Xpulse 200 4V-ലേക്ക് പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്ന് Hero; നവീകരണങ്ങള്‍ ഇങ്ങനെ
മൂന്ന് പുതിയ കളര്‍ സ്‌കീമുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഹീറോ മോട്ടോകോര്‍പ്പ് കഴിഞ്ഞ വര്‍ഷം അവസാനമാണ് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ശക്തമായ എക്‌സ്പള്‍സ് 200 4V അവതരിപ്പിക്കുന്നത്. ലോഞ്ച് ചെയ്യുമ്പോള്‍ ഈ മോഡലിന് 1.28 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വില.

എന്നാല്‍ വിവിധ സമയങ്ങളില്‍ കമ്പനി നടപ്പാക്കിയ വില പരിഷ്‌കരണത്തിന് ശേഷം ഇപ്പോള്‍ എക്സ്പള്‍സ് 200 4V-യുടെ വില 1.32 ലക്ഷമായി ഉയരുകയും ചെയ്തിട്ടുണ്ട്. ഇടയ്ക്ക് ആവശ്യക്കാര്‍ കൂടിയതോടെ മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പന കമ്പനി താത്കലികമായി നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ഒരു മാസത്തിന് ശേഷം വീണ്ടും പുനരാരംഭിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, അഡ്വഞ്ചര്‍ ടൂററിലേക്ക് പുതിയ കുറച്ച് പരിഷ്‌കാരങ്ങള്‍ കൂടി നടപ്പാക്കാനൊരുങ്ങുകയാണ് കമ്പനി. അഡ്വഞ്ചര്‍ ടൂററിലേക്ക് എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പും പുതിയ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുമാണ് കമ്പനി അവതരിപ്പിക്കുന്നത്.

ഇത് മികച്ച പ്രകാശം നല്‍കുന്നതിനും രാത്രിയില്‍ മികച്ച ഡ്രൈവിംഗ് റൈഡറിന് നല്‍കുന്നതിന് സഹായിക്കുകയും ചെയ്യുമെന്നാണ് ഹീറോ പറയുന്നത്. എക്സ്പള്‍സ് 200 എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ സ്പെയ്സിലെ ബ്രാന്‍ഡിന്റെ ജനപ്രീയ മോഡലാണ്.

2V, 4V രൂപങ്ങളില്‍ ഇതിനെ കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുകയും ചെയ്യുന്നു. ഇതിന് ഇന്ത്യയില്‍ നേരിട്ടുള്ള എതിരാളികളില്ല. എക്‌സ്പള്‍സ് 200 ഇംപള്‍സിന്റെ പിന്‍ഗാമിയായിട്ടാണ് വിപണിയില്‍ എത്തുന്നത്. ഇതിന് 199.5 സിസി സിംഗിള്‍-സിലിണ്ടര്‍ ഫ്യൂവല്‍-ഇഞ്ചക്റ്റഡ് ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് കരുത്ത് നല്‍കുന്നത്.

4V വേരിയന്റ് 8,500 rpm-ല്‍ 18.8 bhp കരുത്തും 6,500 rpm-ല്‍ 17.35 Nm പരമാവധി ടോര്‍ക്കും നല്‍കുന്നു. അതേ എഞ്ചിന്റെ 2V പതിപ്പ് 17.8 bhp കരുത്തും 16.45 Nm പീക്ക് ടോര്‍ക്കുമാണ് നല്‍കുന്നത്. കൂടാതെ അഞ്ച് സ്പീഡ് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ജോടിയാക്കുകയും ചെയ്തിയിരിക്കുന്നു.

4V അപ്ഡേറ്റിനൊപ്പം, രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളും ഗ്രാഫിക്കല്‍ റിവിഷനുകളും ട്രെയില്‍ ബ്ലൂ, ബ്ലിറ്റ്‌സ് ബ്ലൂ, റെഡ് റെയ്ഡ് എന്നിങ്ങനെ മൂന്ന് പുതിയ കളര്‍ സ്‌കീമുകളും കൊണ്ടുവന്നു, അതേസമയം സ്വിച്ച് ഗിയറിന് സംയോജിത സ്റ്റാര്‍ട്ടറും എഞ്ചിന്‍ കട്ട്-ഉം ഉള്ള ഒരു ഓഫ് ബട്ടണ്‍ അപ്ഡേറ്റ് ലഭിച്ചു.

ഹീറോ എക്സ്പള്‍സ് 200-ന്റെ ഫീച്ചര്‍ ലിസ്റ്റില്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനുമുള്ള എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കോംപാക്ട് ടെയില്‍ സെക്ഷന്‍, ബ്ലോക്ക് പാറ്റേണ്‍ ടയറുകള്‍, സിംഗിള്‍ പീസ് സീറ്റ് സജ്ജീകരണം തുടങ്ങിയവയും ഉള്‍പ്പെടുന്നു.

സിംഗിള്‍-ചാനല്‍ എബിഎസ് സിസ്റ്റം, 190 എംഎം സസ്പെന്‍ഷന്‍ ട്രാവല്‍ സഹിതം 37 എംഎം ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, 10-സ്റ്റെപ്പ് പ്രീലോഡ്-അഡ്ജസ്റ്റബിള്‍ റിയര്‍ മോണോഷോക്ക് എന്നിവയാണ് മറ്റ് പ്രധാന ഹൈലൈറ്റുകള്‍.

മുന്‍വശത്ത് 276 എംഎം ഫ്രണ്ട് ഡിസ്‌ക്കും 220 എംഎം പിന്‍ ഡിസ്‌ക് ബ്രേക്കുമാണ് സുരക്ഷയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. ഹീറോ എക്സ്പള്‍സ് 200-ന് 13 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയുണ്ട്, അതേസമയം ഇത് 157 കിലോഗ്രാം തൂക്കം നല്‍കുന്നു. ഇത് നിലത്തു നിന്ന് 220 മില്ലീമീറ്ററും സീറ്റ് ഉയരം 823 മില്ലീമീറ്ററുമാണ്. അഡ്വഞ്ചര്‍ ടൂറിംഗ് മോട്ടോര്‍സൈക്കിളില്‍ 21 ഇഞ്ച് ഫ്രണ്ട് വീലുകളും 18 ഇഞ്ച് പിന്‍ ചക്രങ്ങളുമാണ് ഹീറോ നല്‍കിയിരിക്കുന്നത്.

അതേസമയം മോട്ടോര്‍സൈക്കിളിന്റെ 2022 മാര്‍ച്ചിലെ വില്‍പ്പനയില്‍ 84 ശതമാനം വളര്‍ച്ച കൈവരിച്ചതായും ഹീറോ അവകാശപ്പെടുന്നു. 2021 മാര്‍ച്ചില്‍ വിറ്റ 2,485 യൂണിറ്റുകളെ അപേക്ഷിച്ച് മൊത്തം 4,563 യൂണിറ്റ് മോട്ടോര്‍സൈക്കിളുകള്‍ കഴിഞ്ഞ മാസം കമ്പനി വിറ്റു.

ഇപ്പോള്‍, എക്‌സ്പള്‍സ് 200 ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന അഡ്വഞ്ചര്‍ ടൂറിംഗ് മോട്ടോര്‍സൈക്കിളാണ്, 2 വാല്‍വ് വേരിയന്റിന് 1.23 ലക്ഷം രൂപയാണ് വില. ടോപ്പ്-സ്‌പെക്ക്, എക്‌സ്പള്‍സ് 200 4V-യുടെ വില 1.32 ലക്ഷം രൂപയാണ് (എക്സ്ഷോറൂം).

ഹീറോ മോട്ടോകോര്‍പ്പ് പുതിയ 2022-23 സാമ്പത്തിക വര്‍ഷത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. കമ്പനിയുടെ വാര്‍ഷിക വില്‍പ്പനയില്‍ 12.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാവ് 2022 ഏപ്രിലില്‍ 418,622 യൂണിറ്റുകള്‍ വിറ്റുവെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

2021 ഏപ്രിലില്‍ 372,285 യൂണിറ്റുകള്‍ വിറ്റഴിച്ചു. 'സമ്പദ്വ്യവസ്ഥ ക്രമേണ തുറക്കുകയും സര്‍ക്കാര്‍ നയ പിന്തുണ തുടരുകയും ചെയ്യുന്നു, ഏപ്രില്‍ വാല്യങ്ങള്‍ ഉപഭോക്തൃ വികാരങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നതിനെ സൂചിപ്പിക്കുന്നു. മൊത്തം ആഭ്യന്തര വില്‍പ്പന 2021 ഏപ്രിലിലെ 342,614 യൂണിറ്റില്‍ നിന്ന് 2022 ഏപ്രിലില്‍ 16.3 ശതമാനം ഉയര്‍ന്ന് 398,490 യൂണിറ്റായിയെന്നും കമ്പനി പറയുന്നു.


Click it and Unblock the Notifications








