ഹോണ്ട ടൂവീലറുകള്‍ ഇനി ഒഴുകി വരും; ആലപ്പുഴയില്‍ 'ഒഴുകുന്ന ഷോറൂം'

ഉത്സവ സീസണില്‍ പരമാവധി ഉപഭോക്താക്കളോട് അടുക്കാനും വില്‍പ്പന മെച്ചപ്പെടുത്താനും കിണഞ്ഞു ശ്രമിക്കുകയാണ് വാഹന നിര്‍മാതാക്കള്‍. അതിനായി മികച്ച പരസ്യങ്ങളും ക്യാമ്പയിനുകളും ഒരുക്കുകയും വിലക്കിഴിവുകളടക്കം ആകര്‍ഷകമായ പല പദ്ധതികളും അവര്‍ ആസൂത്രണം ചെയ്യുന്നു.

ഹോണ്ട ടൂവീലറുകള്‍ ഇനി ഒഴുകി വരും; ആലപ്പുഴയില്‍ 'ഒഴുകുന്ന ഷോറൂം'

കേരളത്തിലെ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ അടുക്കാന്‍ ഭൂമിശാസ്ത്രപരമായ തടസ്സങ്ങള്‍ മറികടന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 'ഒഴുകുന്ന ഷോറൂം' ആരംഭിച്ചു. ഹോണ്ടയുടെ പുതിയ ഔട്ട്‌ഡോര്‍ കാമ്പെയ്‌നിന്റെ ഭാഗമായാണ് ഹൗസ് ബോട്ടില്‍ ഷോറൂം സജ്ജീകരിച്ചത്.

ഹോണ്ട ടൂവീലറുകള്‍ ഇനി ഒഴുകി വരും; ആലപ്പുഴയില്‍ 'ഒഴുകുന്ന ഷോറൂം'

ഈ പുതിയ സംരംഭത്തിലൂടെ ഐതിഹാസിക മോഡലായ ആക്ടിവയെ കേരളത്തിലെ വിദൂര പ്രദേശങ്ങളിലേക്ക് കൊണ്ടുപോകാനും വിപണിയെ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ അടുപ്പിക്കാനും ഹോണ്ട ലക്ഷ്യമിടുന്നു. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് സ്‌കൂട്ടര്‍ നല്‍കുന്ന ഈടും ലഭ്യതയും പ്രദര്‍ശിപ്പിക്കുന്നതിനാണ് ശ്രമം. ട്രൈബ്‌സ് കമ്മ്യൂണിക്കേഷനാണ് പുതിയ ക്യാമ്പയിന് പിന്നില്‍.

ഹോണ്ട ടൂവീലറുകള്‍ ഇനി ഒഴുകി വരും; ആലപ്പുഴയില്‍ 'ഒഴുകുന്ന ഷോറൂം'

കായലിലൂടെയുള്ള ഗതാഗത മാര്‍ഗങ്ങളെ പ്രതിധ്വനിപ്പിക്കുന്നതോടൊപ്പം കേരളത്തിനുള്ള ആദരവ് കൂടിയാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നത്. ഓണാഘോഷത്തിന് മുന്നോടിയായി അരൂക്കുറ്റിയില്‍ നിന്ന് ആരംഭിച്ച ഏഴ് ദിവസത്തെ യാത്രയില്‍ ഹോണ്ടയുടെ ഒഴുകുന്ന ഷോറൂം 15 -ലധികം സ്ഥലങ്ങള്‍ പിന്നിട്ടു. സംസ്ഥാനത്തിന്റെ സംസ്‌കാരവും പൈതൃകവും ആഘോഷിക്കുന്നതിനായി ആലപ്പുഴയുടെ മനോഹരമായ തീരത്ത് നങ്കൂരമിട്ടിരിക്കുകയാണിപ്പോള്‍.

ഹോണ്ട ടൂവീലറുകള്‍ ഇനി ഒഴുകി വരും; ആലപ്പുഴയില്‍ 'ഒഴുകുന്ന ഷോറൂം'

ബ്രാന്‍ഡിന്റെ കണക്ക് അനുസരിച്ച് കാമ്പെയ്ന്‍ വഴി 41 ശതമാനം ഓണ്‍ലൈന്‍ അന്വേഷണങ്ങള്‍ വര്‍ധിച്ചു. റീട്ടെയില്‍ സ്റ്റോറുകളില്‍ 24 ശതമാനവും ബ്രാന്‍ഡ് അനുബന്ധ അന്വേഷണങ്ങളില്‍ 33 ശതമാനവും വര്‍ധന രേഖപ്പെടുത്തി.

ഹോണ്ട ടൂവീലറുകള്‍ ഇനി ഒഴുകി വരും; ആലപ്പുഴയില്‍ 'ഒഴുകുന്ന ഷോറൂം'

പ്രാദേശിക ഉപഭോക്താക്കള്‍ക്ക് ഒരു അനുഭവം സൃഷ്ടിക്കാനും അവരുമായി ബന്ധപ്പെട്ട കഥ വിവരിക്കാനും തങ്ങള്‍ ആഗ്രഹിച്ചു. ഫ്‌ലോട്ടിംഗ് ഷോറൂമിലൂടെ തങ്ങളുടെ ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതല്‍ ശക്തമായതില്‍ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അറ്റ്‌സുഷി ഒഗാറ്റ പറഞ്ഞു.

ഹോണ്ട ടൂവീലറുകള്‍ ഇനി ഒഴുകി വരും; ആലപ്പുഴയില്‍ 'ഒഴുകുന്ന ഷോറൂം'

ഇതുവരെ നേടിയെടുത്ത ഫലം ഹോണ്ടയുടെ ശക്തമായ ഉപഭോക്തൃ ബന്ധത്തിന്റെ സാക്ഷ്യമാണ്. ഇത് ഞങ്ങളുടെ ഉപഭോക്താക്കളുമായി മികച്ചതും നീണ്ടുനില്‍ക്കുന്നതുമായ ബന്ധം കെട്ടിപ്പടുക്കുന്നതിന് സഹായിക്കുമെന്ന് ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നുതായും അദ്ദേഹം പറഞ്ഞു.

ഹോണ്ട ടൂവീലറുകള്‍ ഇനി ഒഴുകി വരും; ആലപ്പുഴയില്‍ 'ഒഴുകുന്ന ഷോറൂം'

പദ്ധതികളുാ ഫിനാന്‍സ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നതിനൊപ്പം, ഓട്ടോമൊബൈല്‍ ബ്രാന്‍ഡ് നാട്ടുകാര്‍ക്കായി ഇരുചക്രവാഹനങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഹോണ്ട ടൂവീലറുകള്‍ ഇനി ഒഴുകി വരും; ആലപ്പുഴയില്‍ 'ഒഴുകുന്ന ഷോറൂം'

'ഒരു ബ്രാന്‍ഡ് സ്റ്റോറി സര്‍ഗ്ഗാത്മകവും ആകര്‍ഷകവുമായിരിക്കണം. ഫ്‌ലോട്ടിംഗ് ഷോറൂമിലൂടെ ജനങ്ങളില്‍ അഭൂതപൂര്‍വമായ അനുഭവം സൃഷ്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നല്ല അനുഭവം സൃഷ്ടിക്കാനായതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഉപഭോക്താക്കളില്‍ നിന്നുള്ള അന്വേഷണങ്ങളില്‍ സ്വാധീനം ചെലുത്താനായി. ഈ ആവേഗം നിലനില്‍ക്കുമെന്നാണ് വിശ്വാസം' ട്രൈബ്‌സ് കമ്യൂണിക്കേഷന്‍ മനേജിങ് ഡയരക്ടര്‍ ഗൗര്‍ ഗുപ്ത പറഞ്ഞു.

ഹോണ്ട ടൂവീലറുകള്‍ ഇനി ഒഴുകി വരും; ആലപ്പുഴയില്‍ 'ഒഴുകുന്ന ഷോറൂം'

ഇതിനിടെ ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട അടുത്തിടെ വന്‍ നേട്ടം സ്വന്തമാക്കിയിരുന്നു. ഇരുചക്ര വാഹന വില്‍പ്പനയുടെ കാര്യത്തില്‍ ഹീറോയെ ആദ്യമായി കീഴ്‌പ്പെടുത്തിയ മാസമാണ് കഴിഞ്ഞ് പോയത്. 2022 സെപ്റ്റംബറിലാണ് ഹീറോ മോട്ടോകോര്‍പിനെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായി ജാപ്പനീസ് ബ്രാന്‍ഡായ ഹോണ്ട മാറിയത്.

ഹോണ്ട ടൂവീലറുകള്‍ ഇനി ഒഴുകി വരും; ആലപ്പുഴയില്‍ 'ഒഴുകുന്ന ഷോറൂം'

വാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം ഹീറോ മോട്ടോകോര്‍പ് 2.51 ലക്ഷം യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റത്. എന്നാല്‍ ഹോണ്ട ഇന്ത്യയില്‍ ആകെ 2.85 ലക്ഷം ഇരുചക്ര വാഹനങ്ങള്‍ വില്‍പ്പന നടത്തി. ഹീറോ മോട്ടോകോര്‍പ് കയറ്റുമതിയുള്‍പ്പടെ കഴിഞ്ഞ മാസം മൊത്തം 5,19,980 യൂണിറ്റ് വിറ്റു.

ഹോണ്ട ടൂവീലറുകള്‍ ഇനി ഒഴുകി വരും; ആലപ്പുഴയില്‍ 'ഒഴുകുന്ന ഷോറൂം'

ഹീറോ സ്‌പ്ലെന്‍ഡറിന് എതിരാളിയായി ഹോണ്ട ഒരു പുതിയ എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിള്‍ ഉടന്‍ തന്നെ വിപണിയിലെത്തിക്കും. അതേസമയം ഒക്ടോബര്‍ ഏഴിന് വിഡ ബ്രാന്‍ഡിന് കീഴില്‍ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹീറോ മോട്ടോകോര്‍പ്. ഇരു കമ്പനികളും പുത്തന്‍ മോഡലുകള്‍ വിപണിയിലെത്തിക്കുമ്പോള്‍ വില്‍പ്പന കണക്കുകളിലെ പോരാട്ടത്തിനും ചൂടേറും.

Most Read Articles

Malayalam
English summary
Floating showroom in kerala backwaters honda launched new outdoor campaign
Story first published: Tuesday, October 4, 2022, 18:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X