ത്രില്ല് ഇല്ലേനാൽ ലൈഫ് നില്ല്! Xpulse 200 -ന് പുത്തൻ റാലി എഡിഷനുമായി Hero

ഹീറോ എക്സ്പൾസ് 200 4V ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന എൻട്രി ലെവൽ അഡ്വഞ്ചർ ടൂററാണ്, താരതമ്യേന ചെറിയ എഞ്ചിൻ ഡിസ്പ്ലേസ്മെന്റിന് ഇത് അതിശയകരമായ കഴിവുള്ളതാണ്. അഡ്വഞ്ചർ ബൈക്കിന്റെ കൂടുതൽ ഓഫ്-റോഡ് ഓറിയന്റഡ് പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി ഇപ്പോൾ.

ത്രില്ല് ഇല്ലേനാൽ ലൈഫ് നില്ല്! Xpulse 200 -ന് പുത്തൻ റാലി എഡിഷനുമായി Hero

റാലി എഡിഷൻ എന്ന് വിളിക്കപ്പെടുന്ന, എക്സ്പൾസ് 200 4V -യുടെ ഈ പുതിയ വേരിയന്റ് ഇപ്പോൾ ബ്രാൻഡ് അവതരിപ്പിച്ചിരിക്കുകയാണ്. നേരത്തെ, രജിസ്ട്രേഷനായി ഹീറോ മോട്ടോകോർപ് NCT ന്യൂഡൽഹിയിലെ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിൽ സമർപ്പിച്ച ഒരു ടൈപ്പ് അപ്പ്രൂവൽ ഡോക്കുമെന്റ് ഓൺലൈനിൽ ചോർന്നിരുന്നു. സർട്ടിഫിക്കറ്റിൽ പുതിയ റാലി എഡിഷനും നോർമൽ മോഡലും പരാമർശിക്കുന്നു.

ത്രില്ല് ഇല്ലേനാൽ ലൈഫ് നില്ല്! Xpulse 200 -ന് പുത്തൻ റാലി എഡിഷനുമായി Hero

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കൾ ഒരു പുതിയ റാലി എഡിഷൻ മാത്രമല്ല, നിലവിലുള്ള എക്സ്പൾസ് ഉപഭോക്താക്കൾക്കായി ഒരു അപ്‌ഡേറ്റ് ചെയ്ത റാലി കിറ്റും വികസിപ്പിക്കുന്നുണ്ടെന്ന് ഇത് വെളിപ്പെടുത്തുന്നു.

ത്രില്ല് ഇല്ലേനാൽ ലൈഫ് നില്ല്! Xpulse 200 -ന് പുത്തൻ റാലി എഡിഷനുമായി Hero

എക്സ്പൾസ് 200 2V -യുടെ റാലി കിറ്റ് ഹീറോ ഇതിനകം തന്നെ 38,000 രൂപയ്ക്ക് വിൽക്കുന്നു. എന്നിരുന്നാലും, പുതിയ റാലി കിറ്റ് നിലവിലുള്ളതിനേക്കാൾ കൂടുതൽ അഡ്വാൻസ്ഡ് ആരിക്കുമെന്നും വരാനിരിക്കുന്ന എക്‌സ്‌പൾസ് റാലി എഡിഷനിൽ ചേർത്ത ഘടകങ്ങൾ ഉൾക്കൊള്ളുമെന്നും പ്രതീക്ഷിക്കുന്നു.

ത്രില്ല് ഇല്ലേനാൽ ലൈഫ് നില്ല്! Xpulse 200 -ന് പുത്തൻ റാലി എഡിഷനുമായി Hero

റാലി കിറ്റിനൊപ്പം എക്സ്പൾസ് 200 4V -യുടെ അളവുകളും അഡ്വഞ്ചർ ടൂററിന്റെ പുതിയ റാലി എഡിഷനും ഡോക്യുമെന്റ് കൂടുതൽ വെളിപ്പെടുത്തുന്നു.

ത്രില്ല് ഇല്ലേനാൽ ലൈഫ് നില്ല്! Xpulse 200 -ന് പുത്തൻ റാലി എഡിഷനുമായി Hero

സർട്ടിഫിക്കറ്റ് അനുസരിച്ച്, റാലി കിറ്റുള്ള ബൈക്കിന് യഥാക്രമം 2243 mm, 850 mm, 1308 mm നീളവും വീതിയും ഉയരവും ഉണ്ടാകും. മറുവശത്ത്, റാലി എഡിഷൻ വലുതാണ്, അതിന്റെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 2255 mm, 850 mm 1320 mm എന്നിങ്ങനെയാണ്.

ത്രില്ല് ഇല്ലേനാൽ ലൈഫ് നില്ല്! Xpulse 200 -ന് പുത്തൻ റാലി എഡിഷനുമായി Hero

റാലി കിറ്റിന്റെ വീൽബേസ് 1419 mm ആയി കമ്പനി വർധിപ്പിച്ചു, അതേസമയം റാലി എഡിഷന് 1427 mm അളവോടെ കൂടുതൽ വലിയ വീൽബേസ് ലഭിക്കും. രണ്ട് അറ്റത്തും വർധിച്ച സസ്പെൻഷൻ ട്രാവലിന്റെ ഫലമായി അളവുകൾ വർധിക്കും.

ത്രില്ല് ഇല്ലേനാൽ ലൈഫ് നില്ല്! Xpulse 200 -ന് പുത്തൻ റാലി എഡിഷനുമായി Hero

റാലി കിറ്റിന്റെ ഭാരം 289 കിലോഗ്രാം ആണ്, റാലി പതിപ്പിന് 290 കിലോഗ്രാം ഭാരമുണ്ട്, ഇത് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ യഥാക്രമം ഒരു കിലോയും, രണ്ട് കിലോയും ഭാരമുള്ളതാണ്. രണ്ട് ആവർത്തനങ്ങളും എക്സ്പൾസ് 200 4V അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

ത്രില്ല് ഇല്ലേനാൽ ലൈഫ് നില്ല്! Xpulse 200 -ന് പുത്തൻ റാലി എഡിഷനുമായി Hero

റാലി കിറ്റിന്റെയും റാലി എഡിഷന്റെയും ഗ്രൗണ്ട് ക്ലിയറൻസും സീറ്റ് ഹൈറ്റ് എന്നിവ സാധാരണ മോഡലിനേക്കാൾ കൂടുതലായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ത്രില്ല് ഇല്ലേനാൽ ലൈഫ് നില്ല്! Xpulse 200 -ന് പുത്തൻ റാലി എഡിഷനുമായി Hero

എക്സ്പൾസ് 200 4V റാലി എഡിഷനിൽ ദൈർഘ്യമേറിയ ട്രാവലുള്ള സസ്‌പെൻഷൻ, ഉയർത്തിയ ഹാൻഡിൽബാർ, വയർ-സ്‌പോക്ക്ഡ് വീലുകൾ, നോബി ഡ്യുവൽ പർപ്പസ് ടയറുകൾ, അധിക ഉയരം നികത്താൻ നീളമുള്ള സൈഡ് സ്റ്റാൻഡ് എന്നിവ ഉൾപ്പെടുന്നു.

ത്രില്ല് ഇല്ലേനാൽ ലൈഫ് നില്ല്! Xpulse 200 -ന് പുത്തൻ റാലി എഡിഷനുമായി Hero

പവർട്രെയിനിൽ അപ്‌ഡേറ്റുകളൊന്നും പ്രതീക്ഷിക്കുന്നില്ല. നിലവിലെ എക്സ്പൾസ് 200 4V -ക്ക് കരുത്തേകുന്നത് 199.6 സിസി സിംഗിൾ സിലിണ്ടർ യൂണിറ്റാണ് ഇതിൽ വരുന്നത്. എയർ കൂൾഡ് എഞ്ചിൻ 19 bhp കരുത്തും 17.35 Nm പീക്ക് torque ഉം നൽകുന്നു.

ത്രില്ല് ഇല്ലേനാൽ ലൈഫ് നില്ല്! Xpulse 200 -ന് പുത്തൻ റാലി എഡിഷനുമായി Hero

ഈ യൂണിറ്റ് അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. വരാനിരിക്കുന്ന എക്സ്പൾസ് 200 4V റാലി എഡിഷന് കുറച്ച് മാസങ്ങൾക്ക് മുമ്പ് തുർക്കിയിൽ അവതരിപ്പിച്ച പുതിയ എൽഇഡി ഹെഡ്‌ലൈറ്റും ലഭിക്കും.

ത്രില്ല് ഇല്ലേനാൽ ലൈഫ് നില്ല്! Xpulse 200 -ന് പുത്തൻ റാലി എഡിഷനുമായി Hero

നിലവിൽ, എക്സ്പൾസ് 200 4V -യുടെ വില 1.32 ലക്ഷം രൂപയാണ്, പുതിയ റാലി കിറ്റിന്റെ വില ഏകദേശം 50,000 രൂപയായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അതിനാൽ, എക്സ്പൾസ് 200 4V -യുടെ പുതിയ റാലി എഡിഷന് ഏകദേശം 1.80 ലക്ഷം രൂപയായിരിക്കും എക്സ്-ഷോറൂം വില. കൂടുതൽ വിശദാംശങ്ങൾ ഉടൻ കമ്പനി വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Source: Rushlane

More from DriveSpark

Article Published On: Saturday, July 9, 2022, 17:29 [IST]
English summary
Hero motocorp unveiled sportier rally edition for xpulse 200 4v
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X