പിടികൊടുക്കാതെ Ola ഇലക്ട്രിക്; 2022 ഏപ്രില്‍ മാസത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന ഇങ്ങനെ

അടിക്കടി ഉണ്ടാക്കുന്ന ഇന്ധനവില വര്‍ധനവ്, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍പ്പനയില്‍ ഗണ്യമായ കുതിച്ചുചാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് വേണം പറയാന്‍. സമീപകാലത്ത് ഒന്നിലധികം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ചതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നെങ്കിലും, ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പന ഉയരുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

പിടികൊടുക്കാതെ Ola ഇലക്ട്രിക്; 2022 ഏപ്രില്‍ മാസത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന ഇങ്ങനെ

വിവിധ ബ്രാന്‍ഡുകള്‍ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ കാര്യത്തില്‍ തുടര്‍ച്ചയായ വിപുലീകരണം നടത്തുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് നേരത്തെ ഉണ്ടായിരുന്ന പ്രശ്‌നം അവസാനിക്കുകയും, ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്നതില്‍ നിന്ന് വിമുഖത കാണിക്കാത്തതിന്റെ ഒരു പ്രധാന ഘടകമായി മാറുകയും ചെയ്യുന്നു.

പിടികൊടുക്കാതെ Ola ഇലക്ട്രിക്; 2022 ഏപ്രില്‍ മാസത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന ഇങ്ങനെ

2022 ഏപ്രില്‍ മാസത്തില്‍ ഓല, ഏഥര്‍, ഐക്യൂബ്, ബജാജ് തുടങ്ങിയ ജനപ്രിയ സ്‌കൂട്ടറുകളുടെ മൊത്തം വില്‍പ്പന 19,143 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 1,881 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ 917.70 ശതമാനമാണ് വാര്‍ഷിക (YoY) വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് വേണം പറയാന്‍. 2022 മാര്‍ച്ചില്‍ വിറ്റ 14,523 യൂണിറ്റുകളെ അപേക്ഷിച്ച് പ്രതിമാസ (MoM) വളര്‍ച്ച 31.81 ശതമാനമാണ്.

പിടികൊടുക്കാതെ Ola ഇലക്ട്രിക്; 2022 ഏപ്രില്‍ മാസത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന ഇങ്ങനെ

ഈ നാല് മോഡലുകളില്‍, വില്‍പ്പനയുടെ കാര്യത്തില്‍ ഓല S1 പ്രോ നിലവില്‍ കാര്യമായ മാര്‍ജിനില്‍ മുന്നിലാണ്. ഏപ്രിലില്‍ 12,698 യൂണിറ്റായിരുന്നു വില്‍പ്പന. വില്‍പ്പനയിലെ ശതമാനം വിഹിതം 66.33 ശതമാനവും ആണ്. 2022 മാര്‍ച്ചില്‍ വിറ്റ 9,127 യൂണിറ്റുകളെ അപേക്ഷിച്ച് MoM വളര്‍ച്ച 39.13 ശതമാനം ഉയരുകയും ചെയ്തു.

പിടികൊടുക്കാതെ Ola ഇലക്ട്രിക്; 2022 ഏപ്രില്‍ മാസത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന ഇങ്ങനെ

അതേസമയം രണ്ടാം സ്ഥാനത്തുള്ള ഏഥര്‍, ഏപ്രിലില്‍ 3,779 യൂണിറ്റായിരുന്നു വില്‍പ്പന. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വിറ്റ 1,064 യൂണിറ്റുകളെ അപേക്ഷിച്ച് 255.17 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. വില്‍പ്പനയിലെ വിഹിതം 19.74 ശതമാനം ആണ്. 2022 മാര്‍ച്ചില്‍ വിറ്റ 2,591 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഥറിന്റെ പ്രതിമാസ വളര്‍ച്ച 45.85 ശതമാനം ആണ്.

പിടികൊടുക്കാതെ Ola ഇലക്ട്രിക്; 2022 ഏപ്രില്‍ മാസത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന ഇങ്ങനെ

മൂന്നാം സ്ഥാനത്തുള്ള ടിവിഎസ് ഐക്യുബ് ഏപ്രില്‍ മാസത്തില്‍ 1,420 യൂണിറ്റുകളുടെ വില്‍പ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വിറ്റ 307 യൂണിറ്റുകളെ അപേക്ഷിച്ച് 362.54 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. വില്‍പ്പനയിലെ വിഹിതം 7.42 ശതമാനം ആണ്. 2022 മാര്‍ച്ചില്‍ വിറ്റ 1,799 യൂണിറ്റുകളെ അപേക്ഷിച്ച് മോഡലിന്റെ പ്രതിമാസ വളര്‍ച്ച 21.07 ശതമാനം കുറയുകയും ചെയ്തു.

പിടികൊടുക്കാതെ Ola ഇലക്ട്രിക്; 2022 ഏപ്രില്‍ മാസത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന ഇങ്ങനെ

2022 ഏപ്രിലില്‍ 1,246 യൂണിറ്റായിരുന്നു ബജാജ് ചേതക് വില്‍പ്പന. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വിറ്റ 510 യൂണിറ്റുകളെ അപേക്ഷിച്ച് 144.31 ശതമാനം വളര്‍ച്ചയാണ് വാര്‍ഷിക വില്‍പ്പനയില്‍ ഉണ്ടായത്. വില്‍പ്പനയിലെ വിഹിതം 6.51 ശതമാനം ആണ്. 2022 മാര്‍ച്ചില്‍ വിറ്റ 1,006 യൂണിറ്റുകളെ അപേക്ഷിച്ച് ചേതക്കിന്റെ പ്രതിമാസ വില്‍പ്പന 23.86 ശതമാനം വര്‍ദ്ധിക്കുകയും ചെയ്തു.

പിടികൊടുക്കാതെ Ola ഇലക്ട്രിക്; 2022 ഏപ്രില്‍ മാസത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന ഇങ്ങനെ

രണ്ട് ജനപ്രീയ ബ്രാന്‍ഡുകളില്‍ നിന്നുള്ള ചേതക്കും, ഐക്യുബും തമ്മിലുള്ള മത്സരം യഥാക്രമം 744 യൂണിറ്റും 991 യൂണിറ്റുമായി പ്രതിമാസ ശരാശരിയില്‍ തുടരുന്നു.

പിടികൊടുക്കാതെ Ola ഇലക്ട്രിക്; 2022 ഏപ്രില്‍ മാസത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന ഇങ്ങനെ

കഴിഞ്ഞ 12 മാസത്തിനിടെ ചേതക്കിന്റെയും ഐക്യുബിന്റെയും മൊത്തം വില്‍പ്പന യഥാക്രമം 8,923 യൂണിറ്റുകളും 11,886 യൂണിറ്റുകളുമാണ്. രണ്ട് സ്‌കൂട്ടറുകള്‍ക്കും അവയുടെ റേഞ്ച്, ടോപ്പ് സ്പീഡ്, ചാര്‍ജിംഗ് സമയം, വാറന്റി മുതലായവയുടെ കാര്യത്തില്‍ വളരെ കുറച്ച് സാമ്യങ്ങളുണ്ടെന്ന് വേണം പറയാന്‍.

പിടികൊടുക്കാതെ Ola ഇലക്ട്രിക്; 2022 ഏപ്രില്‍ മാസത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന ഇങ്ങനെ

2021 നവംബര്‍ മുതല്‍ 2022 ഏപ്രില്‍ വരെ തുടര്‍ച്ചയായി ആറ് മാസമായി ഐക്യുബ് ചേതക്കിനെക്കാള്‍ മുന്നിലാണെന്ന് വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തുന്നു. ചേതക്കിനെ അപേക്ഷിച്ച്, ഐക്യുബിന്റെ താരതമ്യേന താങ്ങാനാവുന്ന വില അതിന്റെ ഉയര്‍ന്ന വില്‍പ്പന സംഖ്യ വിശദീകരിക്കുന്ന ഒരു ഘടകമാകുന്നുവെന്ന് വേണം പറയാന്‍.

പിടികൊടുക്കാതെ Ola ഇലക്ട്രിക്; 2022 ഏപ്രില്‍ മാസത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന ഇങ്ങനെ

വാഹന ഘടകങ്ങളുടെ ആഗോള ദൗര്‍ലഭ്യം കാരണം ബജാജ് നേരിടുന്ന ഉല്‍പ്പാദന പരിമിതികളും ഇതിന് കാരണമായിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ 2,238 യൂണിറ്റുകള്‍ വിറ്റഴിച്ചതാണ് ഐക്യുബിന്റെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന.

പിടികൊടുക്കാതെ Ola ഇലക്ട്രിക്; 2022 ഏപ്രില്‍ മാസത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന ഇങ്ങനെ

ജനുവരിയില്‍ 1,268 യൂണിറ്റുകളായിരുന്നു ചേതക്കിന്റെ ഏറ്റവും മികച്ച വില്‍പ്പന. ഐക്യുബിന് ആക്കം നിലനിര്‍ത്താന്‍ കഴിയുമെങ്കില്‍, CY2022-ല്‍ ചേതക്കിനേക്കാളും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്താനും സാധിക്കും.

പിടികൊടുക്കാതെ Ola ഇലക്ട്രിക്; 2022 ഏപ്രില്‍ മാസത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന ഇങ്ങനെ

കഴിഞ്ഞ വര്‍ഷവും വാര്‍ഷിക വില്‍പ്പനയില്‍ ചേതക്കിനെക്കാള്‍ മുന്നിലായിരുന്നു ഐക്യുബ്. അടുത്തിടെ ടിവിഎസ് കൂടുതല്‍ ശ്രേണിയും ഫീച്ചറുകളും ഉള്ള അപ്‌ഡേറ്റ് ചെയ്ത ഐക്യുബ് വില്‍പ്പനയ്ക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്.

പിടികൊടുക്കാതെ Ola ഇലക്ട്രിക്; 2022 ഏപ്രില്‍ മാസത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന ഇങ്ങനെ

ഇത് ഇലക്ട്രിക് സ്‌കൂട്ടറിനെ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ബജാജ് ഈ വര്‍ഷാവസാനം അപ്ഡേറ്റ് ചെയ്ത ചേതക് പുറത്തിറക്കാനുള്ള ശ്രമത്തിലാണ്.

More from DriveSpark

Article Published On: Monday, May 30, 2022, 10:01 [IST]
English summary
Find here 2022 april electric scooter sales report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X