350 സിസി വിഭാഗത്തിലെ കരുത്തരായി Royal Enfield; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

ഇരുചക്ര വാഹന വിഭാഗത്തില്‍ കമ്മ്യൂട്ടര്‍ ശ്രേണി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന വിഭാഗമാണ് 350 സിസി മോട്ടോര്‍സൈക്കിളുകളുടേത്. റോയല്‍ എന്‍ഫീല്‍ഡ് കൈയ്യടക്കിവെച്ചിരിക്കുന്ന വിഭാഗത്തിലേക്ക് വിവിധ ബ്രാന്‍ഡുകളില്‍ നിന്നായി നിരവധി മോഡലുകള്‍ വില്‍പ്പനയ്ക്ക് എത്തുകയും ചെയ്യുന്നുണ്ട്.

350 സിസി വിഭാഗത്തിലെ കരുത്തരായി Royal Enfield; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

നിരവധി മോഡലുകള്‍ വന്നെങ്കിലും കാലങ്ങളായി റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ തന്നെയാണ് ഈ വിഭാഗത്തില്‍ ആധിപത്യം തുടര്‍ന്നുകൊണ്ട് പോകുന്നത്. ഇപ്പോഴിതാ 350 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്.

350 സിസി വിഭാഗത്തിലെ കരുത്തരായി Royal Enfield; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

51,827 യൂണിറ്റ് വില്‍പ്പനയോടെ 8.77 ശതമാനത്തിന്റെ നേരിയ നേട്ടമാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 47,650 യൂണിറ്റായിരുന്നു വില്‍പ്പന. ബുള്ളറ്റിനും മീറ്റിയോറിന്റെയും വില്‍പ്പന പോയ മാസത്തില്‍ നെഗറ്റീവ് വളര്‍ച്ചയാണ് കാണിക്കുന്നത്.

No Domestic 350cc Apr-22 Apr-21 Growth (%)
1 Classic 350 32,575 23,298 39.82
2 Bullet 350 7,513 9,908 -24.17
3 Meteor 350 4,617 7,844 -41.14
4 Electra 350 3,918 3,631 7.90
5 CB 350 3,204 2,969 7.92
No Exports 350cc Apr-21 Apr-21 Growth (%)
1 CB 350 2,221 840 164.40
2 Classic 350 1,797 724 148.20
3 Meteor 350 1,138 1,143 -0.44
4 Bullet 350 7 0 -
5 Electra 350 0 13 -100.00
350 സിസി വിഭാഗത്തിലെ കരുത്തരായി Royal Enfield; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

പ്രതിമാസ വില്‍പ്പന 6.50 ശതമാനം കുറഞ്ഞതായും കണക്കുകള്‍ കാണിക്കുന്നു. 2022 മാര്‍ച്ചിലെ വില്‍പ്പന 55,432 യൂണിറ്റായി ഉയര്‍ന്നു. പ്രതിമാസ വില്‍പ്പനയില്‍ എല്ലാ മോട്ടോര്‍സൈക്കിളുകള്‍ക്കും ഏപ്രിലില്‍ നെഗറ്റീവ് വളര്‍ച്ചയാണ് കാണിക്കുന്നത്. കയറ്റുമതി വളര്‍ച്ച 89.82 ശതമാനം ആണ്, ഏപ്രിലില്‍ മൊത്തം 5,163 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 2,720 യൂണിറ്റായിരുന്നു കയറ്റുമതി. 2022 മാര്‍ച്ചില്‍ കയറ്റുമതി ചെയ്ത 4,077 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസ വളര്‍ച്ച 26.64 ശതമാനം ആണ്.

350 സിസി വിഭാഗത്തിലെ കരുത്തരായി Royal Enfield; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

62.85 ശതമാനം മാര്‍ക്കറ്റ് ഷെയറുമായി, ക്ലാസിക് 350 ഈ വിഭാഗത്തില്‍ ആധിപത്യം തുടരുന്നു. ഏപ്രിലില്‍ വില്‍പ്പന 32,575 യൂണിറ്റായിരുന്നു, ഇത് 39.82 ശതമാനം നേട്ടമുണ്ടാക്കി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 23,298 യൂണിറ്റായിരുന്നു വില്‍പ്പന. മാര്‍ച്ചില്‍ വിറ്റ 32,694 യൂണിറ്റുകളെ അപേക്ഷിച്ച് ക്ലാസിക്കിന്റെ പ്രതിമാസ വളര്‍ച്ച -0.36 ശതമാനമായി കുറഞ്ഞു.

350 സിസി വിഭാഗത്തിലെ കരുത്തരായി Royal Enfield; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

റോയല്‍ എന്‍ഫീല്‍ഡ് അടുത്തിടെ ക്ലാസിക് 350-ന്റെ വില 1,846 രൂപ മുതല്‍ 2,846 രൂപ വരെ വര്‍ദ്ധിപ്പിച്ചിരുന്നു. പുതിയ വില വര്‍ധനവോടെ പ്രാരംഭ പതിപ്പിന് ഇപ്പോള്‍ 1.90 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 2.20 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. വില വര്‍ധിപ്പിച്ചു എന്നതൊഴിച്ചാല്‍ മോട്ടോര്‍സൈക്കിളില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല.

350 സിസി വിഭാഗത്തിലെ കരുത്തരായി Royal Enfield; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

ഏപ്രിലില്‍ 7,513 യൂണിറ്റ് വില്‍പ്പനയുമായി ബുള്ളറ്റ് 350 ആണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വിറ്റ 9,908 യൂണിറ്റുകളെ അപേക്ഷിച്ച് 24.17 ശതമാനം വളര്‍ച്ചാനിരക്ക് കുറഞ്ഞുവെന്നാണ് കമ്പനി പറയുന്നത്. വിപണി വിഹിതം 14.50 ശതമാനം ആണ്. മാര്‍ച്ചില്‍ വിറ്റ 8,283 യൂണിറ്റുകളെ അപേക്ഷിച്ച് പ്രതിമാസ വളര്‍ച്ച -9.30 ശതമാനം കുറയുകയും ചെയ്തു.

350 സിസി വിഭാഗത്തിലെ കരുത്തരായി Royal Enfield; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

ഈ വര്‍ഷാവസാനം ബുള്ളറ്റ് 350-യുടെ പുതുതലമുറ മോഡല്‍ പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി. ഇതിന് പുതുക്കിയ സ്‌റ്റൈലിംഗ്, പുതിയ പ്ലാറ്റ്ഫോമും എഞ്ചിനും കൂടാതെ ചില പുതിയ സവിശേഷതകളും ഉണ്ടായിരിക്കുമെന്നാണ് പറയുന്നത്.

350 സിസി വിഭാഗത്തിലെ കരുത്തരായി Royal Enfield; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

ഏപ്രിലില്‍ 4,617 യൂണിറ്റ് വില്‍പ്പനയുമായി മീറ്റിയര്‍ 350 ആണ് പട്ടികയില്‍ അടുത്തത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വിറ്റ 7,844 യൂണിറ്റുകളെ അപേക്ഷിച്ച് 41.14 ശതമാനം വളര്‍ച്ചാനിരക്ക് കുറഞ്ഞുവെന്ന് വേണം പറയാന്‍. വിപണി വിഹിതം 8.91 ശതമാനമാണ്. മാര്‍ച്ചില്‍ വിറ്റ 6,589 യൂണിറ്റുകളെ അപേക്ഷിച്ച് പ്രതിമാസ വില്‍പ്പന 29.93 ശതമാനം കുറഞ്ഞു.

350 സിസി വിഭാഗത്തിലെ കരുത്തരായി Royal Enfield; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

ഗ്രീന്‍, ബ്ലൂ, റെഡ് എന്നീ മൂന്ന് പുതിയ കളര്‍ ഓപ്ഷനുകള്‍ ഉപയോഗിച്ച് മീറ്റിയോര്‍ അടുത്തിടെ നിര്‍മാതാക്കള്‍ അപ്‌ഡേറ്റ് ചെയ്തിരുന്നു. ട്രിപ്പര്‍ നാവിഗേഷന്‍ ഒരു ഓപ്ഷണല്‍ ഫീച്ചറായി മാറിയതിനാല്‍ വിലയില്‍ 5,000 രൂപ കുറച്ചതാണ് മറ്റൊരു അപ്‌ഡേറ്റ്.

350 സിസി വിഭാഗത്തിലെ കരുത്തരായി Royal Enfield; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

ഏപ്രിലില്‍ 3,918 യൂണിറ്റുകള്‍ വിറ്റഴിച്ച ഇലക്ട്ര 350 ആണ് നാലാമത്തേത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വിറ്റ 3,631 യൂണിറ്റുകളെ അപേക്ഷിച്ച് 7.90 ശതമാനമാണ് വളര്‍ച്ച. വിപണി വിഹിതം 7.56 ശതമാനമാണ്. മാര്‍ച്ചില്‍ വിറ്റ 4,460 യൂണിറ്റുകളെ അപേക്ഷിച്ച് പ്രതിമാസ വില്‍പ്പന 12.15 ശതമാനം കുറയുകയും ചെയ്തു.

350 സിസി വിഭാഗത്തിലെ കരുത്തരായി Royal Enfield; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

ഏപ്രിലില്‍ 3,204 യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട CB350 അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വിറ്റ 2,969 യൂണിറ്റുകളെ അപേക്ഷിച്ച് 7.92 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. വിപണി വിഹിതം 6.18 ശതമാനമാണ്. മാര്‍ച്ചില്‍ വിറ്റ 3,406 യൂണിറ്റുകളെ അപേക്ഷിച്ച് പ്രതിമാസ വില്‍പ്പന 5.93 ശതമാനം കുറയുകയും ചെയ്തു.

350 സിസി വിഭാഗത്തിലെ കരുത്തരായി Royal Enfield; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

കയറ്റുമതി കണക്കുകള്‍ പരിശോധിച്ചാല്‍, CB350 ഏപ്രിലില്‍ 164.40 ശതമാനത്തോളം നേട്ടമുണ്ടാക്കി. കയറ്റുമതി വിപണിയിലെ വിഹിതം 43.02 ശതമാനമാണ്. 2022 ഏപ്രിലില്‍ മൊത്തം 2,221 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു, കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇത് 840 യൂണിറ്റായിരുന്നു. മാര്‍ച്ചില്‍ കയറ്റുമതി ചെയ്ത 450 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസ വില്‍പ്പന 393.56 ശതമാനമാണ്.

350 സിസി വിഭാഗത്തിലെ കരുത്തരായി Royal Enfield; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

ഏപ്രിലില്‍ 1,797 യൂണിറ്റ് കയറ്റുമതിയുമായി ക്ലാസിക് 350 രണ്ടാമതാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കയറ്റുമതി ചെയ്ത 724 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ 148.20 ശതമാനം ആണ് വാര്‍ഷിക വളര്‍ച്ച. വിപണി വിഹിതം 34.81 ശതമാനമാണ്. മാര്‍ച്ചില്‍ കയറ്റുമതി ചെയ്ത 2,581 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസ വളര്‍ച്ച 30.38 ശതമാനം കുറഞ്ഞു.

350 സിസി വിഭാഗത്തിലെ കരുത്തരായി Royal Enfield; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

ഏപ്രിലില്‍ 1,138 യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത മീറ്റിയോറാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കയറ്റുമതി ചെയ്ത 1,143 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍, വാര്‍ഷിക വളര്‍ച്ച 0.44 ശതമാനത്തോളം കുറഞ്ഞു. വിപണി വിഹിതം 22.04 ശതമാനമാണ്.

350 സിസി വിഭാഗത്തിലെ കരുത്തരായി Royal Enfield; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

മാര്‍ച്ചില്‍ കയറ്റുമതി ചെയ്ത 1,046 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസ വളര്‍ച്ച 8.80 ശതമാനം ആണ്. ഏപ്രിലില്‍ 7 യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത ബുള്ളറ്റാണ് പട്ടികയില്‍ നാലാമത്. ഇലക്ട്ര 350-ന് ഈ മാസം കയറ്റുമതി പൂജ്യം യൂണിറ്റായിരുന്നു.

More from DriveSpark

Article Published On: Friday, May 20, 2022, 11:04 [IST]
English summary
Find here 350cc motorcycle sales in april 2022 read to find more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X