Passion Xtec അവതരിപ്പിച്ച് Hero; വില 74,590 രൂപ
തങ്ങളുടെ നിരയിലെ പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിന്റെ ഭാഗമായി, ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്, തങ്ങളുടെ ജനപ്രീയ മോഡലായ പാഷന്‍ നിരയിലേക്ക് പുതിയൊരു വേരിയന്റ് കൂടി ഉള്‍പ്പെടുത്തി. നേരത്തെ വിവിധ മോഡലുകളില്‍ അവതരിപ്പിച്ച 'Xtec' വേരിയന്റ് തന്നെയാണ് പാഷനും സമ്മാനിച്ചിരിക്കുന്നത്.

രാജ്യത്തുടനീളമുള്ള ഹീറോ മോട്ടോകോര്‍പ്പ് ഡീലര്‍ഷിപ്പുകളില്‍ ആകര്‍ഷകമായ വിലയില്‍ ഈ പതിപ്പ് ഇപ്പോള്‍ ലഭ്യമാണ്. രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഈ പാഷന്‍ Xtec വേരിയന്റിന് 74,590 രൂപ (ഡ്രം വേരിയന്റ്), 78,990 രൂപ (ഡിസ്‌ക് വേരിയന്റ്) എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

5 വര്‍ഷത്തെ വാറന്റിയോടെയാണ് പാഷന്‍ Xtec വരുന്നത്. പുതിയ ഹീറോ പാഷന്‍ 'Xtec' ഡിസൈൻ, സേഫ്റ്റി, കണക്റ്റിവിറ്റി, കംഫർട്ട് എന്നിവയുടെ സമ്പൂര്‍ണ്ണ സംയോജനമാണെന്നാണ് കമ്പനി പറയുന്നത്.

ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എസ്എംഎസ്, കോള്‍ അലേര്‍ട്ടുകള്‍, തത്സമയ മൈലേജ് ഇന്‍ഡിക്കേറ്റര്‍, ലോ-ഫ്യുവല്‍ ഇന്‍ഡിക്കേറ്റര്‍, സൈഡ്-സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ്, സര്‍വീസ് റിമൈന്‍ഡര്‍ തുടങ്ങിയ സവിശേഷതകള്‍ മോട്ടോര്‍സൈക്കിളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പുതിയ സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകളും പാഷന്‍ ബ്രാന്‍ഡിന്റെ വിശ്വാസവും വിശ്വാസ്യതയും, പാഷന്‍ Xtec-നെ സെഗ്മെന്റിലെ മറ്റുള്ളവരെക്കാള്‍ മികച്ചതാക്കുന്നുവെന്നും ഹീറോ അവകാശപ്പെടുന്നു.

''പുതിയ ഫീച്ചറുകളും സ്മാര്‍ട്ട് ഡിസൈനും ഉള്ള പാഷന്‍ Xtec രാജ്യത്തെ യുവാക്കളെ ആവേശഭരിതരാക്കുന്ന ഒരു ശ്രദ്ധേയമായ ഉല്‍പ്പന്നമാണെന്നാണ് ഹീറോ മോട്ടോകോര്‍പ്പിന്റെ സ്ട്രാറ്റജി ആന്‍ഡ് ഗ്ലോബല്‍ പ്രൊഡക്റ്റ് പ്ലാനിംഗ് മേധാവി മാലോ ലെ മാസന്‍ പറഞ്ഞത്.

തങ്ങളുടെ സ്പ്ലെന്‍ഡര്‍ പ്ലസ് Xtec, ഗ്ലാമര്‍ 125 Xtec, പ്ലെഷര്‍ പ്ലസ് 110 Xtec, ഡെസ്റ്റിന് 125 Xtec തുടങ്ങിയ 'Xtec' ഉല്‍പ്പന്നങ്ങളുടെ ശ്രേണിക്ക് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ട്, പാഷന്‍ Xtec ഈ ട്രെന്‍ഡ് തുടരുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹീറോ പാഷന്‍ ഒരു ഐക്കണിക് ബ്രാന്‍ഡാണെന്നും ഒരു ദശാബ്ദത്തിലേറെയായി വലിയ ഉപഭോക്തൃ വിശ്വാസം മോഡലിന് ലഭിക്കുന്നുണ്ടെന്നും ഹീറോ മോട്ടോകോര്‍പ്പിന്റെ ചീഫ് ഗ്രോത്ത് ഓഫീസര്‍ രഞ്ജിവ്ജിത് സിംഗ് പറഞ്ഞു.

പുതിയ ശൈലിയും പുതിയ മനോഭാവവും കൊണ്ട്, പാഷന്‍ Xtec പുതിയ കാലത്തെ റൈഡര്‍മാരെ ആകര്‍ഷിക്കും, കൂടാതെ ഏറ്റവും പുതിയ സാങ്കേതിക സവിശേഷതകള്‍ക്കൊപ്പം, അത് സെഗ്മെന്റിന്റെ മാനദണ്ഡം സജ്ജമാക്കും. രാജ്യത്തിന്റെ മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ തങ്ങളുടെ നേതൃത്വം കൂടുതല്‍ ഉറപ്പിക്കാന്‍ പാഷന്‍ Xtec തങ്ങളെ പ്രാപ്തരാക്കുമെന്ന് ഉറപ്പുണ്ടെന്നും രഞ്ജിവ്ജിത് സിംഗ് അഭിപ്രായപ്പെട്ടു.

ഇന്നത്തെ തലമുറയ്ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന, പെര്‍ഫോമന്‍സ് അധിഷ്ഠിതവും മസ്‌കുലര്‍ ലുക്കുമുള്ള പുതിയ പാഷന്‍ Xtec, സൗകര്യം, സുരക്ഷ, യൂട്ടിലിറ്റി ഫീച്ചറുകള്‍ എന്നിവയുടെ ഒരു നിര തന്നെയാണ് അവതരിപ്പിക്കുന്നത്. ഇത് തടസ്സങ്ങളില്ലാതെ സംയോജിപ്പിച്ച് തടസ്സരഹിതവും ആസ്വാദ്യകരവുമായ റൈഡിംഗ് അനുഭവം നല്‍കുകയും ചെയ്യുന്നു.

പാഷന്‍ Xtec ഉപയോഗിച്ച് റൈഡര്‍ക്ക് വാഹനവും കണക്റ്റിവിറ്റി പ്രവര്‍ത്തനങ്ങളും വേഗത്തിലും സൗകര്യപ്രദമായും ആക്‌സസ് ചെയ്യാന്‍ കഴിയും. ബ്ലൂ ബാക്ക്ലൈറ്റുള്ള ആദ്യ സെഗ്മെന്റ് ഫുള്‍ ഡിജിറ്റല്‍ സ്പീഡോമീറ്റര്‍ കണ്‍സോള്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കോളര്‍ പേരുള്ള ഫോണ്‍ കോള്‍ അലേര്‍ട്ടുകള്‍, മിസ്ഡ് കോള്‍, എസ്എംഎസ് അറിയിപ്പുകള്‍ എന്നിവയ്ക്കൊപ്പം സംയോജിത യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടും വാഗ്ദാനം ചെയ്യുന്നു.

ഫോണ്‍ ബാറ്ററി ശതമാനം, തത്സമയ മൈലേജ് ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് ഷെഡ്യൂള്‍ റിമൈന്‍ഡര്‍, കുറഞ്ഞ ഇന്ധന സൂചകം എന്നിവയും ഇത് പ്രദര്‍ശിപ്പിക്കുന്നു പരമ്പരാഗത ഹാലോജന്‍ ലാമ്പിനെ അപേക്ഷിച്ച് 12 ശതമാനം നീളമുള്ള ബീം ഉള്ള സെഗ്മെന്റ് ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ പുതിയ പാഷന്‍ Xtec അവതരിപ്പിക്കുന്നു.

പുതിയ ഹെഡ്‌ലാമ്പ് ഡിസൈന്‍ മോട്ടോര്‍സൈക്കിളിന്റെ സ്‌പോര്‍ട്ടിനെസും എയറോഡൈനാമിക്‌സും വര്‍ദ്ധിപ്പിക്കുന്നു. മോട്ടോര്‍സൈക്കിളിന് ക്രോം ചെയ്ത 3D ബ്രാന്‍ഡിംഗും റിം ടേപ്പും അതിന്റെ പ്രീമിയം ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു.

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍ മാറ്റമില്ലെന്ന് വേണം പറയാന്‍. നിലവിലെ പതിപ്പില്‍ കാണുന്ന 110 സിസി എഞ്ചിന്‍ തന്നെയാണ് കരുത്ത് നല്‍കുന്നത്. അത് 7,500 rpm-ല്‍ 9 bhp കരുത്തും 5000 rpm-ല്‍ 9.79 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മികച്ച ഇന്ധനക്ഷമതയ്ക്കായി പേറ്റന്റ് നേടിയ i3S സാങ്കേതികവിദ്യയുമായാണ് പുതിയ പാഷന്‍ പ്രോ Xtec വരുന്നത്.

സുരക്ഷയിലേക്ക് വന്നാല്‍, റൈഡറിനും പിന്നിലെ യാത്രക്കാരനും അതീവ സുരക്ഷ ഉറപ്പാക്കുന്ന, പാഷന്‍ പ്രോ Xtec-ന് ഒരു സൈഡ്-സ്റ്റാന്‍ഡ് വിഷ്വല്‍ വാര്‍ണിംഗും, 'സൈഡ്-സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫും' ഉണ്ട്. കൂടാതെ, മോട്ടോര്‍സൈക്കിളില്‍ ഡിസ്‌ക് ബ്രേക്കിന്റെ ഓപ്ഷനും മികച്ച ഹാന്‍ഡ്ലിംഗിനായി കോമ്പി ബ്രേക്കിംഗ് സിസ്റ്റവും (CBS) കമ്പനി വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








