Splendor പ്ലസിനും Xtec വേരിയന്റ് ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Hero

മോഡലുകളുടെ വില വര്‍ധിപ്പിക്കുന്നതിനൊപ്പം മോഡലുകളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനും പുതിയ വഴികള്‍ തേടുകയാണ് നിര്‍മാണ കമ്പനികള്‍. മോഡലുകളിലേക്ക് പുതിയ ഫീച്ചറുകള്‍ നവീകരണങ്ങള്‍ അവതരിപ്പിക്കുന്നതില്‍ എപ്പോഴും ഒരുപടി മുന്നിലാണ് നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്.

Splendor പ്ലസിനും Xtec വേരിയന്റ് ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Hero

ഇപ്പോഴിതാ പുതിയൊരു ടീസര്‍ ചിത്രം പങ്കുവെച്ച് ഇക്കാര്യം സ്ഥിരീകരിക്കുകയാണ് കമ്പനി. ഹീറോ സ്പ്ലെന്‍ഡര്‍ ശ്രേണിക്ക് ഉടന്‍ തന്നെ ഒരു പുതിയ മോഡല്‍ ലഭിക്കുമെന്നാണ് ടീസറിലൂടെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നത്.

Splendor പ്ലസിനും Xtec വേരിയന്റ് ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Hero

ടീസര്‍ ചിത്രത്തത്തില്‍ ഒരുപാട് കാര്യങ്ങള്‍ ഒന്നും തന്നെ ഹീറോ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ കുറച്ച് വിശദാംശങ്ങള്‍ ദൃശ്യമാണ്. ഹെഡ്‌ലാമ്പ് കൗളില്‍ ഡിആര്‍എല്‍ ചേര്‍ത്തതും ഒരു പുതിയ കളര്‍ വര്‍ക്കും (ബ്ലൂ ഗ്രാഫിക്സോടുകൂടിയ ബ്ലാക്ക് എന്ന് തോന്നുന്നു) മാത്രമാണ് ഇവിടെ ശ്രദ്ധേയമായ മാറ്റങ്ങള്‍.

Splendor പ്ലസിനും Xtec വേരിയന്റ് ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Hero

മോട്ടോര്‍സൈക്കിളുകളില്‍ മറ്റ് മാറ്റങ്ങളൊന്നും ഉള്ളതായി തോന്നുന്നില്ല. അലോയ് വീലുകള്‍, ഹാന്‍ഡില്‍ബാര്‍, സീറ്റ്, ടെയില്‍പീസ് (സംയോജിത കാരിയര്‍ ഉള്ളത്) മുതലായവ നിലവിലുള്ള മോഡലിന് സമാനമായി കാണപ്പെടുകയും ചെയ്യുന്നു.

Splendor പ്ലസിനും Xtec വേരിയന്റ് ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Hero

ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഇവിടെ ദൃശ്യമല്ല, അതിനാല്‍ അത് മാറ്റമില്ലാതെ തുടരുമോ അതോ ഹീറോ ഒരു പൂര്‍ണ്ണ ഡിജിറ്റല്‍ യൂണിറ്റ് വാഗ്ദാനം ചെയ്യുമോ എന്നത് ഈ മോഡലിന്റെ അവതരണ വേളയില്‍ മാത്രമാകും വ്യക്തമാകുക.

Splendor പ്ലസിനും Xtec വേരിയന്റ് ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Hero

ഇത് സ്പ്ലെന്‍ഡര്‍ പ്ലസിന്റെ പുതിയ 'XTEC' വേരിയന്റായിരിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. പുതിയ മോഡലില്‍ അധിക ഉപകരണങ്ങള്‍ (ബ്ലൂടൂത്ത് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ പോലുള്ളവ) സഹിതം ചെറിയ സ്റ്റൈലിംഗ് മാറ്റങ്ങള്‍ മാത്രമേ അവതരിപ്പിക്കുകയുള്ളുവെന്നും വ്യക്തമാക്കുന്നു.

Splendor പ്ലസിനും Xtec വേരിയന്റ് ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Hero

ഇത് മോട്ടോര്‍സൈക്കിളിനെ സാങ്കേതിക വിദഗ്ദ്ധരായ എതിരാളികള്‍ക്കിടയില്‍ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കാന്‍ സഹായിക്കും, അതേസമയം അതിന്റെ സത്ത നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ചെറിയ കോസ്‌മെറ്റിക്, ഫീച്ചര്‍ നവീകരണങ്ങള്‍ നല്‍കിയാലും എഞ്ചിന്‍ മാറ്റമില്ലാതെ തുടരും.

Splendor പ്ലസിനും Xtec വേരിയന്റ് ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Hero

97.2 സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസിന് കരുത്തേകുന്നത്. ഈ പെട്രോള്‍ മോട്ടോര്‍ 8,000 rpm-ല്‍ 8.02 bhp പരമാവധി കരുത്തും 6,000 rpm-ല്‍ 8.05 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കുന്നു. കൂടാതെ ഇത് 4-സ്പീഡ് സീക്വന്‍ഷ്യല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്നു.

Splendor പ്ലസിനും Xtec വേരിയന്റ് ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Hero

മോട്ടോര്‍സൈക്കിളിന് ഒരു കിക്ക്-സ്റ്റാര്‍ട്ടറും അതുപോലെ തന്നെ ഒരു സെല്‍ഫ്-സ്റ്റാര്‍ട്ട് സിസ്റ്റവും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നുണ്ട്. സ്പ്ലെന്‍ഡര്‍ പ്ലസില്‍ i3S ടെക് (ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം) ഹീറോ ഓപ്ഷനായി വാഗ്ദാനം ചെയ്യുന്നു. പുതിയ 'XTEC' മോഡലിലും ഈ സംവിധാനം നല്‍കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

Splendor പ്ലസിനും Xtec വേരിയന്റ് ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Hero

കൂടാതെ, ഇത് ശ്രേണിയിലെ ഒരു പുതിയ മോഡലല്ല എന്നതിന് സാധ്യതയുണ്ട്, പകരം മോട്ടോര്‍സൈക്കിളിന് ഒരു അപ്‌ഡേറ്റ് ചെയ്ത മോഡല്‍ പുറത്തിറക്കാനും നിര്‍മ്മാതാവ് പദ്ധതിയിടുന്നു.

Splendor പ്ലസിനും Xtec വേരിയന്റ് ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Hero

നിലവില്‍ ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസ് ഇന്ത്യന്‍ വിപണിയില്‍ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. അടിസ്ഥാന വേരിയന്റിന് (ഡ്രം ബ്രേക്കുകള്‍, സെല്‍ഫ് സ്റ്റാര്‍ട്ട്, അലോയ് വീലുകള്‍) 69,380 രൂപയാണ് എക്‌സ്‌ഷോറൂം വില. 'i3S' വേരിയന്റിന് 70,700 രൂപയും ടോപ്പ്-സ്‌പെക്ക് 'മാറ്റ് ഷീല്‍ഡ് ഗോള്‍ഡ് എഡിഷന് 71,700 രൂപയുമാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

More from DriveSpark

Article Published On: Thursday, May 19, 2022, 15:29 [IST]
English summary
Hero motocorp planning to launch splendor plus xtec soon in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X