Yamaha-യുടെ തുറുപ്പ് ചീട്ടാകാന്‍ 2022 FZS-Fi; അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷതകള്‍ ഇതൊക്കെ

ഒന്നിലധികം പുതിയ ലോഞ്ചുകളുമായി, യമഹ മോട്ടോര്‍ സമീപ മാസങ്ങളില്‍ രാജ്യത്ത് മികച്ച മുന്നേറ്റം നടത്തികൊണ്ടിരിക്കുകയാണ്. 2021 സെപ്റ്റംബറില്‍ പുറത്തിറക്കിയ എയ്‌റോക്‌സ് 155 സ്‌കൂട്ടറില്‍ നിന്നായിരുന്നു ഇതിന്റെയെല്ലാം ആരംഭം. അതേ ദിവസം തന്നെ, നാലാം തലമുറ യമഹ R15 V4, YZF-R14M എന്നിവയും കമ്പനി പുറത്തിറക്കി.

Yamaha-യുടെ തുറുപ്പ് ചീട്ടാകാന്‍ 2022 FZS-Fi; അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷതകള്‍ ഇതൊക്കെ

പുതിയ തലമുറ R15 ലഭിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. മുമ്പത്തെ എതിരാളിയെ അപേക്ഷിച്ച് നിരവധി ഫീച്ചര്‍ അപ്ഡേറ്റുകളോടെയാണ് ഈ മോഡല്‍ ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്. ഇപ്പോഴിതാ പുതുവര്‍ഷത്തില്‍ 2022 FZS-Fi ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

Yamaha-യുടെ തുറുപ്പ് ചീട്ടാകാന്‍ 2022 FZS-Fi; അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷതകള്‍ ഇതൊക്കെ

കഴിഞ്ഞ വര്‍ഷം, യമഹ FZ-Fi, FZS-Fi എന്നിവ കുറഞ്ഞ ഭാരവും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്ഓഫും ചേര്‍ത്താണ് പുറത്തിറക്കിയത്. എന്നാല്‍ 2022-ല്‍, നിലവിലുള്ള തലമുറയുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി നേക്കഡ് മോട്ടോര്‍സൈക്കിളുകള്‍ക്ക് ചെറിയ അപ്ഡേറ്റുകളും നിര്‍മാതാക്കള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2022 FZS-Fi അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

Yamaha-യുടെ തുറുപ്പ് ചീട്ടാകാന്‍ 2022 FZS-Fi; അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷതകള്‍ ഇതൊക്കെ

പെര്‍ഫോമെന്‍സ്

2022 യമഹ FZS-Fi വിപണിയില്‍ എത്തുന്നത് 149 സിസി സിംഗിള്‍-സിലിണ്ടര്‍ ടു-വാല്‍വ് എയര്‍-കൂള്‍ഡ് ഫ്യൂവല്‍-ഇഞ്ചക്റ്റഡ് എഞ്ചിന്‍ കരുത്തോടെയാണ്. ഇത് 7,250 rpm-ല്‍ 12.2 bhp പരമാവധി പവര്‍ ഔട്ട്പുട്ടും 5,500 rpm-ല്‍ 13.3 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും.

Yamaha-യുടെ തുറുപ്പ് ചീട്ടാകാന്‍ 2022 FZS-Fi; അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷതകള്‍ ഇതൊക്കെ

മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും നടപ്പിലാക്കാത്തതിനാല്‍ ഗിയര്‍ബോക്‌സ് അഞ്ച് സ്പീഡ് യൂണിറ്റുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. മുന്‍വശത്ത് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സസ്പെന്‍ഷനും സിംഗിള്‍-ചാനല്‍ എബിഎസ് സംവിധാനത്തോടെ എത്തുന്ന മോട്ടോര്‍സൈക്കിളിന്റെ രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കും കമ്പനി സജ്ജീകരിച്ചിട്ടുണ്ട്.

Yamaha-യുടെ തുറുപ്പ് ചീട്ടാകാന്‍ 2022 FZS-Fi; അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷതകള്‍ ഇതൊക്കെ

ഫീച്ചറുകള്‍

എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, മുന്നിലും പിന്നിലും നിറമുള്ള വീലുകള്‍, ഡ്യുവല്‍-ടോണ്‍ സീറ്റ് സജ്ജീകരണം, വ്യത്യസ്ത ബോഡി ഗ്രാഫിക്‌സ് തുടങ്ങിയ സവിശേഷതകളോടെയാണ് ജാപ്പനീസ് നിര്‍മാതാവ് 2022-ല്‍ FZS-Fi Dlx വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്.

Yamaha-യുടെ തുറുപ്പ് ചീട്ടാകാന്‍ 2022 FZS-Fi; അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷതകള്‍ ഇതൊക്കെ

ഫീച്ചറുകളുടെ പട്ടികയില്‍ മള്‍ട്ടി-ഫംഗ്ഷന്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, എഞ്ചിന്‍ ഗാര്‍ഡ് തുടങ്ങിയവയും ഇടംപിടിക്കുന്നുണ്ട്.

Yamaha-യുടെ തുറുപ്പ് ചീട്ടാകാന്‍ 2022 FZS-Fi; അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷതകള്‍ ഇതൊക്കെ

ലഭ്യത

ഈ മാസം രണ്ടാം വാരം മുതല്‍ രാജ്യത്ത് നിലവിലുള്ള യമഹയുടെ എല്ലാ അംഗീകൃത ഡീലര്‍ഷിപ്പുകളിലും പുതിയ FZS-Fi സീരീസ് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Yamaha-യുടെ തുറുപ്പ് ചീട്ടാകാന്‍ 2022 FZS-Fi; അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷതകള്‍ ഇതൊക്കെ

ഇന്ത്യയില്‍ ജാപ്പനീസ് ബ്രാന്‍ഡിന്റെ വഴിത്തിരിവായി യമഹ FZ ശ്രേണി മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിക്കുന്നത് 2008-ലാണ് രാജ്യത്ത് ആദ്യമായി അവതരിപ്പിച്ചത്. കൂടാതെ, യമഹ FZ ശ്രേണിയിലുള്ള മോട്ടോര്‍സൈക്കിളുകള്‍ വിപ്ലവം സൃഷ്ടിച്ചതിന്റെ ക്രെഡിറ്റ് കൂടി ഈ മോഡലിനാണെന്ന് വേണം പറയാന്‍.

Yamaha-യുടെ തുറുപ്പ് ചീട്ടാകാന്‍ 2022 FZS-Fi; അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷതകള്‍ ഇതൊക്കെ

വില

2022 യമഹ FZS-Fi-യുടെ വില പരിശോധിച്ചാല്‍, സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 1,15,900 രൂപയാണ് വില. അതേസമയം Dlx വേരിയന്റിന് 1,18,900 രൂപയോളം വില ഉയരും. രണ്ട് വിലകളും എക്‌സ്‌ഷോറൂം വിലകളാണ്.

Yamaha-യുടെ തുറുപ്പ് ചീട്ടാകാന്‍ 2022 FZS-Fi; അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷതകള്‍ ഇതൊക്കെ

നിലവില്‍ വിപണിയില്‍ ഉള്ള 2021 സാധാരണ FZ FI വേരിയന്റിന് 1.10 ലക്ഷം (എക്‌സ്‌ഷോറൂം) രൂപയാണ് വില വരുന്നത്. FZ സീരീസ് 150 സിസി സ്‌പേസില്‍ സ്‌പോര്‍ട്ടി ലുക്ക് കമ്മ്യൂട്ടര്‍ പ്രതീക്ഷിക്കുന്ന എന്‍ട്രി ലെവല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

Yamaha-യുടെ തുറുപ്പ് ചീട്ടാകാന്‍ 2022 FZS-Fi; അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷതകള്‍ ഇതൊക്കെ

നിറങ്ങള്‍

2022 യമഹ FZS-Fi-യുടെ പുതിയ Dlx വേരിയന്റ് മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് ഡീപ് റെഡ്, സോളിഡ് ഗ്രേ എന്നിങ്ങനെ ആകെ മൂന്ന് കളര്‍ സ്‌കീമുകളില്‍ വാഗ്ദാനം ചെയ്യുന്നു. ഡ്യുവല്‍-ടോണ്‍ സീറ്റ് മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് ഡീപ് റെഡ് പെയിന്റ് സ്‌കീമുകളില്‍ മാത്രമേ ലഭ്യമാകൂ, എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് മാറ്റ് റെഡ്, മാറ്റ് ബ്ലൂ നിറങ്ങളില്‍ ലഭിക്കും.

Yamaha-യുടെ തുറുപ്പ് ചീട്ടാകാന്‍ 2022 FZS-Fi; അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷതകള്‍ ഇതൊക്കെ

ഏറ്റവും പുതിയ അപ്ഡേറ്റിനൊപ്പം, മോട്ടോര്‍സൈക്കിളിനെ സമകാലികമാക്കുന്നതിന് ആവശ്യമായ സവിശേഷതകളും യമഹ ചേര്‍ത്തിട്ടുണ്ട്. പുതിയ നവീകരണങ്ങളോടെ ഷോറൂമിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ എത്തിക്കാന്‍ ഇത് സഹായിക്കുമെന്നാണ് യമഹ പ്രതീക്ഷിക്കുന്നത്.

Yamaha-യുടെ തുറുപ്പ് ചീട്ടാകാന്‍ 2022 FZS-Fi; അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷതകള്‍ ഇതൊക്കെ

R15, MT15 നെയിംപ്ലേറ്റുകള്‍ പോലെ, ആഭ്യന്തര വിപണിയില്‍ യമഹയ്ക്ക് FZ സീരീസ് ജനപ്രിയ മോഡലുകളിലൊന്നായി ഉണ്ട്, ഇതിന് കുറച്ച് കാലം മുമ്പ് വലിയ നവീകരണം ലഭിച്ചു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്ഓഫ് ഫംഗ്ഷനും ചേര്‍ത്തപ്പോള്‍ രണ്ട് കിലോഗ്രാം ഭാരം കുറച്ചുകൊണ്ട് 2021 യമഹ FZ FI, FZ-S FI എന്നിവ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വിപണിയില്‍ എത്തിയത്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Find here some top highlights of 2022 yamaha fzs fi
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X