Ather Energy-ല്‍ 420 കോടി രൂപയുടെ അധിക നിക്ഷേപം നടത്താനൊരുങ്ങി Hero MotoCorp

ഏഥര്‍ എനര്‍ജിയില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ഇലക്ട്രിക് വാഹന ബ്രാന്‍ഡിലെ ഓഹരി വര്‍ധിപ്പിക്കാനും ഒരുങ്ങി ഹീറോ മോട്ടോകോര്‍പ്പ്. ഹീറോ മോട്ടോകോര്‍പ്പ് ആദ്യകാലം മുതല്‍ തന്നെ ഏഥറിന്റെ നിക്ഷേപകരില്‍ ഒരാളാണ്, കൂടാതെ വളരെക്കാലമായി ബ്രാന്‍ഡിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

Ather Energy-ല്‍ 420 കോടി രൂപയുടെ അധിക നിക്ഷേപം നടത്താനൊരുങ്ങി Hero MotoCorp

നിലവില്‍ ഏഥര്‍ എനര്‍ജിയില്‍ 34.8 ശതമാനം ഓഹരിയാണ് ഹീറോ സ്വന്തമാക്കിയിരിക്കുന്നത്. ഇലക്ട്രിക് വാഹന വിപണി നിലവില്‍ രാജ്യത്ത് അതിവേഗം വളരുകയാണ്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് ഇവി മേഖലയില്‍ മുന്നില്‍ നില്‍ക്കുന്നതും. അതില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നൊരു ബ്രാന്‍ഡാണ് ഏഥര്‍.

Ather Energy-ല്‍ 420 കോടി രൂപയുടെ അധിക നിക്ഷേപം നടത്താനൊരുങ്ങി Hero MotoCorp

വിപ്ലവകരമായ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ 2013-ലാണ് ഏഥര്‍ എനര്‍ജി സ്ഥാപിതമായത്. 2016-ല്‍ ബെംഗളൂരുവില്‍ നടന്ന സര്‍ജ് കോണ്‍ഫറന്‍സില്‍ അതിന്റെ ആദ്യ സ്‌കൂട്ടര്‍ വെളിപ്പെടുത്തി. ഏഥര്‍ S340 വെളിപ്പെടുത്തിയതിന് ശേഷമാണ് ഹീറോ മോട്ടോകോര്‍പ്പ് ബ്രാന്‍ഡില്‍ ആദ്യമായി നിക്ഷേപം നടത്തിയത്.

Ather Energy-ല്‍ 420 കോടി രൂപയുടെ അധിക നിക്ഷേപം നടത്താനൊരുങ്ങി Hero MotoCorp

ഹീറോ മോട്ടോകോര്‍പ്പ് ബ്രാന്‍ഡില്‍ വളരെയധികം വളര്‍ച്ച കാണുകയും 2016-ല്‍ ഏഥര്‍ എനര്‍ജിയില്‍ 180 കോടി രൂപ നിക്ഷേപിക്കുകയും ചെയ്തു.

Ather Energy-ല്‍ 420 കോടി രൂപയുടെ അധിക നിക്ഷേപം നടത്താനൊരുങ്ങി Hero MotoCorp

ഹീറോ അതില്‍ നിന്നില്ല, വര്‍ഷങ്ങള്‍ പിന്നിടും തോറും ഏഥര്‍ എനര്‍ജിയില്‍ നിക്ഷേപം തുടര്‍ന്നുകൊണ്ടിരുന്നു. വര്‍ഷങ്ങളായി, ബ്രാന്‍ഡില്‍ 34.8 ശതമാനം ഓഹരി സ്വന്തമാക്കാന്‍ ഹീറോ, ഏഥര്‍ എനര്‍ജിയില്‍ വേണ്ടത്ര നിക്ഷേപം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Ather Energy-ല്‍ 420 കോടി രൂപയുടെ അധിക നിക്ഷേപം നടത്താനൊരുങ്ങി Hero MotoCorp

ഇപ്പോഴിതാ, ഹീറോ മോട്ടോകോര്‍പ്പ് വീണ്ടും ഏഥറിന് അനുകൂലമായി രംഗത്തെത്തിയിരിക്കുകയാണ്. മുന്‍ നിക്ഷേപങ്ങള്‍ക്കെല്ലാം പുറമെ 420 കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ്.

Ather Energy-ല്‍ 420 കോടി രൂപയുടെ അധിക നിക്ഷേപം നടത്താനൊരുങ്ങി Hero MotoCorp

ഇത് ഏഥറിലെ ഹീറോ മോട്ടോകോര്‍പ്പിന്റെ വിഹിതം വലിയ തോതില്‍ വര്‍ധിപ്പിക്കുമെന്ന് വേണം പറയാന്‍. രണ്ട് ഘട്ടങ്ങളിലായാണ് ഈ നിക്ഷേപം നടത്തുകയെന്നും ഹീറോ വ്യക്തമാക്കുന്നു.

Ather Energy-ല്‍ 420 കോടി രൂപയുടെ അധിക നിക്ഷേപം നടത്താനൊരുങ്ങി Hero MotoCorp

ഇലക്ട്രിക് സ്‌കൂട്ടറുകളെ ഇന്ത്യക്കാര്‍ കാണുന്ന രീതി തന്നെ മാറ്റിമറിച്ചിരിക്കുകയാണ് ഏഥര്‍ എനര്‍ജി. അതിന്റെ ആദ്യ സ്‌കൂട്ടറുകള്‍ - S340, S450 - മികച്ച പ്രകടനവും ആകര്‍ഷകമായ രൂപകല്‍പ്പനയും സ്‌കൂട്ടറില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത നിരവധി സവിശേഷതകളും വാഗ്ദാനം ചെയ്തു.

Ather Energy-ല്‍ 420 കോടി രൂപയുടെ അധിക നിക്ഷേപം നടത്താനൊരുങ്ങി Hero MotoCorp

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ബ്രാന്‍ഡ് അതിന്റെ സ്‌കൂട്ടറുകള്‍ ക്രമാനുഗതമായി മെച്ചപ്പെടുത്തി, നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ 450X, 450 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

Ather Energy-ല്‍ 420 കോടി രൂപയുടെ അധിക നിക്ഷേപം നടത്താനൊരുങ്ങി Hero MotoCorp

പഴയ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി, ധാരാളം സാങ്കേതികവിദ്യകളും സവിശേഷതകളും ഉള്ള ഏറ്റവും നൂതനമായ ചില ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഇവ. മികച്ച പ്രകടനവും ആക്‌സിലറേഷനും ഏഥര്‍ സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്യുന്നു.

Ather Energy-ല്‍ 420 കോടി രൂപയുടെ അധിക നിക്ഷേപം നടത്താനൊരുങ്ങി Hero MotoCorp

ചുരുക്കത്തില്‍, ഏഥര്‍ എനര്‍ജി സ്‌കൂട്ടറുകള്‍ വളരെ ആകര്‍ഷണീയമാണ്, ബെംഗളൂരു ആസ്ഥാനമായുള്ള ബ്രാന്‍ഡ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഹീറോ മോട്ടോകോര്‍പ്പും മതിപ്പുളവാക്കുകയും ചെയ്തിട്ടുണ്ട്.

Ather Energy-ല്‍ 420 കോടി രൂപയുടെ അധിക നിക്ഷേപം നടത്താനൊരുങ്ങി Hero MotoCorp

ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, ടെക്നോളജി, സോഴ്സിംഗ് എന്നിവ വികസിപ്പിക്കുന്നതിന് ഹീറോ മോട്ടോകോര്‍പ്പും ഏഥര്‍ എനര്‍ജിയും പങ്കാളിത്തം പ്രഖ്യാപിച്ചേക്കുമെന്നും സൂചനകളുണ്ട്. ഹീറോ മോട്ടോകോര്‍പ്പും സ്വന്തമായി ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിക്കുകയാണ്.

Ather Energy-ല്‍ 420 കോടി രൂപയുടെ അധിക നിക്ഷേപം നടത്താനൊരുങ്ങി Hero MotoCorp

ഉടന്‍ തന്നെ പുതിയ ഇവി പുറത്തിറക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഏഥര്‍ എനര്‍ജി, Gogoro Inc പോലുള്ള ബ്രാന്‍ഡുകളുമായി സഹകരിച്ച് ഒരു മുഴുവന്‍ ഇവി ഇക്കോസിസ്റ്റം നിര്‍മ്മിക്കുന്നതിനായി ഹീറോ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞുവെയ്ക്കുന്നു.

Ather Energy-ല്‍ 420 കോടി രൂപയുടെ അധിക നിക്ഷേപം നടത്താനൊരുങ്ങി Hero MotoCorp

ഏതൊരു ബ്രാന്‍ഡിനും ആദ്യകാല വളര്‍ച്ചകള്‍ക്ക് ഫണ്ടിംഗ് ആവശ്യമാണ്. എന്നിരുന്നാലും, ഫണ്ടിംഗ് ലഭിക്കുന്നതിന്, ബ്രാന്‍ഡ് മതിയായ വാഗ്ദാനങ്ങള്‍ കാണിക്കണം. ബ്രാന്‍ഡ് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വിജയകരമായ ഇവി നിര്‍മാതാക്കളില്‍ ഒരാളായതിനാല്‍ ഏഥര്‍ എനര്‍ജി ആവശ്യത്തിന് വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Hero motocorp will investment 420 crore in ather energy find here all details
Story first published: Saturday, January 15, 2022, 17:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X