കരുത്ത് കാട്ടി റോയല്‍ എന്‍ഫീല്‍ഡ്; 200-500 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

2022 മാര്‍ച്ചില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 200 സിസി മുതല്‍ 500 സിസി വരെയുള്ള മോട്ടോര്‍സൈക്കിളുകളുടെ വിവരങ്ങളാണ് താഴെ പങ്കുവെച്ചിരിക്കുന്നത്.

കരുത്ത് കാട്ടി റോയല്‍ എന്‍ഫീല്‍ഡ്; 200 മുതല്‍ 500 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

റിപ്പോര്‍ട്ട് വിശകലനം ചെയ്യുമ്പോള്‍, വലിയ എഞ്ചിനുള്ള മോഡലുകള്‍ക്കും ആവശ്യക്കാര്‍ ഏറുന്നുവെന്ന് തന്നെവേണം മനസ്സിലാക്കാന്‍. എന്നത്തേയും പോലെ, റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള മോഡലുകള്‍ തന്നെയാണ് ആദ്യ അഞ്ചില്‍ ഇടംപിടിച്ചിരിക്കുന്നത്.

കരുത്ത് കാട്ടി റോയല്‍ എന്‍ഫീല്‍ഡ്; 200 മുതല്‍ 500 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 (32,694 യൂണിറ്റുകള്‍)

2022 മാര്‍ച്ചില്‍ റോയല്‍ എന്‍ഫീല്‍ഡിന് അവരുടെ ക്ലാസിക് 350 മോട്ടോര്‍സൈക്കിളുകളുടെ 32,624 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഇത് ക്ലാസിക് 350-നെ 200 സിസി മുതല്‍ 500 സിസി വരെയുള്ള വിഭാഗത്തിലും റോയല്‍ എന്‍ഫീല്‍ഡിന്റെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയിലും ഏറ്റവുമധികം വിറ്റഴിക്കുന്ന മോട്ടോര്‍സൈക്കിളാക്കി മാറ്റുകയും ചെയ്യുന്നു.

കരുത്ത് കാട്ടി റോയല്‍ എന്‍ഫീല്‍ഡ്; 200 മുതല്‍ 500 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

അതിനുപുറമെ, ക്ലാസിക് 350-ന്റെ വാര്‍ഷിക് (YoY) വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പന പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ 3 ശതമാനത്തിലധികം മെച്ചപ്പെട്ടുവെന്നും കമ്പനി പറയുന്നു. മറുവശത്ത്, ക്ലാസിക് 350-ന്റെ പ്രതിമാസ (MoM) വില്‍പ്പന കണക്കുകള്‍ മുന്‍ മാസത്തെ അപേക്ഷിച്ച് ഏകദേശം 9 ശതമാനം മെച്ചപ്പെടുകയും ചെയ്തു.

കരുത്ത് കാട്ടി റോയല്‍ എന്‍ഫീല്‍ഡ്; 200 മുതല്‍ 500 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 (8,283 യൂണിറ്റുകള്‍)

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350-ന് ഇന്ത്യയില്‍ പ്രത്യേക ആരാധകവൃന്ദമുണ്ട്, രാജ്യത്തെ ഏറ്റവും പഴയ മോട്ടോര്‍സൈക്കിള്‍ നെയിംപ്ലേറ്റുകളില്‍ ഒന്നാണിത്.

കരുത്ത് കാട്ടി റോയല്‍ എന്‍ഫീല്‍ഡ്; 200 മുതല്‍ 500 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

അതിനുപുറമെ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ 8,283 യൂണിറ്റ് ബുള്ളറ്റ് മോട്ടോര്‍സൈക്കിളുകള്‍ വിറ്റു, ഇത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ റോയല്‍ എന്‍ഫീല്‍ഡ് മോഡലായി മാറി. എന്നിരുന്നാലും, ബുള്ളറ്റ് 350 മോട്ടോര്‍സൈക്കിളിന്റെ YoY വില്‍പ്പന 15 ശതമാനം കുറഞ്ഞു, എന്നാല്‍ MoM വില്‍പ്പന 29 ശതമാനം ഉയര്‍ന്നു.

കരുത്ത് കാട്ടി റോയല്‍ എന്‍ഫീല്‍ഡ്; 200 മുതല്‍ 500 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയര്‍ 350 (6,589 യൂണിറ്റുകള്‍)

റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയര്‍ 350 ഒരു മികച്ച ടൂറിംഗ് മോട്ടോര്‍സൈക്കിളാണ്. എന്നിരുന്നാലും, മോട്ടോര്‍സൈക്കിളിന്റെ YoY, MoM വില്‍പ്പന കണക്കുകള്‍ 2022 മാര്‍ച്ചില്‍ കുറഞ്ഞുവെന്നാണ് കണക്കുകള്‍ പറയുന്നത്. 6,589 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി നിരത്തുകളിലെത്തിച്ചത്.

കരുത്ത് കാട്ടി റോയല്‍ എന്‍ഫീല്‍ഡ്; 200 മുതല്‍ 500 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

പോയ വര്‍ഷത്തെയും പഴയ മാസത്തെയും വില്‍പ്പനകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, 2022 ഫെബ്രുവരിയില്‍ 6,749 യൂണിറ്റുകളും 2021 മാര്‍ച്ചില്‍ 10,596 യൂണിറ്റുകളും വില്‍ക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിന് കഴിഞ്ഞു. ഇത് MoM, YoY വില്‍പ്പനയില്‍ യഥാക്രമം 2 ശതമാനവും 38 ശതമാനവുമാണ് ഇടിവുണ്ടാക്കിയിരിക്കുന്നത്.

കരുത്ത് കാട്ടി റോയല്‍ എന്‍ഫീല്‍ഡ്; 200 മുതല്‍ 500 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ (5,225 യൂണിറ്റുകള്‍)

റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ മറ്റൊരു ജനപ്രീയ മുഖമാണ് ഹിമാലയന്‍. കൂടാതെ, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ നിങ്ങള്‍ക്ക് ഇന്ത്യയില്‍ വാങ്ങാന്‍ കഴിയുന്ന ഒരു മികച്ച അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ കൂടിയാണ്.

കരുത്ത് കാട്ടി റോയല്‍ എന്‍ഫീല്‍ഡ്; 200 മുതല്‍ 500 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ട്രെയിലുകളും പരുക്കന്‍ പാച്ചുകളും നേരിടാന്‍ രൂപകല്‍പ്പന ചെയ്ത മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ വളരെയധികം ട്രാക്ഷന്‍ നേടിയിട്ടുണ്ട്. 2022 മാര്‍ച്ചില്‍, റോയല്‍ എന്‍ഫീല്‍ഡിന് 5,225 യൂണിറ്റ് ഹിമാലയന്‍ മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കാന്‍ കഴിഞ്ഞു, കൂടാതെ പ്രതിമാസ, വാര്‍ഷിക വില്‍പ്പനയില്‍ യഥാക്രമം 80 ശതമാനവും 75 ശതമാനവും വില്‍പ്പന വര്‍ധനവും രേഖപ്പെടുത്തി.

കരുത്ത് കാട്ടി റോയല്‍ എന്‍ഫീല്‍ഡ്; 200 മുതല്‍ 500 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്ര 350 (4,460 യൂണിറ്റുകള്‍)

2022 മാര്‍ച്ചില്‍ 4,460 യൂണിറ്റ് ഇലക്ട്ര 350 മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിന് കഴിഞ്ഞു. എന്നിരുന്നാലും മോട്ടോര്‍ സൈക്കിളിന്റെ YoY വില്‍പ്പന 454 യൂണിറ്റ് കുറയുകയും 10 ശതമാനത്തിലധികം വില്‍പ്പന ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.

കരുത്ത് കാട്ടി റോയല്‍ എന്‍ഫീല്‍ഡ്; 200 മുതല്‍ 500 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

മറുവശത്ത്, റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്ര 350-ന്റെ MoM വില്‍പ്പന 30 ശതമാനം വര്‍ധിച്ചു, കാരണം 2021 ഫെബ്രുവരി മാസത്തില്‍ കമ്പനിക്ക് 3,426 യൂണിറ്റുകള്‍ മാത്രമേ വില്‍ക്കാന്‍ കഴിഞ്ഞുള്ളൂ.

കരുത്ത് കാട്ടി റോയല്‍ എന്‍ഫീല്‍ഡ്; 200 മുതല്‍ 500 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഹോണ്ട ഹൈനസ് CB350 (3,406 യൂണിറ്റുകള്‍)

2022 മാര്‍ച്ചില്‍, ഹൈനസ് CB350 മോട്ടോര്‍സൈക്കിളിന്റെ 3,406 യൂണിറ്റുകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ ഹോണ്ടയ്ക്ക് കഴിഞ്ഞു. താരതമ്യപ്പെടുത്തുമ്പോള്‍, 2021 മാര്‍ച്ചില്‍ കമ്പനി 4,302 യൂണിറ്റുകള്‍ വിറ്റതിനാല്‍ വര്‍ഷിക വില്‍പ്പന 20 ശതമാനത്തിലധികം ഇടിഞ്ഞു.

കരുത്ത് കാട്ടി റോയല്‍ എന്‍ഫീല്‍ഡ്; 200 മുതല്‍ 500 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

മറുവശത്ത്, 2022 മാര്‍ച്ചില്‍ 307 യൂണിറ്റുകള്‍ കൂടി അധികം വില്‍ക്കാന്‍ ഹോണ്ടയ്ക്ക് കഴിഞ്ഞതിനാല്‍ ഹൈനസ് 350 -ന്റെ MoM വില്‍പ്പന ഏകദേശം 10 ശതമാനം വര്‍ധിച്ചുവെന്നും ജാപ്പനീസ് ബ്രാന്‍ഡ് വ്യക്തമാക്കി.

കരുത്ത് കാട്ടി റോയല്‍ എന്‍ഫീല്‍ഡ്; 200 മുതല്‍ 500 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ബജാജ് പള്‍സര്‍ 220/250 (2,531 യൂണിറ്റുകള്‍)

രാജ്യത്തെ ഏറ്റവും ജനപ്രിയ മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് ബജാജ് പള്‍സര്‍. എന്നിരുന്നാലും, 2022 മാര്‍ച്ചില്‍ 2,531 യൂണിറ്റുകള്‍ വില്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞതിനാല്‍ പള്‍സര്‍ ശ്രേണിയുടെ 220/250 വേരിയന്റുകള്‍ക്ക് അവരുടെ ചില വിപണി ഓഹരികള്‍ നഷ്ടപ്പെട്ടു.

കരുത്ത് കാട്ടി റോയല്‍ എന്‍ഫീല്‍ഡ്; 200 മുതല്‍ 500 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ വിശകലനം ചെയ്യുമ്പോള്‍, പള്‍സര്‍ 220/250 വേരിയന്റുകളുടെ വാര്‍ഷിക വില്‍പ്പന 50 ശതമാനത്തിലധികം ഇടിഞ്ഞു. എന്നിരുന്നാലും, പ്രതിമാസ വില്‍പ്പന കണക്കുകള്‍ 2 ശതമാനം പുരോഗതി കൈവരിച്ചുവെന്നും കമ്പനി പറയുന്നു.

കരുത്ത് കാട്ടി റോയല്‍ എന്‍ഫീല്‍ഡ്; 200 മുതല്‍ 500 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

KTM 250 (1,539 യൂണിറ്റുകള്‍)

2022 മാര്‍ച്ചില്‍ 1,539 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് കഴിഞ്ഞതിനാല്‍ കെടിഎം 250 വേരിയന്റുകള്‍ പോസിറ്റീവ് വില്‍പ്പന രേഖപ്പെടുത്തി. മുന്‍ വില്‍പ്പന കണക്കുകള്‍ വിശകലനം ചെയ്യുമ്പോള്‍, കെടിഎം 250 വേരിയന്റുകള്‍ക്ക് വാര്‍ഷിക വില്‍പ്പനയില്‍ 23 ശതമാനവും പ്രതിമാസ വില്‍പ്പനയില്‍ 8 ശതമാനവും വര്‍ധനയുണ്ടായിയെന്ന് വേണം പറയാന്‍.

കരുത്ത് കാട്ടി റോയല്‍ എന്‍ഫീല്‍ഡ്; 200 മുതല്‍ 500 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ബജാജ് ഡോമിനാര്‍ 250 (694 യൂണിറ്റുകള്‍)

ബജാജ് ഡോമിനാര്‍ 250-ന്റെ 250 സിസി വേരിയന്റ് ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ബജാജിന് സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തുന്നത്. 2022 മാര്‍ച്ചില്‍, കമ്പനിക്ക് 694 യൂണിറ്റുകള്‍ വില്‍ക്കാന്‍ കഴിഞ്ഞു. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വാര്‍ഷിക വില്‍പ്പനയില്‍ 5 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. എന്നിരുന്നാലും, 2022 ഫെബ്രുവരിയില്‍ കമ്പനി വെറും 476 യൂണിറ്റുകള്‍ വിറ്റതിനാല്‍ ബജാജ് ഡൊമിനറിന്റെ പ്രതിമാസ വില്‍പ്പന 45 ശതമാനത്തിലധികം വര്‍ധിച്ചു.

കരുത്ത് കാട്ടി റോയല്‍ എന്‍ഫീല്‍ഡ്; 200 മുതല്‍ 500 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

യമഹ FZ25 (500 യൂണിറ്റുകള്‍)

2022 മാര്‍ച്ചില്‍ യമഹ 500 യൂണിറ്റ് FZ25 മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ വിറ്റു. താരതമ്യപ്പെടുത്തുമ്പോള്‍, 2021 മാര്‍ച്ചില്‍ കമ്പനിക്ക് 222 യൂണിറ്റുകള്‍ വില്‍ക്കാന്‍ മാത്രമേ കഴിയൂ, അതിന്റെ ഫലമായി വാര്‍ഷിക വില്‍പ്പനയില്‍ 125 ശതമാനം വര്‍ധനവ് ഉണ്ടായി.

കരുത്ത് കാട്ടി റോയല്‍ എന്‍ഫീല്‍ഡ്; 200 മുതല്‍ 500 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

മറുവശത്ത്, 2022 ഫെബ്രുവരിയില്‍ 246 യൂണിറ്റുകള്‍ വില്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞതിനാല്‍ മോട്ടോര്‍സൈക്കിളിന്റെ പ്രതിമാസ വില്‍പ്പന 103 ശതമാനത്തിലധികം മെച്ചപ്പെട്ടു.

കരുത്ത് കാട്ടി റോയല്‍ എന്‍ഫീല്‍ഡ്; 200 മുതല്‍ 500 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

മൊത്തത്തിലുള്ള കണക്കുകളിലേക്ക് നോക്കുമ്പോള്‍, 200 സിസി മുതല്‍ 500 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റിന്റെ വാര്‍ഷിക വില്‍പ്പന കണക്കുകള്‍ ഗണ്യമായി കുറഞ്ഞു. എന്നിരുന്നാലും, പ്രതിമാസ വില്‍പ്പന കണക്കുകള്‍ നല്ല വളര്‍ച്ചയാണ് കാണിക്കുന്നതെന്ന് വേണം പറയാന്‍.

Source: Rushlane

More from DriveSpark

Article Published On: Tuesday, April 26, 2022, 17:26 [IST]
English summary
Find here 200cc to 500cc best selling motorcycles in march 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X