ഓഫ്-റോഡിനായി കച്ചകെട്ടി Hero! Xpulse 200 4V Rally Edition വിപണിയിൽ

എക്സ്പൾസ് 200 4V -യുടെ ഓഫ്-റോഡിംഗ് കഴിവുകൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ട്, ഹീറോ മോട്ടോകോർപ് പൂർണ്ണമായും റോഡ് ലീഗലായ റാലി എഡിഷൻ പുറത്തിറക്കി. ഫെഡറേഷൻ ഓഫ് മോട്ടോർ സ്‌പോർട്‌സ് ക്ലബ് ഓഫ് ഇന്ത്യ (FMSCI) അംഗീകാരവും ഈ മോട്ടോർസൈക്കിളിന് ലഭിച്ചിട്ടുണ്ട്.

ഓഫ്-റോഡിനായി കച്ചകെട്ടി Hero! Xpulse 200 4V Rally Edition വിപണിയിൽ

കമ്പനി വാഹനത്തിന്റെ വില വെളിപ്പെടുത്തിയെങ്കിലും, എക്സ്പൾസ് 200 4V റാലി എഡിഷൻ ഉടൻ വിൽപ്പനയ്ക്ക് ലഭ്യമാകില്ല. 1.52 ലക്ഷം രൂപ മുതലാണ് ബൈക്കിന്റെ വില. ജൂലൈ 22 -ന് ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈനായി മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് ആരംഭിക്കുകയും ജൂലൈ 29 -ന് ഉച്ചയ്ക്ക് 12 -ന് അവസാനിക്കുകയും ചെയ്യും.

ഓഫ്-റോഡിനായി കച്ചകെട്ടി Hero! Xpulse 200 4V Rally Edition വിപണിയിൽ

കൂടാതെ, നിലവിലുള്ള എക്സ്പൾസ് 200 ഉടമകൾക്കായി ഹീറോ മോട്ടോകോർപ് റാലി കിറ്റും പുറത്തിറക്കിയിട്ടുണ്ട്. 46,000 രൂപയാണ് ഇതിന്റെ വില. ഇത് ബൈക്കിന്റെ പ്രാരംഭ എക്സ്-ഷോറൂം വിലയായ 1.36 ലക്ഷം രൂപയ്ക്ക് പുറമെയായിരിക്കും.

ഓഫ്-റോഡിനായി കച്ചകെട്ടി Hero! Xpulse 200 4V Rally Edition വിപണിയിൽ

പുതിയ ഹീറോ എക്സ്പൾസ് 200 4V റാലി എഡിഷൻ ഉപയോഗിച്ച്, ഓഫ്-റോഡ് പ്രേമികൾക്ക് മൊത്തത്തിലുള്ള റൈഡ് എക്സ്പീരിയൻസ് ഗണ്യമായി മെച്ചപ്പെടുത്താനാകും. ഫാക്ടറി ഫിറ്റഡ് റാലി കിറ്റിൽ മൂന്ന് സബ് കിറ്റുകൾ, ടയറുകൾ, സസ്പെൻഷൻ, എർഗണോമിക്സ് എന്നിവ ഉൾപ്പെടുന്നു.

ഓഫ്-റോഡിനായി കച്ചകെട്ടി Hero! Xpulse 200 4V Rally Edition വിപണിയിൽ

സബ്-കിറ്റുകൾ വെവ്വേറെ വിൽപ്പനയ്‌ക്ക് ലഭ്യമായിരുന്ന എക്സ്പൾസ് 2V -യ്‌ക്കുള്ള മുൻകാല റാലി കിറ്റിലേത് പോലെയുള്ള അതേ സമീപനമാണ് ഇത്തവണയും ബ്രാൻഡ് ഉപയോഗിക്കുന്നത്. ഓരോ സബ് കിറ്റുകളുടെയും വ്യക്തമായ വില വരും മാസങ്ങളിൽ പ്രഖ്യാപിക്കും.

ഓഫ്-റോഡിനായി കച്ചകെട്ടി Hero! Xpulse 200 4V Rally Edition വിപണിയിൽ

എക്‌സ്‌പൾസ് 4V റാലി എഡിഷന്റെ പ്രധാന അപ്‌ഗ്രേഡുകളിലൊന്ന് 250 mm ട്രാവലിനൊപ്പം ക്രമീകരിക്കാവുന്ന കാട്രിഡ്ജ് ഫ്രണ്ട് സസ്പെൻഷനും 220 mm ട്രാവലിനൊപ്പം പ്രീ-ലോഡ് അഡ്ജസ്റ്റബിൾ റിയർ സസ്പെൻഷനുമാണ്.

ഓഫ്-റോഡിനായി കച്ചകെട്ടി Hero! Xpulse 200 4V Rally Edition വിപണിയിൽ

കിറ്റിൽ ഹാൻഡിൽബാർ റെയ്സറുകളും ഉണ്ട്. താരതമ്യപ്പെടുത്തുമ്പോൾ, എക്സ്പൾസ് 4V -യുടെ സ്റ്റോക്ക് പതിപ്പിന് മുന്നിൽ 190 mm ഉം പിന്നിൽ 170 mm സസ്പെൻഷൻ ട്രാവലാണ് ലഭിക്കുന്നത്. മെച്ചപ്പെട്ട സസ്പെൻഷൻ, കൺട്രോളും ഹാൻഡ്‌ലിംഗും വർധിപ്പിക്കുകയും റൈഡറുടെ ക്ഷീണം കുറയ്ക്കുകയും ചെയ്യും.

ഓഫ്-റോഡിനായി കച്ചകെട്ടി Hero! Xpulse 200 4V Rally Edition വിപണിയിൽ

ടയർ കിറ്റിന് മുന്നിലും പിന്നിലും Maxxis ടയറുകൾ ഉണ്ട്, അവ ഗ്രിപ്പും സ്റ്റെബിലിറ്റിയും മെച്ചപ്പെടുത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. മഡ്, സാൻഡ്, ഗ്രാവൽ തുടങ്ങിയ വിവിധ ഭൂപ്രദേശങ്ങളിൽ റൈഡ് ഡൈനാമിക്സ് മെച്ചപ്പെടുത്താൻ നോബി പാറ്റേൺ ടയറുകൾക്ക് കഴിയും.

ഓഫ്-റോഡിനായി കച്ചകെട്ടി Hero! Xpulse 200 4V Rally Edition വിപണിയിൽ

ബൈക്കിന്റെ സ്റ്റോക്ക് പതിപ്പിൽ അർബൻ തെരുവുകളിലും ഓഫ്-റോഡ് ട്രാക്കുകളിലും പ്രവർത്തിക്കാൻ കഴിയുന്ന ഡ്യുവൽ പർപ്പസ് ടയറുകൾ സജ്ജീകരിച്ചിരിക്കുന്നു.

ഓഫ്-റോഡിനായി കച്ചകെട്ടി Hero! Xpulse 200 4V Rally Edition വിപണിയിൽ

മെച്ചപ്പെട്ട സസ്പെൻഷനും ടയറുകളും ഉപയോഗിച്ച് ഗ്രൗണ്ട് ക്ലിയറൻസ് 275 mm ആയി വർധിപ്പിച്ചിരിക്കുന്നു. ഇത് വീണ്ടും ബൈക്കിനെ മികച്ച ഓഫ്-റോഡറാക്കി മാറ്റുന്നു. സ്റ്റോക്ക് പതിപ്പിന് 220 mm ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്.

ഓഫ്-റോഡിനായി കച്ചകെട്ടി Hero! Xpulse 200 4V Rally Edition വിപണിയിൽ

ഹാർഡ്‌വെയർ അപ്‌ഡേറ്റുകളുമായി റൈഡർ സുഖമായി അലൈൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ, എക്സ്പൾസ് 4V റാലി പതിപ്പിൽ മെച്ചപ്പെട്ട എർഗണോമിക്‌സും ഉൾപ്പെടുന്നു.

ഓഫ്-റോഡിനായി കച്ചകെട്ടി Hero! Xpulse 200 4V Rally Edition വിപണിയിൽ

പരന്നതും ഉയരമുള്ളതുമായ ബെഞ്ച് ശൈലിയിലുള്ള സീറ്റും എക്സ്റ്റെൻഡഡ് ഗിയർ പെഡലും ഇതിൽ ഉൾപ്പെടുന്നു. ഹീറോ എക്‌സ്‌പൾസ് 200 4V റാലി എഡിഷന്റെ ഉയരമുള്ള രൂപകൽപ്പനയെ പിന്തുണയ്ക്കുന്നതിനായി സൈഡ് സ്റ്റാൻഡിന്റെ ഉയരവും കമ്പനി വർധിപ്പിച്ചു.

ഓഫ്-റോഡിനായി കച്ചകെട്ടി Hero! Xpulse 200 4V Rally Edition വിപണിയിൽ

ഹീറോ എക്സ്പൾസ് 200 4V യഥാക്രമം മുന്നിലും പിന്നിലും 276 mm, 220 mm പെറ്റൽ ഡിസ്ക് ഉപയോഗിക്കുന്നു. സിംഗിൾ-ചാനൽ ABS സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു. 8,500 rpm -ൽ 19.1 PS പരമാവധി കരുത്തും 6,500 rpm -ൽ 17.35 Nm torque ഉം സൃഷ്ടിക്കുന്ന 199.6 സിസി, ഓയിൽ കൂൾഡ് മോട്ടോറാണ് ബൈക്കിന്റെ ഹൃദയം. ഇത് അഞ്ച് സ്പീഡ് കോൺസ്റ്റന്റ് മെഷ് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.

ഓഫ്-റോഡിനായി കച്ചകെട്ടി Hero! Xpulse 200 4V Rally Edition വിപണിയിൽ

വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, പ്രമുഖ ഫ്രണ്ട് ബീക്ക്, സ്‌പോർട്ടി ഡ്യുവൽ-ടോൺ ഗ്രാഫിക്‌സ്, കോം‌പാക്ട് വിൻഡ്‌സ്‌ക്രീൻ, ബോഡി-കളർ റിയർ വ്യൂ മിററുകൾ, നക്കിൾ ഗാർഡുകൾ, വയർ സ്‌പോക്ക് വീലുകൾ, ടൂത്ത്ഡ് ബ്രേക്ക് പെഡൽ, അലുമിനിയം സ്‌കിഡ് പ്ലേറ്റ്, അപ്‌സ്‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

ഓഫ്-റോഡിനായി കച്ചകെട്ടി Hero! Xpulse 200 4V Rally Edition വിപണിയിൽ

ഇക്കോ മോഡ് ഇൻഡിക്കേറ്ററും ഗിയർ ഇൻഡിക്കേറ്ററുമുള്ള ഡിജിറ്റൽ എൽസിഡി സ്പീഡോമീറ്ററാണ് ബൈക്കിനുള്ളത്. ഇതിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉണ്ട്, കോൾ അലേർട്ടുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ തുടങ്ങിയ ഫീച്ചറുകൾ ആക്‌സസ് ചെയ്യാൻ ഉപയോക്താക്കളെ ഇത് അനുവദിക്കുന്നു.

More from DriveSpark

Article Published On: Tuesday, July 19, 2022, 11:18 [IST]
English summary
Hero motocorp launched all new xpulse 200 4v rally edition in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X