ഫിനാന്‍സിംഗ് ഇനി വേഗത്തില്‍; ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Hero Electric

ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ബ്രാന്‍ഡായ ഹീറോ ഇലക്ട്രിക്. ബ്രാന്‍ഡ് നിരയിലെ മുഴുവന്‍ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയ്ക്കും എളുപ്പവും തടസ്സരഹിതവുമായ റീട്ടെയില്‍ ഫിനാന്‍സിംഗ് സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിനായിട്ടാണ് ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ചതെന്നും ഹീറോ വ്യക്തമാക്കി.

ഫിനാന്‍സിംഗ് ഇനി വേഗത്തില്‍; ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Hero Electric

ഹീറോ ഇലക്ട്രിക്കിന്റെ 750-ലധികം ഡീലര്‍മാരുടെ വിശാലമായ ശൃംഖലയിലുടനീളം ഉപഭോക്താവിന് ഇരുചക്രവാഹന ഫിനാന്‍സിംഗ് തെരഞ്ഞെടുക്കാം. ഈ പങ്കാളിത്തത്തിലൂടെ, ഹീറോ ഇലക്ട്രിക് ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ഡോക്യുമെന്റേഷനില്‍ നിരവധി മൂല്യവര്‍ദ്ധിത സാമ്പത്തിക ആനുകൂല്യങ്ങള്‍ നേടാനാകുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

ഫിനാന്‍സിംഗ് ഇനി വേഗത്തില്‍; ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Hero Electric

ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ടതും തടസ്സരഹിതവും തടസ്സമില്ലാത്തതുമായ വാങ്ങല്‍ അനുഭവം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഒരു സാമ്പത്തിക പങ്കാളി എന്ന നിലയില്‍, ആക്സിസ് ബാങ്ക് ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും കസ്റ്റമൈസ്ഡ് ലോണ്‍ തുകയും, ഫ്ലെക്സിബിള്‍ കാലാവധിയും വാഗ്ദാനം ചെയ്യും.

ഫിനാന്‍സിംഗ് ഇനി വേഗത്തില്‍; ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Hero Electric

''ഇരുചക്രവാഹന ഉടമസ്ഥാവകാശം കൂടുതല്‍ ലളിതമാക്കിക്കൊണ്ട്, തങ്ങള്‍ വ്യക്തിഗതമാക്കിയ ഫണ്ടിംഗ് ഓപ്ഷനുകള്‍ വിപുലീകരിക്കുന്നു, അങ്ങനെ സൗകര്യപ്രദമായ വാങ്ങല്‍ തീരുമാനങ്ങള്‍ സുഗമമാക്കുന്നുവെന്നാണ് പങ്കാളിത്തത്തെക്കുറിച്ച് ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദര്‍ ഗില്‍ പറഞ്ഞത്.

ഫിനാന്‍സിംഗ് ഇനി വേഗത്തില്‍; ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Hero Electric

വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് അനുസരിച്ച്, ഇന്ത്യന്‍ റോഡുകള്‍ വൈദ്യുതീകരിക്കുന്നതിന്, ടയര്‍ 1 അല്ലാത്ത നഗരങ്ങളിലേക്കും ഗ്രാമീണ പോക്കറ്റുകളിലേക്കും ഇവികള്‍ കൊണ്ടുപോകാന്‍ തങ്ങള്‍ ലക്ഷ്യമിടുന്നു. ഈ സഹകരണം പ്രധാന വിപണികളിലുടനീളം ഗ്രീന്‍ മൊബിലിറ്റി ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ യാത്രയെ മുന്നോട്ട് നയിക്കുമെന്നും സോഹിന്ദര്‍ ഗില്‍ വ്യക്തമാക്കി.

ഫിനാന്‍സിംഗ് ഇനി വേഗത്തില്‍; ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Hero Electric

ഹീറോ ഇലക്ട്രിക്കുമായി സഹകരിച്ച് അതിന്റെ ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും മികച്ച സാമ്പത്തിക പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ആക്സിസ് ബാങ്ക് റീട്ടെയില്‍ ലെന്‍ഡിംഗ് & പേയ്മെന്റ് ഹെഡ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് സുമിത് ബാലി പറഞ്ഞു.

ഫിനാന്‍സിംഗ് ഇനി വേഗത്തില്‍; ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Hero Electric

ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ ശക്തമായ റീട്ടെയില്‍ ബാങ്കിംഗ് ശൃംഖല മൊത്തത്തിലുള്ള അനുഭവം ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും തടസ്സരഹിതവുമാക്കുമെന്നും സുമിത് ബാലി അഭിപ്രായപ്പെട്ടു.

ഫിനാന്‍സിംഗ് ഇനി വേഗത്തില്‍; ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Hero Electric

ഗതാഗത മേഖലയെ ഡീകാര്‍ബണൈസ് ചെയ്യാനും സമ്പദ്വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും കൂടുതല്‍ സുസ്ഥിരമാക്കാനുമുള്ള ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, ഉപഭോക്തൃ ശ്രദ്ധ ഇപ്പോള്‍ ഇലക്ട്രിക് മൊബിലിറ്റി ഓപ്ഷനുകളിലേക്ക് മാറുകയാണ്.

ഫിനാന്‍സിംഗ് ഇനി വേഗത്തില്‍; ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Hero Electric

ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിന്, ഇവി വാങ്ങലുകള്‍ താങ്ങാനാവുന്നതാക്കുന്നതിന് ഒന്നിലധികം ബാങ്കുകളിലൂടെയും NBFC പങ്കാളിത്തത്തിലൂടെയും ഹീറോ ഇലക്ട്രിക് അതിന്റെ ഹരിത അഭിലാഷങ്ങള്‍ വര്‍ദ്ധിപ്പിക്കുകയുമണ് ചെയ്യുന്നത്.

ഫിനാന്‍സിംഗ് ഇനി വേഗത്തില്‍; ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Hero Electric

അതേസമയം ഇലക്ട്രിക് സ്‌കൂട്ടര്‍ മേഖലയില്‍ അധിപത്യം നേടി മുന്നേറുകയാണ് ഹീറോ ഇലക്ട്രിക്. കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്ങളുടെ മോഡലുകളുടെ വില്‍പ്പന വര്‍ധിച്ചിരിക്കുകയാണ് കമ്പനി ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ഹീറോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കാത്തിരിപ്പ് കാലയളവ് ഉയര്‍ന്നുതന്നെയാണ്.

ഫിനാന്‍സിംഗ് ഇനി വേഗത്തില്‍; ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Hero Electric

പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയ്ക്ക് ആവശ്യക്കാര്‍ കൂടുതലായിട്ടില്ലെങ്കിലും, അതിന്റെ ഇലക്ട്രിക് എതിരാളികളെ കുറിച്ച് പറയാനാവില്ല. നിരവധി വാഹന നിര്‍മാതാക്കള്‍ വില്‍പ്പനയില്‍ പ്രകടമായ വര്‍ധന രേഖപ്പെടുത്തുന്നതിനാല്‍ ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പന ഗണ്യമായി വര്‍ധിക്കുന്നുവെന്ന് വേണം പറയാന്‍.

ഫിനാന്‍സിംഗ് ഇനി വേഗത്തില്‍; ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Hero Electric

2022 ജനുവരിയില്‍ ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന രജിസ്‌ട്രേഷനില്‍ ഹീറോ ഇലക്ട്രിക് തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. കമ്പനി മൂന്ന് പ്രധാന ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകളാണ് വില്‍പ്പന നടത്തുന്നത്.

ഫിനാന്‍സിംഗ് ഇനി വേഗത്തില്‍; ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Hero Electric

ഹീറോ ഒപ്റ്റിമ, ഹീറോ NYX, ഹീറോ ഫോട്ടോണ്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ മാസത്തെ രജിസ്ട്രേഷന്‍ 7,763 യൂണിറ്റായി ഉയര്‍ന്നു, 2021 ജനുവരിയില്‍ വിറ്റ 1,680 യൂണിറ്റുകളില്‍ നിന്ന് വിപണി വിഹിതം 0.14 ശതമാനത്തില്‍ നിന്ന് 0.76 ശതമാനമായി വര്‍ധിച്ചു.

ഫിനാന്‍സിംഗ് ഇനി വേഗത്തില്‍; ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Hero Electric

ഒഖിനാവ ഓട്ടോടെക് 2021 ജനുവരിയില്‍ വിറ്റ 725 യൂണിറ്റുകളില്‍ നിന്ന് 2022 ജനുവരിയില്‍ 5,613 യൂണിറ്റായി റീട്ടെയില്‍ വില്‍പ്പന നടത്തി. ഒഖിനാവ ഐ-പ്രൈസ്+ ആണ് കമ്പനിയുടെ മുന്‍നിര മോഡല്‍. വൈകാതെ തന്നെ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടി വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് കമ്പനി. ഇതിന്റെ പരീക്ഷണം കമ്പനി സജീവമായി നടത്തിക്കൊണ്ടിരിക്കുകയാണ്. ഓല S1, സിമ്പിള്‍ വണ്‍ തുടങ്ങിയ എതിരാളികളുമായിട്ടാകും ഇ-സ്‌കൂട്ടര്‍ മത്സരിക്കുക.

ഫിനാന്‍സിംഗ് ഇനി വേഗത്തില്‍; ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Hero Electric

ആംപിയര്‍ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡും ചില്ലറ വില്‍പ്പനയില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2021 ജനുവരിയില്‍ 938 യൂണിറ്റ് ആയിരുന്ന വില്‍പ്പനയെങ്കില്‍ കഴിഞ്ഞ മാസം 4,218 യൂണിറ്റായി വില്‍പ്പന വര്‍ധിച്ചു.

ഫിനാന്‍സിംഗ് ഇനി വേഗത്തില്‍; ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Hero Electric

പ്യുവര്‍ ഇവിയുടെ വില്‍പ്പന 2021 ജനുവരിയില്‍ 272 യൂണിറ്റുകളില്‍ നിന്ന് കഴിഞ്ഞ മാസം 1,690 യൂണിറ്റായി ഉയര്‍ന്നപ്പോള്‍, ഓല ഇലക്ട്രിക് കഴിഞ്ഞ മാസം 1,102 യൂണിറ്റുകള്‍ ചില്ലറവില്‍പ്പന നടത്തി. ഓല 2021 ഓഗസ്റ്റില്‍ അതിന്റെ S1, S1 Pro എന്നിവ യഥാക്രമം 99,999 രൂപയ്ക്കും 1,29,999 രൂപയ്ക്കും അവതരിപ്പിച്ചുകൊണ്ട് ഇ-സ്‌കൂട്ടര്‍ സെഗ്മെന്റിലേക്ക് പ്രവേശിച്ചു.

ഫിനാന്‍സിംഗ് ഇനി വേഗത്തില്‍; ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Hero Electric

ഇത്തരത്തില്‍ നിരവധി ഇലക്ട്രിക് സ്‌കൂട്ടറുകളാണ് വരും മാസങ്ങളിലേക്കും വിപണിയിലേക്ക് എത്താനൊരുങ്ങുന്നത്. ഈ കാണക്കുകള്‍ വ്യക്തമാക്കുന്നതും രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ആവശ്യം വര്‍ധിച്ചുവരുന്നുവെന്ന് തന്നെയാണ്.

More from DriveSpark

Article Published On: Thursday, February 10, 2022, 9:52 [IST]
English summary
Hero electric made partnership with axis bank to offer finance solutions all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X