TVS Jupiter ZX വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി കഴിഞ്ഞ ദിവസമാണ് പുതിയ ജൂപ്പിറ്ററിന് ZX-എന്നൊരു പുതിയ വേരിയന്റ് സമ്മാനിച്ചത്. നിലവില്‍ ഇത് മോഡല്‍ നിരയില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന വേരിയന്റാണിത്.

TVS Jupiter ZX വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഈ പുതിയ വേരിയന്റ് മുന്‍ പതിപ്പുകളേക്കാള്‍ കൂടുതല്‍ പുതിയ സവിശേഷതകള്‍ പായ്ക്ക് ചെയ്യുന്നു. ബ്രാന്‍ഡിനെ സംബന്ധിച്ചിടത്തോളം ഇത് ആവശ്യമാണെന്ന് പറയുന്നതാകും ശരി.

TVS Jupiter ZX വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

നിലവില്‍ ടിവിഎസിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ് ജൂപ്പിറ്റര്‍. അതുകൊണ്ട് തന്നെ പുതിയ അപ്‌ഡേറ്റുകള്‍ മോഡലുകളിലേക്ക് കൊണ്ടുവരുന്ന ഒരുപരിധി വരെ വില്‍പ്പന ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

TVS Jupiter ZX വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ജൂപ്പിറ്റര്‍ ZX വേരിയന്റിന്റെ പ്രധാന ഹൈലൈറ്റ് സ്മാര്‍ട്ട്എക്‌സണക്റ്റ് എന്ന സാങ്കേതികവിദ്യയാണ്. ഈ 110 സിസി ഓഫര്‍ വോയ്സ് അസിസ്റ്റ് ഫീച്ചറോടെയും ഇനി ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

TVS Jupiter ZX വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കിയ ടിവിഎസ് സ്മാര്‍ട്ട്എക്‌സണക്റ്റ് പ്ലാറ്റ്ഫോം ആന്‍ഡ്രോയിഡിലും iOS-ലും ടിവിഎസ് കണക്ട് ആപ്പ് വഴിയും പ്രവര്‍ത്തിപ്പിക്കാം.

TVS Jupiter ZX വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ ടോപ്പ് വേരിയന്റിന്റെ ആദ്യ യൂണിറ്റുകള്‍ ഇതിനോടകം തന്നെ ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങിയിട്ടുണ്ട്. ഈ സ്‌കൂട്ടറിന്റെ മികച്ച അഞ്ച് ഹൈലൈറ്റുകളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

TVS Jupiter ZX വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

പുതിയ സവിശേഷതകള്‍

കമ്പനിയുടെ സ്മാര്‍ട്ട്എക്‌സണക്റ്റ് ബ്ലൂടൂത്ത് മൊഡ്യൂളില്‍ നിന്നും വോയ്സ് അസിസ്റ്റ് ഫീച്ചറില്‍ നിന്നും പുതിയ ജൂപ്പിറ്റര്‍ ZX വേരിയന്റ് പ്രയോജനം നേടുന്നു.

TVS Jupiter ZX വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ കോള്‍/എസ്എംഎസ് അലേര്‍ട്ടുകള്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ കാണിക്കുന്നു.

TVS Jupiter ZX വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ബ്ലൂടൂത്ത് ഹെഡ്ഫോണുകള്‍/ഹെല്‍മെറ്റുകള്‍ വഴി കമാന്‍ഡുകള്‍ നല്‍കാന്‍ വോയ്സ് അസിസ്റ്റ് ഫീച്ചര്‍ ഉപയോഗിക്കാം. എല്‍ഇഡി ഹെഡ്‌ലാമ്പ്, മൊബൈല്‍ ചാര്‍ജറുള്ള രണ്ട് ലിറ്റര്‍ ഗ്ലോവ്ബോക്സ്, സീറ്റിനടിയില്‍ 21 ലിറ്റര്‍ സ്റ്റോറേജ്, മുന്‍വശത്ത് ഡിസ്‌ക് ബ്രേക്ക് എന്നിവയാണ് മറ്റ് സവിശേഷതകള്‍.

TVS Jupiter ZX വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

സ്‌റ്റൈലിംഗ് നവീകരണം

ഡിസൈന്‍ നിലവിലുള്ള പതിപ്പുകള്‍ക്ക് സമാനമാണെന്ന് വേണം പറയാന്‍. എന്നിരുന്നാലും, ZX പതിപ്പിന് സില്‍വര്‍ ഓക്ക് നിറമുള്ള എക്സ്റ്റീരിയര്‍ പാനലുകള്‍ ലഭിക്കുന്നു, അത് മറ്റ് വേരിയന്റുകളില്‍ നിന്ന് വേര്‍തിരിക്കുന്നു.

TVS Jupiter ZX വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

കളര്‍ പാലറ്റും പരിഷ്‌ക്കരിച്ചിരിക്കുന്നു, കോപ്പര്‍ ബ്രോണ്‍സ്, മാറ്റ് ബ്ലാക്ക് പെയിന്റ് ഓപ്ഷനുകളില്‍ ജൂപ്പിറ്റര്‍ ZX ലഭ്യമാണ്. അവസാനമായി, യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ചേര്‍ത്തിട്ടുള്ള ഒരു പില്യണ്‍ ബാക്ക്റെസ്റ്റ് പിന്‍ഭാഗത്ത് സ്‌കൂട്ടറിന് ലഭിക്കുന്നു.

TVS Jupiter ZX വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഒരേ എഞ്ചിന്‍

മെക്കാനിക്കല്‍ സ്‌പെസിഫിക്കേഷനുകള്‍ മാറ്റമില്ലാതെ തുടരുന്നുവെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

TVS Jupiter ZX വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

നിലവില്‍ വിപണിയില്‍ ഉള്ള ജൂപ്പിറ്ററിന് കരുത്തേകുന്ന 110 സിസി സിംഗിള്‍-സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് ഈ പതിപ്പിനും കരുത്തേകുന്നത്. അത് 7.7 bhp കരുത്തും 8.8 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു.

TVS Jupiter ZX വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

മാറ്റമില്ലാത്ത ഹാര്‍ഡ്‌വെയര്‍

പുതിയ ജൂപ്പിറ്റര്‍ ZX-ലെ ഹാര്‍ഡ്‌വെയര്‍ ബാക്കിയുള്ള വേരിയന്റുകള്‍ക്ക് സമാനമാണ്. സസ്‌പെന്‍ഷനായി മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരൊറ്റ സ്പ്രിംഗും കൈകാര്യം ചെയ്യുന്നു.

TVS Jupiter ZX വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ZX പതിപ്പിലെ ബ്രേക്കിംഗ് സജ്ജീകരണത്തില്‍ മുന്‍വശത്ത് ഒരു ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഒരു ഡ്രം യൂണിറ്റും ഉള്‍പ്പെടുന്നു, അതേസമയം സുരക്ഷാ വലയില്‍ സംയോജിത ബ്രേക്കിംഗ് സിസ്റ്റം ഉള്‍പ്പെടുന്നു.

TVS Jupiter ZX വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

വില

പുതിയ ടിവിഎസ് ZX സ്മാര്‍ട്ട്എക്‌സണക്റ്റിന് 80,973 രൂപയാണ് വില എക്‌സ്‌ഷോറൂം വില. ഇത് അടിസ്ഥാന മോഡലിനേക്കാള്‍ 10,750 രൂപ കൂടുതലാണ്.

TVS Jupiter ZX വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

മൊത്തത്തില്‍, ഇപ്പോള്‍ ജൂപ്പിറ്ററിന്റെ 5 വകഭേദങ്ങളാണ് കമ്പനി ഓഫര്‍ ചെയ്യുന്നത്. പുതിയ ZX സ്മാര്‍ട്ട്എക്‌സണക്റ്റ് പതിപ്പ് എക്കാലത്തെയും വില കൂടിയ ജൂപ്പിറ്റര്‍ സ്‌കൂട്ടറാണ്.

More from DriveSpark

Article Published On: Friday, March 18, 2022, 17:22 [IST]
English summary
Find here some top highlights of tvs jupiter zx
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X