ഭാരം വീണ്ടും ജനങ്ങളുടെ തലയില്‍; 2022-ല്‍ നാലാമതും വിലവര്‍ധിപ്പിച്ച് Hero MotoCorp

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. 2022 ഡിസംബര്‍ ഒന്ന് മുതലാണ് വിലവര്‍ധനവ് നടപ്പാക്കുക. 1,500 രൂപ വരെ വില വര്‍ധിക്കുന്നുണ്ട്. നിര്‍ദ്ദിഷ്ട മോഡലും വിപണിയും അടിസ്ഥാനമാക്കി ഇവ വ്യത്യാസപ്പെടുകയും ചെയ്യും.

അടുത്ത കാലത്തായി ഇന്ത്യന്‍ വാഹന വിപണി നിരീക്ഷിച്ചാല്‍ വാഹന നിര്‍മാതാക്കള്‍ എല്ലാം വില കൂട്ടുകയാണ്. അത് കാറായാലും ബൈക്കായാലും വില വര്‍ധനവ് നമുക്ക് കാണാന്‍ കഴിയും. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം, നാണ്യപ്പെരുപ്പം എന്നിവയാണ് കമ്പനികള്‍ ഇതിന് കാരണമായി പറയുന്നത്. 2022-ല്‍ ഹീറോ മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും നാലാമത്തെ വിലവര്‍ധനയാണിത്. സെപ്റ്റംബറിലാണ് അവസാനമായി വിലവര്‍ധിപ്പിച്ചത്. അന്ന് 1000 രൂപ വരെ കൂടിയിരുന്നു. അന്നും വിലക്കയറ്റം തന്നെയായിരുന്നു കാരണമായി പറഞ്ഞിരുന്നത്.

ഭാരം വീണ്ടും ജനങ്ങളുടെ തലയില്‍; 2022-ല്‍ നാലാമതും വിലവര്‍ധിപ്പിച്ച് Hero MotoCorp

സ്പ്ലെന്‍ഡര്‍, പാഷന്‍, എച്ച്എഫ് ഡീലക്സ്, പ്ലെഷര്‍, ഡെസ്റ്റിനി തുടങ്ങിയ മുന്‍നിര മോഡലുകള്‍ ഉള്‍പ്പെടെ ഹീറോ മോട്ടോകോര്‍പ്പിന്റെ മിക്കവാറും എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും 2022 ഡിസംബറിലെ വിലവര്‍ധന ബാധകമായിരിക്കും.
വില്‍പ്പനയെ ബാധിക്കുമെന്നതിനാല്‍ വിലക്കയറ്റത്തിന്റെ നഷ്ടങ്ങള്‍ ഒരു പരിധി വരെ സഹിക്കാന്‍ പലപ്പോഴും വാഹന നിര്‍മാതാക്കള്‍ ശ്രമിക്കാറുണ്ട്. വാഹന നിര്‍മാതാക്കള്‍ക്ക് വിലക്കയറ്റത്തിന്റെ രീതികള്‍ മനസ്സിലാക്കി ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാനും കഴിയും. മൊത്തത്തില്‍, ഉപഭോക്താക്കളില്‍ ആഘാതം കുറയ്ക്കുക എന്നതാണ് ലക്ഷ്യം.

എന്നിരുന്നാലും ബിസിനസ് സുസ്ഥിരത ഉറപ്പാക്കാന്‍ ചില സമയങ്ങളില്‍ വില വര്‍ധനവ് ഒഴിവാക്കാന്‍ കഴിയില്ല. ഉപഭോക്താക്കള്‍ക്ക് വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമെന്ന നിലയില്‍ നൂതനമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നത് തുടരുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു. കുറഞ്ഞ ഡൗണ്‍ പേയ്മെന്റും മികച്ച പലിശ നിരക്കും ഇതില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. ഡീലര്‍ തലത്തിലും ചില പ്രത്യേക ഓഫറുകള്‍ ലഭ്യമായേക്കാം. ഹീറോ ഓണ്‍ലൈന്‍ എക്സ്ചേഞ്ച് പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്.

ഇത് മൊത്തത്തിലുള്ള ചെലവ് കുറയ്ക്കുന്നതിനുള്ള മറ്റൊരു മികച്ച മാര്‍ഗമാണ്. എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള മിക്ക സ്‌കൂട്ടറുകളും മോട്ടോര്‍സൈക്കിളുകളും ഉള്‍പ്പെടുന്നു. എക്സ്ചേഞ്ച് മൂല്യത്തെ കുറിച്ച് പെട്ടെന്ന് അറിയാന്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ബൈക്കിന്റെ കണ്ടീഷന്‍ എങ്ങനെയാണെന്ന് വിശദീകരിച്ച് നല്‍കിയാല്‍ മതി. ഒരു പുതിയ ബൈക്ക് വാങ്ങാനോ ഒരു ഉയര്‍ന്ന ശേഷിയുള്ള മോഡലിലേക്ക് അപ്ഗ്രേഡ് ചെയ്യാനോ ആഗ്രഹിക്കുന്നവര്‍ക്ക് ഹീറോയുടെ എക്സ്ചേഞ്ച് പ്രോഗ്രാം വലിയൊരു സഹായമാണ്.

ഭാവിയിലെ വിലക്കയറ്റത്തില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഹീറോ ഓര്‍ഗനൈസേഷനുള്ളില്‍ ഒരു സേവിംഗ്‌സ് പ്രോഗ്രാം ആരംഭിച്ചു. ഇത് ചെലവ് ആഘാതം കൂടുതല്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും. മാത്രമല്ല മെച്ചപ്പെട്ട മാര്‍ജിനുകള്‍ക്കും കാരണമാകും. നിലവിലുള്ള സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, ഭാവിയില്‍ ഇരുചക്രവാഹനങ്ങളുടെ ആവശ്യകത വര്‍ധിക്കുമെന്ന് ഹീറോ പ്രതീക്ഷിക്കുന്നു. വരും പാദങ്ങളില്‍ വില്‍പ്പന അളവില്‍ വര്‍ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇരുചക്ര വാഹന വിപണിയില്‍ മുമ്പന്‍മാരായി തുടരുന്ന സമയം തന്നെ ഇലക്ട്രിക് വാഹന മേഖലയിലേക്കും ഹീറോ കാലെടുത്ത് വെച്ചിരുന്നു.

വിഡ ഇലക്ട്രിക് സ്‌കൂട്ടറിലൂടെയായിരുന്നു ഹീറോയുടെ ഇവി സ്‌പേസിലേക്കുള്ള എന്‍ട്രി. വിഡ ഇലക്ട്രിക് സ്‌കൂട്ടര്‍ നിലവില്‍ ബെംഗളൂരു, ഡല്‍ഹി, ജയ്പൂര്‍ എന്നീ നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. വരും മാസങ്ങളില്‍ മറ്റ് നഗരങ്ങളും ഉള്‍പ്പെടുത്തും. അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സീറോ മോട്ടോര്‍സൈക്കിളുമായി സഹകരിച്ച് ഹീറോ ഒരു ഇലക്ട്രിക് ബൈക്കും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഹീറോയുടെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ രൂപകല്‍പ്പനക്കും വികസനത്തിനുമായി ഉപയോഗിക്കാന്‍ സീറോ മോട്ടോര്‍സൈക്കിളിന് 60 മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം അനുവദിച്ചിട്ടുണ്ട്.

ഐസിഇ സെഗ്മെന്റ് എടുക്കുകയാണെങ്കില്‍ ഹീറോ എക്‌സ്പള്‍സ് 400, എക്‌സ്ട്രീം 400S എന്നിവ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മോഡലുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതോടൊപ്പം ഹാര്‍ലി ഡേവിഡ്സണുമായി സഹകരിച്ച് പുതിയ 350 സിസി ബൈക്ക് അണിയറയില്‍ ഹീറോ വികസിപ്പിച്ച് കൊണ്ടിരിക്കുന്നുണ്ട്. അഡ്വാന്‍സ്ഡ് ഘട്ടത്തിലെത്തി നില്‍ക്കുന്ന ഈ ബൈക്കിനായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇതിന് ഹാര്‍ലിയുടെ സിഗ്‌നേച്ചര്‍ ഡിസൈന്‍ സൗന്ദര്യശാസ്ത്രം ഉണ്ടായിരിക്കുകയും ഹാര്‍ലി ഡീലര്‍ഷിപ്പുകള്‍ വഴി വില്‍ക്കുകയും ചെയ്യും. ഹീറോ-ഹാര്‍ലി കൂട്ടുകെട്ടില്‍ പുറത്തിറങ്ങാന്‍ പോകുന്ന ഈ ബൈക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ 350 സിസി ബൈക്കുകളോട് എതിരിടും.

Most Read Articles

Malayalam
English summary
Hero motocorp increasing prices of motorcycles and scooters from december fourth price hike in 2022
Story first published: Saturday, November 26, 2022, 11:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X