രാജ്യത്ത് വൈദ്യുതവത്കരണം നടപ്പാക്കും; ഭാരത് പെട്രോളിയവുമായി കൈകോര്‍ത്ത് Hero

വാണിജ്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും ഭാവിയിലേക്ക് നയിക്കുന്നതിനും എന്നും മുന്‍നിരയിലാണ് ഹീറോ മോട്ടോകോര്‍പ്പ്. വാഹന വിപണിയും ഗതാഗത മേഖലയും മാറ്റങ്ങള്‍ക്ക് തുടക്കമിടുമ്പോള്‍ ഈ മാറ്റത്തെ മുന്നില്‍ നിന്നു നയിക്കാനായി തന്ത്രപരമായ സമീപനം സ്വീകരിക്കുകയാണ് കമ്പനി.

രാജ്യത്ത് വൈദ്യുതവത്കരണം നടപ്പാക്കും; ഭാരത് പെട്രോളിയവുമായി കൈകോര്‍ത്ത് Hero

ജൈവ, അജൈവ മാതൃകകളിലുള്ള ബിസിനസ് വിപുലീകരണത്തിലൂടെ ഗതാഗത മേഖലയിലെ നൂതന പ്രവണതകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഹീറോ മോട്ടോകോര്‍പ്പിന്റെ ആഗോള മേഖലയില്‍ വളര്‍ച്ചയുടെ നിര്‍ണ്ണായകഘടകമാണ് സുസ്ഥിരത.

രാജ്യത്ത് വൈദ്യുതവത്കരണം നടപ്പാക്കും; ഭാരത് പെട്രോളിയവുമായി കൈകോര്‍ത്ത് Hero

ഇപ്പോള്‍, ബി ദ ഫ്യൂച്ചര്‍ ഓഫ് മൊബിലിറ്റി എന്ന കാഴ്ചപ്പാടിന്റെ ഭാഗമായി ലോകത്തിലെ പാരിസ്ഥിതിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സംഭാവനകള്‍ നല്‍കുന്നതിന് വ്യക്തികളെയും സമൂഹത്തെയും വ്യവസായമേഖലയെയും ശക്തിപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യകളും പരിഹാരമാര്‍ഗങ്ങളും അതിവേഗത്തില്‍ നടപ്പാക്കിവരികയാണ്.

രാജ്യത്ത് വൈദ്യുതവത്കരണം നടപ്പാക്കും; ഭാരത് പെട്രോളിയവുമായി കൈകോര്‍ത്ത് Hero

ലോകനിലവാരത്തിലുള്ളതും സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്നതുമായ സുസ്ഥിര ഗതാഗത പരിഹാരമാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതിനു പുറമേ ശക്തമായ വൈദ്യുത വാഹന സംവിധാനം സൃഷ്ടിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് അത്യാധുനിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും നിര്‍ണ്ണായകമായ ശ്രമങ്ങള്‍ നടത്തിവരികയാണ് കമ്പനി.

രാജ്യത്ത് വൈദ്യുതവത്കരണം നടപ്പാക്കും; ഭാരത് പെട്രോളിയവുമായി കൈകോര്‍ത്ത് Hero

ഇന്ത്യയെ വൈദ്യുതീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മോട്ടോര്‍ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പും മഹാരത്ന, ഫോര്‍ച്ച്യൂണ്‍ ഗ്ലോബല്‍ 500 കമ്പനിയുമായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും (BPCL) സഹകരിച്ച് രാജ്യത്തുടനീളം വൈദ്യുത ഇരുചക്രവാഹനങ്ങള്‍ക്കുള്ള (ഇവി) ചാര്‍ജിംഗ് സൗകര്യങ്ങള്‍ സജ്ജീകരിക്കുകയാണ്.

രാജ്യത്ത് വൈദ്യുതവത്കരണം നടപ്പാക്കും; ഭാരത് പെട്രോളിയവുമായി കൈകോര്‍ത്ത് Hero

ഉപഭോക്താക്കള്‍ക്ക് ഊര്‍ജ സേവനങ്ങള്‍ നല്‍കുന്നതില്‍ മുന്നിലുള്ള ബിപിസിഎല്ലുമായുള്ള പങ്കാളിത്തം വൈദ്യുത വാഹന മേഖലയ്ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണകരമാകും. ഭാവിയില്‍ ആസ്തിയുടെ വിന്യാസത്തിനും വിപുലീകരണത്തിനുമുള്ള അവസരങ്ങള്‍ ഈ സഹകരണത്തിലൂടെ തുറക്കുമെന്നാണ് ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്‍ ആന്‍ഡ് സിഇഒ ഡോ. പവന്‍ മുജ്ജാല്‍ വ്യക്തമാക്കിയത്.

രാജ്യത്ത് വൈദ്യുതവത്കരണം നടപ്പാക്കും; ഭാരത് പെട്രോളിയവുമായി കൈകോര്‍ത്ത് Hero

രണ്ട് നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ഹീറോ മോട്ടോകോര്‍പ്പ് ഉടന്‍ തുടക്കം കുറിക്കും. ഓരോ ചാര്‍ജിംഗ് സ്റ്റേഷനുകളിലും ഡിസി, എസി ചാര്‍ജറുകള്‍ ഉള്‍പ്പടെയുള്ള മള്‍ട്ടിപ്പിള്‍ ചാര്‍ജിംഗ് പോയിന്റുകളുണ്ടാകും. എല്ലാ ഇവി ടൂവീലറുകള്‍ക്കും ഇത് ഉപയോഗിക്കാനാകും.

രാജ്യത്ത് വൈദ്യുതവത്കരണം നടപ്പാക്കും; ഭാരത് പെട്രോളിയവുമായി കൈകോര്‍ത്ത് Hero

സൗജന്യമായി ഉപയോഗിക്കാവുന്ന ഹീറോ മോട്ടോകോര്‍പ്പ് മൊബൈല്‍ ആപ്പ് വഴിയാകും ചാര്‍ജിംഗ് പ്രക്രിയകളുടെ നിയന്ത്രണം.

രാജ്യത്ത് വൈദ്യുതവത്കരണം നടപ്പാക്കും; ഭാരത് പെട്രോളിയവുമായി കൈകോര്‍ത്ത് Hero

ബീ ദ ഫ്യൂച്ചര്‍ ഓഫ് മൊബിലിറ്റി എന്ന കാഴ്ചപ്പാടിന് അനുസൃതമായി വൈദ്യുത വാഹന മേഖലയുടെ വളര്‍ച്ചയെ മുന്നോട്ട് നയിക്കുകയെന്ന ലക്ഷ്യത്തോടെ, രാജ്യത്തുടനീളം ചാര്‍ജിംഗ് സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിന് പ്രമുഖ പൊതുമേഖലാ സ്ഥാപനവുമായി (PSU) സഹകരിക്കുന്ന ആദ്യത്തെ ഓട്ടോമോട്ടീവ് ഒഇഎം ആയി മാറിയിരിക്കുകയാണ് ഹീറോ മോട്ടോകോര്‍പ്പ്.

രാജ്യത്ത് വൈദ്യുതവത്കരണം നടപ്പാക്കും; ഭാരത് പെട്രോളിയവുമായി കൈകോര്‍ത്ത് Hero

2021 സെപ്തംബറില്‍ പ്രഖ്യാപിച്ചതു പ്രകാരം, സുസ്ഥിര വളര്‍ച്ചയ്ക്കായി നൂതന വ്യാവസായിക മേഖലയിലെ ഊന്നലുമായി ഭാരത് പെട്രോളിയം 7,000 പരമ്പരാഗത റീട്ടെയ്ല്‍ ഔട്ട്ലെറ്റുകള്‍ മള്‍ട്ടിപ്പിള്‍ ഫ്യുവല്ലിംഗ് ഓപ്ഷനുകള്‍ ലഭ്യമാകുന്ന എനര്‍ജി സ്റ്റേഷനുകളാക്കി മാറ്റുകയാണ്. ഹ്രസ്വ, ദീര്‍ഘകാലാടിസ്ഥാനത്തില്‍, ഇവി ചാര്‍ജിംഗ് സൗകര്യവും ഇതിലുള്‍പ്പെടും.

രാജ്യത്ത് വൈദ്യുതവത്കരണം നടപ്പാക്കും; ഭാരത് പെട്രോളിയവുമായി കൈകോര്‍ത്ത് Hero

ആദ്യഘട്ടത്തില്‍ ഈ രണ്ട് ബൃഹദ് സ്ഥാപനങ്ങളും രാജ്യവ്യാപകമായി നിലവിലുള്ള എനര്‍ജി സ്റ്റേഷന്‍ ശൃംഖലയില്‍ ചാര്‍ജിംഗിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. തുടര്‍ന്ന് വൈദ്യുത വാഹന മേഖലയിലും അനുബന്ധ വെര്‍ട്ടിക്കലുകളിലും കൂടുതല്‍ പങ്കാളിത്തം വികസിപ്പിക്കുന്നതിനായി സഹകരണം വിപുലീകരിക്കും. ഇതുവഴി ഉപഭോക്തൃ ലൈഫ് സൈക്കിളിലുടനീളം കൂടുതല്‍ നേട്ടങ്ങള്‍ സാധ്യമാക്കുകയും ചെയ്യും.

രാജ്യത്ത് വൈദ്യുതവത്കരണം നടപ്പാക്കും; ഭാരത് പെട്രോളിയവുമായി കൈകോര്‍ത്ത് Hero

ഡല്‍ഹിയിലെയും ബെംഗളൂരുവിലെയും ഒന്‍പത് നഗരങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആദ്യഘട്ടത്തില്‍ സജ്ജമാക്കും. കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ശൃംഖല രാജ്യത്തുനീളം വിപുലമാക്കും.

രാജ്യത്ത് വൈദ്യുതവത്കരണം നടപ്പാക്കും; ഭാരത് പെട്രോളിയവുമായി കൈകോര്‍ത്ത് Hero

വിപുലമായ ഭാരത് പെട്രോളിയം എനര്‍ജി സ്റ്റേഷന്‍ ശൃംഖലയില്‍ പ്രവര്‍ത്തനങ്ങളുടെയും സേവനങ്ങളുടെയും സാധ്യത വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ അവസരങ്ങളുണ്ടാകും. ശക്തമായ വൈദ്യുത വാഹന സംവിധാനമൊരുക്കുന്നതിന് അധിക നിക്ഷേപവും കമ്പനികള്‍ നടത്തിയേക്കാം.

രാജ്യത്ത് വൈദ്യുതവത്കരണം നടപ്പാക്കും; ഭാരത് പെട്രോളിയവുമായി കൈകോര്‍ത്ത് Hero

ഊര്‍ജമേഖലയില്‍ നൂതനമായ ഗതാഗത പരിഹാര മാര്‍ഗങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതില്‍ പ്രഥമസ്ഥാനീയരാണ് ഭാരത് പെട്രോളിയം. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആരംഭിച്ച, ഉപഭോക്താക്കള്‍ക്കുള്ള കമ്പനിയുടെ പ്യുവര്‍ ഫോര്‍ ഷുവര്‍ വാഗ്ദാനം പോയിന്റ് ഓഫ് സെയിലില്‍ ഉപഭോക്താക്കളുടെ വിശ്വാസ്യതയിലും സുതാര്യതയിലും വലിയ മാറ്റങ്ങളുണ്ടാക്കി.

രാജ്യത്ത് വൈദ്യുതവത്കരണം നടപ്പാക്കും; ഭാരത് പെട്രോളിയവുമായി കൈകോര്‍ത്ത് Hero

വിപുലമായ ഡിജിറ്റല്‍വത്കരണം സൗകര്യത്തിലും വ്യക്തി അധിഷ്ഠിത സേവനങ്ങള്‍ നല്‍കുന്നതിലും പുതിയ മാനങ്ങള്‍ സൃഷ്ടിക്കുകയും ഉപഭോക്താക്കളുമായുള്ള ഇടപെടല്‍ പ്രക്രിയ സമ്പന്നമാക്കുകയും ചെയ്തു.

രാജ്യത്ത് വൈദ്യുതവത്കരണം നടപ്പാക്കും; ഭാരത് പെട്രോളിയവുമായി കൈകോര്‍ത്ത് Hero

ഊര്‍ജ മേഖലയിലെ വിസ്മയകരമായ പരിവര്‍ത്തനത്തിന്റെ ഘട്ടത്തിലേക്ക് നീങ്ങുമ്പോഴും ശുദ്ധമായ ഊര്‍ജത്തിന്റെ വ്യാപനം ത്വരിതപ്പെടുത്തുന്നതിലും മുന്‍നിരയില്‍ ബിപിസിഎല്‍ തുടരുകയാണ്. വൈദ്യുത വാഹന ചാര്‍ജിംഗിന്റെ ഭാഗമായി രാജ്യത്തുടനീളം 7000 എനര്‍ജി സ്റ്റേഷനുകളുടെ ശൃംഖലയാണ് കമ്പനി ആരംഭിക്കുന്നത്.

രാജ്യത്ത് വൈദ്യുതവത്കരണം നടപ്പാക്കും; ഭാരത് പെട്രോളിയവുമായി കൈകോര്‍ത്ത് Hero

ഇന്ത്യയില്‍ വ്യക്തിഗത ഗതാഗത മേഖലയെ നയിക്കുന്ന ഇരുചക്ര വാഹന യാത്രികരാണ് കമ്പനിയുടെ ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗവും. ഇരുചക്രവാഹന രംഗം തന്നെയാണ് ഇലക്ട്രിക് ടൂവീലറുകളെ ആദ്യമേ സ്വീകരിച്ചതും.

രാജ്യത്ത് വൈദ്യുതവത്കരണം നടപ്പാക്കും; ഭാരത് പെട്രോളിയവുമായി കൈകോര്‍ത്ത് Hero

എനര്‍ജി സ്റ്റേഷനുകളില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച വൈദ്യുത വാഹന ചാര്‍ജിംഗ് സേവനങ്ങളുടെയും വൈദ്യുത വാഹന മേഖലയില്‍ നൂതന പരിഹാരമാര്‍ഗങ്ങളുള്ള വിസ്മയകരമായ ഭാവിയുടെയും ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള തികച്ചും നിര്‍ണ്ണായകമായ മുന്നേറ്റമാണ് ഇരുചക്രവാഹന രംഗത്തെ ആഗോള പ്രമുഖരും പുതുമയോട് അഭിവേശവുമുള്ള ഹീറോ മോട്ടോകോര്‍പ്പുമായുള്ള സഹകരണമെന്നാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍, അരുണ്‍ കുമാര്‍ സിംഗ് പറഞ്ഞത്.

More from DriveSpark

Article Published On: Thursday, February 24, 2022, 15:27 [IST]
English summary
Hero made partnership with bharat petroleum for large scale ev charging infrastructure details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X