Pan America വാങ്ങാന്‍ ഇതാണ് ബെസ്റ്റ് സമയം; 4 ലക്ഷം രൂപ വരെ വെട്ടിക്കുറച്ച് Harley Devidson

ലോകത്തിലെ ഏറ്റവും മികച്ച അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ കമ്പനിയാണ് ഹാര്‍ലി-ഡേവിഡ്സണ്‍. ഇന്ത്യന്‍ വിപണിയില്‍ നിന്ന് പടി ഇറങ്ങിയെങ്കിലും, കുറച്ച് ബ്രാന്‍ഡിന്റെ കുറച്ച് മോട്ടോര്‍സൈക്കിളുകള്‍ ഇപ്പോഴും രാജ്യത്ത് ലഭ്യമാണ്.

Pan America വാങ്ങാന്‍ ഇതാണ് ബെസ്റ്റ് സമയം; 4 ലക്ഷം രൂപ വരെ വെട്ടിക്കുറച്ച് Harley Devidson

ഹാര്‍ലി-ഡേവിഡ്സണിന് അതിന്റേതായ ചാരുതയുണ്ടെന്ന് വേണം പറയാന്‍. ഇതിന് ഇന്നും ഒരു ആരാധകവൃന്തമുണ്ട്. ലോകമെമ്പാടുമുള്ള ക്രൂയിസറുകളുടെ കാര്യത്തില്‍ ഹാര്‍ലി-ഡേവിഡ്സണിനെ വളരെ ബഹുമാനത്തോടെയാണ് വിപണികള്‍ കാണുന്നത്.

Pan America വാങ്ങാന്‍ ഇതാണ് ബെസ്റ്റ് സമയം; 4 ലക്ഷം രൂപ വരെ വെട്ടിക്കുറച്ച് Harley Devidson

എന്നാല്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളുടെ ജനപ്രീതി അടുത്ത കാലത്തായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ഇതിന് പല കാരണങ്ങളുമുണ്ട്. കാറുകള്‍ക്കിടയില്‍ എസ്‌യുവികള്‍ കൂടുതല്‍ ജനപ്രിയമാകുന്നതുപോലെ തന്നെയാണ് മോട്ടോര്‍സൈക്കിളുകളുടെ കാര്യത്തിലും സംഭവിക്കുന്നത്.

Pan America വാങ്ങാന്‍ ഇതാണ് ബെസ്റ്റ് സമയം; 4 ലക്ഷം രൂപ വരെ വെട്ടിക്കുറച്ച് Harley Devidson

ലംബോര്‍ഗിനി, ഫെരാരി, ബെന്റ്ലി, ആസ്റ്റണ്‍ മാര്‍ട്ടിന്‍ തുടങ്ങിയ നിര്‍മാതാക്കള്‍ പോലും ഇപ്പോള്‍ എസ്‌യുവികള്‍ നിര്‍മ്മിക്കുന്നു. അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് ടൂറിംഗ്, ക്രൂയിസിംഗ്, ട്രയല്‍ റൈഡിംഗ്, ഓഫ് റോഡിംഗ് പോലുള്ള പല കാര്യങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.

Pan America വാങ്ങാന്‍ ഇതാണ് ബെസ്റ്റ് സമയം; 4 ലക്ഷം രൂപ വരെ വെട്ടിക്കുറച്ച് Harley Devidson

ലൈവ്‌വയറുംമറ്റും പോലുള്ള മോഡലുകളിലൂടെ ഹാര്‍ലി ഡേവിഡ്സണ്‍ ഇവി ലോകത്തേക്ക് കൂടി അടുത്തിടെ കാലെടുത്തുവച്ചു. ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയില്‍ അമേരിക്കന്‍ ബ്രാന്‍ഡിനെ പിന്തുണയ്ക്കുന്നതോടെ, ഹാര്‍ലി-ഡേവിഡ്സണിന് 2021 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞു.

Pan America വാങ്ങാന്‍ ഇതാണ് ബെസ്റ്റ് സമയം; 4 ലക്ഷം രൂപ വരെ വെട്ടിക്കുറച്ച് Harley Devidson

മില്‍വാക്കി ആസ്ഥാനമായുള്ള കമ്പനി അതിന്റെ പുതിയ ഇലക്ട്രിക് ഓഫറിംഗ് S2 ഡെല്‍ മാര്‍ പോലും വെറും 18 മിനിറ്റിനുള്ളില്‍ വിറ്റുതീര്‍ന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ വര്‍ദ്ധിച്ചുവരുന്ന അഡ്വഞ്ചര്‍ ജനപ്രീതി നിറവേറ്റുന്നതിനായി, ഹാര്‍ലി-ഡേവിഡ്‌സണ്‍ പാന്‍ അമേരിക്ക എന്ന മോഡല്‍ പുറത്തിറക്കി.

Pan America വാങ്ങാന്‍ ഇതാണ് ബെസ്റ്റ് സമയം; 4 ലക്ഷം രൂപ വരെ വെട്ടിക്കുറച്ച് Harley Devidson

ഇതുവരെ വലിയ, ബ്രൗണ്‍ വി-ട്വിന്‍ ക്രൂയിസറുകള്‍ മാത്രം നിര്‍മ്മിക്കുന്ന ഹാര്‍ലിയുടെ ആദ്യ അഡ്വഞ്ചര്‍ മോഡലാണിത്. മാറിക്കൊണ്ടിരിക്കുന്ന കാലത്തിനനുസരിച്ച്, ഹാര്‍ലി-ഡേവിഡ്സണ്‍, ഒരു കമ്പനി എന്ന നിലയില്‍, വിവിധ വിഭാഗങ്ങള്‍ക്കായി ശാഖകള്‍ വികസിപ്പിച്ചെടുക്കുന്നുവെന്ന് വേണം പറയാന്‍.

Pan America വാങ്ങാന്‍ ഇതാണ് ബെസ്റ്റ് സമയം; 4 ലക്ഷം രൂപ വരെ വെട്ടിക്കുറച്ച് Harley Devidson

പാന്‍ അമേരിക്ക (1,250 സിസി), ബ്രോങ്ക്‌സ് സ്ട്രീറ്റ്‌ഫൈറ്റര്‍ (975 സിസി) എന്നിവയില്‍ മാത്രം വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ റെവല്യൂഷന്‍ മാക്‌സ് എഞ്ചിനുമായി പാന്‍ അമേരിക്ക അഡ്വഞ്ചര്‍ എത്തി. ഈ എഞ്ചിന്‍ കമ്പനിയുടെ Milwaukee-Eight എഞ്ചിന്‍ ശ്രേണിയേക്കാള്‍ വളരെ കൂടുതല്‍ പ്രവര്‍ത്തനക്ഷമതയുള്ളതാണ്.

Pan America വാങ്ങാന്‍ ഇതാണ് ബെസ്റ്റ് സമയം; 4 ലക്ഷം രൂപ വരെ വെട്ടിക്കുറച്ച് Harley Devidson

ഒരു എവല്യൂഷന്‍ എഞ്ചിന്‍ പോലെ തന്നെ ഇതിന്റെ കണക്കുകളില്‍ മാറ്റം വരുത്തുന്നുണ്ടെങ്കിലും, റെവല്യൂഷന്‍ മാക്‌സ്, അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, ഹാര്‍ലി-ഡേവിഡ്സണ്‍ എഞ്ചിനുകളുടെ കാര്യത്തില്‍ പരമാവധി ഒരു വിപ്ലവമാണ്.

Pan America വാങ്ങാന്‍ ഇതാണ് ബെസ്റ്റ് സമയം; 4 ലക്ഷം രൂപ വരെ വെട്ടിക്കുറച്ച് Harley Devidson

പാന്‍ അമേരിക്ക അഡ്വഞ്ചര്‍ ഇന്ത്യയിലും വില്‍പ്പനയ്ക്കുണ്ടായിരുന്നു, കൂടാതെ രണ്ട് വേരിയന്റുകളും ലഭിച്ചു. സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് സ്‌പെഷ്യല്‍. പാന്‍ അമേരിക്ക സ്റ്റാന്‍ഡേര്‍ഡിന് 16.90 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വില. പാന്‍ അമേരിക്ക സ്പെഷലിന്റെ വില 21.11 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി ഉയരുകയും ചെയ്യുന്നു.

Pan America വാങ്ങാന്‍ ഇതാണ് ബെസ്റ്റ് സമയം; 4 ലക്ഷം രൂപ വരെ വെട്ടിക്കുറച്ച് Harley Devidson

എന്നാല്‍ നമ്മള്‍ 500 സിസിക്ക് മുകളിലേക്കുള്ള സെയില്‍സ് ചാര്‍ട്ടുകള്‍ നോക്കിയാല്‍, പാന്‍ അമേരിക്ക ഒരു ഹാര്‍ഡ് സെല്ലാണ്, പ്രത്യേകിച്ച് 2022-ല്‍. അതിനാല്‍ കമ്പനി പാന്‍ അമേരിക്കയുടെ വിലകള്‍ കുറച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 4 ലക്ഷം രൂപ വരെയാണ് കമ്പനി കുറച്ചിരിക്കുന്നത്.

Pan America വാങ്ങാന്‍ ഇതാണ് ബെസ്റ്റ് സമയം; 4 ലക്ഷം രൂപ വരെ വെട്ടിക്കുറച്ച് Harley Devidson

വില കുറച്ചതോടെ, പാന്‍ അമേരിക്ക സ്റ്റാന്‍ഡേര്‍ഡിന് ഇപ്പോള്‍ 12.91 ലക്ഷം രൂപയും, പാന്‍ അമേരിക്ക സ്പെഷ്യലിന് 17.11 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. പുതിയ വില നിര്‍ണ്ണയത്തിലൂടെ ഇന്ത്യയില്‍ കൂടുതല്‍ യൂണിറ്റുകള്‍ വില്‍ക്കാനാണ് ഹാര്‍ലി-ഡേവിഡ്സണ്‍ ലക്ഷ്യമിടുന്നത്.

Pan America വാങ്ങാന്‍ ഇതാണ് ബെസ്റ്റ് സമയം; 4 ലക്ഷം രൂപ വരെ വെട്ടിക്കുറച്ച് Harley Devidson

8,750 rpm-ല്‍ 150 bhp കരുത്തും 6,750 rpm-ല്‍ 128 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ 1,252 സിസി ഡിസ്പ്ലേസ് ചെയ്യുന്ന 60-ഡിഗ്രി വി-ട്വിന്‍ റെവല്യൂഷന്‍ മാക്സ് എഞ്ചിനിലാണ് ഹാര്‍ലി-ഡേവിഡ്സണ്‍ പാന്‍ അമേരിക്ക വരുന്നത്. ഇത് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

Pan America വാങ്ങാന്‍ ഇതാണ് ബെസ്റ്റ് സമയം; 4 ലക്ഷം രൂപ വരെ വെട്ടിക്കുറച്ച് Harley Devidson

അതേസമയം ഹോണ്ട ആഫ്രിക്ക ട്വിന്‍ ഒരു DCT ഓട്ടോമാറ്റിക്കിനുള്ള ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു. പാന്‍ അമേരിക്ക അഡ്വഞ്ചര്‍ ദീര്‍ഘദൂര യാത്രകള്‍ക്കായി 21 ലിറ്റര്‍ ഇന്ധന ടാങ്കും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് 258 കിലോഗ്രാം ഭാരമുണ്ട്, മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും.

Pan America വാങ്ങാന്‍ ഇതാണ് ബെസ്റ്റ് സമയം; 4 ലക്ഷം രൂപ വരെ വെട്ടിക്കുറച്ച് Harley Devidson

പാന്‍ അമേരിക്ക സ്പെഷ്യലിന് സെമി-ആക്റ്റീവ് സസ്പെന്‍ഷന്‍, അഡാപ്റ്റീവ് ലൈറ്റുകള്‍, TPMS, സ്പോക്ക്ഡ് 19'' വീല്‍, പിന്നില്‍ 17'' എന്നിവ പോലെ മികച്ച പോയിന്റുകള്‍ ലഭിക്കുന്നു, കൂടാതെ അഡാപ്റ്റീവ് റൈഡ് ഹൈറ്റ് ഓപ്ഷനും ലഭിക്കുന്നു.

Pan America വാങ്ങാന്‍ ഇതാണ് ബെസ്റ്റ് സമയം; 4 ലക്ഷം രൂപ വരെ വെട്ടിക്കുറച്ച് Harley Devidson

പുതിയ വില നിര്‍ണ്ണയത്തോടെ, പാന്‍ അമേരിക്ക അഡ്വഞ്ചര്‍ സ്റ്റാന്‍ഡേര്‍ഡ് ബിഎംഡബ്ല്യു F850 GS, ട്രയംഫ് ടൈഗര്‍ 900 എന്നിവയ്ക്ക് എതിരെയാകും മത്സരിക്കുക. പാന്‍ അമേരിക്ക സ്പെഷ്യല്‍ വേരിയന്റ്, ഹോണ്ട ആഫ്രിക്ക ട്വിന്‍, ട്രയംഫ് ടൈഗര്‍ 1200 എന്നിവയ്ക്കും എതിരാളിയാകും. വില വെട്ടിക്കുറച്ചത് വരും മാസങ്ങളിലെ വില്‍പ്പനയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമോ എന്നത് കാത്തിരുന്ന തന്നെ കാണണം.

More from DriveSpark

Article Published On: Tuesday, September 13, 2022, 15:25 [IST]
English summary
Harley davidson pan america adv motorcycle gets rs 4 lakh a price cut read here to find all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X