ഓലയുടെ പ്രൊഡക്ഷന്‍ മേധാവി രാജിവെച്ചു; കമ്പനി വിടുന്ന ഏഴാമത്തെ പ്രമുഖന്‍

ഇന്ത്യന്‍ ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനുറച്ചാണ് ഓല ഇലക്ട്രിക് കടന്നുവന്നത്. കൊട്ടിഘോഷിച്ചുള്ള വരവ് ഗംഭീരമായെങ്കിലും തുടക്കത്തില്‍ പലഭാഗത്ത് നിന്നും കല്ലുകടികള്‍ ഉണ്ടായി. വാഹനങ്ങളുടെ നിര്‍മാണത്തകരാര്‍, സര്‍വീസിനെ കുറിച്ചുള്ള പരാതികള്‍ എന്നിവയെല്ലാം മറികടന്ന് തരക്കേടില്ലാത്ത നിലയില്‍ കമ്പനി മുന്നോട്ടുപോകുകയാണിപ്പോള്‍. എന്നാല്‍ കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് നിരവധി ഉന്നത ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ കമ്പനി വിടുന്നത്.

ഓലയുടെ പ്രൊഡക്ഷന്‍ മേധാവി രാജിവെച്ചു; കമ്പനി വിടുന്ന ഏഴാമത്തെ പ്രമുഖന്‍

ഓല ഇലക്ട്രിക്കിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്തിരുന്ന നാഗി റെഡ്ഡി സതിഗരിയാണ് ഏറ്റവും ഒടുവില്‍ ഓല ഇലക്ട്രിക്കില്‍ നിന്ന് രാജിവെച്ച പ്രമുഖന്‍. പ്രതിവര്‍ഷം 10 ദശലക്ഷം യൂണിറ്റ് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന ഉല്‍പ്പാദന കേന്ദ്രമായി അവകാശപ്പെടുന്ന ഓല ഇലക്ട്രിക്കിന്റെ ഫ്യൂച്ചര്‍ ഫാക്ടറി തമിഴ്നാട്ടില്‍ സ്ഥാപിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തി നാഗി റെഡ്ഡി സതിഗരിയായിരുന്നു.

ഓലയുടെ പ്രൊഡക്ഷന്‍ മേധാവി രാജിവെച്ചു; കമ്പനി വിടുന്ന ഏഴാമത്തെ പ്രമുഖന്‍

ഓല ഇലക്ട്രിക്കില്‍ നിന്ന് നാഗി റെഡ്ഡി സതിഗരി രാജി വെക്കാനുണ്ടായ കാരണങ്ങള്‍ ഇതുവരെ വ്യക്തമല്ല. അടുത്തകാലത്തായി ഓല ഇലക്ട്രിക്കില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കുകളും സമാന സ്വഭാവത്തിലായിരുന്നു. ഫേസഡ് ഫാബ്രിക്കേഷന്‍ കമ്പനിയായ ആലുഫിറ്റ് ഇന്റര്‍നാഷണലിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നാഗി റെഡ്ഡി സതിഗരി ഇനി ചുമതലയേല്‍ക്കും. രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള നാഗി റെഡ്ഡി സതിഗരിയാണ് ഒല ഇലക്ട്രിക്കിന്റെ ഫ്യൂച്ചര്‍ ഫാക്ടറി റെക്കോഡ് വേഗത്തില്‍ 10 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയത്.

ഓലയുടെ പ്രൊഡക്ഷന്‍ മേധാവി രാജിവെച്ചു; കമ്പനി വിടുന്ന ഏഴാമത്തെ പ്രമുഖന്‍

കഴിഞ്ഞ ആറ് മാസത്തിനിടെ ഒല ഇലക്ട്രിക്കില്‍ നിന്ന് രാജിവെച്ച ഏഴാമത്തെ മുതിര്‍ന്ന എക്‌സിക്യൂട്ടീവാണ് നാഗി റെഡ്ഡി സതിഗരി. മുമ്പ് ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി പ്രവര്‍ത്തിച്ചിരുന്ന യു വെങ്കട്ട ഫണി കുമാറിനെയാണ് റെഡ്ഡിയുടെ പകരക്കാരനായി ഒാല ഇലക്ട്രിക് നിയമിച്ചിരിക്കുന്നത്.

ഓലയുടെ പ്രൊഡക്ഷന്‍ മേധാവി രാജിവെച്ചു; കമ്പനി വിടുന്ന ഏഴാമത്തെ പ്രമുഖന്‍

ഓല ഇലക്ട്രിക്കിന്റെ അഡ്വാന്‍സ്ഡ് ബാറ്ററി എന്‍ജിനീയറിങ് മേധാവി സ്ഥാനത്ത് നിന്ന് അശോക് സരസ്വത് രാജിവെച്ചതിന് പിന്നാലെയാണ് നാഗി റെഡ്ഡി സതിഗരിയുടെ രാജി. ഈ രണ്ട് പേരെ കൂടാതെ, ഒല ഇലക്ട്രിക്കിന്റെ ചാര്‍ജിംഗ് നെറ്റ്വര്‍ക്കിന്റെ മുന്‍ സീനിയര്‍ ഡയറക്ടറും ബിസിനസ് ഹെഡുമായ യശ്വന്ത് കുമാറും ജൂലൈയില്‍ രാജിവച്ചിരുന്നു.

ഓലയുടെ പ്രൊഡക്ഷന്‍ മേധാവി രാജിവെച്ചു; കമ്പനി വിടുന്ന ഏഴാമത്തെ പ്രമുഖന്‍

അതിന് മുമ്പ് തന്നെ ഓല ഇലക്ട്രിക്കിന്റെ എച്ച്ആര്‍ ഡയറക്ടര്‍ രഞ്ജിത് കൊണ്ടേശന്‍ കമ്പനി വിട്ടിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ മുന്‍ ചീഫ് ടെക്നോളജി ഓഫീസര്‍ ദിനേശ് രാധാകൃഷ്ണന്‍, ഡയറക്ടര്‍-ചീഫ് എഞ്ചിനീയര്‍ സോബ് കരംപൂര്‍വാല എന്നിവരും തങ്ങളുടെ സ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചു. ഈ വര്‍ഷത്തിന്റെ തുടക്കത്തിലായിരുന്നു മുന്‍ സെയില്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ തലവനായ പങ്കജ് ശര്‍മ്മയും ഓല ഇലക്ട്രിക്കുമായുള്ള ബന്ധം അവസാനിപ്പിച്ചത്.

ഓലയുടെ പ്രൊഡക്ഷന്‍ മേധാവി രാജിവെച്ചു; കമ്പനി വിടുന്ന ഏഴാമത്തെ പ്രമുഖന്‍

പുതിയ R&D സെന്റര്‍

തമിഴ്നാട്ടിലെ ഫ്യൂച്ചര്‍ ഫാക്ടറിക്ക് പുറമെ, ബാറ്ററി നവീകരണത്തിനായി ഓല ഇലക്ട്രിക് ഒരു പുതിയ ഗവേഷണ വികസന കേന്ദ്രവും ബെംഗളൂരുവില്‍ സ്ഥാപിച്ചിട്ടുണ്ട്. 5,00,000 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന ഈ ഇന്നൊവേഷന്‍ സെന്റര്‍ ഏകദേശം 500 മില്യണ്‍ ഡോളര്‍ മുതല്‍മുടക്കിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഓല ഇലക്ട്രിക്കിലെ ബാറ്ററി ഗവേഷണ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരിക്കും ഇത്.

ഓലയുടെ പ്രൊഡക്ഷന്‍ മേധാവി രാജിവെച്ചു; കമ്പനി വിടുന്ന ഏഴാമത്തെ പ്രമുഖന്‍

ഓല ഇലക്ട്രിക് അടുത്തിടെ 99,999 രൂപയ്ക്ക് കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ എസ്1 ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ സ്റ്റാര്‍ട്ടപ്പ് കമ്പനി ഒരു പ്രീമിയം ഓള്‍-ഇലക്ട്രിക് കാറിന്റെ പണിപ്പുരയിലുമാണ്. ഇത് എസ് 1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ലോഞ്ചിനൊപ്പം പ്രിവ്യൂ ചെയ്തു.

ഓലയുടെ പ്രൊഡക്ഷന്‍ മേധാവി രാജിവെച്ചു; കമ്പനി വിടുന്ന ഏഴാമത്തെ പ്രമുഖന്‍

നൂതന കെമിസ്ട്രി സെല്‍ ബാറ്ററി സംഭരണത്തിനായി കേന്ദ്ര സര്‍ക്കാറിന്റെ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന് കീഴിലും ഓല ഇലക്ട്രിക് തിരഞ്ഞെടുക്കപ്പെട്ടു.

ഓലയുടെ പ്രൊഡക്ഷന്‍ മേധാവി രാജിവെച്ചു; കമ്പനി വിടുന്ന ഏഴാമത്തെ പ്രമുഖന്‍

ഈ വര്‍ഷം ആദ്യം ഓല ഇലക്ട്രിക് സിഇഒ ഭവിഷ് അഗര്‍വാള്‍ ഒരു ലിഥിയം-അയണ്‍ ബാറ്ററി സെല്ലിന്റെ ചിത്രം പങ്കുവെച്ചിരുന്നു. ബ്രാന്‍ഡിന്റെ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ലിഥിയം-അയണ്‍ ബാറ്ററി സെല്ലാണിതെന്നായിരുന്നു ഭവിഷ് അവകാശപ്പെട്ടത്. എന്നിരുന്നാലും, പുതിയ ഉല്‍പ്പന്നത്തിന്റെ വിശദാംശങ്ങളൊന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

ഓലയുടെ പ്രൊഡക്ഷന്‍ മേധാവി രാജിവെച്ചു; കമ്പനി വിടുന്ന ഏഴാമത്തെ പ്രമുഖന്‍

മറ്റ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളെ പോലെ ഓലയും ഇന്ത്യയിലേക്ക് ലിഥിയം-അയണ്‍ ബാറ്ററികള്‍ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. പല ഇന്ത്യന്‍ കമ്പനികളും സ്വന്തമായി ബാറ്ററി സെല്ലുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയാല്‍ രംഗത്ത് മത്സരം കൊഴുക്കുമെന്നുറപ്പാണ്.

ഓലയുടെ പ്രൊഡക്ഷന്‍ മേധാവി രാജിവെച്ചു; കമ്പനി വിടുന്ന ഏഴാമത്തെ പ്രമുഖന്‍

വില്‍പന ചാര്‍ട്ടില്‍ ഏഥറിനും പിന്നിലായി ഓല

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഉത്പാദനത്തില്‍ തടസം നേരിട്ട ഹീറോ ഇലക്ട്രികാണ് ഓഗസ്റ്റ് മാസം ിലക്ട്രിക് ഇരുചക്രവാഹന വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഒകിനാവ ഓട്ടോടെക്, ഏഥര്‍ എനര്‍ജി, ആമ്പിയര്‍ വെഹിക്കിള്‍സ് എന്നിവര്‍ ആദ്യ നാലില്‍ ഇടംപിടിച്ചു.

ഓലയുടെ പ്രൊഡക്ഷന്‍ മേധാവി രാജിവെച്ചു; കമ്പനി വിടുന്ന ഏഴാമത്തെ പ്രമുഖന്‍

2021-22 ലെ ആദ്യ രണ്ട് പാദങ്ങളില്‍ വില്‍പ്പനയ്ക്ക് കുത്തനെ ഉയര്‍ന്നുവന്നിരുന്ന ഓല ഇലക്ട്രിക് കഴിഞ്ഞ രണ്ട് മാസങ്ങളില്‍ അതിന്റെ വില്‍പ്പന ഗണ്യമായി കുറഞ്ഞു. ഓഗസ്റ്റില്‍ 3,421 യൂണിറ്റ് S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. ജൂലൈയില്‍ ഇത് 3,862 യൂണിറ്റായിരുന്നു.

ഓലയുടെ പ്രൊഡക്ഷന്‍ മേധാവി രാജിവെച്ചു; കമ്പനി വിടുന്ന ഏഴാമത്തെ പ്രമുഖന്‍

ഈ വര്‍ഷം ഏപ്രിലില്‍ 12,000 യൂണിറ്റ് വരെ ഓല വില്‍പ്പന നടത്തിയിരുന്നു. വിപണി തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് തന്നെയാണ് കമ്പനിയിപ്പോള്‍ വില കുറവുള്ള എന്‍ട്രി ലെവല്‍ വേരിയന്റായ S1 പതിപ്പ് തിരികെയെത്തിച്ചത്.

ഓലയുടെ പ്രൊഡക്ഷന്‍ മേധാവി രാജിവെച്ചു; കമ്പനി വിടുന്ന ഏഴാമത്തെ പ്രമുഖന്‍

പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയ ഹീറോ കഴിഞ്ഞ മാസം 10,476 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേസമയം ഹീറോ ഇലക്ട്രിക്കിന്റെ വില്‍പ്പന വെറും 2,849 യൂണിറ്റുകളായിരുന്നുവെന്ന് ഓര്‍ക്കണം. ഓകിനാവ ഓട്ടോടെക്കിന് ഓഗസ്റ്റ് മാസവും ആദ്യ മൂന്ന് ബ്രാന്‍ഡുകളില്‍ ഒന്നാവാന്‍ കഴിഞ്ഞു. ചെറിയ തോതില്‍ വില്‍പ്പന നഷ്ടം ഉണ്ടെങ്കിലും, ഓകിനാവ കഴിഞ്ഞ മാസം 8,554 യൂണിറ്റുകള്‍ വിറ്റു.

ഓലയുടെ പ്രൊഡക്ഷന്‍ മേധാവി രാജിവെച്ചു; കമ്പനി വിടുന്ന ഏഴാമത്തെ പ്രമുഖന്‍

അടുത്തിടെ പുറത്തിറക്കിയ 450x ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ തലമുറ മോഡല്‍ ആണ് ഓല ഇലക്ട്രിക്കിനെ മറികടക്കാന്‍ ഏഥറിനെ സഹായിച്ചതെന്നാണ് കണക്കുകൂട്ടല്‍. ഓഗസ്റ്റ് മാസത്തില്‍ വില്‍പ്പന വളര്‍ച്ച നേടിയ ഏക ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് ഏഥര്‍ എനര്‍ജി. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഥര്‍ 2022 ഓഗസ്റ്റില്‍ 6,410 യൂണിറ്റാണ് വിറ്റത്.

More from DriveSpark

Article Published On: Monday, September 5, 2022, 17:03 [IST]
English summary
Head of production nagi reddy satigari quits ola electric seventh high profile resignation from comp
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X