വിപണിയില്‍ എത്തിയിട്ട് ഒരു വര്‍ഷമായില്ല; Pan America 1250-ല്‍ നവീകരണങ്ങളുമായി Harley Davidson

ഏകദേശം ഒരു വര്‍ഷത്തില്‍ താഴെ മാത്രമേ ആയിട്ടുള്ളു ഹാര്‍ലി-ഡേവിഡ്സണ്‍ പാന്‍ അമേരിക്ക 1250 പ്രൊഡക്ഷന്‍ രൂപത്തില്‍ വിപണിയില്‍ എത്തിയിട്ട്. വിപണിയില്‍ എത്തിയ ഐക്കണിക്ക് അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡിന്റെ ആദ്യ അഡ്വഞ്ചര്‍ ടൂറിംഗ് മോട്ടോര്‍സൈക്കിളിന് ലോകമെമ്പാടും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു.

വിപണിയില്‍ എത്തിയിട്ട് ഒരു വര്‍ഷമായില്ല; Pan America 1250-ല്‍ നവീകരണങ്ങളുമായി Harley Davidson

ഇന്ത്യയില്‍, പാന്‍ അമേരിക്ക 1250, 2021 ഓഗസ്റ്റില്‍ വില്‍പ്പനയ്ക്ക് എത്തുകയും ചെയ്തിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇപ്പോള്‍ ഹാര്‍ലി-ഡേവിഡ്സണ്‍ ബൈക്കിന് സൂക്ഷ്മമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

വിപണിയില്‍ എത്തിയിട്ട് ഒരു വര്‍ഷമായില്ല; Pan America 1250-ല്‍ നവീകരണങ്ങളുമായി Harley Davidson

കൂടാതെ ടോപ്പ്-സ്‌പെക്ക് H-D പാന്‍ അമേരിക്ക 1250 സ്പെഷലിനായി ഒരു പുതിയ കളര്‍ ഓപ്ഷനും പ്രഖ്യാപിച്ചു. അപ്ഡേറ്റ് ചെയ്ത പാന്‍ അമേരിക്ക 1250, 2022 മധ്യത്തോടെ ഇന്ത്യയിലും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിപണിയില്‍ എത്തിയിട്ട് ഒരു വര്‍ഷമായില്ല; Pan America 1250-ല്‍ നവീകരണങ്ങളുമായി Harley Davidson

2022-ല്‍, ഹാര്‍ലി-ഡേവിഡ്സണ്‍ പാന്‍ അമേരിക്ക 1250, പാന്‍ അമേരിക്ക 1250 സ്പെഷ്യല്‍ ഫീച്ചര്‍ ടിഎഫ്ടി ഡിസ്പ്ലേയില്‍ ദൃശ്യപരത മെച്ചപ്പെടുത്തി, ഇത് റൈഡറുകള്‍ക്ക് ഡിസ്പ്ലേ മികച്ചതാക്കുമെന്ന് പറയപ്പെടുന്നു.

വിപണിയില്‍ എത്തിയിട്ട് ഒരു വര്‍ഷമായില്ല; Pan America 1250-ല്‍ നവീകരണങ്ങളുമായി Harley Davidson

പാന്‍ അമേരിക്ക 1250-ന് വെഹിക്കിള്‍ ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ ആക്റ്റീവ് സമയവും 10 സെക്കന്‍ഡില്‍ നിന്ന് 3-5 മിനിറ്റായി ലഭിക്കും. പാന്‍ അമേരിക്ക 1250 സ്പെഷ്യലിനായി ഫാസ്റ്റ്ബാക്ക് ബ്ലൂ/വൈറ്റ് സാന്‍ഡ് എന്ന പുതിയ കളര്‍ ഓപ്ഷനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

വിപണിയില്‍ എത്തിയിട്ട് ഒരു വര്‍ഷമായില്ല; Pan America 1250-ല്‍ നവീകരണങ്ങളുമായി Harley Davidson

ടിഎഫ്ടി സ്‌ക്രീനിലെ മെച്ചപ്പെട്ട ദൃശ്യപരതയും, വെഹിക്കിള്‍ ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ 10 സെക്കന്‍ഡില്‍ നിന്ന് 5 മിനിറ്റ് വരെ സജീവമായ സമയം നീട്ടിയതും ഒഴികെ, 2022 പാന്‍ അമേരിക്ക 1250-ല്‍ മറ്റ് മെക്കാനിക്കല്‍ മാറ്റങ്ങളൊന്നുമില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

വിപണിയില്‍ എത്തിയിട്ട് ഒരു വര്‍ഷമായില്ല; Pan America 1250-ല്‍ നവീകരണങ്ങളുമായി Harley Davidson

എഞ്ചിന്‍ ഭാഗത്തും മറ്റ് മാറ്റങ്ങളൊന്നുമില്ല. ഹാര്‍ലി-ഡേവിഡ്സണിന്റെ റെവല്യൂഷന്‍ മാക്സ് എഞ്ചിനാണ് ഫുള്‍ സൈസ് അഡ്വഞ്ചര്‍ ബൈക്കിന് കരുത്ത് പകരുന്നത്. ഈ ലിക്വിഡ് കൂള്‍ഡ്, 1,252 സിസി, വി-ട്വിന്‍ യൂണിറ്റ് 9,000 rpm-ല്‍ 150 bhp കരുത്തും 6,750 rpm-ല്‍ 127 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു.

വിപണിയില്‍ എത്തിയിട്ട് ഒരു വര്‍ഷമായില്ല; Pan America 1250-ല്‍ നവീകരണങ്ങളുമായി Harley Davidson

ടോപ്പ്-സ്‌പെക്ക് പാന്‍ അമേരിക്ക 1250 സ്‌പെഷ്യലിന് സെമി-ആക്ടീവ് സസ്പെന്‍ഷനും ഓപ്ഷണല്‍ അഡാപ്റ്റീവ് റൈഡ് ഹൈറ്റ് സിസ്റ്റവും ലഭിക്കുന്നു. മോട്ടോര്‍ സൈക്കിള്‍ ചലിക്കുമ്പോള്‍ ഒപ്റ്റിമല്‍ റൈഡ് ഉയരം നിലനിര്‍ത്തിക്കൊണ്ടുതന്നെ, നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥാനത്ത് സിസ്റ്റം സീറ്റ് ഉയരം കുറയ്ക്കുകയും ചെയ്യുന്നു.

വിപണിയില്‍ എത്തിയിട്ട് ഒരു വര്‍ഷമായില്ല; Pan America 1250-ല്‍ നവീകരണങ്ങളുമായി Harley Davidson

പാന്‍ അമേരിക്ക 1250, പാന്‍ അമേരിക്ക 1250 സ്പെഷ്യല്‍ എന്നിവയും കോര്‍ണറിംഗ് ഒപ്റ്റിമൈസ് ചെയ്ത സാങ്കേതികവിദ്യകളുമായാണ് വരുന്നത്, ഇത് ആക്‌സിലറേഷന്‍, ഡിസെലറേഷന്‍, ബ്രേക്കിംഗ് എന്നിവയ്ക്കിടെ ലഭ്യമായ ട്രാക്ഷനുമായി മോട്ടോര്‍സൈക്കിളിന്റെ പ്രകടനവുമായി പൊരുത്തപ്പെടുന്നു.

വിപണിയില്‍ എത്തിയിട്ട് ഒരു വര്‍ഷമായില്ല; Pan America 1250-ല്‍ നവീകരണങ്ങളുമായി Harley Davidson

കോര്‍ണറിംഗ് എബിഎസ്, കോര്‍ണറിംഗ് മെച്ചപ്പെടുത്തിയ ഇലക്ട്രോണിക് ലിങ്ക്ഡ് ബ്രേക്കിംഗ്, കോര്‍ണറിംഗ് ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, കോര്‍ണറിംഗ് ഡ്രാഗ്-ടോര്‍ക്ക് സ്ലിപ്പ് കണ്‍ട്രോള്‍ സിസ്റ്റം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിവ പാന്‍ അമേരിക്ക 1250-ന്റെ മികച്ച നിയന്ത്രണവും ചലനാത്മകതയും വാഗ്ദാനം ചെയ്യുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

വിപണിയില്‍ എത്തിയിട്ട് ഒരു വര്‍ഷമായില്ല; Pan America 1250-ല്‍ നവീകരണങ്ങളുമായി Harley Davidson

ഹാര്‍ലി-ഡേവിഡ്സണ്‍ പാന്‍ അമേരിക്ക 1250 അഡ്വഞ്ചര്‍ ടൂററിന് ഉയര്‍ന്ന കരുത്ത് കുറഞ്ഞ അലോയ് സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിം ലഭിക്കുന്നു. ഇതിന് എല്‍ഇഡി ഹെഡ്‌ലാമ്പും ഉയരമുള്ള ഫ്രണ്ട് വിസറും ഉണ്ട്.

വിപണിയില്‍ എത്തിയിട്ട് ഒരു വര്‍ഷമായില്ല; Pan America 1250-ല്‍ നവീകരണങ്ങളുമായി Harley Davidson

അതേസമയം പ്രത്യേക വേരിയന്റിന് ഹെഡ്‌ലാമ്പിന് മുകളില്‍ ഒരു അഡാപ്റ്റീവ് യൂണിറ്റാണ് ലഭിക്കുന്നത്. അത് ബൈക്കിന്റെ ലീന്‍ ആംഗിളിനെ അടിസ്ഥാനമാക്കി തീവ്രതയും കോണും ക്രമീകരിക്കുന്നു. 3 ക്രമീകരണങ്ങളില്‍ വിന്‍ഡ്സ്‌ക്രീന്‍ സ്വമേധയാ ക്രമീകരിക്കാന്‍ കഴിയും.

വിപണിയില്‍ എത്തിയിട്ട് ഒരു വര്‍ഷമായില്ല; Pan America 1250-ല്‍ നവീകരണങ്ങളുമായി Harley Davidson

സ്പ്ലിറ്റ് സീറ്റുകള്‍, വ്യത്യസ്തമായ ഹാര്‍ലി-ഡേവിഡ്സണ്‍ ഗ്രാഫിക്സ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്ക് അനുയോജ്യമായ 6.8 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, ഹീറ്റഡ് ഗ്രിപ്പുകള്‍, യുഎസ്ബി ചാര്‍ജര്‍, സ്റ്റിയറിംഗ് ഡാംപര്‍, ഇലക്ട്രോണിക് അഡ്ജസ്റ്റ് ചെയ്യാവുന്ന സെമി ആക്ടീവ് സസ്പെന്‍ഷന്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഇതിന്റെ മറ്റ് പ്രധാന സവിശേഷതകളാണ്.

വിപണിയില്‍ എത്തിയിട്ട് ഒരു വര്‍ഷമായില്ല; Pan America 1250-ല്‍ നവീകരണങ്ങളുമായി Harley Davidson

സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് ക്രാഷ് പ്രൊട്ടക്ഷന്‍ നഷ്ടമായെങ്കിലും, സ്പെഷ്യല്‍ ട്രിമ്മിന് ട്യൂബുലാര്‍ ക്രാഷ് പ്രൊട്ടക്ടറുകളും ഹാന്‍ഡ് ഗാര്‍ഡുകളും അലുമിനിയം ബാഷ് പ്ലേറ്റും ലഭിക്കുന്നു. പിന്നില്‍ ഒരു എല്‍ഇഡി ടെയില്‍ ലാമ്പിനൊപ്പം ലഗേജിനുള്ള ചെറിയ പ്ലേറ്റും കാണാം. കസ്റ്റമൈസ്ഡ് റൈഡിംഗ് മോഡുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, കോര്‍ണറിംഗ് എബിഎസ് എന്നിവയാണ് വാഹനത്തിലെ സുരക്ഷ സംവിധാനങ്ങള്‍.

വിപണിയില്‍ എത്തിയിട്ട് ഒരു വര്‍ഷമായില്ല; Pan America 1250-ല്‍ നവീകരണങ്ങളുമായി Harley Davidson

മുന്‍വശത്ത് ഇലക്ട്രോണിക് അഡ്ജസ്റ്റ് ചെയ്ത സെമി ആക്ടീവ് 47 mm ഷോവ യുഎസ്ഡി ഫോര്‍ക്കും പിന്നില്‍ ഷോവ മോണോഷോക്കും 191 mm ട്രാവലും വാഗ്ദാനം ചെയ്യുന്നതാണ് സസ്‌പെന്‍ഷന്‍. ബ്രെംബോയില്‍ നിന്നുള്ള മോണോബ്ലോക്കുകള്‍ ഉപയോഗിച്ച് മുന്നില്‍ ഇരട്ട 320 mm ഡിസ്‌കിലൂടെയാണ് ബ്രേക്കിംഗ് നടത്തുന്നത്.

വിപണിയില്‍ എത്തിയിട്ട് ഒരു വര്‍ഷമായില്ല; Pan America 1250-ല്‍ നവീകരണങ്ങളുമായി Harley Davidson

പിന്നില്‍ സിംഗിള്‍ പോട്ട് കാലിപ്പറോടുകൂടിയ 280 mm ഡിസ്‌കാണ് നല്‍കിയിരിക്കുന്നത്. ഹാര്‍ലി-ഡേവിഡ്സണ്‍ പാന്‍ അമേരിക്ക 1250 ഹോണ്ട CRF1100L ആഫ്രിക്ക ട്വിനുമായിട്ടാണ് വിപണിയില്‍ മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Harley davidson unveiled 2022 pan america 1250 with new features
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X