C1, C5X, F1...മൂന്ന് പുതിയ ഇലക്ട്രിക് സൈക്കിളുകള്‍ അവതരിപ്പിച്ച് Hero Lectro

ഹീറോ സൈക്കിള്‍സ് ലിമിറ്റഡിന്റെ ഇലക്ട്രിക് സൈക്കിള്‍ ബ്രാന്‍ഡായ ഹീറോ ലെക്ട്രോ അതിന്റെ നിലവിലുള്ള F സീരീസ്, C സീരീസ് ഇലക്ട്രിക് സൈക്കിളുകളുടെ മൂന്ന് പുതിയ വേരിയന്റുകള്‍ കൂടി രാജ്യത്ത് അവതരിപ്പിച്ചു.

C1, C5X, F1...മൂന്ന് പുതിയ ഇലക്ട്രിക് സൈക്കിളുകള്‍ അവതരിപ്പിച്ച് Hero Lectro

പുതുതായി പുറത്തിറക്കിയ ഹീറോ ലെക്ട്രോ C1, C5X, F1 ട്രിമ്മുകള്‍ക്ക് 32,999 രൂപ മുതല്‍ 38,999 രൂപ വരെയാണ് വില വരുന്നത്. പുതുതായി പുറത്തിറക്കിയ മോഡലുകള്‍ എല്ലാത്തരം ഭൂപ്രദേശങ്ങളും (നഗര റോഡുകളും പരുക്കന്‍ ഓഫ് റോഡുകളും) ഏറ്റെടുക്കുന്ന തരത്തില്‍ വികസിപ്പിച്ചെടുത്തവയാണെന്ന് കമ്പനി അവകാശപ്പെടുന്നു.

C1, C5X, F1...മൂന്ന് പുതിയ ഇലക്ട്രിക് സൈക്കിളുകള്‍ അവതരിപ്പിച്ച് Hero Lectro

ഈ ഇലക്ട്രിക് സൈക്കിളുകളില്‍ ഒരു നൂതന അലൂമിനിയം 6061 അലോയ് ഫ്രെയിം ഫീച്ചര്‍ ചെയ്യുന്നു, അത് നാശ പ്രതിരോധത്തില്‍ നിന്ന് സംരക്ഷിക്കുമ്പോള്‍ അവയ്ക്ക് ഘടനാപരമായ കരുത്ത് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

C1, C5X, F1...മൂന്ന് പുതിയ ഇലക്ട്രിക് സൈക്കിളുകള്‍ അവതരിപ്പിച്ച് Hero Lectro

പുതുതായി പുറത്തിറക്കിയ ഹീറോ ലെക്ട്രോ ഇലക്ട്രിക് സൈക്കിളുകളില്‍ ആന്റി-സ്‌കിഡ് അലോയ് പെഡലുകള്‍, എയറോഡൈനാമിക് ഫോര്‍ക്കുകള്‍, റൈഡര്‍ മുന്‍ഗണന അനുസരിച്ച് വ്യത്യസ്ത അളവിലുള്ള ഡ്യുവല്‍ വാള്‍ അലോയ് റിമ്മുകള്‍, RFID കീ ലോക്കിംഗ്, എല്‍ഇഡി ഡിസ്പ്ലേ യൂണിറ്റുകള്‍, IP67, IP65 പൊടി, വാട്ടര്‍പ്രൂഫ് റേറ്റിംഗുകള്‍ എന്നിവയുണ്ട്.

C1, C5X, F1...മൂന്ന് പുതിയ ഇലക്ട്രിക് സൈക്കിളുകള്‍ അവതരിപ്പിച്ച് Hero Lectro

എന്‍ട്രി ലെവല്‍ C1 മോഡലില്‍, കമ്പനി 19' ഫ്രെയിം ചേര്‍ത്തു, കൂടാതെ കോസ്‌മെറ്റിക് മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. ഇതുവഴി ഈ ഇലക്ട്രിക് സൈക്കിളിന് നവോന്മേഷപ്രദമായ രൂപം ലഭിക്കുന്നു. ഈ മാറ്റങ്ങള്‍ ഇലക്ട്രിക് സൈക്കിളിന് സുഖകരവും സുരക്ഷിതവുമായ യാത്രകള്‍ക്കായി മികച്ച എര്‍ഗണോമിക്സ് നല്‍കുമെന്ന് കമ്പനി പറയുന്നു.

C1, C5X, F1...മൂന്ന് പുതിയ ഇലക്ട്രിക് സൈക്കിളുകള്‍ അവതരിപ്പിച്ച് Hero Lectro

പുതുതായി പുറത്തിറക്കിയവയെല്ലാം വെറും 4 മണിക്കൂറിനുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന മോഡലുകളാണെന്നും, നീക്കം ചെയ്യാവുന്ന ബാറ്ററികള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കുമെന്നും ഹീറോ പറയുന്നു.

C1, C5X, F1...മൂന്ന് പുതിയ ഇലക്ട്രിക് സൈക്കിളുകള്‍ അവതരിപ്പിച്ച് Hero Lectro

'ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സൈക്കിളുകള്‍ പുറത്തിറക്കിയതിന് ശേഷം, ഹീറോ ലെക്ട്രോയില്‍ തങ്ങള്‍ ഇന്ന് ഇന്ത്യയുടെ നീളത്തിലും പരപ്പിലും അതിന്റെ വ്യാപകമായ സ്വീകാര്യതയ്ക്ക് സാക്ഷ്യം വഹിക്കുന്നുവെന്നാണ് ഹീറോ സൈക്കിള്‍സ് ഡയറക്ടര്‍ ആദിത്യ മുഞ്ജല്‍ പറഞ്ഞത്.

C1, C5X, F1...മൂന്ന് പുതിയ ഇലക്ട്രിക് സൈക്കിളുകള്‍ അവതരിപ്പിച്ച് Hero Lectro

സാഹസികതയ്ക്കുള്ള ആഗ്രഹം നിറവേറ്റുന്ന മൊബിലിറ്റി ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇലക്ട്രിക് സൈക്കിളുകള്‍ ഒരു മികച്ച ബദലായി മാറിയിരിക്കുന്നു. ആരോഗ്യ ബോധമുള്ളതും സുസ്ഥിരവും പോക്കറ്റ് ഫ്രണ്ട്ലിയുമാണ് ഹീറോ ഇലക്ട്രിക് സൈക്കിള്‍സ് എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

C1, C5X, F1...മൂന്ന് പുതിയ ഇലക്ട്രിക് സൈക്കിളുകള്‍ അവതരിപ്പിച്ച് Hero Lectro

ഈ സൈക്കിളുകള്‍ കമ്പനിയുടെ സ്വന്തം R&D കേന്ദ്രങ്ങളില്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്, കൂടാതെ 250W BLDC റിയര്‍ ഹബ് മോട്ടോറുകളില്‍ നിന്നും ഉയര്‍ന്ന പവര്‍ ലി-അയണ്‍ ബാറ്ററികളില്‍ നിന്നും ഊര്‍ജ്ജം ലഭിക്കുന്നു. ഈ ബാറ്ററികള്‍ ഒന്നുകില്‍ പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാം അല്ലെങ്കില്‍ എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാനും/സ്വാപ്പിംഗിനായി വേര്‍പെടുത്താനും കഴിയും.

C1, C5X, F1...മൂന്ന് പുതിയ ഇലക്ട്രിക് സൈക്കിളുകള്‍ അവതരിപ്പിച്ച് Hero Lectro

ഇലക്ട്രിക് സൈക്കിളുകള്‍ കമ്പനിയുടെ വെബ്സൈറ്റിലും അംഗീകൃത കമ്പനി ഡീലര്‍ഷിപ്പുകളിലും ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ എക്സ്‌ക്ലൂസീവ് എക്സ്പീരിയന്‍സ് സെന്ററുകളിലും സോണുകളിലും വാങ്ങാന്‍ ലഭ്യമാണ്.

C1, C5X, F1...മൂന്ന് പുതിയ ഇലക്ട്രിക് സൈക്കിളുകള്‍ അവതരിപ്പിച്ച് Hero Lectro

അതേസമയം ഇലക്ട്രിക് സൈക്കിളുകള്‍ കൂടുതല്‍ ജനപ്രീയമാക്കുന്നതിന്റെ ഭാഗമായി, തങ്ങളുടെ പോര്‍ട്ട്ഫോളിയോയ്ക്കൊപ്പം, അതിന്റെ അഞ്ച് വേരിയന്റുകള്‍ ഡല്‍ഹി സര്‍ക്കാരിന്റെ ഇവി പോളിസിക്ക് കീഴില്‍ യോഗ്യമാണെന്ന് ഹീറോ ലെക്ടോ വ്യക്തമാക്കി.

C1, C5X, F1...മൂന്ന് പുതിയ ഇലക്ട്രിക് സൈക്കിളുകള്‍ അവതരിപ്പിച്ച് Hero Lectro

ഈ നീക്കത്തോടെ, ഡല്‍ഹി ഇവി പോളിസിക്ക് കീഴില്‍ സബ്സിഡിക്ക് അര്‍ഹതയുള്ള ഏറ്റവും കൂടുതല്‍ ഓപ്ഷനുകള്‍ ഉള്ള ബ്രാന്‍ഡായി ഹീറോ ലെക്ട്രോ മാറുകയും ചെയ്യുന്നു. നാല് വ്യക്തിഗത ഇ-സൈക്കിളുകളും ഒരു കാര്‍ഗോ ഇ-സൈക്കിളും ഇതില്‍ ഉള്‍പ്പെടുന്നു.

C1, C5X, F1...മൂന്ന് പുതിയ ഇലക്ട്രിക് സൈക്കിളുകള്‍ അവതരിപ്പിച്ച് Hero Lectro

ഡല്‍ഹി ഇവി പോളിസിയില്‍ ഇ-സൈക്കിളുകള്‍ ഉള്‍പ്പെടുത്തിയതിന്റെ പ്രയോജനമായി എല്ലാ യോഗ്യരായ ഹീറോ ലെക്ട്രോ വേരിയന്റുകളും മോഡലുകളിലുടനീളം 7,500 രൂപയുടെ വിലക്കുറവ് വാഗ്ദാനം ചെയ്യും. കാര്‍ഗോ വേരിയന്റിന് 15,000 രൂപയുടെ വിലക്കുറവും ഉണ്ടാകും.

C1, C5X, F1...മൂന്ന് പുതിയ ഇലക്ട്രിക് സൈക്കിളുകള്‍ അവതരിപ്പിച്ച് Hero Lectro

യോഗ്യമായ ഇ-സൈക്കിള്‍ വേരിയന്റുകളില്‍ ഹീറോ ലെക്ട്രോ C6, ഹീറോ ലെക്ട്രോ C8i, ഹീറോ ലെക്ട്രോ F6i, ഹീറോ ലെക്ട്രോ C5 എന്നിവ ഉള്‍പ്പെടുന്നു, ഇവയുടെ വില യഥാക്രമം 27,499 രൂപ, 32,499 രൂപ, 47,499 രൂപ, 23,499 രൂപയാകും. യോഗ്യമായ കാര്‍ഗോ വേരിയന്റ് ഹീറോ ലെക്ട്രോ വിന്‍ 34,999 രൂപയ്ക്ക് ലഭ്യമാകും, ഇത് ഏറ്റവും ചെലവ് കുറഞ്ഞ ഇലക്ട്രിക് വാണിജ്യ വാഹനമാക്കി മാറുകയും ചെയ്യുന്നു.

C1, C5X, F1...മൂന്ന് പുതിയ ഇലക്ട്രിക് സൈക്കിളുകള്‍ അവതരിപ്പിച്ച് Hero Lectro

ഹീറോ സൈക്കിളിന്റെ ഇ-സൈക്കിള്‍ ബ്രാന്‍ഡായ ഹീറോ ലെക്ട്രോയ്ക്ക് ഇന്ത്യയുടെ സംഘടിത വിപണിയിലെ ഏറ്റവും വിശാലമായ ഇ-സൈക്കിള്‍ പോര്‍ട്ട്ഫോളിയോയുണ്ട്, ഗിയറുകള്‍ ഉള്ളതും അല്ലാത്തതുമായ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ ഒന്നിലധികം യൂട്ടിലിറ്റികളിലായി 14 വേരിയന്റുകളില്‍ വ്യാപിച്ചുകിടക്കുന്നു.

C1, C5X, F1...മൂന്ന് പുതിയ ഇലക്ട്രിക് സൈക്കിളുകള്‍ അവതരിപ്പിച്ച് Hero Lectro

വ്യത്യസ്ത ഉപയോക്തൃ പ്രൊഫൈലുകള്‍ മനസ്സില്‍ വെച്ചുകൊണ്ട്, ഹീറോ ലെക്ട്രോ യാത്രയ്ക്കും വിനോദത്തിനും അവസാന മൈല്‍ ഡെലിവറിക്കും പരിഹാരങ്ങള്‍ നല്‍കുന്നു. ഹീറോ ലെക്ട്രോ അതിന്റെ ഇ-സൈക്കിളുകളില്‍ സ്മാര്‍ട്ട് ഫീച്ചറുകള്‍ക്കൊപ്പം നൂതനമായ ഡിസൈനും അവതരിപ്പിക്കുന്നു.

More from DriveSpark

Article Published On: Thursday, September 22, 2022, 15:15 [IST]
English summary
Hero lectro launches three new electric cycles read here all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X