാല ഓഫറുമായി Ampere

2021 സാമ്പത്തിക വര്‍ഷം ആകെ 40,837 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് വിറ്റത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതൊരു വലിയ കുതിച്ചുചാട്ടമാണ്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി അഞ്ച് മാസം കൂടി ശേഷിക്കുന്നതിനാല്‍ ഇവി വില്‍പ്പന 4 ലക്ഷം യൂണിറ്റിലെത്തുമെന്നാണ് കരുതുന്നത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിലയുടെ 95 % വരെ ഫിനാന്‍സ്; കിടിലന്‍ ഉത്സവകാല ഓഫറുമായി Ampere

മികച്ച ഓഫറുകളുമായി ആംപിയര്‍ ഇലക്ട്രിക്

ഗ്രീവ്‌സ് കോട്ടണ്‍ ലിമിറ്റഡിന്റെ ഇ-മൊബിലിറ്റി യൂണിറ്റായ ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് (ജിഇഎംപിഎല്‍) ഉപഭോക്താക്കള്‍ക്കായി നിരവധി ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അവരുടെ ആംപിയര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും. ഓഫറുകള്‍ എല്ലാ ആംപിയര്‍ ഡീലര്‍ഷിപ്പുകളിലും ലഭ്യമാണ്. ഒക്ടോബര്‍ 31 വരെയാണ് ഓഫര്‍ സാധുത.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിലയുടെ 95 % വരെ ഫിനാന്‍സ്; കിടിലന്‍ ഉത്സവകാല ഓഫറുമായി Ampere

2,500 രൂപ വരെ ക്യാഷ് ബെനിഫിറ്റിനൊപ്പം ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് സ്‌കീമും ഉണ്ട്. ഒരു സ്‌കൂട്ടറിന്റെ വിലയുടെ 95% വരെ ഉപഭോക്താക്കള്‍ക്ക് ഫൈനാന്‍സ് ഇടാന്‍ സാധിക്കും. 8.25% പലിശ നിരക്ക് വായ്പ തുകയ്ക്ക് ബാധകമായിരിക്കും. ടെസ്റ്റ് റൈഡ് ചെയ്യാനും ജനപ്രിയമായ മാഗ്‌നസ് EX ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാനുമുള്ള പ്രത്യേക പദ്ധതിയും ആമ്പിയര്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്വകാര്യ, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിലയുടെ 95 % വരെ ഫിനാന്‍സ്; കിടിലന്‍ ഉത്സവകാല ഓഫറുമായി Ampere

ആംപിയറിനൊപ്പം മറ്റൊരു കമ്പനിയായ ജിടി ഫോഴ്‌സ് ഉത്സവകാല ഓഫറുകളുടെ ഭാഗമായി ജിടി പ്രൈം പ്ലസ്, ജിടി ഫ്‌ലൈയിംഗ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 5,000 രൂപ കിഴിവ് ലഭ്യമാക്കിയിട്ടുണ്ട്. ഏറ്റവും വിലകുറഞ്ഞ ജിടി ഫ്‌ലൈയിംഗ് 52,500 രൂപ പ്രാരംഭ വിലയിലാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 47,500 രൂപയ്ക്ക് വാങ്ങാം. ജിടി പ്രൈം പ്ലസ് ഡിസ്‌കൗണ്ട് ഓഫറില്‍ 51,692 രൂപയ്ക്ക് ലഭിക്കും. ഒക്ടോബര്‍ 31 വരെയാണ് ഓഫര്‍ ലഭ്യമാകുക.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിലയുടെ 95 % വരെ ഫിനാന്‍സ്; കിടിലന്‍ ഉത്സവകാല ഓഫറുമായി Ampere

ഇവിയം സ്മാര്‍ട്ട് മൊബിലിറ്റിയും അവരുടെ മൂന്ന് ജനപ്രിയ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് ഓഫര്‍ നല്‍കുന്നുണ്ട്. കോസ്‌മോ, കോമെറ്റ്, സാര്‍ എന്നിവയ്ക്ക് 15000 രൂപ വരെ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു.

1,39,200 രൂപ പ്രാരംഭ വിലയില്‍ ലഭിക്കുന്ന കോസ്‌മോക്ക് 12,701 രൂപ കിഴിവ് ലഭ്യമാണ്. 1,84,900 രൂപ വിലയുള്ള കോമറ്റിന് 15,401 രൂപ കിഴിവ് ലഭിക്കും. 2,07,700 രൂപ വിലയുള്ള സാറിന് 15,201 രൂപയാണ് ഡിസ്‌കൗണ്ട്. ഒക്ടോബര്‍ 31 വരെ ഡിസ്‌കൗണ്ടില്‍ ഈ സ്‌കൂട്ടറുകള്‍ സ്വന്തമാക്കാം.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിലയുടെ 95 % വരെ ഫിനാന്‍സ്; കിടിലന്‍ ഉത്സവകാല ഓഫറുമായി Ampere

ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി ലഭ്യമാക്കുന്ന ഫെയിം സ്‌കീമിന് കീഴില്‍ പ്രദേശികവല്‍ക്കരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ ആംപിയര്‍ അടക്കം ARAI (ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) യുടെ ഓഡിറ്റ് നേരിടുന്നുവെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിലയുടെ 95 % വരെ ഫിനാന്‍സ്; കിടിലന്‍ ഉത്സവകാല ഓഫറുമായി Ampere

ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ വമ്പന്‍മാരായ ഹീറോ ഇലക്ട്രിക്കും ഒഖിനാവയുമടക്കം മറ്റ് ചില നിര്‍മാതാക്കള്‍ക്കും ഘടകങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കായി ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള 10,000 കോടി രൂപയുടെ ഫെയിം II സ്‌കീമിന് കീഴില്‍ കമ്പനികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ഭാഗങ്ങളും ഘടകങ്ങളും പ്രാദേശികമായി നിര്‍മ്മിച്ചതാണോ എന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിലയുടെ 95 % വരെ ഫിനാന്‍സ്; കിടിലന്‍ ഉത്സവകാല ഓഫറുമായി Ampere

പ്രാദേശികവല്‍ക്കരണ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍, അവരുടെ വലുപ്പം പരിഗണിക്കാതെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡെ പറഞ്ഞു. ഫെയിം-ഇന്ത്യ സ്‌കീമിന് കീഴില്‍ സബ്‌സിഡികള്‍ ലഭിക്കുന്നതിന് ഇവി നിര്‍മാതാക്കള്‍ നിര്‍ബന്ധിത പ്രാദേശികവല്‍ക്കരണ മാനദണ്ഡങ്ങള്‍ മറികടക്കുന്നതായി നിരവധി ആരോപണങ്ങള്‍ വന്നിരുന്നു.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിലയുടെ 95 % വരെ ഫിനാന്‍സ്; കിടിലന്‍ ഉത്സവകാല ഓഫറുമായി Ampere

ആംപിയര്‍, ഹീറോ ഇലക്ട്രിക്, ഒഖിനാവ എന്നിവയ്ക്ക് പുറമെ റട്ടന്‍ ഇന്ത്യയുടെ റിവോള്‍ട്ട്, ഒകയ, ജിതേന്ദ്ര ഇവി എന്നിവയും ഫെയിം സ്‌കീമിന് കീഴിലുള്ള പ്രാദേശികവല്‍ക്കരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ARAI (ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) യുടെ ഓഡിറ്റ് നേരിടുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

More from DriveSpark

Article Published On: Thursday, October 13, 2022, 13:30 [IST]
English summary
Financing up to 95 percentage of cost know festive offers of ampere electric scooter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X