വില്‍പ്പനയ്‌ക്കൊപ്പം പ്രവര്‍ത്തനങ്ങളും വിപുലീകരിച്ചിരിച്ച് Hero; ഇനി ഫിലിപ്പീന്‍സിലും
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കമ്പനി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഫിലിപ്പീന്‍സിലും ആരംഭിച്ചിരിക്കുകയാണ്.

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്തേക്ക് മോട്ടോര്‍സൈക്കിളുകള്‍ കൊണ്ടുവരുന്നതില്‍ കൊളംബിയന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായ ടെറാഫിര്‍മ മോട്ടോര്‍സ് കോര്‍പ്പറേഷനുമായി (TMC) പങ്കാളിയാണെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

ഫിലിപ്പീന്‍സില്‍ ഹീറോ ഇരുചക്രവാഹനങ്ങളുടെ അസംബിള്‍ ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തം TMC-ക്കായിരിക്കും. കമ്പനി ലഗൂന സിറ്റിയിലെ നിര്‍മ്മാണ കേന്ദ്രത്തില്‍ 29,000 ചതുരശ്ര മീറ്റര്‍ അസംബ്ലി സൗകര്യം സ്ഥാപിക്കും. കൂടാതെ, ഈ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ 2024 വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

''തങ്ങളുടെ R4 (Recalibrate, Revitalise, Revolutionize and Revive) എന്ന തന്ത്രത്തിന് അനുസൃതമായി, ആഗോള വിപണിയിലെ പുതിയ അവസരങ്ങള്‍ എപ്പോഴും ശ്രദ്ധയോടെ പര്യവേക്ഷണം ചെയ്യുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് ടെറാഫിര്‍മ മോട്ടോര്‍സ് കോര്‍പ്പറേഷനുമായുള്ള (TMC) തങ്ങളുടെ പങ്കാളിത്തം ഈ വിപുലീകരണ തന്ത്രത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ''ഹീറോ മോട്ടോകോര്‍പ്പിന്റെ ഗ്ലോബല്‍ ബിസിനസ് മേധാവി സഞ്ജയ് ഭാന്‍ പറഞ്ഞു.

ഹീറോ മോട്ടോകോര്‍പ്പ് ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, സൗത്ത് & സെന്‍ട്രല്‍ അമേരിക്ക എന്നിവിടങ്ങളിലെ 43 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. മാത്രമല്ല, അതിന്റെ ആഗോള പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി, ഇന്ത്യയില്‍ ആറ്, കൊളംബിയ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ഓരോന്നും ഉള്‍പ്പെടെ എട്ട് നിര്‍മ്മാണ കേന്ദ്രങ്ങള്‍ കമ്പനി പ്രവര്‍ത്തിപ്പിക്കുന്നു.

'ഹീറോ മോട്ടോകോര്‍പ്പിന്റെ വിശ്വാസവും സാങ്കേതിക വൈദഗ്ധ്യവും TMC-യുടെ ഓട്ടോമോട്ടീവ് വൈദഗ്ധ്യവും ഫിലിപ്പൈന്‍സിലെ ശൃംഖലയും ചേര്‍ന്ന് ഈ പ്രധാന വിപണിയില്‍ തീര്‍ച്ചയായും സ്വാധീനം ചെലുത്തുകയും തങ്ങളുടെ കാല്‍പ്പാടുകള്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും' ഭാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പുതിയ വിഡ V1 ഇലക്ട്രിക് വാഹനം അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. 1.45 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ V1 പുറത്തിറക്കുന്നതോടെ ഓല S1 പ്രോ, ഏഥര്‍ 450X, തുടങ്ങിയ മോഡലുകളില്‍ നിന്നുള്ള വില്‍പ്പനയില്‍ ശ്രദ്ധ പതിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

രണ്ട് വേരിയന്റുകളിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രാരംഭ പതിപ്പായ V1 പ്ലസിന് 1.45 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പായ V1 പ്രോ മോഡലിന് 1.59 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.

പൂര്‍ണ ചാര്‍ജില്‍ 165 കിലോമീറ്റര്‍ വരെ റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ വിഡ V1 ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടറും ഒരു ആഗോള ഉല്‍പ്പന്നമാണെന്നും വിദേശ വിപണിയിലേക്ക് കയറ്റുമതി ചെയ്യുമെന്നും കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2,499 രൂപ ടോക്കണ്‍ തുകയ്ക്ക് ഇതിനോടകം തന്നെ ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ഡെലിവറികള്‍ ആരംഭിക്കാനാണ് ഹീറോ പദ്ധതിയിട്ടിരിക്കുന്നത്. ഘട്ടം ഘട്ടമായിട്ടാകും ഡെലിവറികള്‍ ആരംഭിക്കുക. തുടക്കത്തില്‍ ഡല്‍ഹി, ബെംഗളൂരു, ജയ്പൂര്‍ നഗരങ്ങളിലാകും ഡെലിവറി, പിന്നീട് ഘട്ടം ഘട്ടമായി വിവിധ നഗരങ്ങളിലേക്കും ഡെലിവറി വ്യാപിക്കും.

സ്‌പെസിഫിക്കേഷനുകളെക്കുറിച്ച് പറയുകയാണെങ്കില്‍, ഈ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും 80 കിലോമീറ്റര്‍ വേഗതയുണ്ടാകും. വിഡ V1 പ്ലസ് 143 കിലോമീറ്റര്‍ റേഞ്ച് നല്‍കുമ്പോള്‍, വിഡ V1 പ്രോ അനുയോജ്യമായ സാഹചര്യങ്ങളില്‍ 165 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മിനിറ്റില്‍ 1.2 കിലോമീറ്റര്‍ വേഗതയില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും പ്രോ പതിപ്പിന് 3.2 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നും കമ്പനി പറയുന്നു.

ഫീച്ചറുകളുടെ കാര്യത്തില്‍, വിഡ V1 ഇലക്ട്രിക് സ്‌കൂട്ടറിന് 7.0 ഇഞ്ച് TFT ടച്ച്സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായി ലഭിക്കുന്നു, അത് ധാരാളം വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഒന്നിലധികം റൈഡിംഗ് മോഡുകള്‍, സ്മാര്‍ട്ട്ഫോണ്‍, ആപ്ലിക്കേഷന്‍ കണക്റ്റിവിറ്റി മുതലായവയും ഇതിന് ലഭിക്കും. മാത്രമല്ല, സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യയും ഇതിന്റെ സവിശേഷതയാണ്. വിപണിയില്‍ ഓല S1 പ്രോ, ഏഥര്‍ 450X, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ് എന്നിവയ്‌ക്കെതിരെയാകും ഹീറോ വിഡ V1 മത്സരിക്കുന്നത്.


Click it and Unblock the Notifications








